This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ കരീം കാഷ്മീരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബ്ദുല്‍ കരീം കാഷ്മീരി (? - 1784) = ഇന്‍ഡോ-പേര്‍ഷ്യന്‍ ചരിത്രകാരന്‍. പൂര്‍...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
ഇന്‍ഡോ-പേര്‍ഷ്യന്‍ ചരിത്രകാരന്‍. പൂര്‍ണമായ പേര് അബ്ദുല്‍കരിം അഖീബത്ത് മഹ്മൂദ് ഇബ്ന്‍ബുലാഖി ഇബ്ന്‍ മുഹമ്മദ്റിസ എന്നാണ്. നാദിര്‍ഷായുടെ ഡല്‍ഹി ആക്രമണകാലത്ത് (1739) ഡല്‍ഹിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഇദ്ദേഹം നാദിര്‍ഷായുടെ സൈന്യത്തില്‍ ഒരുദ്യോഗസ്ഥനായി ചേരുകയും ഖസ്വീന്‍ വരെയുള്ള ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തു. മക്കയില്‍കൂടി തിരിച്ചുവന്ന ഇദ്ദേഹം 1784-ല്‍ മരണമടഞ്ഞു.  

-
 
നാദിര്‍ഷായുടെ ഡല്‍ഹി ആക്രമണവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വിശദമായിത്തന്നെ ബയാനെവാഖിഅ (സംഭവവിവരണം) എന്ന ആത്മകഥാഗ്രന്ഥത്തില്‍ ഇദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. സ്വന്തം സ്മരണകളില്‍നിന്നും നാദിര്‍ഷായുടെ ഉദ്യോഗസ്ഥന്മാരില്‍നിന്നും ഇദ്ദേഹം തന്റെ ചരിത്രഗ്രന്ഥത്തിനുള്ള വിവരങ്ങള്‍ ക്രമപ്പെടുത്തി. ഗ്രന്ഥത്തില്‍ പലയിടത്തും നാദിര്‍ഷായുടെ നടപടികളെ പ്രത്യേകിച്ചും എതിരാളികളോടുള്ള ക്രൂരതയെ, ഇദ്ദേഹം നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. നിഷ്പക്ഷനായ ഒരു സമകാലിക ചരിത്രകാരനെന്നനിലയില്‍ ഇദ്ദേഹം പ്രസിദ്ധനാണ്.  

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)
 +
[[Category:ജീവചരിത്രം]]

Current revision as of 08:34, 8 ഏപ്രില്‍ 2008

അബ്ദുല്‍ കരീം കാഷ്മീരി (? - 1784)

ഇന്‍ഡോ-പേര്‍ഷ്യന്‍ ചരിത്രകാരന്‍. പൂര്‍ണമായ പേര് അബ്ദുല്‍കരിം അഖീബത്ത് മഹ്മൂദ് ഇബ്ന്‍ബുലാഖി ഇബ്ന്‍ മുഹമ്മദ്റിസ എന്നാണ്. നാദിര്‍ഷായുടെ ഡല്‍ഹി ആക്രമണകാലത്ത് (1739) ഡല്‍ഹിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഇദ്ദേഹം നാദിര്‍ഷായുടെ സൈന്യത്തില്‍ ഒരുദ്യോഗസ്ഥനായി ചേരുകയും ഖസ്വീന്‍ വരെയുള്ള ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തു. മക്കയില്‍കൂടി തിരിച്ചുവന്ന ഇദ്ദേഹം 1784-ല്‍ മരണമടഞ്ഞു.

നാദിര്‍ഷായുടെ ഡല്‍ഹി ആക്രമണവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വിശദമായിത്തന്നെ ബയാനെവാഖിഅ (സംഭവവിവരണം) എന്ന ആത്മകഥാഗ്രന്ഥത്തില്‍ ഇദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. സ്വന്തം സ്മരണകളില്‍നിന്നും നാദിര്‍ഷായുടെ ഉദ്യോഗസ്ഥന്മാരില്‍നിന്നും ഇദ്ദേഹം തന്റെ ചരിത്രഗ്രന്ഥത്തിനുള്ള വിവരങ്ങള്‍ ക്രമപ്പെടുത്തി. ഗ്രന്ഥത്തില്‍ പലയിടത്തും നാദിര്‍ഷായുടെ നടപടികളെ പ്രത്യേകിച്ചും എതിരാളികളോടുള്ള ക്രൂരതയെ, ഇദ്ദേഹം നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. നിഷ്പക്ഷനായ ഒരു സമകാലിക ചരിത്രകാരനെന്നനിലയില്‍ ഇദ്ദേഹം പ്രസിദ്ധനാണ്.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