This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാപ്പനീസ് വാസ്തുവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ജോമൊന്‍ (Jomon) കാലഘട്ടം)
(ജോമൊന്‍ (Jomon) കാലഘട്ടം)
വരി 7: വരി 7:
====ജോമൊന്‍ (Jomon) കാലഘട്ടം ====
====ജോമൊന്‍ (Jomon) കാലഘട്ടം ====
 +
[[ചിത്രം:Japanis01.png|200px|thumb|യൂമിഡോം ഹോറ്യൂജിയിലെ സ്വപ്നത്തളം]]
ജോമൊന്‍ കാലഘട്ടം (സു.ബി.സി.-5000-സു.ബി.സി. 250). ഇക്കാലത്തു കളിമണ്‍കല വമ്പിച്ച പുരോഗതി നേടി. അന്നു നിര്‍മിച്ചിരുന്ന കളിമണ്‍ പാത്രങ്ങളുടെ പ്രതലത്ത് കൂട്ടിപ്പിരിപ്പിച്ച ചരടുപയോഗിച്ച് ഒരു പ്രത്യേക രീതിയില്‍ മുദ്രകള്‍ പതിച്ചിരുന്നു. കുടിലുകള്‍ തറ നിരപ്പില്‍ നിന്ന് 40-100 സെ.മീ. വരെ താഴ്ത്തിയാണു നിര്‍മിച്ചിരുന്നത്. കുടിലുകളുടെ വീതി 4-6 മീറ്റര്‍. കൂരകള്‍ സമചതുരാകൃതിയിലോ വൃത്താകാരത്തിലോ ആണ് പണിതിരുന്നത്. കുഴിയുടെ വശങ്ങള്‍ ഭിത്തിയുടെ പ്രയോജനവും ചെയ്തിരുന്നു. മേല്‍ക്കൂര പണിയാന്‍ മരം കൊണ്ടുള്ള ചട്ടക്കൂടുകള്‍ ഉപയോഗിച്ചിരുന്നു. കൂരയില്‍ പാകിയിരുന്നത് മരങ്ങളുടെ ശിഖരങ്ങളും മരത്തൊലിയുമായിരുന്നു.
ജോമൊന്‍ കാലഘട്ടം (സു.ബി.സി.-5000-സു.ബി.സി. 250). ഇക്കാലത്തു കളിമണ്‍കല വമ്പിച്ച പുരോഗതി നേടി. അന്നു നിര്‍മിച്ചിരുന്ന കളിമണ്‍ പാത്രങ്ങളുടെ പ്രതലത്ത് കൂട്ടിപ്പിരിപ്പിച്ച ചരടുപയോഗിച്ച് ഒരു പ്രത്യേക രീതിയില്‍ മുദ്രകള്‍ പതിച്ചിരുന്നു. കുടിലുകള്‍ തറ നിരപ്പില്‍ നിന്ന് 40-100 സെ.മീ. വരെ താഴ്ത്തിയാണു നിര്‍മിച്ചിരുന്നത്. കുടിലുകളുടെ വീതി 4-6 മീറ്റര്‍. കൂരകള്‍ സമചതുരാകൃതിയിലോ വൃത്താകാരത്തിലോ ആണ് പണിതിരുന്നത്. കുഴിയുടെ വശങ്ങള്‍ ഭിത്തിയുടെ പ്രയോജനവും ചെയ്തിരുന്നു. മേല്‍ക്കൂര പണിയാന്‍ മരം കൊണ്ടുള്ള ചട്ടക്കൂടുകള്‍ ഉപയോഗിച്ചിരുന്നു. കൂരയില്‍ പാകിയിരുന്നത് മരങ്ങളുടെ ശിഖരങ്ങളും മരത്തൊലിയുമായിരുന്നു.
-
[[ചിത്രം:Japanis01.png|200px|thumb|യൂമിഡോം ഹോറ്യൂജിയിലെ സ്വപ്നത്തളം]]
 
-
 
 
നവീനശിലായുഗാരംഭത്തോടെ (ബി.സി. 1-ാം ശ.-ന്റെ മധ്യകാലം) ഭൂനിരപ്പില്‍ തറ പാകിയ വീടുകള്‍/കുടിലുകള്‍ പണിതു തുടങ്ങി. വാസ്തുവിദ്യയിലെ വികസനാരംഭത്തെ സൂചിപ്പിക്കുന്നതാണീമാറ്റം.
നവീനശിലായുഗാരംഭത്തോടെ (ബി.സി. 1-ാം ശ.-ന്റെ മധ്യകാലം) ഭൂനിരപ്പില്‍ തറ പാകിയ വീടുകള്‍/കുടിലുകള്‍ പണിതു തുടങ്ങി. വാസ്തുവിദ്യയിലെ വികസനാരംഭത്തെ സൂചിപ്പിക്കുന്നതാണീമാറ്റം.
    
    

06:48, 21 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ജാപ്പനീസ് വാസ്തുവിദ്യ

വിഭിന്ന വൈദേശിക സംസ്കാര പാരമ്പര്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വളര്‍ന്നതാണെങ്കിലും ജാപ്പനീസ് വാസ്തുവിദ്യയില്‍ സ്വകീയമായ നാടന്‍ സ്വഭാവവിശേഷം പ്രതിഫലിച്ചുകാണുന്നു. പ്രകൃതിദത്തവും മിനുക്കുപണി ചെയ്യാത്തതുമായ പദാര്‍ഥങ്ങളുപയോഗിച്ച് പരമ്പരാഗത ശൈലിയിലുള്ള നിര്‍മാണരീതിയാണ് ഗൃഹ വാസ്തുവിദ്യയില്‍ അവലംബിച്ചിട്ടുള്ളത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിനു മുന്‍തൂക്കം നല്കുന്നതാണ് ജാപ്പനീസ് വാസ്തുവിദ്യാശൈലി.

പ്രാചീന കാലം

ജോമൊന്‍ (Jomon) കാലഘട്ടം

യൂമിഡോം ഹോറ്യൂജിയിലെ സ്വപ്നത്തളം

ജോമൊന്‍ കാലഘട്ടം (സു.ബി.സി.-5000-സു.ബി.സി. 250). ഇക്കാലത്തു കളിമണ്‍കല വമ്പിച്ച പുരോഗതി നേടി. അന്നു നിര്‍മിച്ചിരുന്ന കളിമണ്‍ പാത്രങ്ങളുടെ പ്രതലത്ത് കൂട്ടിപ്പിരിപ്പിച്ച ചരടുപയോഗിച്ച് ഒരു പ്രത്യേക രീതിയില്‍ മുദ്രകള്‍ പതിച്ചിരുന്നു. കുടിലുകള്‍ തറ നിരപ്പില്‍ നിന്ന് 40-100 സെ.മീ. വരെ താഴ്ത്തിയാണു നിര്‍മിച്ചിരുന്നത്. കുടിലുകളുടെ വീതി 4-6 മീറ്റര്‍. കൂരകള്‍ സമചതുരാകൃതിയിലോ വൃത്താകാരത്തിലോ ആണ് പണിതിരുന്നത്. കുഴിയുടെ വശങ്ങള്‍ ഭിത്തിയുടെ പ്രയോജനവും ചെയ്തിരുന്നു. മേല്‍ക്കൂര പണിയാന്‍ മരം കൊണ്ടുള്ള ചട്ടക്കൂടുകള്‍ ഉപയോഗിച്ചിരുന്നു. കൂരയില്‍ പാകിയിരുന്നത് മരങ്ങളുടെ ശിഖരങ്ങളും മരത്തൊലിയുമായിരുന്നു.

