This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാപ്പനീസ് പഗോഡ വൃക്ഷം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ജാപ്പനീസ് പഗോഡ വൃക്ഷം== ==Japanese Pagoda Tree== ലെഗുമിനോസേ (Leguminosae) സസ്യകുടും...) |
(→Japanese Pagoda Tree) |
||
വരി 3: | വരി 3: | ||
==Japanese Pagoda Tree== | ==Japanese Pagoda Tree== | ||
- | ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തിന്റെ ഉപകുടുംബമായ പാപ്പിലിയോനെസി(Papilionaceae)യില്‍പ്പെടുന്ന അലങ്കാരവൃക്ഷം. ശാസ്ത്രനാമം സോഫോറ ജാപോനിക്ക (Sophora | + | ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തിന്റെ ഉപകുടുംബമായ പാപ്പിലിയോനെസി(Papilionaceae)യില്‍പ്പെടുന്ന അലങ്കാരവൃക്ഷം. ശാസ്ത്രനാമം സോഫോറ ജാപോനിക്ക (Sophora japonica). ചൈനയും കൊറിയയുമാണ് ജന്മദേശങ്ങളെങ്കിലും സമശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ എല്ലായിടത്തും ഇതു വളരുന്നുണ്ട്. സു. 25 മീ. ഉയരവും മനോഹരാകൃതിയുമുള്ള ഇതിന് പിച്ഛാകാരത്തിലുള്ള ഇലകളാണ്. ഇലഞെടുപ്പ് ചെറുതാണ്. 15-17 പത്രകങ്ങളുണ്ടായിരിക്കും. ഇലകളുടെ രണ്ട് അറ്റങ്ങളും ഉരുണ്ടിരിക്കും. 2.5-3.5 സെ.മീ. വരെ നീളമുള്ള ഇലകളാണ് പഗോഡ വൃക്ഷത്തിനുള്ളത്. |
- | japonica). ചൈനയും കൊറിയയുമാണ് ജന്മദേശങ്ങളെങ്കിലും സമശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ എല്ലായിടത്തും ഇതു വളരുന്നുണ്ട്. സു. 25 മീ. ഉയരവും മനോഹരാകൃതിയുമുള്ള ഇതിന് പിച്ഛാകാരത്തിലുള്ള ഇലകളാണ്. ഇലഞെടുപ്പ് ചെറുതാണ്. 15-17 പത്രകങ്ങളുണ്ടായിരിക്കും. ഇലകളുടെ രണ്ട് അറ്റങ്ങളും ഉരുണ്ടിരിക്കും. 2.5-3.5 സെ.മീ. വരെ നീളമുള്ള ഇലകളാണ് പഗോഡ വൃക്ഷത്തിനുള്ളത്. | + | |
+ | [[ചിത്രം:Japanis kala5.png|200px|right|thumb|ജാപ്പനീസ് പഗോഡ വൃക്ഷം]] | ||
- | ഇലകളുടെ കക്ഷ്യങ്ങളില്‍ റസീമുകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഭംഗിയുള്ള ഈ പുഷ്പങ്ങള്‍ക്ക് മഞ്ഞനിറമായിരിക്കും. ബാഹ്യദളങ്ങള്‍ കംപാനുലേറ്റ് ആണ്. ഇവ തീരെ ചെറുതാണ്. ദളങ്ങള്‍ പാപ്പിലിയോനെസി കുടുംബത്തിന്റെ സവിശേഷതകള്‍ വിളിച്ചോതുന്നു. പിന്‍ഭാഗത്തുള്ള പതാകദളം മറ്റു ദളങ്ങള്‍ക്കു മുകളില്‍ നിന്നുകൊണ്ട് പുഷ്പത്തെ ആകര്‍ഷകമാക്കുന്നു. ഈ ദളം രണ്ടു പാര്‍ശ്വദളങ്ങളായ പക്ഷദളങ്ങളെ അതിവ്യാപനം ചെയ്യുന്നു. പക്ഷദളങ്ങള്‍ക്കു കീഴെയായി വീതികുറഞ്ഞ രണ്ടു കീല്‍ദളങ്ങളുണ്ട്. രണ്ടു കീല്‍ദളങ്ങളും ഒന്നുചേര്‍ന്ന് ഒരു തോണിയുടെ രൂപത്തിലായി, കേസരത്തെയും ജനിപുടത്തെയും പൊതിഞ്ഞു സൂക്ഷിക്കുന്നു. പത്തു സ്വതന്ത്ര കേസരങ്ങളുണ്ട്. കേസരതന്തുക്കളുടെ ചുവടുഭാഗം യോജിച്ചിരിക്കും. പരാഗകോശങ്ങള്‍ മുക്തദോളി (versatile) | + | ഇലകളുടെ കക്ഷ്യങ്ങളില്‍ റസീമുകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഭംഗിയുള്ള ഈ പുഷ്പങ്ങള്‍ക്ക് മഞ്ഞനിറമായിരിക്കും. ബാഹ്യദളങ്ങള്‍ കംപാനുലേറ്റ് ആണ്. ഇവ തീരെ ചെറുതാണ്. ദളങ്ങള്‍ പാപ്പിലിയോനെസി കുടുംബത്തിന്റെ സവിശേഷതകള്‍ വിളിച്ചോതുന്നു. പിന്‍ഭാഗത്തുള്ള പതാകദളം മറ്റു ദളങ്ങള്‍ക്കു മുകളില്‍ നിന്നുകൊണ്ട് പുഷ്പത്തെ ആകര്‍ഷകമാക്കുന്നു. ഈ ദളം രണ്ടു പാര്‍ശ്വദളങ്ങളായ പക്ഷദളങ്ങളെ അതിവ്യാപനം ചെയ്യുന്നു. പക്ഷദളങ്ങള്‍ക്കു കീഴെയായി വീതികുറഞ്ഞ രണ്ടു കീല്‍ദളങ്ങളുണ്ട്. രണ്ടു കീല്‍ദളങ്ങളും ഒന്നുചേര്‍ന്ന് ഒരു തോണിയുടെ രൂപത്തിലായി, കേസരത്തെയും ജനിപുടത്തെയും പൊതിഞ്ഞു സൂക്ഷിക്കുന്നു. പത്തു സ്വതന്ത്ര കേസരങ്ങളുണ്ട്. കേസരതന്തുക്കളുടെ ചുവടുഭാഗം യോജിച്ചിരിക്കും. പരാഗകോശങ്ങള്‍ മുക്തദോളി (versatile)ആണ്. ഏകകോശ അണ്ഡാശയമാണിതിനുള്ളത്. അണ്ഡാശയത്തില്‍ അനേകം ബീജാണ്ഡങ്ങളുണ്ട്. വര്‍ത്തിക ഉള്ളിലേക്കു വളഞ്ഞിരിക്കുന്നു. വര്‍ത്തികാഗ്രാം ഉരുണ്ടിരിക്കും. 5-15 സെ.മീ. നീളവും മാലാകാരവുമുള്ള പോഡ് ആണ് ഫലം. നാലു ചിറകുകളുള്ള വിത്തുകള്‍ക്ക് ഇളം തവിട്ടു നിറമാണ്. സോഫോറിന്‍ (sophorine) എന്ന ആല്‍ക്കലോയിഡ് ഈ വൃക്ഷത്തില്‍ അടങ്ങിയിരിക്കുന്നു. വേരും തണ്ടും ഇലകളും അണുനാശിനിയാണ്. ചവര്‍പ്പുരസമുള്ള ഇതിന്റെ ചാറ് വിരേചകവും വമനകാരിയുമാണ്. ഇത് കീടനാശിനിയായും ഉപയോഗിക്കാറുണ്ട്. ശ്രീലങ്കയിലും ജാവയിലും ജപ്പാനിലും വേരും വിത്തുകളും കോളറയ്ക്ക് ഔഷധമായുപയോഗിക്കുന്നു. കരളിന്റെയും വൃക്കകളുടെയും രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുണ്ടാക്കാന്‍ വേരിന്റെ ചാറ് ഉപയോഗിച്ചുവരുന്നു. തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും കറുപ്പുനിറം നിലനിര്‍ത്താനും ഇത് നല്ലതാണ്. പുഷ്പങ്ങള്‍ മൂത്രാശയസംബന്ധമായ രോഗങ്ങള്‍ക്ക് ഔഷധമാണ്. വിത്ത് പൊടിച്ച് വിരകളെ നശിപ്പിക്കാനായി കഴിക്കാറുണ്ട്. |
- | + |
Current revision as of 06:34, 21 ഫെബ്രുവരി 2016
ജാപ്പനീസ് പഗോഡ വൃക്ഷം
Japanese Pagoda Tree
ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തിന്റെ ഉപകുടുംബമായ പാപ്പിലിയോനെസി(Papilionaceae)യില്‍പ്പെടുന്ന അലങ്കാരവൃക്ഷം. ശാസ്ത്രനാമം സോഫോറ ജാപോനിക്ക (Sophora japonica). ചൈനയും കൊറിയയുമാണ് ജന്മദേശങ്ങളെങ്കിലും സമശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ എല്ലായിടത്തും ഇതു വളരുന്നുണ്ട്. സു. 25 മീ. ഉയരവും മനോഹരാകൃതിയുമുള്ള ഇതിന് പിച്ഛാകാരത്തിലുള്ള ഇലകളാണ്. ഇലഞെടുപ്പ് ചെറുതാണ്. 15-17 പത്രകങ്ങളുണ്ടായിരിക്കും. ഇലകളുടെ രണ്ട് അറ്റങ്ങളും ഉരുണ്ടിരിക്കും. 2.5-3.5 സെ.മീ. വരെ നീളമുള്ള ഇലകളാണ് പഗോഡ വൃക്ഷത്തിനുള്ളത്.
