This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാവ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ജാവ== ==Java== ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിലെ മുഖ്യദ്വീപ്. ഇന്തോന...) |
(→Java) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിലെ മുഖ്യദ്വീപ്. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തില്‍ വലുപ്പംകൊണ്ട് നാലാം സ്ഥാനത്തു നില്ക്കുന്നു. മലായ് ഉപദ്വീപിനു തെക്കായി സ്ഥിതിചെയ്യുന്ന ഈ ദ്വീപില്‍ ഇന്തോനേഷ്യന്‍ പ്രവിശ്യകളായ കിഴക്കന്‍ ജാവ, പടിഞ്ഞാറന്‍ ജാവ, മധ്യജാവ, ജകാര്‍ത്താ റായ, ജോക് ജകാര്‍ത്ത എന്നിവപെടുന്നു. വിസ്തീര്‍ണം: 1,26,500 ച.കി.മീ.; അതിര്‍ത്തികള്‍: വ.-ജാവ കടല്‍; തെ.- ഇന്ത്യാസമുദ്രം. പരമാവധി നീളം: 998 കി.മീ.; വീതി: 95-160 കി.മീ. | ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിലെ മുഖ്യദ്വീപ്. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തില്‍ വലുപ്പംകൊണ്ട് നാലാം സ്ഥാനത്തു നില്ക്കുന്നു. മലായ് ഉപദ്വീപിനു തെക്കായി സ്ഥിതിചെയ്യുന്ന ഈ ദ്വീപില്‍ ഇന്തോനേഷ്യന്‍ പ്രവിശ്യകളായ കിഴക്കന്‍ ജാവ, പടിഞ്ഞാറന്‍ ജാവ, മധ്യജാവ, ജകാര്‍ത്താ റായ, ജോക് ജകാര്‍ത്ത എന്നിവപെടുന്നു. വിസ്തീര്‍ണം: 1,26,500 ച.കി.മീ.; അതിര്‍ത്തികള്‍: വ.-ജാവ കടല്‍; തെ.- ഇന്ത്യാസമുദ്രം. പരമാവധി നീളം: 998 കി.മീ.; വീതി: 95-160 കി.മീ. | ||
+ | |||
+ | [[ചിത്രം:Jawa01.png|200px|thumb|ബുദ്ധപ്രതിമ (8-ാം ശ.)ബൊറൊബുദൂര്‍-ജാവ]] | ||
+ | |||
+ | [[ചിത്രം:Jawa 02.png|200px|thumb|ഗറൂള്‍ താഴ്വാരത്തിലെ നെല്‍പ്പാടങ്ങള്‍-പ.ജാവ]] | ||
+ | |||
ഇന്തോനേഷ്യന്‍ സംസ്കാരത്തിലും രാഷ്ട്രീയത്തിലും ജാവയ്ക്ക് സുപ്രധാനമായൊരു പങ്കാണുള്ളത്. ഇന്തോനേഷ്യന്‍ ജനതയുടെ 65 ശ.മാ.-വും ഇവിടെ വസിക്കുന്നു. മധ്യജാവയില്‍ നൂറിലധികം അഗ്നിപര്‍വതങ്ങളുള്ളതില്‍ മുപ്പത്തഞ്ചോളം സജീവമാണ്. 3,676 മീ. ഉയരമുള്ള സിമേരു അഗ്നിപര്‍വതമാണ് ഏറ്റവും പൊക്കം കൂടിയത്. പൂര്‍വാഭിമുഖമായൊഴുകുന്ന സോളോ (551 കി.മീ.) ആണ് ഏറ്റവും ദൈര്‍ഘ്യമേറിയ നദി; ബ്രാന്റാസ് (314 കി.മീ.) അടുത്തതും. ജാവയിലെ മറ്റു നദികളില്‍ ബഹുഭൂരിപക്ഷവും വടക്കോട്ടൊഴുകുന്നവയാണ്. ദ്വീപിന്റെ തെക്കന്‍ തീരത്തു കാണുന്ന ചുണ്ണാമ്പുകല്‍ മലനിരകള്‍ പലതിനും 480 മീറ്ററിലധികം ഉയരമുണ്ട്. വടക്കന്‍ പ്രദേശത്തുള്ള നിരപ്പാര്‍ന്ന സമതലങ്ങളില്‍ ധാരാളം കണ്ടല്‍വനങ്ങളും ചതുപ്പുപ്രദേശങ്ങളും കാണുന്നു. | ഇന്തോനേഷ്യന്‍ സംസ്കാരത്തിലും രാഷ്ട്രീയത്തിലും ജാവയ്ക്ക് സുപ്രധാനമായൊരു പങ്കാണുള്ളത്. ഇന്തോനേഷ്യന്‍ ജനതയുടെ 65 ശ.