നവീനശിലായുഗാരംഭത്തോടെ (ബി.സി. 1-ാം ശ.-ന്റെ മധ്യകാലം) ഭൂനിരപ്പില്‍ തറ പാകിയ വീടുകള്‍/കുടിലുകള്‍ പണിതു തുടങ്ങി. വാസ്തുവിദ്യയിലെ വികസനാരംഭത്തെ സൂചിപ്പിക്കുന്നതാണീമാറ്റം.

ബി.സി. അവസാനഘട്ടമായപ്പോഴേക്കും ഭൂനിരപ്പില്‍ നിന്ന് തൂണുകളുപയോഗിച്ച് ഉയര്‍ത്തി നിര്‍മിച്ച ഒരു മണ്ഡപത്തെ അടിത്തറയാക്കിക്കൊണ്ടുള്ള വീടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

യയൊയി (Yayoi) കാലഘട്ടം

യയൊയി കാലഘട്ടം (സു. ബി.സി. 250-സു. എ.ഡി. 250). ഇക്കാലത്തുണ്ടായ വമ്പിച്ച സാംസ്കാരിക പ്രവാഹത്തിനുശേഷം ജപ്പാനിലെമ്പാടും ആദ്യശതകങ്ങളില്‍ പ്രചരിച്ചത് അവരുടെ ദക്ഷിണ ദ്വീപുകളിലെ വാസ്തുവിദ്യാ ശൈലിയായിരുന്നു. ഭാരക്കുറവുള്ള കെട്ടിട നിര്‍മാണ വസ്തുക്കളുടെ ഉപയോഗം ഒരു പ്രത്യേകതയായിരുന്നു. തടി ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആക്കം കൂടി.

തുമുലസ് (Tumulis) (കൊഫുന്‍- Kofun) കാലഘട്ടം

തുമുലസ് (കൊഫുന്‍) കാലഘട്ടം (സു. 250-സു. 500). അക്കാലത്ത് നിര്‍മിച്ച വലിയ ശവക്കുഴിക്കൂനകളില്‍ നിന്നാണ് ഈ പേരുകള്‍ ഉദ്ഭവിച്ചത്. അന്ന് ജപ്പാനിലുണ്ടായ സാംസ്കാരിക പുരോഗതി ഇരുമ്പുയുഗത്തിന്റെ സംഭാവനയാണ്.
  

ഒരു താക്കോല്‍പ്പഴുതിന്റെ ആകൃതിയിലാണ് ശവക്കുഴിക്കൂനയുടെ നിര്‍മാണം. കൂനയുടെ മുന്‍വശം സമചതുരാകൃതിയിലും പിറകുവശം വളഞ്ഞതുമാണ്. മരണാനന്തര ചടങ്ങുകള്‍ നടത്തിയിരുന്നത് മുന്‍ഭാഗത്തു വച്ചാണ്. കല്ലുകൊണ്ടു പണിത പിന്‍ഭാഗത്തെ ഒരു അറയായിരുന്നു പ്രേതക്കുഴി ആയി ഉപയോഗിച്ചിരുന്നത്. ശവക്കുഴിക്കൂനകള്‍ക്കു ചുറ്റും കിടങ്ങുകളും പണിതിരുന്നു.

ഷിന്റോ ദേവാലയങ്ങള്‍ പ്രഭുജാതരുടെ വീടുകളെപ്പോലെ ഉയര്‍ന്ന തറകളോടുകൂടിയാണ് നിര്‍മിച്ചിരുന്നത്.

അസുക (Asuka)കാലഘട്ടം

അസുക കാലഘട്ടം (സു. 552- സു. 645). ബുദ്ധമതം ജപ്പാനില്‍ പ്രചാരത്തിലായതോടെ ചൈനയിലെ 'മതപര' വാസ്തുവിദ്യാ രീതികളും ജപ്പാനില്‍ സ്വീകരിച്ചു തുടങ്ങി. ഇക്കാലത്തു നവീനരീതിയിലുള്ള ഗാര്‍ഹിക വാസ്തുവിദ്യയും ജപ്പാനില്‍ പ്രചാരത്തില്‍ വന്നു. കൊറിയ, മഞ്ചൂറിയ എന്നിവിടങ്ങളില്‍ നിന്ന് ജപ്പാന്‍ ദ്വീപസമൂഹത്തിലേക്കു കുടിയേറിയവരാണ് ഈ ഗാര്‍ഹിക വാസ്തുവിദ്യാ രീതിയുടെ പ്രായോജകര്‍.

അസുക കാലഘട്ടത്തില്‍ ധാരാളം ബുദ്ധക്ഷേത്രങ്ങള്‍ പണിതിരുന്നു. ബുദ്ധമതം പ്രചരിച്ചതിനുശേഷം 70 വര്‍ഷത്തിനകം ജപ്പാനില്‍ 46 ബുദ്ധക്ഷേത്രങ്ങള്‍ നിര്‍മിച്ചു. എന്നാല്‍ പില്ക്കാലത്ത് അവയെല്ലാം നശിച്ചുപോയി.

ക്ഷേത്രങ്ങള്‍ക്കു ചുറ്റും ഭിത്തികള്‍ നിര്‍മിച്ചിരുന്നു. ദീര്‍ഘചതുരാകൃതിയിലുള്ള അങ്കണത്തിന്റെ അതിര്‍ വരമ്പുകളില്‍ കമ്പിവേലികൊണ്ടു വേര്‍തിരിച്ച ഇടനാഴികള്‍ പണിതിരുന്നു. ഇടനാഴി(കയിറോ)കള്‍ക്കു മേല്‍ക്കൂരയുണ്ടായിരുന്നു. അവയുടെ അകത്തുള്ള അങ്കണത്തില്‍ ബുദ്ധന്റെ അവശിഷ്ടം സൂക്ഷിച്ചിരുന്ന ഒരു പഗോഡ, ക്ഷേത്രത്തിലെ മുഖ്യപ്രതിമ സ്ഥാപിച്ചിരുന്ന പ്രധാനമുറി (കൊണ്‍ഡോ), ബുദ്ധന്റെ ഉപദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള മതപ്രഭാഷണങ്ങള്‍ നടത്തിയിരുന്ന കോഡോഹാള്‍ എന്നിങ്ങനെ മൂന്നു കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നു.

ക്ഷേത്രങ്ങളിലെ പ്രധാന കെട്ടിടങ്ങള്‍ പണിതിരുന്നത് മണ്ണുകൊണ്ടു തീര്‍ത്ത ഒരു തട്ടിന്റെയോ അല്ലെങ്കില്‍ കല്ലുകൊണ്ടു ബലപ്പെടുത്തിയ ഒരു മണ്ഡപത്തിന്റെയോ പുറത്തായിരുന്നു. അവയില്‍ ചുവപ്പു ചായം പൂശിയ തടിച്ച തൂണുകളും ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ അകവും പുറവും ചിത്രരചനകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. വക്രാകാരത്തില്‍ പണിത മേല്‍ക്കൂരയില്‍ ഓടുപാകിയിരുന്നു. പഗോഡകള്‍ക്ക് അഞ്ചോ ഏഴോ നിലകള്‍ ഉണ്ടായിരുന്നു. പഗോഡകള്‍ ജപ്പാനില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഇക്കാലത്താണ്. പഗോഡയിലെ കൂരകളിലും വളഞ്ഞ ഇറകള്‍ ഉണ്ടായിരുന്നു. കെട്ടിടങ്ങളില്‍ പുതിയ രീതിയിലുള്ള ബ്രാക്കറ്റിങ് സംവിധാനവും ഇക്കാലത്ത് സ്വീകരിച്ചു വന്നിരുന്നു.

നാറാ (Nara)കാലഘട്ടം

നാറാ കാലഘട്ടം (സു. 645-സു. 794). നാറാ കാലഘട്ടത്തിന്റെ ആദ്യനാളുകളില്‍ വാസ്തുവിദ്യയിലും ചൈനയിലെ തങ് വംശകാലത്തെ ശൈലി അനുകരിക്കപ്പെട്ടു.

