This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനനേന്ദ്രിയ ഛേദനഭയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജനനേന്ദ്രിയ ഛേദനഭയം== ==Castration Anxiety== സിഗ്മണ്ട് ഫ്രോയ്ഡിന്റെ മാനസി...)
(Castration Anxiety)
 
വരി 1: വരി 1:
==ജനനേന്ദ്രിയ ഛേദനഭയം==
==ജനനേന്ദ്രിയ ഛേദനഭയം==
-
==Castration Anxiety==
+
===Castration Anxiety===
സിഗ്മണ്ട് ഫ്രോയ്ഡിന്റെ മാനസികാപഗ്രഥന സിദ്ധാന്തത്തിലെ ഒരു പ്രധാന ആശയം. വ്യക്തിത്വവികാസത്തിന്റെ നാലു ഘട്ടങ്ങളില്‍ മൂന്നാമത്തേതായ ലിംഗഘട്ടത്തില്‍ (Phallic stage) ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ലിംഗം നഷ്ടപ്പെടും എന്ന ഭീതി അനുഭവപ്പെടുന്നു.  

Current revision as of 04:34, 30 മാര്‍ച്ച് 2016

ജനനേന്ദ്രിയ ഛേദനഭയം

Castration Anxiety

സിഗ്മണ്ട് ഫ്രോയ്ഡിന്റെ മാനസികാപഗ്രഥന സിദ്ധാന്തത്തിലെ ഒരു പ്രധാന ആശയം. വ്യക്തിത്വവികാസത്തിന്റെ നാലു ഘട്ടങ്ങളില്‍ മൂന്നാമത്തേതായ ലിംഗഘട്ടത്തില്‍ (Phallic stage) ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ലിംഗം നഷ്ടപ്പെടും എന്ന ഭീതി അനുഭവപ്പെടുന്നു.

ലിംഗഘട്ടത്തില്‍, അതായത് മൂന്നുതൊട്ട് അഞ്ചുവരെയുള്ള പ്രായത്തില്‍ ആണ്‍കുട്ടികള്‍ക്ക് സ്വയംഭോഗം നടത്താനുള്ള പ്രവണത കൂടുതലാണ്. ഇത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അവര്‍ കുട്ടിയെ ശാസിക്കുന്നു. തനിക്ക് വളരെയധികം ആനന്ദം ഉളവാക്കുന്ന ഒരു പ്രവൃത്തി മാതാപിതാക്കളുടെ കോപത്തിനിടയാക്കുന്നത് കുട്ടിയെ വിഷണ്ണനാക്കുന്നു. തന്റെ തെറ്റിനുള്ള ശിക്ഷ ലിംഗഛേദനമായിരിക്കും എന്നും കുട്ടി ഭയക്കുന്നു. ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കാത്ത കുട്ടികളും മാതാപിതാക്കളുടെ കോപത്തിനു പാത്രമാകുന്നു. ഇതും ജനനേന്ദ്രിയ ഛേദന ഭയത്തിനു കാരണമാകും.

ലിംഗഘട്ടത്തില്‍ ഉണ്ടാകുന്ന ഈഡിപ്പസ് കോംപ്ലക്സി(Oedipus complex)നോടനുബന്ധിച്ചാണ് ജനനേന്ദ്രിയ ഛേദനഭയം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. ഈ പ്രായത്തിലുള്ള ആണ്‍കുട്ടിക്ക് അമ്മയില്‍ ലൈംഗികതാത്പര്യം ജനിക്കുകയും അച്ഛനോട് കടുത്ത വിരോധം അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പിതാവ് ഇത് മനസ്സിലാക്കിയാല്‍ തന്റെ ഹീനമായ ചിന്തകള്‍ക്ക് തന്നെ ശിക്ഷിക്കുമെന്ന് കുട്ടി ഭയക്കുന്നു. തന്റെ ലിംഗം ഛേദിച്ചായിരിക്കും പിതാവ് തന്നെ ശിക്ഷിക്കുന്നത് എന്നും കുട്ടി വിശ്വസിക്കുന്നു. ഈ ഭയം തന്റെ വികാരങ്ങളെ ദമനം ചെയ്യുവാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നു. പിതാവിനോടുള്ള വൈരാഗ്യം ദമനം ചെയ്യുവാനും പിതാവുമായുള്ള താദാത്മീകരണത്തിനും ജനനേന്ദ്രിയ ഛേദന ഭയം സഹായകമാകുന്നു. പിതാവുമായുള്ള താദാത്മീകരണത്തിലൂടെ അമ്മയോടുള്ള ലൈംഗികാസക്തിക്ക് പരോക്ഷ സംതൃപ്തി (vicarious satisfaction) ലഭിക്കുന്നു. അമ്മയോടുള്ള ലൈംഗികാസക്തി ക്രമേണ അമ്മയോടുള്ള പാവനസ്നേഹമായി രൂപാന്തരപ്പെടുന്നു. ഈഡിപ്പസ് കോംപ്ലക്സ് ദമനം ചെയ്യപ്പെടുന്നതോടുകൂടിയാണ് അത്യഹം (super ego) പൂര്‍ണവികാസം പ്രാപിക്കുന്നത്. എക്സിബിഷനിസം പോലെയുള്ള ലൈംഗിക വൈകൃതങ്ങള്‍ക്കു കാരണം ദീര്‍ഘകാലം നിലനില്‍ക്കുന്ന ജനനേന്ദ്രിയ ഛേദന ഭയമാണെന്നു മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നോ. മാനസികാപഗ്രഥനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