മാ.-വും ഇവിടെ വസിക്കുന്നു. മധ്യജാവയില്‍ നൂറിലധികം അഗ്നിപര്‍വതങ്ങളുള്ളതില്‍ മുപ്പത്തഞ്ചോളം സജീവമാണ്. 3,676 മീ. ഉയരമുള്ള സിമേരു അഗ്നിപര്‍വതമാണ് ഏറ്റവും പൊക്കം കൂടിയത്. പൂര്‍വാഭിമുഖമായൊഴുകുന്ന സോളോ (551 കി.മീ.) ആണ് ഏറ്റവും ദൈര്‍ഘ്യമേറിയ നദി; ബ്രാന്റാസ് (314 കി.മീ.) അടുത്തതും. ജാവയിലെ മറ്റു നദികളില്‍ ബഹുഭൂരിപക്ഷവും വടക്കോട്ടൊഴുകുന്നവയാണ്. ദ്വീപിന്റെ തെക്കന്‍ തീരത്തു കാണുന്ന ചുണ്ണാമ്പുകല്‍ മലനിരകള്‍ പലതിനും 480 മീറ്ററിലധികം ഉയരമുണ്ട്. വടക്കന്‍ പ്രദേശത്തുള്ള നിരപ്പാര്‍ന്ന സമതലങ്ങളില്‍ ധാരാളം കണ്ടല്‍വനങ്ങളും ചതുപ്പുപ്രദേശങ്ങളും കാണുന്നു. | ||
വരി 10: | വരി 15: | ||
സസ്യസമ്പന്നമായ ഈ ദ്വീപില്‍ 5000-ത്തിലധികമിനം വൃക്ഷങ്ങളുണ്ട്. ഹില്‍ സിറ്റിയായ ബോഗറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിശ്വപ്രസിദ്ധമാണ്. ജാവയിലെ മലയോരങ്ങളില്‍ തിങ്ങിനിറഞ്ഞ മഴക്കാടുകളും പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മുളങ്കാടുകളും കാണുന്നു. മാവാണ് പ്രധാന ഫലവൃക്ഷം. വാഴയും സമൃദ്ധമായുണ്ട്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം, കടുവ, കാട്ടുകാള, കാട്ടുപന്നി, കുരങ്ങ്, പലതരം പക്ഷികള്‍ എന്നിവ മുഖ്യജന്തുജാലത്തില്‍പ്പെടുന്നു. | സസ്യസമ്പന്നമായ ഈ ദ്വീപില്‍ 5000-ത്തിലധികമിനം വൃക്ഷങ്ങളുണ്ട്. ഹില്‍ സിറ്റിയായ ബോഗറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിശ്വപ്രസിദ്ധമാണ്. ജാവയിലെ മലയോരങ്ങളില്‍ തിങ്ങിനിറഞ്ഞ മഴക്കാടുകളും പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മുളങ്കാടുകളും കാണുന്നു. മാവാണ് പ്രധാന ഫലവൃക്ഷം. വാഴയും സമൃദ്ധമായുണ്ട്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം, കടുവ, കാട്ടുകാള, കാട്ടുപന്നി, കുരങ്ങ്, പലതരം പക്ഷികള്‍ എന്നിവ മുഖ്യജന്തുജാലത്തില്‍പ്പെടുന്നു. | ||
- | + | ||
ജാവയിലെ സമ്പദ്ഘടന പ്രധാനമായും കൃഷിയെ ആശ്രയിച്ചുള്ളതാണ്. വളക്കൂറുള്ള അഗ്നിപര്‍വതജന്യസമതലങ്ങള്‍ കൂടുതലും കൃഷിയിടങ്ങളായി മാറിയിരിക്കുന്നു. റബ്ബര്‍, കരിമ്പ്, തേയില, പുകയില എന്നീ കാര്‍ഷികോത്പന്നങ്ങള്‍ ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നവയാണ്. ജനസാന്ദ്രതയേറിയ ഈ ദ്വീപിലെ 90 ശ.മാ.