ഔദ്യോഗിക മന്ദിരങ്ങള്‍, ചക്രവര്‍ത്തിയുടെ കൊട്ടാരം എന്നിവയുടെ മേല്‍ക്കൂരകളില്‍ ആദ്യമായി ഓടുപാകി തുടങ്ങിയത് ഇക്കാലത്താണ്.

710-ല്‍ നാറായില്‍ ഒരു തലസ്ഥാന നഗരി നിര്‍മിക്കപ്പെട്ടു. അവിടെയും തങ് ശൈലിയിലാണ് ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പണിതിരുന്നത്. തലസ്ഥാനനഗരി ദീര്‍ഘചതുരാകൃതിയിലും അതിലെ തെരുവുകള്‍ ഒരു ചതുരംഗപലകയിലെ നിരകളുടെ മാതൃകയിലും ആണ് നിര്‍മിച്ചിരുന്നത്. ചക്രവര്‍ത്തിയുടെ കൊട്ടാരവും മറ്റ് ഔദ്യോഗിക മന്ദിരങ്ങളും നഗരത്തിന്റെ മധ്യോത്തര മേഖലയിലേക്ക് മാറ്റി പണിയപ്പെട്ടു.

ഒരു പൂന്തോട്ടം കേന്ദ്രമാക്കി അതിനു ചുറ്റുമുള്ള മുഖ്യ ദിക്കുകളില്‍ പ്രതിസാമ്യമായിട്ടാണ് കെട്ടിടങ്ങള്‍ പണിതിരുന്നത്. തെക്കോട്ടഭിമുഖമായി പണിത പ്രധാന കെട്ടിടത്തിലാണ് കുടുംബത്തലവന്‍ വസിച്ചിരുന്നത്. ഈ കെട്ടിടത്തെ മറ്റു കെട്ടിടങ്ങളുമായി ബന്ധിപ്പിച്ചിരുന്നത് മേല്‍ക്കൂരയുള്ള വരാന്തകള്‍ മൂലമായിരുന്നു.

ബുദ്ധമതത്തിന് ദേശീയമതം എന്ന അംഗീകാരം ലഭിച്ചതോടെ വിദേശശില്പികള്‍ ക്ഷേത്രനിര്‍മാണത്തിനായി ജപ്പാനിലേക്കു ക്ഷണിക്കപ്പെട്ടു. ഷോമു ചക്രവര്‍ത്തിയുടെ ഭരണകാലത്ത് രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും സര്‍ക്കാര്‍ച്ചെലവില്‍ സന്ന്യാസിമഠങ്ങളും കന്യാസ്ത്രീ മഠങ്ങളും പണിയപ്പെട്ടു.

അന്നു സര്‍ക്കാര്‍ച്ചെലവില്‍ പണിത ഗംഭീരമായ ഒരു വാസ്തു ശില്പമാണ് ടോഡജി എന്ന ബുദ്ധമത കേന്ദ്രം. അതിലെ പ്രധാന മുറിയായ ഡൈബൂട്സൂ-ഡെന്‍ പണിതിരുന്നത് 88 മീ.x 52 മീ. x 47 മീ. അളവിലാണ്. അഗ്നിബാധമൂലം പിന്നീട് പുതുക്കി പണിയേണ്ടിവന്ന ഡൈബൂട്സു-ഡെനിന് ഇപ്പോള്‍ മൂന്നില്‍ രണ്ടു വലുപ്പമേ വരൂ. ഡൈബൂട്സൂ-ഡെനിന്റെ പുറത്തായി നൂറു മീ. ഉയരമുള്ള രണ്ടു പഗോഡകള്‍ നിര്‍മിച്ചിരുന്നു. ഏഴു നിലകള്‍ വീതമുണ്ടായിരുന്ന അവയോരോന്നിന്റെ ചുറ്റിലും പ്രത്യേകം നടപ്പാതകളും പണിതിരുന്നു. ടെന്‍ഗൈ-മൊന്‍ എന്ന കവാടവും ഷോസോ-ഇന്‍ എന്ന കലവറയും മാത്രമാണ് ഇന്നു ശേഷിച്ചിട്ടുള്ളത്.

തനതായ ജാപ്പനീസ് വാസ്തുവിദ്യാ ശൈലി ഉരുത്തിരിഞ്ഞു തുടങ്ങുന്നത് നാറാ കാലഘട്ടത്തിന്റെ അവസാന കാലയളവിലാണ്. 755-770 കാലത്ത് പണിത ടോഷ്വേഡൈ-ജി ക്ഷേത്രമാണ് ഉദാഹരണം.


ഹെയ്യന്‍ (Heian)കാലഘട്ടം, ഷിന്‍ഡെന്‍ (Shinden)വാസ്തുവിദ്യാശൈലി

ഹെയ്യന്‍ കാലഘട്ടം (സു. 794- സു. 1185). 794-ല്‍ തലസ്ഥാനം നാറായില്‍ നിന്ന് ഹെയ്യന്‍-ക്യോ(ക്യോട്ടോ)യിലേക്കു മാറ്റി. ദീര്‍ഘചതുരാകൃതിയിലാണ് ക്യോട്ടോ നിര്‍മിച്ചത്. ഏകദേശ അളവുകള്‍ 5 കി.മീ. x 4.5 കി.മീ.; നഗരത്തിനു നെടുകെയും കുറുകെയും വീതിയേറിയ തെരുവുകള്‍; നഗര മധ്യത്തിനു ചുറ്റുമായി രണ്ടു കിടങ്ങുകള്‍; വടക്കു ഭാഗത്ത് ചക്രവര്‍ത്തിയുടെ കൊട്ടാരം; തൊട്ടടുത്ത് ഔദ്യോഗിക മന്ദിരങ്ങള്‍, മറ്റു ഭവനങ്ങള്‍.

ഷിന്‍ഡെന്‍ വാസ്തുവിദ്യാശൈലി. 897-1185 കാലഘട്ടത്തില്‍ ജപ്പാനിലെ പ്രഭു മന്ദിരങ്ങള്‍ പണിതിരുന്നത് ഷിന്‍ഡെന്‍ വാസ്തുവിദ്യാ ശൈലിയിലായിരുന്നു.

പ്രാചീന കാലത്തു ഭൂമിയില്‍ നിന്നുയര്‍ന്നു നില്ക്കുന്ന ഒരു മണ്ഡപത്തെ അടിത്തറയാക്കി പണിതിരുന്ന വീടുകളില്‍ നിന്ന് രൂപം കൊണ്ടതാണ് ഷിന്‍ഡെന്‍ ശൈലി. കെട്ടിടത്തിലെ പ്രധാന മുറിയാണ് ഷിന്‍ഡെന്‍. തെക്കോട്ടഭിമുഖമായി പണിതിരുന്ന ഈ മുറി തടാകമുള്ളൊരു പൂന്തോട്ടത്തിലേക്കാണ് തുറക്കുന്നത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നത് മേല്‍ക്കൂരയോടുകൂടിയ ഇടനാഴികളായിരുന്നു. തടാകത്തിന്റെ ഒരറ്റത്തു കാണുന്ന പവിലിയന്‍ ആണ് ട്സുരിഡൊനൊ. ഇതിനെയും ഇടനാഴികളുപയോഗിച്ച് കെട്ടിടത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഷിന്‍ഡെന്‍-സുകുരി പ്രഭുമന്ദിരത്തിന്റെ മാതൃകയില്‍ പുനര്‍ നിര്‍മിച്ച ഒന്നാണ് ക്യോട്ടോയിലെ ചക്രവര്‍ത്തി മന്ദിരം.

