This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിനി റിപ്പബ്ലിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Guinea Republic)
(Guinea Republic)
 
വരി 10: വരി 10:
    
അഞ്ച് നൈസര്‍ഗിക വിഭാഗങ്ങള്‍ ചേര്‍ന്നതാണ് ഗിനിയുടെ ഭൂപ്രകൃതി: (1) അപൂര്‍വമായി കാണപ്പെടുന്ന പാറക്കൂട്ടങ്ങളാല്‍ മാത്രം മുറിക്കപ്പെട്ട ചതുപ്പുകളുടെ ഇടുങ്ങിയ ഒരു തീരദേശബല്‍റ്റ്; (2) ഈ ചതുപ്പിനുള്ളിലായി സ്ഥിതിചെയ്യുന്ന 48-80 കി.മീ. വീതിയുള്ള തീരസമതലം; (3) 457-1500 മീ. ഉയരമുള്ള ഫൂട്ടാ ജാലന്‍ എന്ന പര്‍വതനിര: രാജ്യത്തിന്റ സിംഹഭാഗത്തും പരന്നുകിടക്കുന്ന ഈ പര്‍വതശ്രേണി ഉത്തുംഗശൃംഗങ്ങളും അഗാധതാഴ്വാരങ്ങളും നദികളും കൊണ്ട് നിറഞ്ഞിരിക്കുന്നു; (4) പര്‍വതങ്ങള്‍ക്കും ഉന്നത തടങ്ങള്‍ക്കും പിന്നില്‍, വടക്കു കിഴക്കരികിലായി കാണുന്ന സമതലങ്ങള്‍: നൈജര്‍ പ്ളെയിന്‍സ് എന്നാണിതിനു പേര്‍; (5) 1,800 മീ. ഉയരത്തില്‍, ഉരുണ്ട, വനനിബിഡമായ കുന്നുകളുള്ള ഗിനി ഹൈലാന്‍ഡ്സ്.

 +
 +
[[ചിത്രം:Guinea-Map-final.png|300px]]
    
ഗിനിയിലെ കാലാവസ്ഥ ഉഷ്ണമേഖലയിലേതാണ്. ഏപ്രിലാണ് ഏറ്റവും ചൂടേറിയ മാസം. അപ്പോള്‍ ചൂട് 35<sup>o</sup>C വരെ എത്താറുണ്ട്. ആറ് മാസം ദൈര്‍ഘ്യമുള്ള മഴക്കാലം ജൂണിലാരംഭിക്കുന്നു. കടല്‍ത്തീരത്തോടടുത്ത ഭാഗങ്ങളില്‍ കാലാവസ്ഥ ചൂടുകൂടിയതും ഈര്‍പ്പം നിറഞ്ഞതുമാണ്. ഇവിടെ താപനില 17<sup>o</sup>C മുതല്‍ 30<sup>o</sup>C വരെ വ്യത്യസ്തമായനുഭവപ്പെടുന്നു. എന്നാല്‍ രാജ്യത്തിന്റെ ഉള്ളിലേക്കു കടക്കുന്തോറും ഉയരം കൂടുന്നതിനാല്‍ തണുപ്പും ഏറിവരും.

Current revision as of 14:04, 30 മാര്‍ച്ച് 2016

ഗിനി റിപ്പബ്ലിക്

Guinea Republic

1970-ലെ സൈനിക അട്ടിമറി വിജയത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച സ്തൂപം

ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു സ്വതന്ത്ര രാഷ്ട്രം. തെ. സീറാ ലിയോണും ലൈബീരിയയും, വ. സെനഗള്‍, കി. മാലിയും ഐവറികോസ്റ്റും, പ. അത്ലാന്തിക് സമുദ്രം ഇവയാണ് ഗിനി റിപ്പബ്ലിക്കിന്റെ അതിരുകള്‍. തലസ്ഥാനം: പ്രമുഖ തുറമുഖനഗരമായ സോനാക്രി; ജനസംഖ്യ:10,057,975 (2009); ഔദ്യോഗിക ഭാഷ: ഫ്രഞ്ച്. ഫ്രഞ്ച് ഗിനി സ്വതന്ത്ര റിപ്പബ്ലിക് ആയി 1958 ഒ. 2-ന് ഗിനി ഡെമൊക്രാറ്റിക് പാര്‍ട്ടിയുടെ (PDG) നേതാവായ അഹമദ് സെക്കൂ റ്റൂറെ റിപ്പബ്ലിക്കിന്റെ പ്രഥമപ്രസിഡന്റും ഗിനി ഡെമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രത്തിലെ ഏക രാഷ്ട്രീയപാര്‍ട്ടിയും ആയിത്തീര്‍ന്നു. ത്വരിതമായ സാമൂഹ്യവിപ്ലവം ലക്ഷ്യംവച്ചുള്ളതായിരുന്നു റ്റൂറെയുടെ ഭരണം. തുടര്‍ന്ന് ഗിനി ഫ്രഞ്ച് സമൂഹത്തില്‍ നിന്നും വിമുക്തമാവുകയും ഒരു ഏകപാര്‍ട്ടി സ്റ്റേറ്റ് ആയി മാറുകയും ചെയ്തു. 1980-ല്‍ നടന്ന സൈനിക നടപടിക്കുശേഷം ദേശീയ അസംബ്ലി പിരിച്ചുവിട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ അഹമ്മദ് സെക്കൂറ്റൂറെ കൊല്ലപ്പെടുകയും സൈനിക നേതാവായ ലാന്‍സാനാ  കോണ്‍ടേ പ്രസിഡന്റ് ആവുകയും ചെയ്തു. 1999-ല്‍ ബഹുപാര്‍ട്ടി സംവിധാനം നിലവില്‍  വന്നുവെങ്കിലും 2008-ല്‍ തന്റെ മരണംവരെ കോണ്‍ടേ ഭരണം മുറുകെ പിടിച്ചു. സുലഭമായി ലഭ്യമാകുന്ന അലുമിനിയം ഖനനത്തെ പ്രോത്സാഹിപ്പിക്കുവാനോ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറ്റാനോ കോണ്‍ടേ ഭരണകൂടം ശ്രമിച്ചില്ല. 2008 ഡിസംബറില്‍ മോസാ ഡാഡിസ് കാമാറാ രാജ്യത്ത് സൈനിക ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കുകയും ചെയ്തു. 2010-ല്‍ ഇദ്ദേഹം ചികിത്സാര്‍ഥം മൊറേക്കയിലേക്കു പുറപ്പെട്ടതിനാല്‍ വൈസ്പ്രസിഡന്റായ സെക്കോബാ കോണ്ടേ ആക്റ്റിങ് പ്രസിഡന്റായി നിയമിതനായി. 2010 ജനുവരി 10-ന് സൈനിക ഭരണകൂടം ജീന്‍ മരിയ ഡോറയെ പ്രധാനമന്ത്രിയായി നിയമിക്കുകയും ആറു പൊതുതെരഞ്ഞെടുപ്പുനടത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് 2010 ഡി.-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആര്‍.പി.ജി (റാലി ഒഫ് ദി ഗിനിയന്‍ പീപ്പിള്‍) പാര്‍ട്ടി നേതാവ് അല്‍ഫാ കോണ്‍ഡോ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വജയംനേടി അധികാരത്തിലേറി.

2,45,847 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന മനോഹരമായ ഒരു ചെറുരാജ്യമാണ് ഗിനി. തീരദേശത്തു വ്യാപിച്ചു കിടക്കുന്ന ചതുപ്പുകളില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഭൂമി നദികള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും നീണ്ട താഴ്വാരങ്ങള്‍ക്കും ജന്മമേകുന്നു. നൈജര്‍, ഗാംബിയ, സെനഗള്‍ തുടങ്ങിയ പ്രമുഖ നദികള്‍ ഉദ്ഭവിക്കുന്നതിവിടെയാണ്. ഇതിനും ഉള്ളിലായി കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന പുല്‍മേടുകളും വനനിബിഡമായ പര്‍വതങ്ങളും കാണപ്പെടുന്നു. ഈ പര്‍വതങ്ങളുടെ പ്രകൃതിഭംഗിമൂലം ആഫ്രിക്കയിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് ഗിനി വിശേഷിപ്പിക്കപ്പെടാറുണ്ട്. നിരവധി പക്ഷി-മൃഗസംരക്ഷണകേന്ദ്രങ്ങളും ഗിനിയുടെ സമ്പത്താണ്.

