This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജന്തുഗന്ധങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ജന്തുഗന്ധങ്ങള്‍== ==Pheromones== ചിലയിനം ജന്തുക്കളുടെ പ്രത്യേക സ്രവ...) |
(→Pheromones) |
||
വരി 2: | വരി 2: | ||
==ജന്തുഗന്ധങ്ങള്‍== | ==ജന്തുഗന്ധങ്ങള്‍== | ||
- | ==Pheromones== | + | ===Pheromones=== |
ചിലയിനം ജന്തുക്കളുടെ പ്രത്യേക സ്രവങ്ങളുടെ ഗന്ധങ്ങള്‍. ഫെറമോണുകള്‍ (pheromones) എന്നറിയപ്പെടുന്ന ഇത്തരം സ്രവങ്ങള്‍ ജന്തുപെരുമാറ്റത്തെയും വളര്‍ച്ചയെയും സ്വാധീനിക്കുന്നു. കാള്‍സണ്‍ (Karlson), ലൂഷര്‍ (Luscher) എന്നീ ശാസ്ത്രജ്ഞരാണ് ഇത്തരം സ്രവങ്ങള്‍ക്ക് ഫെറമോണ്‍ എന്ന പേരു നല്കിയത് (1959). ഹോര്‍മോണുകളോട് സാദൃശ്യമുണ്ടെങ്കിലും അന്തഃസ്രാവി(ലിറീരൃശില ഴഹമിറ)കളില്‍ നിന്നുള്ളവയല്ലാത്തതിനാല്‍ ഇവയെ പ്രത്യേക വിഭാഗമായിത്തിരിച്ചിരിക്കുന്നു. ഷട്പദങ്ങള്‍, മത്സ്യങ്ങള്‍, സസ്തനികള്‍ എന്നിവയ്ക്കെല്ലാം ഇത്തരം സ്രവങ്ങളുണ്ട്. ജന്തുക്കളുടെ വളര്‍ച്ച, ഇണചേരല്‍, കൂട്ടം ചേരല്‍ എന്നിവയെക്കൂടാതെ പറക്കാനുള്ള ശ്രമം, അപായസൂചന നല്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിക്കുന്നതും നിയന്ത്രണം നല്കുന്നതും ഇത്തരം സ്രവങ്ങളാണ്. സഞ്ചാരപഥത്തില്‍ മൃഗങ്ങള്‍ അവശേഷിപ്പിക്കുന്ന വിസര്‍ജ്യങ്ങള്‍ (ഉദാ. മൂത്രം) ആ ഇനത്തിലെ മൃഗങ്ങള്‍ക്ക് വഴികാട്ടിയായിത്തീരുമ്പോള്‍ത്തന്നെ മറ്റിനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള അപായസൂചനയായും തീരുന്നു. | ചിലയിനം ജന്തുക്കളുടെ പ്രത്യേക സ്രവങ്ങളുടെ ഗന്ധങ്ങള്‍. ഫെറമോണുകള്‍ (pheromones) എന്നറിയപ്പെടുന്ന ഇത്തരം സ്രവങ്ങള്‍ ജന്തുപെരുമാറ്റത്തെയും വളര്‍ച്ചയെയും സ്വാധീനിക്കുന്നു. കാള്‍സണ്‍ (Karlson), ലൂഷര്‍ (Luscher) എന്നീ ശാസ്ത്രജ്ഞരാണ് ഇത്തരം സ്രവങ്ങള്‍ക്ക് ഫെറമോണ്‍ എന്ന പേരു നല്കിയത് (1959). ഹോര്‍മോണുകളോട് സാദൃശ്യമുണ്ടെങ്കിലും അന്തഃസ്രാവി(ലിറീരൃശില