മധ്യമകാലം

കാമാകുറാ (Kamakura)കാലഘട്ടം

കാമാകുറാ കാലഘട്ടം (സു. 1192- സു. 1333). കാമാകുറാ കാലഘട്ടത്തില്‍ ജപ്പാനിലെ കലാസാംസ്കാരിക രംഗങ്ങളില്‍ വളരെയധികം പുരോഗതി ഉണ്ടായി.

അനാര്‍ഭാടവും ലളിതവുമായ ബുകെ-സുകുരി എന്ന വാസ്തുവിദ്യാരീതി കണ്ടുപിടിച്ചത് ഇവരാണ്. ഈ രീതിയില്‍ പണിത കെട്ടിടങ്ങള്‍ക്കു ചുറ്റും ഒരു കിടങ്ങോ കുറ്റിവേലിയോ കൂടി നിര്‍മിച്ചിരുന്നു. ഒരു പൂന്തോട്ടത്തെ കേന്ദ്രമാക്കി അതിനു ചുറ്റുമായി വീടുകള്‍ പണിതിരുന്ന സമ്പ്രദായത്തിനുപകരം ഒരു കൂരയ്ക്കു താഴെ ഒന്നിച്ചുവരുന്ന രീതിയിലോ അഥവാ പല കൂരകള്‍ക്കു താഴെ അടുത്തടുത്തു വരത്തക്ക രീതിയിലോ ആണു കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നത്. ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങളെ ചെറുത്തു നില്ക്കാന്‍ സൗകര്യപ്രദമായിരുന്നു ഈ ശൈലി.

ബൗദ്ധ, മതപര, വാസ്തുവിദ്യാരീതികളിലും മാറ്റങ്ങളുണ്ടായി. അവ അന്നു മൂന്നു തരത്തിലായിരുന്നു. ഒന്നാമതായി അന്നത്തെ ദേശീയ വാസ്തുവിദ്യാരീതിയായ വയോ; രണ്ടാമതായി ദക്ഷിണ ചൈനയില്‍ നിന്നും സ്വീകരിക്കപ്പെട്ട ടെന്‍ജികു-യോ എന്ന ഇന്ത്യന്‍ രീതി; മൂന്നാമതായി കരയോ എന്ന ചൈനീസ് രീതി. ഹെയ്യന്‍ കാലഘട്ടത്തിന്റെ അവസാനകാലത്തുണ്ടായ ആഭ്യന്തര കലാപങ്ങളില്‍ നശിപ്പിക്കപ്പെട്ടുപോയ ക്ഷേത്രങ്ങള്‍ കാമാകുറാ കാലത്ത് ടെന്‍ജികു-യോ രീതിയിലാണ് പുനര്‍നിര്‍മിക്കപ്പെട്ടത്.

ബ്രാക്കറ്റു സംവിധാനത്തിലെ ഭാഗങ്ങള്‍, മേല്‍ക്കൂരകള്‍, മേല്‍ക്കൂര ഓടുകള്‍ എന്നിവയുടെ കാര്യത്തില്‍ ടെന്‍ജികു-യോ ശൈലിയും കരയോ ശൈലിയും ഒരുപോലെയായിരുന്നു. എന്നാല്‍ സന്ന്യാസിമഠങ്ങള്‍ നിര്‍മിക്കുന്ന രീതിയാണ് കരയോ ശൈലിയെ പ്രസിദ്ധമാക്കിയത്. 13-ാം ശ.-ലേതെന്നു കരുതപ്പെടുന്ന എന്‍ഗകുജിയാണ് കരയോ ശൈലിയുടെ ഏറ്റവും ശ്രദ്ധേയമായ മാതൃക.

സെന്‍ വാസ്തുവിദ്യാശൈലിയില്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രത്തിലെ സന്ന്യാസിമഠത്തിന്റെ മുഖ്യ ഭാഗങ്ങളാണ് സമ്മൊണ്‍ എന്ന പ്രധാന വാതില്‍, ബൂട്സൂഡെന്‍-ബുദ്ധപ്രതിമയുള്ള മുറി, ഹറ്റൊ-പ്രഭാഷണ മുറി, ഹോജോ-മഠാധിപതിയുടെ വസതി എന്നിവ.

സെന്‍ ക്ഷേത്രത്തിലെ മേല്‍ക്കൂരകള്‍ കുത്തനെ ഉയര്‍ന്നു പോകുന്ന തരത്തിലുള്ളവയാണ്. കെട്ടിടത്തിലെ ഇടനാഴികളുടെ സംവിധാനവും പ്രത്യേക തരത്തിലായിരുന്നു. കെട്ടിടത്തിന്റെ മധ്യത്തിലുള്ള ഇടനാഴിയാണ് ഏറ്റവും വീതിയേറിയത്. മധ്യത്തില്‍ നിന്നും കെട്ടിടത്തിന്റെ നാലു മൂലകളിലേക്കു നീങ്ങുന്തോറും ഓരോ ഇടനാഴിയുടെയും വീതി അതിന്റെ തൊട്ടു മുന്‍പിലുള്ളതിന്റെ മൂന്നിലൊന്നായി കുറഞ്ഞുവരും. ഒതുങ്ങിയ ഒരു പൂമുഖം സൃഷ്ടിക്കാന്‍ ഈ നിര്‍മാണരീതി വളരെ സൗകര്യപ്രദമാണ്. സങ്കീര്‍ണമായ ബ്രാക്കറ്റുകളാണ് ഇറകളെ താങ്ങി നിര്‍ത്തിയിരുന്നത്. തൂണുകളുടെ മുകളില്‍ മാത്രമല്ല അവയ്ക്കിടയിലും ബ്രാക്കറ്റുകള്‍ ഘടിപ്പിക്കപ്പെട്ടിരുന്നു. കെട്ടിടത്തെ ബലപ്പെടുത്താനായി അകത്ത് ഇബികൊര്യൊ എന്നറിയപ്പെട്ടിരുന്ന ഒരുതരം വളഞ്ഞ ഉത്തരങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്.

മുറൊമചി (Muromachi) കാലഘട്ടം

മുറൊമചി കാലഘട്ടം (സു. 1338-സു. 1573). ക്യോട്ടോയിലെ ഒരു തെരുവീഥിയായ മുറൊമചിയിലാണ് അന്ന് ഷോഗനേറ്റ് സ്ഥാപിച്ചിരുന്നത്. അതില്‍ നിന്നാണ് ഈ പേരു ലഭിച്ചത്.

സെന്‍ ബുദ്ധമതാചാരങ്ങള്‍ രണ്ടു വാസ്തുവിദ്യാ ശൈലികള്‍ക്കു ജന്മം നല്കി.

(1) ഗോപുരം കണക്കെ ലംബമായി ഉയര്‍ന്നു പോകുന്ന നിര്‍മാണരീതി. ക്യോട്ടോയിലെ ടൊഫുകുജി ക്ഷേത്രത്തിലെ സന്‍മൊന്‍ (മുന്‍വശത്തുള്ള പ്രധാന വാതില്‍), ക്യോട്ടോയിലെ തന്നെ ജിസ്ഹോജി ക്ഷേത്രത്തിലെ കന്നൊന്‍ഡെന്‍ അഥവാ ഗിന്‍കകു എന്നിവ ഇതിനുദാഹരണങ്ങളാണ്.

(2) ഹോജോയെപ്പോലെ ദീര്‍ഘചതുരാകൃതിയിലുള്ള നിര്‍മാണ രീതി. ക്ഷേത്രത്തിലെയോ സന്ന്യാസി മഠങ്ങളിലെയോ മഠാധിപതി താമസിക്കുന്ന കെട്ടിടമാണിത്. രൂപകല്പനയിലും നിര്‍മാണ രീതിയിലും ഗാര്‍ഹിക വാസ്തുവിദ്യയുമായി അതിനു സാദൃശ്യമുണ്ടായിരുന്നു.