-വും ഗ്രാമവാസികളാകുന്നു. മധ്യഭാഗത്തുള്ള സമതലങ്ങളാണ് ഏറെ ജനസാന്ദ്രം. ഇവിടെയുള്ള മൂന്നു ജനവിഭാഗങ്ങളില്‍ മുഖ്യം 'ജാവനീസ്' വിഭാഗം ആണ്. ഔദ്യോഗികഭാഷ ബാഹാസാ ഇന്തോനേഷ്യ എന്നറിയപ്പെടുന്നു. ദ്വീപിന്റെ മധ്യഭാഗങ്ങളില്‍ താമസിക്കുന്ന റോമന്‍ കത്തോലിക്കര്‍ ഒഴികെ ജാവയിലെ ബഹുഭൂരിഭാഗവും മുസ്ലിങ്ങളാണ്. തലസ്ഥാനമായ ജകാര്‍ത്ത വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള സുരബായ, ബന്ദൂങ് എന്നിവ ഇവിടത്തെ പ്രധാന നഗരങ്ങളാണ്. 'ജാവമനുഷ്യന്‍' എന്നറിയപ്പെട്ടിരുന്ന പിത്തക്കന്ത്രോപ്പസ് ഇറക്റ്റസ് എന്ന ആദിമനുഷ്യന്‍ 5,00,000 വര്‍ഷം മുമ്പ് ഇവിടെ ജീവിച്ചിരുന്നതായി പുരാവസ്തു ഗവേഷണങ്ങള്‍ തെളിയിക്കുന്നു. | ജാവയിലെ സമ്പദ്ഘടന പ്രധാനമായും കൃഷിയെ ആശ്രയിച്ചുള്ളതാണ്. വളക്കൂറുള്ള അഗ്നിപര്‍വതജന്യസമതലങ്ങള്‍ കൂടുതലും കൃഷിയിടങ്ങളായി മാറിയിരിക്കുന്നു. റബ്ബര്‍, കരിമ്പ്, തേയില, പുകയില എന്നീ കാര്‍ഷികോത്പന്നങ്ങള്‍ ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നവയാണ്. ജനസാന്ദ്രതയേറിയ ഈ ദ്വീപിലെ 90 ശ.മാ.-വും ഗ്രാമവാസികളാകുന്നു. മധ്യഭാഗത്തുള്ള സമതലങ്ങളാണ് ഏറെ ജനസാന്ദ്രം. ഇവിടെയുള്ള മൂന്നു ജനവിഭാഗങ്ങളില്‍ മുഖ്യം 'ജാവനീസ്' വിഭാഗം ആണ്. ഔദ്യോഗികഭാഷ ബാഹാസാ ഇന്തോനേഷ്യ എന്നറിയപ്പെടുന്നു. ദ്വീപിന്റെ മധ്യഭാഗങ്ങളില്‍ താമസിക്കുന്ന റോമന്‍ കത്തോലിക്കര്‍ ഒഴികെ ജാവയിലെ ബഹുഭൂരിഭാഗവും മുസ്ലിങ്ങളാണ്. തലസ്ഥാനമായ ജകാര്‍ത്ത വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള സുരബായ, ബന്ദൂങ് എന്നിവ ഇവിടത്തെ പ്രധാന നഗരങ്ങളാണ്. 'ജാവമനുഷ്യന്‍' എന്നറിയപ്പെട്ടിരുന്ന പിത്തക്കന്ത്രോപ്പസ് ഇറക്റ്റസ് എന്ന ആദിമനുഷ്യന്‍ 5,00,000 വര്‍ഷം മുമ്പ് ഇവിടെ ജീവിച്ചിരുന്നതായി പുരാവസ്തു ഗവേഷണങ്ങള്‍ തെളിയിക്കുന്നു. | ||
Current revision as of 07:52, 21 ഫെബ്രുവരി 2016
ജാവ
Java
ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിലെ മുഖ്യദ്വീപ്. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തില്‍ വലുപ്പംകൊണ്ട് നാലാം സ്ഥാനത്തു നില്ക്കുന്നു. മലായ് ഉപദ്വീപിനു തെക്കായി സ്ഥിതിചെയ്യുന്ന ഈ ദ്വീപില്‍ ഇന്തോനേഷ്യന്‍ പ്രവിശ്യകളായ കിഴക്കന്‍ ജാവ, പടിഞ്ഞാറന്‍ ജാവ, മധ്യജാവ, ജകാര്‍ത്താ റായ, ജോക് ജകാര്‍ത്ത എന്നിവപെടുന്നു. വിസ്തീര്‍ണം: 1,26,500 ച.കി.മീ.; അതിര്‍ത്തികള്‍: വ.-ജാവ കടല്‍; തെ.- ഇന്ത്യാസമുദ്രം. പരമാവധി നീളം: 998 കി.മീ.; വീതി: 95-160 കി.മീ.