ഴഹമിറ)കളില്‍ നിന്നുള്ളവയല്ലാത്തതിനാല്‍ ഇവയെ പ്രത്യേക വിഭാഗമായിത്തിരിച്ചിരിക്കുന്നു. ഷട്പദങ്ങള്‍, മത്സ്യങ്ങള്‍, സസ്തനികള്‍ എന്നിവയ്ക്കെല്ലാം ഇത്തരം സ്രവങ്ങളുണ്ട്. ജന്തുക്കളുടെ വളര്‍ച്ച, ഇണചേരല്‍, കൂട്ടം ചേരല്‍ എന്നിവയെക്കൂടാതെ പറക്കാനുള്ള ശ്രമം, അപായസൂചന നല്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിക്കുന്നതും നിയന്ത്രണം നല്കുന്നതും ഇത്തരം സ്രവങ്ങളാണ്. സഞ്ചാരപഥത്തില്‍ മൃഗങ്ങള്‍ അവശേഷിപ്പിക്കുന്ന വിസര്‍ജ്യങ്ങള്‍ (ഉദാ. മൂത്രം) ആ ഇനത്തിലെ മൃഗങ്ങള്‍ക്ക് വഴികാട്ടിയായിത്തീരുമ്പോള്‍ത്തന്നെ മറ്റിനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള അപായസൂചനയായും തീരുന്നു. |
Current revision as of 03:38, 30 മാര്‍ച്ച് 2016
ജന്തുഗന്ധങ്ങള്‍
Pheromones
ചിലയിനം ജന്തുക്കളുടെ പ്രത്യേക സ്രവങ്ങളുടെ ഗന്ധങ്ങള്‍. ഫെറമോണുകള്‍ (pheromones) എന്നറിയപ്പെടുന്ന ഇത്തരം സ്രവങ്ങള്‍ ജന്തുപെരുമാറ്റത്തെയും വളര്‍ച്ചയെയും സ്വാധീനിക്കുന്നു. കാള്‍സണ്‍ (Karlson), ലൂഷര്‍ (Luscher) എന്നീ ശാസ്ത്രജ്ഞരാണ് ഇത്തരം സ്രവങ്ങള്‍ക്ക് ഫെറമോണ്‍ എന്ന പേരു നല്കിയത് (1959). ഹോര്‍മോണുകളോട് സാദൃശ്യമുണ്ടെങ്കിലും അന്തഃസ്രാവി(ലിറീരൃശില ഴഹമിറ)കളില്‍ നിന്നുള്ളവയല്ലാത്തതിനാല്‍ ഇവയെ പ്രത്യേക വിഭാഗമായിത്തിരിച്ചിരിക്കുന്നു. ഷട്പദങ്ങള്‍, മത്സ്യങ്ങള്‍, സസ്തനികള്‍ എന്നിവയ്ക്കെല്ലാം ഇത്തരം സ്രവങ്ങളുണ്ട്. ജന്തുക്കളുടെ വളര്‍ച്ച, ഇണചേരല്‍, കൂട്ടം ചേരല്‍ എന്നിവയെക്കൂടാതെ പറക്കാനുള്ള ശ്രമം, അപായസൂചന നല്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിക്കുന്നതും നിയന്ത്രണം നല്കുന്നതും ഇത്തരം സ്രവങ്ങളാണ്. സഞ്ചാരപഥത്തില്‍ മൃഗങ്ങള്‍ അവശേഷിപ്പിക്കുന്ന വിസര്‍ജ്യങ്ങള്‍ (ഉദാ. മൂത്രം) ആ ഇനത്തിലെ മൃഗങ്ങള്‍ക്ക് വഴികാട്ടിയായിത്തീരുമ്പോള്‍ത്തന്നെ മറ്റിനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള അപായസൂചനയായും തീരുന്നു.
രാസപദാര്‍ഥങ്ങള്‍ മാധ്യമമായുള്ള ആശയവിനിമയമാണ് ജന്തുഗന്ധങ്ങളിലൂടെ സാധ്യമാകുന്നത്. ചെറിയ ഒരംശം ഗന്ധസ്രവത്തിനുപോലും എളുപ്പത്തില്‍ പ്രതികരണം സൃഷ്ടിക്കാനാവും. ഗന്ധസ്രവകേന്ദ്രങ്ങളുടെ എണ്ണവും ഉത്പാദനശേഷിയും ആശയവിനിമയത്തെ സ്വാധീനിക്കുന്നു. ഗന്ധസ്രവങ്ങളുടെ അളവും കാലവും എപ്രകാരമുള്ള പ്രതികരണങ്ങളെയാണ് ഉത്തേജിപ്പിക്കേണ്ടത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കാറ്റ്, ജലം തുടങ്ങിയ നൈസര്‍ഗിക ചാലകങ്ങളുടെ സഹായത്തോടെയാണ് ജന്തുക്കള്‍ ആശയവിനിമയത്തിനായി ഗന്ധങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഗന്ധസ്രവത്തിന്റെ ഉത്പാദനം, ചാലനം എന്നിവയ്ക്ക് ജന്തുവിന്റെ ജീവിതചക്രം, ജീവിത ഘട്ടങ്ങള്‍, ഋതുക്കള്‍ എന്നിവയുമായി ബന്ധമുണ്ട്. ജന്തുഗന്ധങ്ങളുടെ ഉത്തേജനശക്തി, പ്രതിപ്രവര്‍ത്തനശേഷി, ബാഷ്പീകരണം, ചാലനം, അതുളവാക്കുന്ന പ്രതികരണം എന്നിവ പഠനവിധേയമായിട്ടുണ്ട്.
ജന്തുസ്രവങ്ങളെ അടിസ്ഥാനഗന്ധം (Primary pheromone) വിമുക്തഗന്ധം(released pheromone) എന്നു രണ്ടായി തിരിക്കാം. സ്വീകരിക്കുന്ന ജന്തുവില്‍ ജീവശാസ്ത്രപരമായ സ്ഥിരമാറ്റം സൃഷ്ടിക്കുന്നുവെങ്കില്‍ അത് അടിസ്ഥാനഗന്ധവും, ജന്തുവിന്റെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും അതിലൂടെ പെരുമാറ്റത്തില്‍ ഒരു താത്കാലിക വ്യത്യാസം മാത്രം ഉണ്ടാക്കുകയും ചെയ്യുന്നുവെങ്കില്‍ അതു വിമുക്തഗന്ധവും ആണ്. തേനീച്ചകളില്‍ തൊഴില്‍ വിഭജനം, പ്രായപൂര്‍ത്തിയെത്തല്‍, സസ്തനികളില്‍ പ്രായപൂര്‍ത്തിയെത്തല്‍ എന്നിവ അടിസ്ഥാനഗന്ധനിയന്ത്രണത്തിലാണ്. ഷട്പദങ്ങളില്‍ ഇണയെ ആകര്‍ഷിക്കുന്നതും മത്സ്യങ്ങളില്‍ അപായ സൂചന നല്കുന്നതും വിമുക്തഗന്ധങ്ങളാണ്. മരത്തൊലിയില്‍ ജീവിക്കുന്ന ചിലയിനം വണ്ടുകളില്‍ ഒരേ സ്രവം തന്നെ പ്രകോപനപരമായ പെരുമാറ്റത്തിനും ഇണതേടലിനും ഇണചേരലിനും ഉത്തേജനം നല്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തേനീച്ചയെപ്പോലെ സമൂഹജീവിതം നയിക്കുന്ന ഷട്പദങ്ങളിലും ഇത്തരം പ്രവണത ദൃശ്യമാണ്.
ഒരു സമുദ്ര ആര്‍ഗയായ എക്ടോകാര്‍പസിലെ(Ectocarpus)പെണ്‍സസ്യം പുറപ്പെടുവിക്കുന്ന ഗന്ധസ്രവങ്ങള്‍ ആണ്‍ ബീജങ്ങളെ ആകര്‍ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കവകങ്ങളിലും ശൈവാലങ്ങളിലും ഗന്ധസ്രവങ്ങളുണ്ടെന്നും ഇവയ്ക്കു പെരുമാറ്റരീതികളില്‍ സ്വാധീനമുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചിപ്പികള്‍, കക്കകള്‍, കൊഞ്ചുവര്‍ഗം എന്നിവയില്‍ ഇണതേടലും ഇണചേരലും നിയന്ത്രിക്കുന്ന ഗന്ധസ്രവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഫെറമോണുകള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഷട്പദങ്ങള്‍. ഷട്പദങ്ങളില്‍ അധിചര്‍മ കോശങ്ങള്‍ക്കിടയിലും അടിയിലുമായിട്ടുള്ള ഏകകോശഗ്രന്ഥികളാണ് ഗന്ധസ്രാവികള്‍. തല, ഉരസ്, ഉദരം, കാലുകള്‍, സ്പര്‍ശിനികള്‍ എന്നിവിടങ്ങളില്‍ ഗന്ധസ്രവകോശങ്ങളുണ്ട്. ഷിസ്റ്റോസിര്‍ക്കാ ഗ്രിഗോറിയ(Shistocerca gregaria)യുടെ ഗന്ധസ്രവങ്ങള്‍ ഇവയെ പ്രായപൂര്‍ത്തിയാകാന്‍ സഹായിക്കുന്നു. ലെപിഡോപ്റ്റെറാ (Lepidoptera), മെക്കോപ്റ്റെറാ (Mecoptera), കോളിയോപ്റ്റെറാ (Coleoptera) എന്നീ കുടുംബങ്ങളില്‍പ്പെട്ട പെണ്‍ ശലഭങ്ങളുടെ ഗന്ധസ്രവങ്ങള്‍ ആണ്‍ശലഭങ്ങളെ ആകര്‍ഷിക്കുന്നു. ഇവയില്‍ ശരീരകവചത്തിലെ വൃത്തഖണ്ഡചര്‍മമാണ് ഗ്രന്ഥിയായി പ്രവര്‍ത്തിക്കുന്നത്. ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് രക്താദുരജലത്തിന്റെ മര്‍ദവ്യത്യാസമാണ്. ലെപിഡോപ്റ്റെറാ ശലഭങ്ങളില്‍ അധിചര്‍മത്തിലെ തന്നെ ചില കോശങ്ങള്‍ നാളികളില്ലാത്ത ഗന്ധസ്രവഗ്രന്ഥികളായി രൂപപ്പെടാറുണ്ട്. ഓര്‍ത്തോപ്റ്റെറാ, ഹൈസോപ്റ്റെറാ, ഹൈമനോപ്റ്റെറാ, കോളിയോപ്റ്റെറാ, ഡിപ്റ്റെറാ എന്നീ വിഭാഗങ്ങളിലുള്‍പ്പെടുന്നവയുടെ പിന്‍കുടലിന്റെ ഭാഗമായി വളര്‍ന്ന് ശരീരകവചത്തിനു പുറത്തേക്കു നില്ക്കുന്ന ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്നത് ഗന്ധസ്രവങ്ങളാണെന്നാണ് അനുമാനിക്കുന്നത്. കൂട്ടംചേരല്‍, വര്‍ഗവ്യത്യാസം തിരിച്ചറിയല്‍, പാതപിന്തുടരല്‍ എന്നീ പെരുമാറ്റങ്ങളെയെല്ലാം ഈ സ്രവങ്ങള്‍ നിയന്ത്രിക്കുന്നു.
ഗന്ധ്രസ്രവങ്ങളെ തിരിച്ചറിയുന്നതിനുള്ള സംവേദിക(Sensilla) സ്പര്‍ശിനികളിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ ഷ്ടപദത്തിന്റെയും ആവശ്യമനുസരിച്ചു സ്പര്‍ശിനികളിലുള്ള സംവേദികളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാവും. സ്പര്‍ശിനികളും വിവിധ വലുപ്പത്തിലും രൂപത്തിലും കണ്ടുവരുന്നു. എല്ലാ ഗന്ധങ്ങളും തിരിച്ചറിയാന്‍ കഴിവുള്ള സ്പര്‍ശിനികളും പ്രത്യേകഗന്ധം മാത്രം തിരിച്ചറിയാന്‍ കഴിവുള്ള സ്പര്‍ശിനികളും ഉണ്ട്.
ഷട്പദങ്ങളില്‍ ജീവിതകാലം മുഴുവനും ഗന്ധവസ്തുക്കള്‍ സ്രവിക്കാറില്ല; ഇത്തരം സ്രവങ്ങളോട് ജീവി എക്കാലവും പ്രതികരിക്കണമെന്നുമില്ല. കാറ്റിന്റെ വേഗത, പ്രകാശത്തിന്റെ തീവ്രത, താപനില എന്നീ ഘടകങ്ങളെല്ലാം ഗന്ധസ്രവങ്ങളുടെ സ്വീകരണം, അതിനോടുള്ള പ്രതികരണം എന്നിവയെ സ്വാധീനിക്കുന്നു. കാറ്റിലേക്കും മണ്ണിലേക്കും സ്രവിക്കപ്പെടുന്ന രണ്ടിനം ഗന്ധസ്രവങ്ങള്‍ ഷട്പദങ്ങള്‍ക്കുണ്ട്. പറക്കുന്ന ഷട്പദങ്ങള്‍ കാറ്റിലേക്കും ഉറുമ്പ്, ചിതല് തുടങ്ങിയ ഷട്പദങ്ങള്‍ മണ്ണിലേക്കും ഗന്ധദ്രവങ്ങള്‍ സ്രവിപ്പിക്കുന്നു. കാറ്റില്‍ ഗന്ധസാന്ദ്രത കുറവാണെങ്കില്‍ ഷട്പദം ചിറകടിച്ചു കാറ്റിലുയര്‍ന്ന് ഗന്ധദ്രവത്തിന്റെ ഉദ്ഭവസ്ഥാനം ലക്ഷ്യമാക്കി പറക്കുന്നു. കൂടുതല്‍ ഗന്ധസാന്ദ്രതയുള്ള സ്ഥലത്തെത്തുമ്പോള്‍ ചിറകടി മന്ദഗതിയിലാവുകയും തുടര്‍ന്ന് നിലയ്ക്കുകയും ചെയ്യുന്നു. മണ്ണിലേക്കു സ്രവിക്കുന്ന ഗന്ധങ്ങളിലേക്കും ഗന്ധസാന്ദ്രതയെ അടിസ്ഥാനമാക്കിയാണ് ഷട്പദങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നത്. 0.8-4.5 കി.മീ. വരെ ദൂരത്തു നിന്നും ഗന്ധസ്രവങ്ങളുടെ ഉദ്ഭവസ്ഥാനത്തേക്കു ഷട്പദങ്ങള്‍ പറന്നെത്തുന്നതായി രേഖകളുണ്ട്.
ഷട്പദങ്ങളിലധികവും ഒന്നില്‍ക്കൂടുതല്‍ ഗന്ധസ്രവങ്ങളുള്ളവയാണ്; ഗന്ധസ്രവങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു. രാസഘടകങ്ങളുടെ സാന്ദ്രത കൂടുകയും കുറയുകയും ചെയ്യാറുണ്ട്. സ്രവത്തിലെ രാസഘടകങ്ങളാണ് ഷട്പദങ്ങളുടെ ലൈംഗിക ചേഷ്ടകളെയും ക്രീഡകളെയും ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും ഇണചേരല്‍ സാധ്യമാക്കുന്നതും. ലെപിഡോപ്റ്റെറാ (Lepidoptera) ശലഭങ്ങള്‍ ഇണചേരലിന് ആഫ്രോഡസിയാക്ക് ഗന്ധങ്ങള്‍ സ്രവിപ്പിക്കുന്നു.