അക്കാലത്തെ ഗാര്‍ഹിക വാസ്തുവിദ്യയുടെ പ്രധാന പ്രത്യേകത അലങ്കാരഭ്രമമായിരുന്നു. വീട്ടുപകരണങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, തട്ടികള്‍ തുടങ്ങിയവയെല്ലാം മനോഹരമായി മോടി പിടിപ്പിച്ചവയായിരുന്നു. ഇതു കൂടാതെ സ്വര്‍ണവര്‍ണപ്പൊടി ഉപയോഗിച്ചുള്ള അലങ്കാരങ്ങളും സുലഭമായിരുന്നു. വീടിനുള്ളില്‍ മനോഹരമായ പ്രതിമകളും സ്ഥാപിച്ചിരുന്നു. 'ഗോള്‍ഡന്‍ പവിലിയന്‍' എന്ന മൂന്നു നിലയുള്ള കിന്‍കകുജി ക്ഷേത്രം, രണ്ടുനിലയുള്ള 'സില്‍വര്‍ പവിലിയന്‍' എന്ന ഗിന്‍കകുജി ക്ഷേത്രം എന്നിവ ഇതിനുദാഹരണങ്ങളാണ്.

ഷിന്‍ഡെന്‍ ശൈലിയെ ആവശ്യാനുസരണം ജപ്പാന്‍കാര്‍ മാറ്റിയെടുത്തു. ജപ്പാന്‍കാര്‍ വീടിനകത്ത് ഫുസുമ-കടലാസ് കൊണ്ടു മറച്ചതും തള്ളി മാറ്റാവുന്നതുമായ ഒരുതരം വാതില്‍, ഷൊജി-കടലാസ് നിറച്ച ഒരുതരം ക്രാസ് തട്ടി വാതില്‍, നിരക്കി മാറ്റാവുന്ന തട്ടിവാതില്‍ തുടങ്ങിയ ഭാരം കുറഞ്ഞ വിഭജന ഉപകരണങ്ങള്‍ ഉപയോഗിച്ച് വീട്ടിലെ മുറികളുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിച്ചു തുടങ്ങി. ഇതുകൊണ്ട് വീടിനുള്ളില്‍ ഉരുണ്ട തൂണുകള്‍ക്കു പകരം ചതുരത്തൂണുകള്‍ ഉപയോഗിക്കേണ്ടിവന്നു. തറയില്‍ വിരിച്ചിരുന്നത് ടടമി എന്ന വയ്ക്കോല്‍ പായകളാണ്. പുറത്തു കാണാവുന്ന ഉത്തരങ്ങള്‍ക്കു പകരം രൂപകല്പന ചെയ്ത മച്ചുകള്‍ നിര്‍മിച്ചു തുടങ്ങി.

വീടിനകത്തു വന്ന ശ്രദ്ധേയമായ മറ്റൊരു മാറ്റമാണ് അതിനുള്ളില്‍ മോടിപിടിപ്പിച്ച് പണിതിരുന്ന ടൊകൊ എന്ന ചെറിയ മുറി. കടലാസു ചുരുള്‍, പൂക്കള്‍, കലാവസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതും പ്രദര്‍ശന വസ്തുക്കള്‍ ശേഖരിച്ചു പ്രദര്‍ശിപ്പിക്കുന്ന തട്ടലമാര (ടന) വയ്ക്കുന്നതും ടൊകൊയിലാണ്. പൊക്കം കുറഞ്ഞ എഴുത്തുമേശ ഘടിപ്പിച്ച ജനാലയും ഈ മുറിയിലാണ് പണിതിരുന്നത്.

ഗൃഹനാഥന്റെയും അതിഥികളുടെയും മുറിയാണ് ഷൊയിന്‍. മിക്കപ്പോഴും ഷൊയിനിന്റെ തൊട്ടടുത്തുതന്നെ ട്സുഗി-നൊ-മ എന്ന വിശ്രമമുറിയും ഉറങ്ങാനുള്ള മുറികളും പണിയാറുണ്ട്. പില്ക്കാലത്ത് ജപ്പാന്‍ ഭരിച്ചിരുന്ന സേനാനായകന്മാരുടെ വസതികളിലെ മുഖ്യഘടകമായിരുന്നു ഇത്തരം ഷൊയിനുകള്‍.

ച-നൊ-യു. സെന്‍ മതാധിപന്മാര്‍ പ്രചരിപ്പിച്ച ചായ സത്കാര ചടങ്ങായ ച-നൊ-യു പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ രീതിയെ വലിയൊരളവുവരെ സ്വാധീനിച്ചിരുന്നു. ആര്‍ഭാടമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പ്രവണതയെ നിയന്ത്രിക്കാനും ച-നൊ-യുവിനു കഴിഞ്ഞിരുന്നു.

ച-സെകി എന്ന ചായമുറിയും ച-ഷിട്സു എന്ന ചായ പവിലിയനും ഗാര്‍ഹിക വാസ്തുവിദ്യയില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു. അവയുടെ അനലങ്കൃതമായ ലാളിത്യവും മിതമായ വലുപ്പവും കൂടുതല്‍ ഇണങ്ങിയ കെട്ടുറപ്പുള്ള ശൈലിക്കു ജന്മം നല്കി.

ആധുനിക കാലം

അസുഛി-മൊമൊയാമ (Azuchi-Monoyama) കാലഘട്ടം

അസുഛി-മൊമൊയാമ കാലഘട്ടം (1573-1600). ഒഡ നൊബുനഗ, ടൊയൊടൊമി ഹീദായോഷീ എന്ന രണ്ടു സൈന്യാധിപന്മാരുടെ ഭരണ കാലഘട്ടമാണ് മൊമൊയാമ കാലഘട്ടം. ഹീദായോഷീ അല്പകാലത്തേക്ക് ക്യോട്ടോയുടെ പ്രാന്തപ്രാദേശമായ മൊമൊയാമയില്‍ താമസിച്ചതില്‍ നിന്നാണ് ഈ പേരു ലഭിച്ചത്. ഭരണ സിരാകേന്ദ്രം ഒസാകാ ആയതിനാല്‍ ഈ കാലഘട്ടം ഒസാകാ കാലഘട്ടം എന്നും അറിയപ്പെടുന്നു.

പാശ്ചാത്യരുടെ ആഗമനത്തോടെ (1542) ജപ്പാനില്‍ മറ്റു രംഗങ്ങളിലെന്ന പോലെ വാസ്തുവിദ്യയിലും പാശ്ചാത്യ സ്വാധീനം കണ്ടുതുടങ്ങി. 1578-ല്‍ ക്യോട്ടോവിലാണ് ആദ്യത്തെ പള്ളി പണിതത്. ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍ സെമിനാരികളും കോളജുകളും നിര്‍മിക്കപ്പെട്ടു. യൂറോപ്പില്‍ നിര്‍മിച്ചു വന്ന കോട്ടകള്‍, ദുര്‍ഗങ്ങള്‍ എന്നിവയെ അനുകരിച്ചാണ് ജപ്പാനിലും അവ നിര്‍മിച്ചിരുന്നത്. അന്നുവരെ ഉയര്‍ന്ന സ്ഥലങ്ങളില്‍ മാത്രമാണ് ദുര്‍ഗങ്ങള്‍ പണിതിരുന്നത്. മൊമൊയാമ കാലത്ത് സമതലങ്ങളിലും ദുര്‍ഗങ്ങള്‍ പണിതു തുടങ്ങി.

അന്നത്തെ ആകര്‍ഷകങ്ങളായ കോട്ടകളായിരുന്നു മട്സുമൊടൊ, കുമമൊടൊ, ഹിമെജി ക്ഷേത്രത്തിലെ 'വൈറ്റ് ഹെറോണ്‍' കോട്ട എന്നിവ.

കോട്ടയുടെ പ്രധാന ഭാഗം അതു കെട്ടിയുറപ്പിക്കുന്ന ടെന്‍ഷുകകു എന്ന ഗോപുരമാണ്. കോട്ടയിലെ ഏറ്റവും ഉയര്‍ന്ന സൗധമാണത്.

കോട്ടയിലെ വാസ ഗൃഹങ്ങള്‍ 'ഷൊയ്ന്‍' ശൈലിയിലാണ് പണിതിരുന്നത്. ഡൈമ്യൊമാരുടെ ഭവനങ്ങള്‍ പദവിയുടെയും സമൃദ്ധിയുടെയും പ്രതീകങ്ങളായിരുന്നു. അവയുടെ നിര്‍മാണം വളരെ ചെലവേറിയതായിരുന്നു. ക്യോട്ടോയിലെ നിജോ കോട്ട ഷൊയ്ന്‍ ശൈലിക്ക് ഉദാഹരണമാണ്.

ഇഡൊ/ടോക്കുഗാവ (Edo/Tokugawa) കാലഘട്ടം

ഇഡൊ/ടോക്കുഗാവ കാലഘട്ടം (1603-1867). ഹീദായോഷിയെ തുടര്‍ന്ന് അധികാരമേറ്റ ടോക്കുഗാവ ഇയെയാസു തന്റെ ഭരണത്തിന്റെ ആസ്ഥാനം ഇഡൊയില്‍ സ്ഥാപിച്ചു.

ആദ്യകാലങ്ങളില്‍ ഷൊയ്ന്‍ വാസ്തുവിദ്യാ ശൈലിയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക കാരണങ്ങളാല്‍ ആര്‍ഭാടഭ്രമം തടഞ്ഞുകൊണ്ടുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടു വന്നു. ഇത് പ്രശാന്തവും ആര്‍ഭാടരഹിതവുമായ ഷൊയ്ന്‍ രീതിക്കു വഴിയൊരുക്കി. എന്നാല്‍ മണ്‍മറഞ്ഞ ഷോഗണുകളുടെ ശവകുടീരങ്ങളില്‍ ആര്‍ഭാടത്തിനു കുറവൊന്നുമുണ്ടായില്ല. ടോക്കുഗാവ ഇയെ യാസുവിന്റെ സ്മരണയ്ക്കായി നിക്കൊ നഗരത്തില്‍ പണിതിട്ടുള്ള ടൊഷൊഗു ദേവാലയമാണ് അന്നു പണിത ശവകുടീരങ്ങളില്‍ വച്ചേറ്റവും പ്രസിദ്ധം.

ഷൊയ്ന്‍ ശൈലിയുടെ ലളിതരൂപമായ സുകിയ ശൈലി കൂടുതല്‍ വ്യാപകമായതും ഗാര്‍ഹിക വാസ്തുവിദ്യ ഏറ്റവും മെച്ചപ്പെട്ടതും ഇന്ന് ജപ്പാനില്‍ സാധാരണ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പരമ്പരാഗത ശൈലി രൂപംകൊണ്ടതും ഇക്കാലത്താണ്. ഈ ഗാര്‍ഹിക ശൈലിക്കു പ്രചോദനമേകിയത് മൊമൊയാമ കാലഘട്ടത്തില്‍ രൂപംകൊണ്ട ചായസത്കാര മുറിയുടെ വാസ്തുശൈലിയാണ്.

ഇക്കാലത്തെ മറ്റൊരു പ്രത്യേകത പൂന്തോട്ട സംവിധാനത്തില്‍ വന്ന മാറ്റങ്ങളാണ് അന്ന് ഫ്യൂഡല്‍ പ്രഭുക്കന്മാരും ചായസത്കാര ആചാരത്തിന്റെ ഗുരുവായ കൊബൊറി എന്‍ഷൂവും കൂടി ഒരു നൂതന പൂന്തോപ്പു നിര്‍മാണശൈലിക്കു ജന്മം നല്കി. മൊമൊയാമ കാലഘട്ടത്തിലെ ചായസത്കാരഭവനങ്ങളില്‍ പണിതിരുന്ന പൂന്തോട്ട നിര്‍മാണ രീതിയുമായി സംയോജിപ്പിച്ചാണ് അവര്‍ ഈ നൂതന ശൈലി മെനഞ്ഞെടുത്തത്. ഇതുപ്രകാരം, പൂന്തോട്ടത്തില്‍ക്കൂടി നടന്നുപോകുന്ന ഒരു വ്യക്തിക്ക് വിവിധ സ്ഥാനങ്ങളില്‍ നിന്നുനോക്കുമ്പോള്‍ പുന്തോട്ടത്തിലെ വ്യത്യസ്ത ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തിലായിരിക്കണം പൂന്തോട്ടമൊരുക്കേണ്ടത്. ഇതിനുള്ള പ്രസിദ്ധമായൊരുദാഹരണമാണ് അന്താരാഷ്ട്ര പ്രശസ്തിയുള്ള കട്സുര ഇമ്പീരിയല്‍ വില്ല. ജലാശയങ്ങള്‍, മരങ്ങള്‍, കുറ്റിച്ചെടികള്‍, കൃത്രിമമായി സൃഷ്ടിച്ച കുന്നുകള്‍ എന്നിവയാല്‍ അലങ്കൃതമായിരുന്നു 13,000 ഹെ. വിസ്തൃതിയുള്ള പ്രസ്തുത വാസഗൃഹം. എണ്ണമറ്റ ചായസത്കാരമുറികള്‍, വിശ്രമിക്കാനായി അലങ്കാര മണ്ഡപങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ വാസഗൃഹത്തിന് മൂന്നു ഭാഗങ്ങളുണ്ട്: 'ഓള്‍ഡ് ഷൊയ്ന്‍' (കൊഷൊഇന്‍) നിര്‍മിച്ചത് ഷൊയ്ന്‍ രീതിയില്‍ തന്നെയാണ്; 'മിഡില്‍ ഷൊയ്ന്‍' (ചു ഷൊയ്ന്‍) ചായസത്കാര മുറികളെപ്പോലെ ദാരുനിര്‍മിതമാണ്. ന്യൂ 'പാലസ്'; (ഷിന്‍ഗൊടെന്‍) സുകിയ ശൈലിയിലും. സുകിയ രീതിയില്‍ പണിത മറ്റു വാസ്തുശില്പങ്ങളാണ് നിഷി ഹൊന്‍ഗന്‍-ജി ക്ഷേത്രത്തിലെ കുരൊഷൊയ്ന്‍, ഡൈടൊകു-ജി ക്ഷേത്രത്തിലെ കൊഹൊ-അന്‍-ബൊസെന്‍ മുറി (ഇവ രണ്ടും ക്യോട്ടോവിലാണ്), കൊഇസുമിയിലെ ജി കൊയിന്‍ (നാറാ) തുടങ്ങിയവ.

കാലക്രമേണ സെന്‍ ക്ഷേത്രങ്ങളിലും 'ചായസത്കാര പൂന്തോട്ടങ്ങള്‍' പ്രത്യക്ഷപ്പെട്ടു.

ഇഡൊ കാലഘട്ടത്തിന്റെ ഉത്തരാര്‍ധത്തില്‍ ജപ്പാനില്‍ വലിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നതിന് തെളിവുകളില്ല. വ്യാപാരി സമൂഹത്തിന്റെ ഉദ്ഭവം രസകരമായ നിരവധി വിനോദകേന്ദ്രങ്ങളുടെ നിര്‍മാണത്തിനു പ്രചോദനമായി. നഗൊനെയിലെ സെന്‍കൊ-ജി, ടോക്യോവിലെ സെന്‍സോ-ജി തുടങ്ങിയ ജനപ്രിയ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമായി കബുകി നാടകശാലകള്‍ സ്ഥാപിക്കപ്പെട്ടു. ക്യോട്ടോയിലെ സുമിയയെപ്പോലുള്ള പ്രൌഢസുന്ദരമായ കെട്ടിടങ്ങളില്‍ ഭോജനശാലകളും നിയമാനുസൃത വ്യഭിചാരശാലകളും പ്രത്യക്ഷപ്പെട്ടു.

മെയ്ജി (Meiji) കാലഘട്ടം

മെയ്ജി കാലഘട്ടം (സു. 1867-1912). മെയ്ജി ചക്രവര്‍ത്തിക്ക് രാജ്യത്തിന്റെ നാമമാത്ര ഭരണാധികാരം ലഭിച്ചവര്‍ഷം (1868) തന്നെ തലസ്ഥാന നഗരി ഇഡൊയിലോട്ട് മാറ്റപ്പെട്ടു. അതിന് ടോക്യോ എന്ന പുതിയ പേരും നല്കി.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വാസ്തുശില്പികളെ ജപ്പാനിലേക്കു ക്ഷണിച്ചു വരുത്തി. ജപ്പാനില്‍ പാശ്ചാത്യവാസ്തുവിദ്യാശൈലി പകര്‍ത്താന്‍ എത്തിയ വിദഗ്ധരില്‍ പ്രമുഖന്‍ ഇംഗ്ലീഷ് വാസ്തുശില്പി ജൊസിയ കോണ്‍ഡെര്‍ ആണ്. 1876-ല്‍ ഇദ്ദേഹം ജപ്പാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് കോബു കോളജില്‍ വാസ്തുവിദ്യാവിഭാഗത്തില്‍ (ഇന്നത്തെ ടോക്യോ സര്‍വകലാശാലയിലെ സാങ്കേതിക വിഭാഗം) അധ്യാപകനായി സേവനമനുഷ്ഠിച്ചുവന്നു. ടോക്യോവിലെ 'ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്' ഭദ്രാസനപ്പള്ളിയായ നികൊരൈഡൊ-ഡോ രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. പാശ്ചാത്യരീതികളില്‍ പരിശീലനം സിദ്ധിച്ച ജപ്പാനിലെ വാസ്തുശില്പികള്‍ സജീവമായി രംഗത്തു വന്നത് 1887-ല്‍ ആണ്.

പരമ്പരാഗതമായി ഉപയോഗിച്ചുവന്ന തടിക്കുപകരം ഇഷ്ടികയും കല്ലുംകൊണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചു തുടങ്ങി. 'ഇറ്റാലിയന്‍ നവോത്ഥാന' വാസ്തുശൈലിയില്‍ ഇഷ്ടിക കൊണ്ടു പണിത ഔദ്യോഗിക സ്വീകരണമുറിയായ റൊകുമെയ്കന്‍, 'ഇന്ത്യന്‍-സാരസെന്‍' മാതൃകയില്‍ ഇഷ്ടിക കൊണ്ടു പണിത 'യുഎനൊ മ്യൂസിയം', ജര്‍മന്‍ ശൈലിയില്‍ ഇഷ്ടിക കൊണ്ടു പണിത 'മിനിസ്ട്രി ഒഫ് ജസ്റ്റിസ്', ബൈസാന്തിയന്‍, ഇറ്റാലിയന്‍, ബ്രിട്ടീഷ് ശൈലികള്‍ സമന്വയിപ്പിച്ചുകൊണ്ടു പണിത 'റഷ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഒഫ് സെന്റ് നിക്കൊളാസ്' എന്നിവയാണ് അന്ന് വിദേശീയര്‍ മെയ്ജി കാലഘട്ടത്തില്‍ രൂപകല്പന ചെയ്ത പ്രസിദ്ധങ്ങളായ ചില കെട്ടിടങ്ങള്‍.

മെയ്ജി ഭരണത്തിന്റെ അവസാനഘട്ടത്തില്‍ യൊകൊഗവ ടമിസുകെ, ട്സുകമൊടൊ യസുഷി തുടങ്ങിയവര്‍ ഉരുക്ക് ചട്ടക്കൂട്, പ്രബലിത കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ച് കെട്ടിടം നിര്‍മിച്ചു തുടങ്ങി. ടട്സുനൊ 1895-ല്‍ രൂപകല്പന ചെയ്ത 'ബാങ്ക് ഒഫ് ജപ്പാന്‍', 1909-ല്‍ നവോത്ഥാന രീതിയില്‍ കടയമ പണിത 'അകസക ഡിറ്റാച്ഡ് ഇംപീരിയില്‍ പാലസ്' എന്നിവ ടോക്യോയില്‍ ഇപ്പോഴും നിലനില്ക്കുന്നു.

മെയ്ജികാലത്ത് ഉരുക്കു ചട്ടക്കൂടുപയോഗിച്ചു പണിത മറ്റൊരു വലിയ കെട്ടിടമാണ് ടോക്യോവിലെ റ്യൊ ഗൊകുവിലുള്ള കൊകുഗികന്‍ എന്ന 'സുമൊ-റെസ്ലിങ് സ്റ്റേഡിയം' 60 മീ. വ്യാസമുള്ള ഒരു വൃത്താകാര കെട്ടിടമാണിത്.

ടൈഷോ (Taisho) കാലഘട്ടം

ടൈഷോ കാലഘട്ടം (1912-25). ഒന്നാം ലോകയുദ്ധം വ്യവസായ വികസനത്തിന് വഴിയൊരുക്കിയതോടെ നിരവധി കെട്ടിടങ്ങള്‍ യൂറോപ്യന്‍ ശൈലിയില്‍ പ്രബലിത കോണ്‍ക്രീറ്റുപയോഗിച്ചു നിര്‍മിക്കപ്പെട്ടു. ഇംപീരിയില്‍ ഹോട്ടലിന്റെ രൂപകല്പനയ്ക്ക് ജപ്പാനിലെത്തിയ (1922) അമേരിക്കന്‍ വാസ്തുശില്പി ഫ്റാങ്ക് ലോയ്ഡ് റൈറ്റ് പാശ്ചാത്യ ശൈലിയില്‍ പ്രാഗല്ഭ്യം നേടിയ നിരവധി ജാപ്പനീസ് വാസ്തുശില്പികളെ സ്വാധീനിച്ചിട്ടുണ്ട്.

1923-ല്‍ ജപ്പാനിലുണ്ടായ ഭൂമികുലുക്കത്തില്‍ ടൈഷോ കാലത്തു പണിത പല കെട്ടിടങ്ങളും നശിച്ചുപോയി. നാശം സംഭവിക്കാത്ത ഏക വാസ്തുശില്പം 1920-ല്‍ ഓഇ ഷിന്‍ടരോ നിര്‍മിച്ച മെയ്ജി ദേവാലയമാണ്.

ഷോവ (Showa) കാലഘട്ടം

ഷോവ കാലഘട്ടം (സു. 1926-45). ഷോവ കാലഘട്ടത്തിന്റെ തുടക്കത്തില്‍ത്തന്നെ ജാപ്പനീസ് വാസ്തുശില്പികള്‍ ഫ്രാന്‍സും ജര്‍മനിയും സന്ദര്‍ശിച്ചിരുന്നു. ലെ കൊര്‍ബുസീയറിനോടൊപ്പം ആധുനിക വാസ്തുവിദ്യ പഠിക്കുവാനും ബൗഹൌസിലെത്തി നവീന സമ്പ്രദായങ്ങള്‍ മനസ്സിലാക്കുവാനും ഇതുമൂലം അവര്‍ക്കു കഴിഞ്ഞിരുന്നു.

കിഷിഡ ഹിഡൊടൊ, യമവകി ഐവൌ, മയ്കവ കുനിഒ, മുരനൊടോഗൊ, യൊഷിഡ ടെട്സുരൊ തുടങ്ങി ടൈഷോ കാലഘട്ടത്തില്‍ വളര്‍ന്നുവന്ന വാസ്തുശില്പികളും ആധുനിക പാശ്ചാത്യ വാസ്തുവിദ്യാശൈലികളില്‍ പ്രാഗല്ഭ്യം നേടിയവരായിരുന്നു.

1923-നും 35-നും ഇടയില്‍ ടോക്യോവില്‍ താമസിച്ചിരുന്ന അമേരിക്കന്‍ വാസ്തുശില്പി അന്‍റ്റെനിന്‍ റെയ്മണ്ട് ആവിഷ്കരിച്ച വാസ്തുവിദ്യാശൈലി, ഭാരംകുറഞ്ഞ പ്രബലിത കോണ്‍ക്രീറ്റുപയോഗിച്ചുകൊണ്ടുള്ള നിര്‍മാണശൈലി എന്നിവയായിരുന്നു അക്കാലത്ത് ജാപ്പനീസ് വാസ്തുവിദ്യയെ സ്വാധീനിച്ചത്.

ഷോവ കാലഘട്ടം ( രണ്ടാം ലോകയുദ്ധത്തിനുശേഷം )

ഷോവ കാലഘട്ടം (1945 മുതല്‍). രണ്ടാം ലോകയുദ്ധത്തിനുശേഷം വ്യോമ ഗതാഗത രംഗത്തുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച ജാപ്പനീസ്, വിദേശ വാസ്തുവിദ്യാവിദഗ്ധര്‍ക്ക് പരസ്പരം പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ സുഗമമാക്കിയതോടെ പല കലാകാരന്മാര്‍ക്കും യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ പോയി പഠിക്കാന്‍ അവസരമുണ്ടായി. പാശ്ചാത്യ കലാകാരന്മാര്‍ ജപ്പാന്‍ സന്ദര്‍ശിക്കാനും തുടങ്ങി. ലോകത്തിന്റെ ഇതരഭാഗങ്ങളിലെ വാസ്തുവിദ്യാരംഗത്തെ നവീന പ്രവണതകളെക്കുറിച്ചുള്ള അറിവ് ജപ്പാനില്‍ അപ്പപ്പോള്‍ ലഭ്യമായിത്തുടങ്ങി.

1948-ല്‍ ടോക്യോവില്‍ തിരിച്ചെത്തിയ അന്‍റ്റെനിന്‍ റെയ്മണ്ട് 1951-ല്‍ ആധുനിക ശൈലിയില്‍ ടോക്യോവില്‍ 'ദ് റീഡേഴ്സ് ഡൈജസ്റ്റി'ന്റെ പുതിയ ശാഖാമന്ദിരം പണിതു. പാശ്ചാത്യ രീതിയിലുള്ള ഒരു നവീന ശൈലിയാണിവിടെ ഇദ്ദേഹം സ്വീകരിച്ചത്. തുടര്‍ന്ന് രംഗത്തെത്തിയ യൊഷിമുര ജൂന്‍സോ, സകകുര ജൂന്‍സോ, മേയ്കവ കുനിഒ, മുരനൊ ടോഗൊ, യൊഷിഡ ഇസൊയ, ഹൊരിഗുചി സുടെമി തുടങ്ങിയവരും അവരുടേതായ ശൈലികള്‍ പരീക്ഷിച്ചു തുടങ്ങി.

രണ്ടാം ലോകയുദ്ധശേഷം ജപ്പാന്‍ കൈവരിച്ച സാമ്പത്തിക പുരോഗതി അവിടത്തെ കെട്ടിട നിര്‍മാണരീതികളെ പരിപോഷിപ്പിച്ചു. 1952-ല്‍ മെയ്കവ കുനിഒ രൂപകല്പന ചെയ്തു പണിത 'നിഹൊന്‍ സൊഗൊ ബാങ്ക്' മന്ദിരമാണ് 'കര്‍ട്ടന്‍ ഭിത്തി' ഉപയോഗപ്പെടുത്തിക്കൊണ്ട് ജപ്പാനില്‍ പണിയുന്ന ആദ്യത്തെ കെട്ടിടം. പില്ക്കാലത്ത് അദ്ദേഹം നിര്‍മിച്ച കെട്ടിടങ്ങളാണ് 'കനഗവ പെര്‍ഫെക്ടറെല്‍ ആഡിറ്റോറിയം ആന്‍ഡ് ലൈബ്രറി', 'ക്യോട്ടോ മുനിസിപ്പല്‍ ആഡിറ്റോറിയം', 'ടോക്യോ മുനിസിപ്പല്‍ കള്‍ച്ചറല്‍ സെന്റര്‍' എന്നിവ. ഫ്രാന്‍സിലെ 'അഗസ്റ്റ് പെരെ' അവാര്‍ഡ് ലഭിച്ച അദ്ദേഹം 'യൂണിയന്‍ ഇന്റര്‍നാഷനലെ ദെ ആര്‍ക്കിടെക്റ്റ്സി'ന്റെ വൈസ് ചെയര്‍മാനായി നിയമിതനായി. 'ഹിരോഷിമ പീസ് സെന്റര്‍' നിര്‍മിച്ച് അന്താരാഷ്ട്ര പ്രശസ്തി നേടിയ വാസ്തുശില്പിയാണ് ടാന്‍ഗെ കെന്‍സോ. പരമ്പരാഗത രീതികളെയും ആധുനിക പ്രവണതകളെയും കോര്‍ത്തിണക്കി അദ്ദേഹം നിര്‍മിച്ച കെട്ടിടമാണ് 'കനഗവ പെര്‍ഫെക്ടറെല്‍ ആഫീസ്' മന്ദിരം. അമേരിക്കന്‍ വാസ്തു വിദ്യാരീതികളാല്‍ പ്രചോദിതനായി രംഗത്തുവന്ന അദ്ദേഹം പിന്നീട് പല പുതിയ സാങ്കേതിക രീതികളും വികസിപ്പിച്ചെടുത്തു. ഇത്തരത്തിലുള്ള ഒരു വാസ്തുശില്പമാണ് അദ്ദേഹം 1964-ല്‍ ടോക്യോ ഒളിമ്പിക്സിനുവേണ്ടി യൊയൊഗിയില്‍ നിര്‍മിച്ച 'നാഷണല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം'. ഈ സ്റ്റേഡിയത്തിലെ കൂറ്റന്‍ 'ഞാത്ത് മേല്‍ക്കൂര' വളരെ ശ്രദ്ധേയമാണ്.

നിശ്ചിത പരിധിയില്‍ക്കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ജപ്പാനില്‍ തടഞ്ഞിരുന്നു. പ്രസ്തുത നിയമം പിന്‍വലിക്കപ്പെട്ട (1963) ശേഷം 1967-ലാണ് ടോക്യോവില്‍ ആദ്യത്തെ അംബരചുംബി (36 നിലകളുള്ള കസുമിഗസെകി) പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ടോക്യോവില്‍ത്തന്നെ പണിതവയാണ് 1970-ല്‍ നിര്‍മിച്ച 40 നിലകളുള്ള 'ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍' കെട്ടിടവും, 1971-ല്‍ നിര്‍മിച്ച 47 നിലകളുള്ള 'ക്ഇഓപ്ലാസാ' ഹോട്ടലും. ക്രമേണ ഒസാകാ പോലുള്ള ഇതര ജപ്പാന്‍ നഗരങ്ങളിലും അംബരചുംബികള്‍ നിര്‍മിച്ചു തുടങ്ങി.

താളിന്റെ അനുബന്ധങ്ങള്‍