ഇന്തോനേഷ്യന്‍ സംസ്കാരത്തിലും രാഷ്ട്രീയത്തിലും ജാവയ്ക്ക് സുപ്രധാനമായൊരു പങ്കാണുള്ളത്. ഇന്തോനേഷ്യന്‍ ജനതയുടെ 65 ശ.മാ.-വും ഇവിടെ വസിക്കുന്നു. മധ്യജാവയില്‍ നൂറിലധികം അഗ്നിപര്‍വതങ്ങളുള്ളതില്‍ മുപ്പത്തഞ്ചോളം സജീവമാണ്. 3,676 മീ. ഉയരമുള്ള സിമേരു അഗ്നിപര്‍വതമാണ് ഏറ്റവും പൊക്കം കൂടിയത്. പൂര്‍വാഭിമുഖമായൊഴുകുന്ന സോളോ (551 കി.മീ.) ആണ് ഏറ്റവും ദൈര്‍ഘ്യമേറിയ നദി; ബ്രാന്റാസ് (314 കി.മീ.) അടുത്തതും. ജാവയിലെ മറ്റു നദികളില്‍ ബഹുഭൂരിപക്ഷവും വടക്കോട്ടൊഴുകുന്നവയാണ്. ദ്വീപിന്റെ തെക്കന്‍ തീരത്തു കാണുന്ന ചുണ്ണാമ്പുകല്‍ മലനിരകള്‍ പലതിനും 480 മീറ്ററിലധികം ഉയരമുണ്ട്. വടക്കന്‍ പ്രദേശത്തുള്ള നിരപ്പാര്‍ന്ന സമതലങ്ങളില്‍ ധാരാളം കണ്ടല്‍വനങ്ങളും ചതുപ്പുപ്രദേശങ്ങളും കാണുന്നു.
ജാവയില്‍ കടുത്ത ചൂടുള്ള കാലാവസ്ഥയാണ്. ഇത് ഉഷ്ണമേഖലയിലെ മണ്‍സൂണ്‍ കാലാവസ്ഥയില്‍പ്പെടുന്നു. ഉയരം കൂടിയ പ്രദേശങ്ങളില്‍ സമതലങ്ങളെ അപേക്ഷിച്ച് ചൂടുകുറഞ്ഞിരിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മുഖ്യമായും വരണ്ട കാലാവസ്ഥയാണ്. ജനുവരിയാണ് മഴ ഏറെയുള്ള മാസം; ആഗസ്റ്റ് ഏറ്റവും വരണ്ടതും. ശരാശരി വാര്‍ഷിക വര്‍ഷപാതം 1720-4060 മി.മീ. 23 ശ.മാ.-ത്തോളം കാടുകളുണ്ട്.
സസ്യസമ്പന്നമായ ഈ ദ്വീപില്‍ 5000-ത്തിലധികമിനം വൃക്ഷങ്ങളുണ്ട്. ഹില്‍ സിറ്റിയായ ബോഗറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിശ്വപ്രസിദ്ധമാണ്. ജാവയിലെ മലയോരങ്ങളില്‍ തിങ്ങിനിറഞ്ഞ മഴക്കാടുകളും പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മുളങ്കാടുകളും കാണുന്നു. മാവാണ് പ്രധാന ഫലവൃക്ഷം. വാഴയും സമൃദ്ധമായുണ്ട്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം, കടുവ, കാട്ടുകാള, കാട്ടുപന്നി, കുരങ്ങ്, പലതരം പക്ഷികള്‍ എന്നിവ മുഖ്യജന്തുജാലത്തില്‍പ്പെടുന്നു.