ശലഭങ്ങള്‍, പുഴുക്കള്‍, ഉറുമ്പുകള്‍, ചിതലുകള്‍, തേനീച്ചകള്‍ എന്നിവയെല്ലാം കൂട്ടംകൂടലിനു സഹായിക്കുന്നതും ഗന്ധസ്രവങ്ങളാണ്. മുട്ടവിരിയുക, കൂടുമാറുക, ഇണചേരലിനു പുറത്തുവരിക, പുതിയ വാസസ്ഥാനം ഉറപ്പിക്കുക തുടങ്ങിയ അവസരങ്ങളിലാണ് കൂട്ടംകൂടാറുള്ളത്. ഒരു സ്ഥലത്തുതന്നെ പറ്റിപ്പിടിച്ചിരിക്കാതെ ഒരേ ഉയരങ്ങളിലേക്ക് ഒന്നിച്ചു പറ്റമായി പൊങ്ങിപ്പറന്ന് നീങ്ങുന്നതും പറ്റംചേരല്‍ പ്രക്രിയയായി കണക്കാക്കപ്പെടുന്നു.
സമൂഹമായി ജീവിക്കുന്ന ഷട്പദങ്ങളിലധികവും ഗന്ധസ്രവങ്ങളുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ കാര്യങ്ങള്‍ സാധ്യമാക്കുന്നത്. തേനീച്ചകളിലെ റാണി പുറപ്പെടുവിക്കുന്ന ഗന്ധസ്രവങ്ങളാണ് ഈച്ചകളെ വളരെ ചിട്ടയോടെ കൂടിനകത്തും പുറത്തും ജീവിക്കാന്‍ വഴിയൊരുക്കുന്നത്. തേനീച്ചക്കൂട്ടിലെ ജോലിക്കാരായ ഈച്ചകളുടെ വിവിധ സ്ഥാനങ്ങള്‍, ഇണചേരല്‍, കൂടുസംരക്ഷണം, ആഹാരത്തിനായുള്ള യാത്രകള്‍, ആഹാരശേഖരണവും സംഭരണവും, കൂട്ടമായി ഉയര്‍ന്നു പറക്കല്‍, അപായ മുന്നറിയിപ്പു നല്കല്‍ എന്നിവയെല്ലാം ഗന്ധസ്രവങ്ങളുടെ നിയന്ത്രണത്തിലാണ്.
ശബ്ദം, വെളിച്ചം എന്നിവയെക്കാളും ഷട്പദങ്ങളില്‍ ആശയ വിനിമയത്തിനുതകുന്നതും ഉപയോഗിക്കുന്നതും ഗന്ധസ്രവങ്ങളാണ്.
മത്സ്യങ്ങള്‍. മത്സ്യങ്ങളുടെ ഗന്ധസ്രവങ്ങളെക്കുറിച്ച് പരിമിതമായ അറിവേയുള്ളൂ. എതിര്‍ലിംഗം തിരിച്ചറിയുക, രാത്രികാലങ്ങളില്‍പ്പോലും കൂട്ടം പിരിയാതെ നില്ക്കുക, ഇണചേരാനും മുട്ടയിടാനുമുള്ള സ്ഥാനങ്ങളിലേക്കു നീങ്ങുക തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് ഇത്തരം സ്രവങ്ങളാണെന്നാണ് നിഗമനം. ഭൂരിഭാഗം മത്സ്യങ്ങളിലും ഘ്രാണേന്ദ്രിയങ്ങളാണു ഗന്ധസ്രവങ്ങള്‍ സ്വീകരിക്കുന്നത്. ആണ്‍-പെണ്‍ മത്സ്യങ്ങളില്‍ ഗന്ധസ്രാവികളുണ്ട്. മത്സ്യങ്ങള്‍ക്ക് അപായസൂചന നല്കുന്നതിനുതകുന്ന ഗന്ധങ്ങളാണ് ഏറെ പഠനവിധേയമായിട്ടുള്ളത്. സ്രവേന്ദ്രിയങ്ങളാണ് ഘ്രാണേന്ദ്രിയങ്ങള്‍ക്ക് 'അപകട മുന്നറിയിപ്പ്' നല്കുന്നത്. ഇതു ഷ്രെക്സ്റ്റോഫ് (Schreckstoff) എന്ന രാസവസ്തുമൂലമാണെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുറന്തൊലിയിലെ ക്ളബ് സെല്‍സ് (club cells) എന്ന പ്രത്യേക കോശങ്ങളില്‍ നിന്നാണ് ഈ സ്രവം ഊറിയിറങ്ങുന്നത്. അപകട മുന്നറിയിപ്പു നല്കാന്‍ ശേഷിയില്ലാത്തയിനം മത്സ്യങ്ങളുടെ പുറംതൊലിയില്‍ ക്ളബ് സെല്‍സിന്റെ അഭാവം ശ്രദ്ധേയമായിരുന്നു. ഘ്രാണേന്ദ്രിയങ്ങള്‍ കൊണ്ടു മാത്രമേ അപായസൂചന മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഈ സവിശേഷത മത്സ്യങ്ങളുടെ ജന്മവാസനയായി കരുതപ്പെടുന്നു.
ഉഭയജീവികള്‍. ഉഭയ ജീവികളില്‍ ബുഫോ ബുഫോ (Bufo Bufo) തവളകളിലാണ് അധിക നിരീക്ഷണങ്ങളും ഉണ്ടായിട്ടുള്ളത്. തവളകളിലും വാല്‍മാക്രികളിലും അപായസൂചന നല്കുന്ന ഗന്ധസ്രവങ്ങളുണ്ട്. അപായസൂചന നല്കുന്ന ഗന്ധസ്രവങ്ങള്‍ സമൂഹ ജീവിതം നയിക്കുന്ന അക്രമകാരികളല്ലാത്ത ജീവികളുടെ സവിശേഷതയാണെന്നു കണ്ടെത്തിയിട്ടുണ്ട്.
സസ്തനികള്‍. ഗന്ധസ്രവങ്ങളും ഘ്രാണേന്ദ്രിയവുമായി ബന്ധപ്പെട്ടുള്ള ആശയവിനിയമരീതി സസ്തനികളിലുണ്ട്. സസ്തനികളില്‍ ഓരോ ജന്തുവിന്റെയും ഗന്ധസ്രവങ്ങള്‍ തനതായ സ്വഭാവങ്ങളാണു പ്രകടിപ്പിക്കുന്നത്. സ്വവര്‍ഗത്തിന്റെ സ്ഥാനനിര്‍ണയം, നേതൃത്വം, ഭൂപരിധി നിര്‍ണയം, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം എന്നിവയിലെല്ലാം തന്നെ ഓരോ ജന്തുവും അതിന്റേതായ തനിമ പ്രകടിപ്പിക്കുന്നു. സസ്തനികളുടെ പെരുമാറ്റം, ഇന്ദ്രിയങ്ങളായ കണ്ണ്, കാത്, ഘ്രാണകേന്ദ്രം, ത്വക്ക്, രോമം എന്നിവയെല്ലാമായി ഗന്ധസ്രവങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. വെളിച്ചവും ശബ്ദവും ആശയവിനിമയോപാധികളായി രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഗന്ധങ്ങള്‍ക്ക് ആശയവിനിമയത്തിലും പെരുമാറ്റ രൂപീകരണത്തിലും ആനുപാതികമായ വളര്‍ച്ചയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സസ്തനികളില്‍ ചെറിയ ഇനത്തിന് ത്വക്കിലുടനീളം ഗന്ധസ്രാവികളുള്ളതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവ ത്വക്കിനുപരിതലത്തിലേക്കു തുറക്കുന്ന ത്വക്കിലെ സ്നേഹപിണ്ഡഗ്രന്ഥികളാണ്. ഇതിന്റെ സ്രവങ്ങള്‍ തന്നെയാണു ത്വക്കിനും രോമത്തിനും മിനുസവും മൃദുലതയും നല്കുന്നത്. ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനവുമായും ഗന്ധസ്രാവികള്‍ ബന്ധപ്പെട്ടിരിക്കുന്നു.
വാസനത്തൈല വ്യവസായത്തിനുവേണ്ടിയാണു ഗന്ധസ്രവങ്ങളുടെ രാസഘടനയെപ്പറ്റിയുള്ള പഠനങ്ങളധികവും നടന്നിട്ടുള്ളത്. ഗന്ധസ്രവങ്ങളെയും പെരുമാറ്റരീതിയെയും മറ്റും ബന്ധപ്പെടുത്തുന്ന രാസവസ്തുക്കളെക്കുറിച്ച് ഇന്നും വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. ഗന്ധസ്രവങ്ങള്‍ ഒന്നിലധികം രാസഘടകങ്ങളടങ്ങിയതാണ്. ആണിനങ്ങളിലാണ് സങ്കീര്‍ണ രാസഘടനയോടുകൂടിയ ഗന്ധസ്രവങ്ങളുള്ളത്.
ത്വക്കിലും കണ്ണിനരികിലും സ്നേഹപിണ്ഡഗ്രന്ഥികള്‍ ഉണ്ട്. മൂത്രത്തിലും മലത്തിലും ഗന്ധസ്രവ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഗന്ധസ്രവം സ്വീകരിക്കുന്ന ജന്തുക്കള്‍ ഉടനെതന്നെ പ്രതികരിക്കണമെന്നില്ല. ഒരേ സ്രവം സ്വീകരിച്ച രണ്ടു ജന്തുക്കള്‍ ഒരുപോലെ പ്രതികരിക്കണമെന്നുമില്ല. ഇണതേടല്‍, ഇണചേരല്‍, അതിര്‍ത്തി സംരക്ഷണം, അതിര്‍ത്തി അറിയിക്കല്‍ തുടങ്ങിയവയ്ക്കു സൂചന നല്കുന്നതു ഗന്ധസ്രവങ്ങളാണ്. ഘ്രാണേന്ദ്രിയങ്ങളും നക്കിത്തുടയ്ക്കലിലൂടെ ഉമിനീരും ഗന്ധസ്രവങ്ങള്‍ സ്വീകരിക്കുകയും നല്കുകയും ചെയ്യുന്നു. ഗന്ധസ്രവങ്ങളിലൂടെ വര്‍ഗം, ലിംഗം, പ്രായം, വ്യക്തിത്വം, ലൈംഗികാവസ്ഥ, മാനസികാവസ്ഥ എന്നിവയെല്ലാം പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്നു.
മനുഷ്യരിലെ ഗന്ധസ്രവങ്ങളുടെ രാസഘടനയും ഏറെ പഠനവിധേയമായിട്ടുണ്ട്. ഉറ്റ സുഹൃത്തുക്കളായ സ്ത്രീകളില്‍ മാസമുറയുടെ ദിവസങ്ങള്‍ അടുത്തടുത്താകാറുള്ളത് ഫെറമോണുകളെപ്പോലുള്ള സ്രവങ്ങള്‍മൂലമല്ലേ എന്ന സംശയവും ശാസ്ത്രജ്ഞര്‍ക്കുണ്ട്. മനുഷ്യന്റെ ഗന്ധസ്രവങ്ങളധികവും സ്റ്റെറോയിഡുകളുടെ വിവിധ മാത്രകളടങ്ങിയതാണെന്നു കണ്ടുപിടിച്ചിട്ടുണ്ട്. മനുഷ്യരിലെ ഗന്ധസ്രവങ്ങള്‍ ഫെറമോണുകള്‍ തന്നെയാണോ എന്ന കാര്യത്തിലും പരീക്ഷണങ്ങള്‍ നടക്കുന്നതേയുള്ളൂ.
(ഡോ. എ.സി. ഫെര്‍ണാന്റസ്)