This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാനകി, എസ്. (1938 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ജാനകി, എസ്. (1938 - )== ചലച്ചിത്ര പിന്നണിഗായിക. 1938 ഏ. 23-ന് ആന്ധ്രയിലെ ഗ...) |
(→ജാനകി, എസ്. (1938 - )) |
||
വരി 1: | വരി 1: | ||
==ജാനകി, എസ്. (1938 - )== | ==ജാനകി, എസ്. (1938 - )== | ||
+ | |||
+ | [[ചിത്രം:S.janaki.png|125px|right|thumb|എസ്. ജാനകി]] | ||
ചലച്ചിത്ര പിന്നണിഗായിക. 1938 ഏ. 23-ന് ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ റെപ്പെല്ലെ താലൂക്കിലുള്‍പ്പെട്ട പല്ലപട്ന ഗ്രാമത്തില്‍ ജനിച്ചു. ചെറുപ്പത്തിലേ മികച്ച ഗായിക എന്ന നിലയില്‍ പ്രശസ്തയായ ഇവര്‍ 1957-ല്‍ എ.വി.എം. സ്റ്റുഡിയോയിലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. പെണ്ഡ്യാല നാഗേശ്വരറാവു സംഗീതസംവിധാനം നിര്‍വഹിച്ച ഒരു തെലുഗു ഗാനമാണ് ജാനകി പാടിയ ആദ്യത്തെ ചലച്ചിത്രഗാനം. 'മിന്നല്‍പ്പടയാളി' എന്ന ചിത്രത്തിലെ 'രാക്കുയിലേ' എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യം പാടിയ മലയാള ചലച്ചിത്രഗാനം. കെ. ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ജാനകിയുടെ പ്രശസ്ത പാട്ടുകളില്‍ അധികവും. വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്, ദേവരാജന്‍, എം.ബി. ശ്രീനിവാസന്, എ.ടി. ഉമ്മര്‍, ശ്യാം എന്നിവരുടെ സംഗീതസംവിധാനത്തിലും ഇവര്‍ മനോഹരങ്ങളായ അനവധി മലയാളഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. | ചലച്ചിത്ര പിന്നണിഗായിക. 1938 ഏ. 23-ന് ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ റെപ്പെല്ലെ താലൂക്കിലുള്‍പ്പെട്ട പല്ലപട്ന ഗ്രാമത്തില്‍ ജനിച്ചു. ചെറുപ്പത്തിലേ മികച്ച ഗായിക എന്ന നിലയില്‍ പ്രശസ്തയായ ഇവര്‍ 1957-ല്‍ എ.വി.എം. സ്റ്റുഡിയോയിലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. പെണ്ഡ്യാല നാഗേശ്വരറാവു സംഗീതസംവിധാനം നിര്‍വഹിച്ച ഒരു തെലുഗു ഗാനമാണ് ജാനകി പാടിയ ആദ്യത്തെ ചലച്ചിത്രഗാനം. 'മിന്നല്‍പ്പടയാളി' എന്ന ചിത്രത്തിലെ 'രാക്കുയിലേ' എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യം പാടിയ മലയാള ചലച്ചിത്രഗാനം. കെ. ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ജാനകിയുടെ പ്രശസ്ത പാട്ടുകളില്‍ അധികവും. വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്, ദേവരാജന്‍, എം.ബി. ശ്രീനിവാസന്, എ.ടി. ഉമ്മര്‍, ശ്യാം എന്നിവരുടെ സംഗീതസംവിധാനത്തിലും ഇവര്‍ മനോഹരങ്ങളായ അനവധി മലയാളഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. |
Current revision as of 06:23, 21 ഫെബ്രുവരി 2016
ജാനകി, എസ്. (1938 - )
ചലച്ചിത്ര പിന്നണിഗായിക. 1938 ഏ. 23-ന് ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ റെപ്പെല്ലെ താലൂക്കിലുള്‍പ്പെട്ട പല്ലപട്ന ഗ്രാമത്തില്‍ ജനിച്ചു. ചെറുപ്പത്തിലേ മികച്ച ഗായിക എന്ന നിലയില്‍ പ്രശസ്തയായ ഇവര്‍ 1957-ല്‍ എ.വി.എം. സ്റ്റുഡിയോയിലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. പെണ്ഡ്യാല നാഗേശ്വരറാവു സംഗീതസംവിധാനം നിര്‍വഹിച്ച ഒരു തെലുഗു ഗാനമാണ് ജാനകി പാടിയ ആദ്യത്തെ ചലച്ചിത്രഗാനം. 'മിന്നല്‍പ്പടയാളി' എന്ന ചിത്രത്തിലെ 'രാക്കുയിലേ' എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യം പാടിയ മലയാള ചലച്ചിത്രഗാനം. കെ. ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ജാനകിയുടെ പ്രശസ്ത പാട്ടുകളില്‍ അധികവും. വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്, ദേവരാജന്‍, എം.ബി. ശ്രീനിവാസന്, എ.ടി. ഉമ്മര്‍, ശ്യാം എന്നിവരുടെ സംഗീതസംവിധാനത്തിലും ഇവര്‍ മനോഹരങ്ങളായ അനവധി മലയാളഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
14 ഭാഷകളിലായി 10,000-ത്തിലധികം ഗാനങ്ങള്‍ പാടിക്കഴിഞ്ഞ ജാനകി ഇന്ത്യന്‍ ചലച്ചിത്രഗാനരംഗത്ത് ഒന്നാംനിരയില്‍ എത്തിച്ചേര്‍ന്ന ഗായികമാരില്‍ ഒരാളാണ്. 1977-ല്‍ തമിഴ് ചലച്ചിത്രഗാനത്തിലൂടെ ആദ്യത്തെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി; 1980-ല്‍ മലയാളത്തിലൂടെയും 1984-ല്‍ തെലുഗുവിലൂടെയും ദേശീയ ബഹുമതിക്ക് അര്‍ഹയായിട്ടുണ്ട്. 1970, 72, 74, 76, 77, 79, 80, 81, 82, 83, 84 വര്‍ഷങ്ങളിലായി 11 തവണ കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് നേടി. നാലു തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡും രണ്ടുതവണ ആന്ധ്രാ സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നു ലഭിച്ച 'കലൈമാമണി' പട്ടവും ഹിന്ദിയിലെ 'സുര്‍സിംഗര്‍' ബിരുദവുമാണ് മറ്റു പ്രധാന ബഹുമതികള്‍.
തമിഴ്-തെലുഗു ചലച്ചിത്രങ്ങളില്‍ ഗാനരചയിതാവ്, സംഗീതസംവിധായിക എന്നീ നിലകളിലും ഇവര്‍ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ അഭിരാമപുരത്ത് താമസിക്കുന്നു.