ഇലകളുടെ കക്ഷ്യങ്ങളില്‍ റസീമുകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഭംഗിയുള്ള ഈ പുഷ്പങ്ങള്‍ക്ക് മഞ്ഞനിറമായിരിക്കും. ബാഹ്യദളങ്ങള്‍ കംപാനുലേറ്റ് ആണ്. ഇവ തീരെ ചെറുതാണ്. ദളങ്ങള്‍ പാപ്പിലിയോനെസി കുടുംബത്തിന്റെ സവിശേഷതകള്‍ വിളിച്ചോതുന്നു. പിന്‍ഭാഗത്തുള്ള പതാകദളം മറ്റു ദളങ്ങള്‍ക്കു മുകളില്‍ നിന്നുകൊണ്ട് പുഷ്പത്തെ ആകര്‍ഷകമാക്കുന്നു. ഈ ദളം രണ്ടു പാര്‍ശ്വദളങ്ങളായ പക്ഷദളങ്ങളെ അതിവ്യാപനം ചെയ്യുന്നു. പക്ഷദളങ്ങള്‍ക്കു കീഴെയായി വീതികുറഞ്ഞ രണ്ടു കീല്‍ദളങ്ങളുണ്ട്. രണ്ടു കീല്‍ദളങ്ങളും ഒന്നുചേര്‍ന്ന് ഒരു തോണിയുടെ രൂപത്തിലായി, കേസരത്തെയും ജനിപുടത്തെയും പൊതിഞ്ഞു സൂക്ഷിക്കുന്നു. പത്തു സ്വതന്ത്ര കേസരങ്ങളുണ്ട്. കേസരതന്തുക്കളുടെ ചുവടുഭാഗം യോജിച്ചിരിക്കും. പരാഗകോശങ്ങള്‍ മുക്തദോളി (versatile)ആണ്. ഏകകോശ അണ്ഡാശയമാണിതിനുള്ളത്. അണ്ഡാശയത്തില്‍ അനേകം ബീജാണ്ഡങ്ങളുണ്ട്. വര്‍ത്തിക ഉള്ളിലേക്കു വളഞ്ഞിരിക്കുന്നു. വര്‍ത്തികാഗ്രാം ഉരുണ്ടിരിക്കും. 5-15 സെ.മീ. നീളവും മാലാകാരവുമുള്ള പോഡ് ആണ് ഫലം. നാലു ചിറകുകളുള്ള വിത്തുകള്‍ക്ക് ഇളം തവിട്ടു നിറമാണ്. സോഫോറിന്‍ (sophorine) എന്ന ആല്‍ക്കലോയിഡ് ഈ വൃക്ഷത്തില്‍ അടങ്ങിയിരിക്കുന്നു. വേരും തണ്ടും ഇലകളും അണുനാശിനിയാണ്. ചവര്‍പ്പുരസമുള്ള ഇതിന്റെ ചാറ് വിരേചകവും വമനകാരിയുമാണ്. ഇത് കീടനാശിനിയായും ഉപയോഗിക്കാറുണ്ട്. ശ്രീലങ്കയിലും ജാവയിലും ജപ്പാനിലും വേരും വിത്തുകളും കോളറയ്ക്ക് ഔഷധമായുപയോഗിക്കുന്നു. കരളിന്റെയും വൃക്കകളുടെയും രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുണ്ടാക്കാന്‍ വേരിന്റെ ചാറ് ഉപയോഗിച്ചുവരുന്നു. തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും കറുപ്പുനിറം നിലനിര്‍ത്താനും ഇത് നല്ലതാണ്. പുഷ്പങ്ങള്‍ മൂത്രാശയസംബന്ധമായ രോഗങ്ങള്‍ക്ക് ഔഷധമാണ്. വിത്ത് പൊടിച്ച് വിരകളെ നശിപ്പിക്കാനായി കഴിക്കാറുണ്ട്.