This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ്, കെ.എം. (1914 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ജോര്‍ജ്, കെ.എം. (1914 - ))
(ജോര്‍ജ്, കെ.എം. (1914 - ))
 
വരി 3: വരി 3:
മലയാള സാഹിത്യകാരന്‍. ഭാഷാഗവേഷണം, സാഹിത്യചരിത്രരചന, വിജ്ഞാനകോശ നിര്‍മാണം മുതലായ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുള്ള ജോര്‍ജ് ഇടയാറന്മുള കരിമ്പു മണ്ണില്‍ വീട്ടില്‍ കുര്യന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1914 ഏ. 20-നു ജനിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ.; പിഎച്ച്.ഡി ബിരുദങ്ങള്‍ നേടി. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകന്‍ (1940-55); കേന്ദ്രസാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി; റീജിയണല്‍ സെക്രട്ടറി (1955-69) എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

-
[[ചിത്രം:George km.png|120px|right|thumb|കെ.എം.ജോര്‍ജ്]]
+
[[ചിത്രം:Km george.png|120px|right|thumb|കെ.എം.ജോര്‍ജ്]]
    
ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള വിസിറ്റിങ് പ്രൊഫസര്‍ (1964), കാലിഫോണിയ സര്‍വകലാശാലയില്‍ പീസ് കോര്‍ പ്രോജക്റ്റില്‍ ഭാഷാസംയോജകര്‍ (1965), ഹവായ് ഈസ്റ്റ്-വെസ്റ്റ് സെന്ററില്‍ സീനിയര്‍ സ്പെഷ്യലിസ്റ്റ് എന്നീ നിലകളിലും ഡോ. ജോര്‍ജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

Current revision as of 09:11, 24 ഫെബ്രുവരി 2016

ജോര്‍ജ്, കെ.എം. (1914 - )

മലയാള സാഹിത്യകാരന്‍. ഭാഷാഗവേഷണം, സാഹിത്യചരിത്രരചന, വിജ്ഞാനകോശ നിര്‍മാണം മുതലായ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുള്ള ജോര്‍ജ് ഇടയാറന്മുള കരിമ്പു മണ്ണില്‍ വീട്ടില്‍ കുര്യന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1914 ഏ. 20-നു ജനിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ.; പിഎച്ച്.ഡി ബിരുദങ്ങള്‍ നേടി. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകന്‍ (1940-55); കേന്ദ്രസാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി; റീജിയണല്‍ സെക്രട്ടറി (1955-69) എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

കെ.എം.ജോര്‍ജ്

ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള വിസിറ്റിങ് പ്രൊഫസര്‍ (1964), കാലിഫോണിയ സര്‍വകലാശാലയില്‍ പീസ് കോര്‍ പ്രോജക്റ്റില്‍ ഭാഷാസംയോജകര്‍ (1965), ഹവായ് ഈസ്റ്റ്-വെസ്റ്റ് സെന്ററില്‍ സീനിയര്‍ സ്പെഷ്യലിസ്റ്റ് എന്നീ നിലകളിലും ഡോ. ജോര്‍ജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സര്‍വവിജ്ഞാനകോശത്തിന്റെ ചീഫ് എഡിറ്റര്‍ (1969-75) എന്ന നിലയില്‍ ഡോ. ജോര്‍ജ് ചെയ്ത സേവനം നിസ്തുലമാണ്. 20 വാല്യങ്ങളിലായുള്ള സര്‍വവിജ്ഞാനകോശം പദ്ധതിയുടെ അടിസ്ഥാനം ഉറപ്പിക്കുകയും ആവശ്യമായ ശീര്‍ഷകങ്ങള്‍ സമാഹരിക്കുകയും ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. സര്‍വവിജ്ഞാനകോശം ഒന്നും രണ്ടു വാല്യങ്ങള്‍ ഇദ്ദേഹത്തിന്റെ കാലത്താണ് പ്രകാശനം ചെയ്തത്.

മലയാളത്തെയും മലയാള സാഹിത്യകാരന്മാരെയും ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ഡോ. ജോര്‍ജിന്റെ രചനകളും മറ്റു പ്രവര്‍ത്തനങ്ങളും ഏറെ സഹായകമായിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി 30-ലധികം ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. വളരുന്ന കൈരളി, മുന്തിരിച്ചാറ്, അന്വേഷണങ്ങള്‍ പഠനങ്ങള്‍, കവികള്‍ നിരൂപണരംഗത്ത്, ജീവചരിത്രസാഹിത്യം മുതലായവ ഇദ്ദേഹത്തിന്റെ വിമര്‍ശനാത്മക പഠനങ്ങളാണ്. സാധുകൊച്ചുഞ്ഞ്, രവീന്ദ്രനാഥ ടാഗോര്‍, സര്‍ദാര്‍ പട്ടേല്‍ എന്നീ ഗ്രന്ഥങ്ങളും ഏതാനും ഏകാങ്കങ്ങളും റേഡിയോ നാടകങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ലോകവാണി മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോ. ജോര്‍ജ് ജനറല്‍ എഡിറ്ററായി പ്രസിദ്ധീകരിച്ച സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥം മലയാള സാഹിത്യത്തിന്റെ സമഗ്രമായ ചരിത്രം ആധികാരികമായി പ്രതിപാദിക്കുന്നു. ഇതില്‍ പരാമര്‍ശിക്കപ്പെടാതിരുന്ന നോവല്‍, ചെറുകഥ, വൈജ്ഞാനികസാഹിത്യം മുതലായ പ്രസ്ഥാനങ്ങളുടെ ചരിത്രം വിവിരിക്കുന്ന രണ്ടാംഭാഗം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാമചരിതം ആന്‍ഡ് ദ സ്റ്റഡി ഒഫ് മലയാളം ലിറ്റ്റെച്ചര്‍, സര്‍വേ ഒഫ് മലയാളം ലിറ്റ്റെച്ചര്‍, വെസ്റ്റേണ്‍ ഇന്‍ഫ്ളുവന്‍സ് ഓണ്‍ മലയാളം ലിറ്റ്റെച്ചര്‍, കുമാരനാശാന്‍, എ.ആര്‍. രാജരാജവര്‍മ എന്നിവ ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് രചനകളാണ്. വിവിധ ഭാരതീയ ഭാഷകള്‍, ആ ഭാഷയിലെ സാഹിത്യകാരന്മാര്‍, അവരുടെ കൃതികള്‍ എന്നിവയെക്കുറിച്ച് അറിയുന്നതിന് വളരെയധികം പ്രയോജനപ്പെടുന്നതാണ് കേരള സാഹിത്യ അക്കാദമിക്കുവേണ്ടി ഇദ്ദേഹം ഡയറക്ടറും ചീഫ് എഡിറ്ററുമായി തയ്യാറാക്കിയ കംപാരറ്റിവ് ഇന്ത്യന്‍ ലിറ്റ്റെച്ചര്‍, ഭാരതീയ സാഹിത്യ ചരിത്രം (രണ്ടു വാല്യങ്ങള്‍) എന്നിവ.

റോം, ജനീവ, ജര്‍മനി, പാരിസ്, ടോക്കിയോ, സിംഗപ്പൂര്‍, യു.എസ്., സോവിയറ്റ് യൂണിയന്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്. അമേരിക്കയില്‍ പോയ കഥ, സോവിയറ്റ് യൂണിയനില്‍ മൂന്നാഴ്ച മുതലായവ ഇദ്ദേഹത്തിന്റെ സഞ്ചാരസാഹിത്യകൃതികളാണ്.

സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് (1987), വള്ളത്തോള്‍ സമ്മാനം (1988), പദ്മശ്രീ (1988), കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം മുതലായ ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഒട്ടേറെ അവാര്‍ഡ് കമ്മിറ്റികളില്‍ അംഗമായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുള്ള ജോ. ജോര്‍ജിനെ 'എഴുത്തച്ഛന്‍ പുരസ്കാരം' (1996) നല്കി ആദരിക്കുകുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