This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോഷി, പി.സി. (1907 - 80)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ജോഷി, പി.സി. (1907 - 80)== ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നേതാവ്. 19...)
അടുത്ത വ്യത്യാസം →
Current revision as of 14:20, 21 ഫെബ്രുവരി 2016
ജോഷി, പി.സി. (1907 - 80)
ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നേതാവ്. 1907 ഏ. 14-ന് ഉത്തര്‍പ്രദേശിലെ അല്‍മോറയില്‍ ജനിച്ചു. പുരണ്‍ ചന്ദര്‍ ജോഷി എന്നാണ് മുഴുവന്‍ പേര്. അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ., എം.എ. ബിരുദങ്ങള്‍ എടുത്തു. വിദ്യാര്‍ഥിയായിരിക്കെ ഇദ്ദേഹം രാഷ്ട്രീയപ്രവര്ത്തനമാരംഭിച്ചു. 1928-29-ല്‍ അലഹബാദ് സര്‍വകലാശാലയില്‍ ഇദ്ദേഹം ചരിത്രാധ്യാപകനായിരുന്നു. ഇക്കാലത്ത് കമ്യൂണിസ്റ്റ് ഒളി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മീററ്റ് ഗൂഢാലോചനാകേസില്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. ജയിലിലായിരിക്കെ 1929-ല്‍ നിയമബിരുദം എടുത്തു. 1933-ല്‍ മോചിതനായി, 1935-ല്‍ ജോഷി കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. ആള് ഇന്ത്യ ട്രേഡ് യൂണിയന് കേണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ഇദ്ദേഹം നേതൃത്വം നല്കി. 1948-ല്‍ ജോഷിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 1951-ല്‍ തിരിച്ചെടുത്തു. 1956-ല്‍ ഇദ്ദേഹം പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ അംഗമായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ (1964) ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലയുറപ്പിക്കുകയും 1968 വരെ നാഷണല്‍ കൗണ്‍സില്‍ അംഗമാവുകയും ചെയ്തു. 1957 മുതല്‍ 64 വരെ ഇദ്ദേഹം ന്യൂ ഏജ് എന്ന പാര്‍ട്ടി പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തെക്കുറിച്ച് ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തി. ബംഗാളിലെ വിപ്ലവകാരിയായിരുന്ന കല്പനാ ദത്തെയെ 1943-ല്‍ ഇദ്ദേഹം വിവാഹം ചെയ്തു. 1980 ന. 9-നു ജോഷി മരണമടഞ്ഞു.