അഞ്ച് നൈസര്‍ഗിക വിഭാഗങ്ങള്‍ ചേര്‍ന്നതാണ് ഗിനിയുടെ ഭൂപ്രകൃതി: (1) അപൂര്‍വമായി കാണപ്പെടുന്ന പാറക്കൂട്ടങ്ങളാല്‍ മാത്രം മുറിക്കപ്പെട്ട ചതുപ്പുകളുടെ ഇടുങ്ങിയ ഒരു തീരദേശബല്‍റ്റ്; (2) ഈ ചതുപ്പിനുള്ളിലായി സ്ഥിതിചെയ്യുന്ന 48-80 കി.മീ. വീതിയുള്ള തീരസമതലം; (3) 457-1500 മീ. ഉയരമുള്ള ഫൂട്ടാ ജാലന്‍ എന്ന പര്‍വതനിര: രാജ്യത്തിന്റ സിംഹഭാഗത്തും പരന്നുകിടക്കുന്ന ഈ പര്‍വതശ്രേണി ഉത്തുംഗശൃംഗങ്ങളും അഗാധതാഴ്വാരങ്ങളും നദികളും കൊണ്ട് നിറഞ്ഞിരിക്കുന്നു; (4) പര്‍വതങ്ങള്‍ക്കും ഉന്നത തടങ്ങള്‍ക്കും പിന്നില്‍, വടക്കു കിഴക്കരികിലായി കാണുന്ന സമതലങ്ങള്‍: നൈജര്‍ പ്ളെയിന്‍സ് എന്നാണിതിനു പേര്‍; (5) 1,800 മീ. ഉയരത്തില്‍, ഉരുണ്ട, വനനിബിഡമായ കുന്നുകളുള്ള ഗിനി ഹൈലാന്‍ഡ്സ്.

ഗിനിയിലെ കാലാവസ്ഥ ഉഷ്ണമേഖലയിലേതാണ്. ഏപ്രിലാണ് ഏറ്റവും ചൂടേറിയ മാസം. അപ്പോള്‍ ചൂട് 35oC വരെ എത്താറുണ്ട്. ആറ് മാസം ദൈര്‍ഘ്യമുള്ള മഴക്കാലം ജൂണിലാരംഭിക്കുന്നു. കടല്‍ത്തീരത്തോടടുത്ത ഭാഗങ്ങളില്‍ കാലാവസ്ഥ ചൂടുകൂടിയതും ഈര്‍പ്പം നിറഞ്ഞതുമാണ്. ഇവിടെ താപനില 17oC മുതല്‍ 30oC വരെ വ്യത്യസ്തമായനുഭവപ്പെടുന്നു. എന്നാല്‍ രാജ്യത്തിന്റെ ഉള്ളിലേക്കു കടക്കുന്തോറും ഉയരം കൂടുന്നതിനാല്‍ തണുപ്പും ഏറിവരും.

ജനങ്ങളുടെ മുഖ്യതൊഴില്‍ കൃഷിയാണ്. വാഴ, മരച്ചീനി, വിവിധയിനം നാരങ്ങ, കാപ്പി, ചോളം, വരക്, നിലക്കടല, പാമോയില്‍, കൈതച്ചക്ക, നെല്ല്, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. കാലിവളര്‍ത്തലും തുല്യപ്രാധാന്യമര്‍ഹിക്കുന്നു.

ജനങ്ങളില്‍ ഭൂരിഭാഗവും ഗോത്രമതങ്ങള്‍ പിന്തുടരുന്നവരാണ്; മൂന്നിലൊന്നോളം പേര്‍ മുസ്ലിങ്ങളും. വളരെക്കുറച്ച് ക്രിസ്ത്യാനികളും കൂട്ടത്തിലുണ്ട്. എന്നാല്‍ ജാതിമതഭേദമെന്യേ ഗിനി നിവാസികള്‍ നീണ്ട 'ഒഴുകി'ക്കിടക്കുന്ന പരമ്പരാഗത വേഷങ്ങള്‍ ധരിക്കുന്നതില്‍ താത്പര്യം കാട്ടുന്നവരാണ്. കര്‍ഷകര്‍ പുല്ലുമേഞ്ഞ, മണ്‍ചുവരുള്ള ചെറുവീടുകളില്‍ കഴിയുന്നു. ഇത്തരം ചെറിയ വീടുകള്‍ ചേര്‍ന്നതാണ് ഇവിടത്തെ ഗ്രാമങ്ങള്‍. പട്ടണങ്ങളിലെ വീടുകള്‍ ഇഷ്ടികകെട്ടി തകരം മേഞ്ഞവയാണ്. നഗരവാസികള്‍ പാശ്ചാത്യവേഷം ധരിക്കുന്നതില്‍ താത്പര്യം കാട്ടുന്നു. അരി, മരച്ചീനി, മറ്റു ധാന്യവര്‍ഗങ്ങള്‍ എന്നിവയോടൊപ്പം ഇറച്ചിയും പച്ചക്കറികളും പഴങ്ങളും ചേര്‍ന്നതാണ് ഇവരുടെ ആഹാരം.

ഗിനിയിലെ ഒരു സംഘംകുട്ടികള്‍

ഗിനിയില്‍ വിദ്യാഭ്യാസം ഏതാണ്ട് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. പ്രായമെത്തിയവരില്‍ വളരെക്കുറച്ചു പേര്‍ക്കേ എഴുത്തും വായനയും വശമുള്ളൂ. 1959-ഓടെ ഗവണ്‍മെന്റ് ഏഴ് മുതല്‍ 15 വരെ വയസ്സുള്ളവര്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. ഗിനിക്ക് സ്വന്തമായി ഒരു സര്‍വകലാശാലയില്ല. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ചേര്‍ന്നു പഠിക്കുന്നതിന് ആവശ്യമായ ധനസഹായം നല്കുന്നതില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷ പാലിക്കുന്നു.

ധാതുസമ്പത്തിന്റെ കാര്യത്തില്‍ ഗിനി സമ്പന്നമാണ്. അലുമിനിയത്തിന്റെ പ്രധാന സ്രോതസ്സായ ബോക്സൈറ്റിന്റെ സമൃദ്ധനിക്ഷേപങ്ങള്‍ ഇവിടെ കാണാനുണ്ട്. വജ്രം, സ്വര്‍ണം, ഇരുമ്പ് എന്നിവയുടെ അയിരുകളും പ്രകൃതിനിക്ഷേപങ്ങളായി ലഭിക്കുന്നു.

ഫ്രാന്‍സ്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍പ്പെട്ട അയല്‍രാജ്യങ്ങള്‍ എന്നിവയാണ് ഗിനിയുടെ മുഖ്യ വാണിജ്യകേന്ദ്രങ്ങള്‍; ബോക്സൈറ്റ്, വൈരങ്ങള്‍, ഇരുമ്പയിര്, കാപ്പി, പഴവര്‍ഗങ്ങള്‍, നിലക്കടല എന്നിവ മുഖ്യ കയറ്റുമതിയിനങ്ങളും.

ചരിത്രം. പുരാതനകാലം മുതല്ക്കേ ജനവാസമുള്ള ഇടമായിരുന്നു ഗിനി. എന്നാല്‍ ഇതിന്റെ ആദ്യകാലചരിത്രത്തെക്കുറിച്ച് പറയത്തക്ക രേഖകളൊന്നുമില്ല. ഘാന, മാലി, സോങ്ഹായ് എന്നിവിടങ്ങളിലെ ശക്തമായിരുന്ന മധ്യകാല സാമ്രാജ്യങ്ങള്‍ ഗിനിയുടെ പല ഭാഗങ്ങളും അടക്കി ഭരിച്ചിരുന്നതിനു തെളിവുകളുണ്ട്. 15-ാം ശ.-ത്തിന്റെ മധ്യത്തോടെ പോര്‍ച്ചുഗീസ് വ്യാപാരികള്‍ ആദ്യമായി ഇവിടെയെത്തി. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും ഇവര്‍ക്കുശേഷമാണ് വന്നത്. സ്വര്‍ണം, ആനക്കൊമ്പ്, അടിമകള്‍ ഇവയായിരുന്നു ഇക്കൂട്ടരുടെ വ്യാപാരലക്ഷ്യം. 19-ാം ശ.-ത്തിന്റെ മധ്യത്തോടെ ഫ്രാന്‍സ് ഇതിനെ തങ്ങളുടെ കോളനിയാക്കി. ഗിനിയിലെ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ 1720-കളില്‍ ആരംഭിച്ച യുദ്ധം ഫ്രഞ്ചാധിപത്യത്തോളം നീണ്ടുനിന്നു. 1849-ല്‍ ആദ്യത്തെ ഫ്രഞ്ച് അധിനിവേശമേഖല സ്ഥാപിതമായി. ഗിനിയിലെ രാജാവ് 1861-ല്‍ ഇതിനെ അംഗീകരിച്ചു. കൂടുതല്‍ ഭൂഭാഗങ്ങള്‍ ചേര്‍ത്ത് 1888-ല്‍ ഗിനിയെ ഫ്രഞ്ച് പ്രൊട്ടക്റ്ററേറ്റ് ആക്കി. ഇപ്രകാരം ഫ്രഞ്ച് വെസ്റ്റ് ആഫ്രിക്കയുടെ ഭാഗമായിരുന്നതിനാല്‍ ഇതിന് ഫ്രഞ്ച് ഗിനി എന്നു പേരുവന്നു. ഇവിടെ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടിരുന്ന ഫ്രഞ്ച് വിരുദ്ധസമരങ്ങള്‍ 1898-ഓടെ നിശ്ശേഷം അമര്‍ച്ച ചെയ്യപ്പെട്ടു. അതിനുശേഷം രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 'ദേശീയ പ്രവര്‍ത്തനവേദി' രൂപമെടുക്കുന്നതുവരെ പറയത്തക്ക പ്രതിഷേധങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ല.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