This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിബ്രോള്‍ട്ടര്‍ പാറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജിബ്രോള്‍ട്ടര്‍ പാറ == ജിബ്രോള്‍ട്ടറിനു വടക്കുമാറി സ്പെയിന...)
(ജിബ്രോള്‍ട്ടര്‍ പാറ)
 
വരി 2: വരി 2:
ജിബ്രോള്‍ട്ടറിനു വടക്കുമാറി സ്പെയിനിന്റെ അതിര്‍ത്തിയിലുള്ള മണല്‍ നിറഞ്ഞ സമതലങ്ങള്‍ക്കു തുടര്‍ച്ചയായി തെക്കുഭാഗത്തുള്ള പാറ. ചാരനിറമാര്‍ന്ന ചുണ്ണാമ്പുകല്ലില്‍ നിന്നു രൂപം കൊണ്ടിട്ടുള്ള ഈ പാറയുടെ പടിഞ്ഞാറന്‍ ചരിവുകളില്‍ കടുത്തനിറമുള്ള ഷേല്‍ സമൃദ്ധമായി കാണാം. നൈസര്‍ഗികവും മനുഷ്യനിര്‍മിതവുമായ ഗുഹകളും ടണലുകളും ഈ പാറയില്‍ ധാരാളമുണ്ട്. 70 മീറ്ററിലേറെ ദൈര്‍ഘ്യമുള്ള സെന്റ് മൈക്കള്‍സ് ടണല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയതാകുന്നു.

 +
 +
[[ചിത്രം:Brijot.png|200px|thumb|ജിബ്രോള്‍ട്ടര്‍ പാറ]]
    
ജിബ്രോള്‍ട്ടര്‍ പാറയുടെ ചെങ്കുത്തായ കിഴക്കന്‍ ചരിവുകള്‍ അപ്രാപ്യമാണെങ്കിലും പടിഞ്ഞാറന്‍ ചരിവുകള്‍ അങ്ങനെയല്ല. ജിബ്രോള്‍ട്ടര്‍ പട്ടണവും തുറമുഖവും പാറയുടെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കോട്ടയാലും കടല്‍ഭിത്തികളാലും സംരക്ഷിതമാണ് ഈ പ്രദേശം. പാറ പ്രധാന കരയുമായി ഒരു കരയിടുക്ക് മുഖേന ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് 4.5 കി.മീറ്ററോളം നീളവും 1 കി.മീ. വീതിയുമുണ്ട്. ഒറ്റ നോട്ടത്തില്‍ തരിശായി തോന്നിക്കുമെങ്കിലും വിവിധയിനത്തില്‍പ്പെട്ട ചെടികളും മൃഗങ്ങളും ഇവിടെ സമൃദ്ധമായുണ്ട്. 'ലില്ലി' വര്‍ഗത്തില്‍പ്പെടുന്ന അസ്പരാഗസ്, ഒരിനം കുറ്റിച്ചെടിയായ കേപര്‍, പലതരം കള്ളികള്‍, ഓഷധിവര്‍ഗത്തില്‍പ്പെടുന്ന 'ആലോ'കള്‍ ഇവയെല്ലാം പ്രധാന സസ്യങ്ങളാണ്. പലതരം പക്ഷികള്‍, മുയലുകള്‍, കുരങ്ങുകള്‍ തുടങ്ങിയവയാണ് ജന്തുജാലത്തില്‍പ്പെടുന്ന മുഖ്യയിനങ്ങള്‍.

ദീര്‍ഘവും ചെങ്കുത്തായതുമായ ജിബ്രോള്‍ട്ടര്‍ പാറയ്ക്ക് യുഗങ്ങളുടെ പഴക്കമുണ്ട്. 'ഹെര്‍ക്കുലീസിന്റെ തൂണുകളി'ലൊന്നായി കരുതപ്പെടുന്ന ഈ പാറയുടെ പരമാവധി ഉയരം 426 മീറ്ററും നീളം 4 കി.മീറ്ററുമാണ്. 'മോണ്‍സ് കാള്‍പ്' എന്നു പേരുള്ള ഈ പാറ പണ്ടു മുതല്‍ തന്നെ ഗ്രീക്കുകാരുടെയും ഭൂമിശാസ്ത്രജ്ഞരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു.

Current revision as of 08:04, 21 ഫെബ്രുവരി 2016

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