ജാവയിലെ സമ്പദ്ഘടന പ്രധാനമായും കൃഷിയെ ആശ്രയിച്ചുള്ളതാണ്. വളക്കൂറുള്ള അഗ്നിപര്‍വതജന്യസമതലങ്ങള്‍ കൂടുതലും കൃഷിയിടങ്ങളായി മാറിയിരിക്കുന്നു. റബ്ബര്‍, കരിമ്പ്, തേയില, പുകയില എന്നീ കാര്‍ഷികോത്പന്നങ്ങള്‍ ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നവയാണ്. ജനസാന്ദ്രതയേറിയ ഈ ദ്വീപിലെ 90 ശ.മാ.-വും ഗ്രാമവാസികളാകുന്നു. മധ്യഭാഗത്തുള്ള സമതലങ്ങളാണ് ഏറെ ജനസാന്ദ്രം. ഇവിടെയുള്ള മൂന്നു ജനവിഭാഗങ്ങളില്‍ മുഖ്യം 'ജാവനീസ്' വിഭാഗം ആണ്. ഔദ്യോഗികഭാഷ ബാഹാസാ ഇന്തോനേഷ്യ എന്നറിയപ്പെടുന്നു. ദ്വീപിന്റെ മധ്യഭാഗങ്ങളില്‍ താമസിക്കുന്ന റോമന്‍ കത്തോലിക്കര്‍ ഒഴികെ ജാവയിലെ ബഹുഭൂരിഭാഗവും മുസ്ലിങ്ങളാണ്. തലസ്ഥാനമായ ജകാര്‍ത്ത വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള സുരബായ, ബന്ദൂങ് എന്നിവ ഇവിടത്തെ പ്രധാന നഗരങ്ങളാണ്. 'ജാവമനുഷ്യന്‍' എന്നറിയപ്പെട്ടിരുന്ന പിത്തക്കന്ത്രോപ്പസ് ഇറക്റ്റസ് എന്ന ആദിമനുഷ്യന്‍ 5,00,000 വര്‍ഷം മുമ്പ് ഇവിടെ ജീവിച്ചിരുന്നതായി പുരാവസ്തു ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
ഒന്നാം ശ.-നുശേഷം ഹിന്ദുവണിക്കുകള്‍ ജാവയില്‍വന്ന് ശക്തമായ ഒരു രാഷ്ട്രം ഇവിടെ സ്ഥാപിച്ചു. 4-15 ശ. വരെയുള്ള ഹിന്ദു-ബൌദ്ധകാലഘട്ടം ജാവനീസ് ചരിത്രത്തിലെ ഏറ്റവും പ്രധാനമായ സാംസ്കാരിക-രാഷ്ട്രീയകാലഘട്ടമായിരുന്നു. ഈ സമയത്ത് ജാവ ഇന്തോനേഷ്യയുടെ ഭാഗമായിരുന്നില്ല. അന്ന് സുമാത്രയില്‍ സ്ഥാപിതമായിരുന്ന 'ശ്രീവിജയ' സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ദ്വീപ് ക്രമേണ നശിക്കുകയും 13-ാം ശതകത്തോടെ മധ്യജാവസംസ്ഥാനമായ മാജാല്‍ പാഹിതിന്റെ ഭാഗമാവുകയും ചെയ്തു. 16-ാം ശ.-ല്‍ വന്‍തോതിലുണ്ടായ ഇസ്ലാം മതപരിവര്‍ത്തനവും യാറോപ്യരുടെ വരവും ഈ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുകാരണമായി. മതാരം എന്ന സംസ്ഥാനത്തിന്റെ ജന്മത്തിനും ഇതു സഹായകമായി.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും (1618-1799), ഡച്ച് കൊളോണിയല്‍ ഭരണകൂടത്തിന്റെയും (1799-1949) കാലത്ത് ഡച്ച് ഈസ്റ്റിന്‍ഡീസില്‍ ഏറ്റവും വികസിച്ച പ്രദേശമായിരുന്നു ഇത്. അന്ന് ബറ്റേവിയ എന്നറിയപ്പെട്ടിരുന്ന ജകാര്‍ത്ത നഗരം ആയിരുന്നു ഭരണസിരാകേന്ദ്രം. 1942 മുതല്‍ 45 വരെ ജപ്പാന്റെ അധീനതയിലായിരുന്ന പ്രദേശത്താണ് ഇന്തോനേഷ്യയുടെ പ്രഥമതലസ്ഥാനമായ ജകാര്‍ത്ത നഗരം സ്ഥാപിക്കപ്പെട്ടത്. 1945-49 കാലത്തെ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനവേദി ജാവയായിരുന്നു. 1949-ല്‍ ജാവ ഇന്തോനേഷ്യയുടെ ഭാഗമായി. 1950-ല്‍ ഇന്തോനേഷ്യ ഒരു സ്വതന്ത്ര രാഷ്ട്രമായതോടെ ഈ ദ്വീപ് ഒരു പ്രധാന രാഷ്ട്രീയ ഭരണകേന്ദ്രമായി മാറി.
പല പ്രധാന തുറമുഖങ്ങളും ഒരു അന്താരാഷ്ട്രവിമാനത്താവളവും ഈ ദ്വീപിലുണ്ട്. ഖനനം ചെയ്തെടുക്കുന്ന ഏറ്റവും പ്രധാന വസ്തു പെട്രോളിയമാണ്. എല്ലാ പ്രധാന നഗരങ്ങളും റെയില്‍-റോഡ്-വ്യോമഗതാഗതത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു.