This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍, ആന്‍ഡ്രൂ (1808 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജോണ്‍സണ്‍, ആന്‍ഡ്രൂ (1808 - 75)== ==Johnson, Andrew== [[ചിത്രം:Andrew Johnson.png|150px|right|thumb|ആന്‍ഡ...)
(Johnson, Andrew)
 
വരി 1: വരി 1:
==ജോണ്‍സണ്‍, ആന്‍ഡ്രൂ (1808 - 75)==
==ജോണ്‍സണ്‍, ആന്‍ഡ്രൂ (1808 - 75)==
==Johnson, Andrew==
==Johnson, Andrew==
-
[[ചിത്രം:Andrew Johnson.png|150px|right|thumb|ആന്‍ഡ്രൂ ജോണ്‍സണ്‍]]
+
[[ചിത്രം:Andrew Johnson.png|125px|right|thumb|ആന്‍ഡ്രൂ ജോണ്‍സണ്‍]]
യു.എസിന്റെ 17-ാമതു പ്രസിഡന്റ്. ജേക്കബ് ജോണ്‍സന്റെയും മേരിയുടെയും പുത്രനായി ഉത്തര കരോലിനയിലെ റാലിയില്‍ 1808 ഡി. 29-ന് ആന്‍ഡ്രൂ ജോണ്‍സണ്‍ ജനിച്ചു. ഇദ്ദേഹത്തിന് ഔപചാരികവിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. 1827-ല്‍ ജോണ്‍സണ്‍ പൂര്‍വടെന്നിസിയിലെ ഗ്രീന്‍വില്ലിയിലേക്കു താമസം മാറ്റി. തദ്ദേശ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഇദ്ദേഹം 1829-ല്‍ ഗ്രീന്‍വില്‍ ടൗണ്‍ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1831-ല്‍ മേയറായി. 1835 മുതല്‍ 43 വരെ ജോണ്‍സണ്‍ ടെന്നിസി സ്റ്റേറ്റ് നിയമനിര്‍മാണസഭയില്‍ അംഗമായിരുന്നു. 1843 മുതല്‍ 53 വരെ ഇദ്ദേഹം യു.എസ്. കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1853-ലും 55-ലും ആന്‍ഡ്രൂ ജോണ്‍സണ്‍ ടെന്നിസി സ്റ്റേറ്റിലെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. 1853 മുതല്‍ 57 വരെ ഈ സ്ഥാനം വഹിച്ചു. 1857 മുതല്‍ 62 വരെ ഇദ്ദേഹം യു.എസ്. സെനറ്റില്‍ അംഗമായിരുന്നു. തെക്കന്‍ സംസ്ഥാനങ്ങളില്‍പ്പെട്ട പ്രദേശത്തു നിന്നുള്ള നേതാവായിരുന്നെങ്കിലും അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് ഇദ്ദേഹം യൂണിയന്‍ പക്ഷക്കാരനായിരുന്നു. പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ 1862 മാ.-ല്‍ ജോണ്‍സണെ ടെന്നിസിയിലെ സൈനിക ഗവര്‍ണറാക്കി. 1864-ഓടുകൂടി ടെന്നിസിയിലെ സൈനിക ഗവര്‍ണറാക്കി. 1864-ഓടുകൂടി ടെന്നിസിയില്‍ സിവില്‍ഭരണം പുനഃസ്ഥാപിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1864 ന.-ല്‍ ആന്‍ഡ്രൂ ജോണ്‍സണ്‍ യു.എസ്. വൈസ്പ്രസിഡന്റായി. ഭരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസുമായി നല്ല ബന്ധം പുലര്‍ത്താനായെങ്കിലും 1866-ഓടെ നിയമനിര്‍മാണമുള്‍പ്പെടെയുള്ള നിരവധി ആഭ്യന്തരകാര്യങ്ങളില്‍ ഇദ്ദേഹം കോണ്‍ഗ്രസുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. പ്രസിഡന്റിന്റെ എതിര്‍പ്പു മറികടന്ന് കോണ്‍ഗ്രസ് പല നിയമനിര്‍മാണങ്ങളും നടത്തി. കോണ്‍ഗ്രസ് ഇദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാനുള്ള നടപടിയെടുത്തിരുന്നു (1868). അലാസ്ക വിലയ്ക്കു വാങ്ങാന്‍ കഴിഞ്ഞത് (1867) വിദേശബന്ധങ്ങളിലെ ഇദ്ദേഹത്തിന്റെ പ്രധാന നേട്ടമായിരുന്നു. 1869-ല്‍ ജോണ്‍സണ്‍ അധികാരമൊഴിഞ്ഞ് ടെന്നിസിക്കു മടങ്ങി. അവിടെ ഇദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നു. 1875-ല്‍ ഇദ്ദേഹം വീണ്ടും സെനറ്റില്‍ അംഗമായി. 1875 ജൂല. 31-ന് ആന്‍ഡ്രൂ ജോണ്‍സണ്‍ മരണമടഞ്ഞു.

Current revision as of 08:30, 24 ഫെബ്രുവരി 2016

ജോണ്‍സണ്‍, ആന്‍ഡ്രൂ (1808 - 75)

Johnson, Andrew

ആന്‍ഡ്രൂ ജോണ്‍സണ്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