This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജലരോധനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ജലരോധനം== ==Water Proofing== പദാര്‍ഥങ്ങളില്‍ ജലാംശം പറ്റിപ്പിടിക്കുന്...) |
(→Water Proofing) |
||
വരി 29: | വരി 29: | ||
(i) ജലരോധകമായ ഏതെങ്കിലും പ്ലാസ്റ്റിക് ഉപയോഗിച്ചു തുണിത്തരങ്ങള്‍ നിര്‍മിക്കുക. മഴക്കോട്ടുകള്‍ ഇതിനുദാഹരണമാണ്. കലണ്ടറിങ് സങ്കേതമാണ് (calendering technique) ഇവിടെ സ്വീകരിക്കപ്പെടുന്നത്. ആദ്യമായി പി.വി.സി. പോലുള്ള ഏതെങ്കിലും ഒരു പ്ലാസ്റ്റിക് പദാര്‍ഥം ചൂടുപയോഗിച്ചു മൃദുവാക്കുന്നു. പിന്നീട് അതിനെ ചൂടുള്ള കലണ്ടര്‍ ഉരുളുകള്‍ക്കിടയിലൂടെ (calender rolls) കടത്തിവിട്ട് ആവശ്യമുള്ള കനത്തില്‍ ഷീറ്റുണ്ടാക്കി തുണിത്തരങ്ങള്‍ നിര്‍മിക്കുന്നു. | (i) ജലരോധകമായ ഏതെങ്കിലും പ്ലാസ്റ്റിക് ഉപയോഗിച്ചു തുണിത്തരങ്ങള്‍ നിര്‍മിക്കുക. മഴക്കോട്ടുകള്‍ ഇതിനുദാഹരണമാണ്. കലണ്ടറിങ് സങ്കേതമാണ് (calendering technique) ഇവിടെ സ്വീകരിക്കപ്പെടുന്നത്. ആദ്യമായി പി.വി.സി. പോലുള്ള ഏതെങ്കിലും ഒരു പ്ലാസ്റ്റിക് പദാര്‍ഥം ചൂടുപയോഗിച്ചു മൃദുവാക്കുന്നു. പിന്നീട് അതിനെ ചൂടുള്ള കലണ്ടര്‍ ഉരുളുകള്‍ക്കിടയിലൂടെ (calender rolls) കടത്തിവിട്ട് ആവശ്യമുള്ള കനത്തില്‍ ഷീറ്റുണ്ടാക്കി തുണിത്തരങ്ങള്‍ നിര്‍മിക്കുന്നു. | ||
- | (ii) തുണിത്തരങ്ങള്‍ വാര്‍ണിഷ്, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയിലേതെങ്കിലും ഒന്നുകൊണ്ട് പൊതിയുക. ഈ രീതി പുരാതന ഈജിപ്തിലെ ഫറോവകളുടെ ഭരണകാലത്തു നിലവിലിരുന്നു. മമ്മികളെ പ്രകൃതിദത്തമായ പശ(gum)യും മറ്റും കൊണ്ട് പൊതിഞ്ഞിരുന്നു. പരുത്തി, പട്ട് തുണികളെ ആദ്യം ഒരു നിര സ്റ്റാര്‍ച്ച് (starch) കൊണ്ടു പൊതിയുന്നു. പിന്നീട് അതിന്റെ പുറത്ത് ആവശ്യമുള്ള കനം ലഭിക്കുന്നതുവരെ 'ഓയില്‍ വാര്‍ണിഷ്' പല പ്രാവശ്യം പൂശുന്നു. എന്നാല്‍ വളരെ കൂടിയ ചൂടും തണുപ്പും താങ്ങാന്‍ റബ്ബര്‍ പാട പൂശിയ തുണിത്തരങ്ങള്‍ക്കാവില്ല. അവ സാധാരണ റബ്ബര്‍പോലെ ഒട്ടുമായിരുന്നു. വള്‍ക്കനൈസേഷന്‍ (vulcanization) പ്രക്രിയ പ്രചാരത്തില്‍ വന്നതോടെ ഇതു പരിഷ്കരിക്കപ്പെട്ടു. | + | '''(ii) തുണിത്തരങ്ങള്‍''' വാര്‍ണിഷ്, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയിലേതെങ്കിലും ഒന്നുകൊണ്ട് പൊതിയുക. ഈ രീതി പുരാതന ഈജിപ്തിലെ ഫറോവകളുടെ ഭരണകാലത്തു നിലവിലിരുന്നു. മമ്മികളെ പ്രകൃതിദത്തമായ പശ(gum)യും മറ്റും കൊണ്ട് പൊതിഞ്ഞിരുന്നു. പരുത്തി, പട്ട് തുണികളെ ആദ്യം ഒരു നിര സ്റ്റാര്‍ച്ച് (starch) കൊണ്ടു പൊതിയുന്നു. പിന്നീട് അതിന്റെ പുറത്ത് ആവശ്യമുള്ള കനം ലഭിക്കുന്നതുവരെ 'ഓയില്‍ വാര്‍ണിഷ്' പല പ്രാവശ്യം പൂശുന്നു. എന്നാല്‍ വളരെ കൂടിയ ചൂടും തണുപ്പും താങ്ങാന്‍ റബ്ബര്‍ പാട പൂശിയ തുണിത്തരങ്ങള്‍ക്കാവില്ല. അവ സാധാരണ റബ്ബര്‍പോലെ ഒട്ടുമായിരുന്നു. വള്‍ക്കനൈസേഷന്‍ (vulcanization) പ്രക്രിയ പ്രചാരത്തില്‍ വന്നതോടെ ഇതു പരിഷ്കരിക്കപ്പെട്ടു. |
തുണിത്തരങ്ങളില്‍ റബ്ബര്‍ പൂശുക ഇപ്രകാരമാണ്: ആദ്യമായി അവയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. റബ്ബര്‍ മര്‍ദിച്ച് ലായനിയില്‍ ലയിപ്പിക്കുന്നു. ഇതില്‍ വള്‍ക്കനൈസേഷന് ആവശ്യമുള്ള സള്‍ഫറും നിറംപകരുവാനുള്ള പദാര്‍ഥങ്ങളും മറ്റു മിശ്രിതങ്ങളും ചേര്‍ക്കുന്നു. ഈ ലായനി കനം കുറഞ്ഞ ഒരു പാടപോലെ തുണിയില്‍ പൂശിയശേഷം ചൂടാക്കിയ റോളറുകള്‍ക്കു മുകളില്‍ക്കൂടി തുണി കടത്തിവിട്ട് ലായകത്തെ ബാഷ്പീകരിച്ചു കളയുന്നു. തുണിത്തരങ്ങളില്‍ ആവശ്യമുള്ളത്ര കനത്തില്‍ റബ്ബര്‍ പാട ലഭിക്കുന്നതുവരെ പൂശല്‍പ്രക്രിയ ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് തുണി ഒരു ഡ്രമ്മില്‍ ബലമായി ചുറ്റിയശേഷം നിയന്ത്രിത ചൂടു ലഭിക്കുന്ന ഒരടുപ്പില്‍ വച്ചു ചൂടാക്കി 'വള്‍ക്കനൈസേഷന്‍' നടത്തുന്നു. ചില തുണികള്‍ ചൂടാക്കാതെ തണുത്ത ഊഷ്മാവില്‍ വച്ചുതന്നെ വള്‍ക്കനൈസേഷനു വിധേയമാക്കുന്നു. | തുണിത്തരങ്ങളില്‍ റബ്ബര്‍ പൂശുക ഇപ്രകാരമാണ്: ആദ്യമായി അവയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. റബ്ബര്‍ മര്‍ദിച്ച് ലായനിയില്‍ ലയിപ്പിക്കുന്നു. ഇതില്‍ വള്‍ക്കനൈസേഷന് ആവശ്യമുള്ള സള്‍ഫറും നിറംപകരുവാനുള്ള പദാര്‍ഥങ്ങളും മറ്റു മിശ്രിതങ്ങളും ചേര്‍ക്കുന്നു. ഈ ലായനി കനം കുറഞ്ഞ ഒരു പാടപോലെ തുണിയില്‍ പൂശിയശേഷം ചൂടാക്കിയ റോളറുകള്‍ക്കു മുകളില്‍ക്കൂടി തുണി കടത്തിവിട്ട് ലായകത്തെ ബാഷ്പീകരിച്ചു കളയുന്നു. തുണിത്തരങ്ങളില്‍ ആവശ്യമുള്ളത്ര കനത്തില്‍ റബ്ബര്‍ പാട ലഭിക്കുന്നതുവരെ പൂശല്‍പ്രക്രിയ ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് തുണി ഒരു ഡ്രമ്മില്‍ ബലമായി ചുറ്റിയശേഷം നിയന്ത്രിത ചൂടു ലഭിക്കുന്ന ഒരടുപ്പില്‍ വച്ചു ചൂടാക്കി 'വള്‍ക്കനൈസേഷന്‍' നടത്തുന്നു. ചില തുണികള്‍ ചൂടാക്കാതെ തണുത്ത ഊഷ്മാവില്‍ വച്ചുതന്നെ വള്‍ക്കനൈസേഷനു വിധേയമാക്കുന്നു. | ||
വരി 47: | വരി 47: | ||
കടലാസിന്റെ പുറത്തു പൂശാനുപയോഗിക്കുന്ന വര്‍ണകത്തിന്റെ പശയാണ് അതിന്റെ ജലരോധകസ്വഭാവം നിയന്ത്രിക്കുന്നത്. ഏറ്റവു നല്ല ജലരോധനം സൃഷ്ടിക്കാന്‍ കേസിന്‍ (casein), സൊയാബീന്‍ പ്രോട്ടീന്‍, സിന്തറ്റിക് റെസിനുകള്‍ എന്നിവയ്ക്കു കഴിയും. | കടലാസിന്റെ പുറത്തു പൂശാനുപയോഗിക്കുന്ന വര്‍ണകത്തിന്റെ പശയാണ് അതിന്റെ ജലരോധകസ്വഭാവം നിയന്ത്രിക്കുന്നത്. ഏറ്റവു നല്ല ജലരോധനം സൃഷ്ടിക്കാന്‍ കേസിന്‍ (casein), സൊയാബീന്‍ പ്രോട്ടീന്‍, സിന്തറ്റിക് റെസിനുകള്‍ എന്നിവയ്ക്കു കഴിയും. | ||
- | 3. തുകല്‍. നനഞ്ഞശേഷം ഉണങ്ങുമ്പോള്‍ തുകല്‍ കട്ടിയാകുന്നു. ചെരിപ്പ്, സൂട്ടുകള്‍, തുകല്‍ വസ്ത്രങ്ങള്‍ എന്നിവ നനഞ്ഞുണങ്ങിയശേഷം ധരിക്കുന്നതു സുഖകരമല്ല. തുകലിന്റെ ഈ പ്രകൃതിസ്വഭാവത്തെ ചെറുക്കാന്‍ അതിനെ ജലവികര്‍ഷകമാക്കേണ്ടതുണ്ട്. ഇതിനായി ഉപയോഗിക്കുന്ന വികര്‍ഷകങ്ങള്‍ സിലിക്കോണുകള്‍, ഫ്ളൂറോ രാസവസ്തുക്കള്‍ എന്നിവയാണ്. | + | '''3. തുകല്‍.''' നനഞ്ഞശേഷം ഉണങ്ങുമ്പോള്‍ തുകല്‍ കട്ടിയാകുന്നു. ചെരിപ്പ്, സൂട്ടുകള്‍, തുകല്‍ വസ്ത്രങ്ങള്‍ എന്നിവ നനഞ്ഞുണങ്ങിയശേഷം ധരിക്കുന്നതു സുഖകരമല്ല. തുകലിന്റെ ഈ പ്രകൃതിസ്വഭാവത്തെ ചെറുക്കാന്‍ അതിനെ ജലവികര്‍ഷകമാക്കേണ്ടതുണ്ട്. ഇതിനായി ഉപയോഗിക്കുന്ന വികര്‍ഷകങ്ങള്‍ സിലിക്കോണുകള്‍, ഫ്ളൂറോ രാസവസ്തുക്കള്‍ എന്നിവയാണ്. |
- | 4. കോണ്‍ക്രീറ്റ് സംരചനകള്‍, ചാന്തുപണി എന്നിവ. ഇവിടെ ജലരോധകമാക്കാന്‍ കോണ്‍ക്രീറ്റ് സംരചനയുടെ പ്രതലത്തില്‍ ഒരു ജലരോധക പദാര്‍ഥം ഉറപ്പിക്കുന്നു. റൂഫിങ് ഫെല്‍റ്റ്, പി.വി.സി., പോളി എത്തിലീന്‍, ബ്യൂട്ടൈല്‍ റബ്ബര്‍, നിയോപ്രീന്‍, ഷീറ്റ് ഈയം എന്നിവ ഇതിനായി ഉപയോഗിക്കുന്നു. ഇതുകൂടാതെ സീലന്റുകള്‍ (ഉദാ. ടാര്‍, അസ്ഫാള്‍റ്റ്), ചില പ്രത്യേകതരം ലാറ്റക്സ് പെയിന്റുകള്‍/ലായക-അടിസ്ഥാന പെയിന്റുകള്‍, മാസ്റ്റിക്കുകള്‍ എന്നിവയും ഉപയോഗിക്കാറുണ്ട്. | + | '''4. കോണ്‍ക്രീറ്റ് സംരചനകള്‍''', ചാന്തുപണി എന്നിവ. ഇവിടെ ജലരോധകമാക്കാന്‍ കോണ്‍ക്രീറ്റ് സംരചനയുടെ പ്രതലത്തില്‍ ഒരു ജലരോധക പദാര്‍ഥം ഉറപ്പിക്കുന്നു. റൂഫിങ് ഫെല്‍റ്റ്, പി.വി.സി., പോളി എത്തിലീന്‍, ബ്യൂട്ടൈല്‍ റബ്ബര്‍, നിയോപ്രീന്‍, ഷീറ്റ് ഈയം എന്നിവ ഇതിനായി ഉപയോഗിക്കുന്നു. ഇതുകൂടാതെ സീലന്റുകള്‍ (ഉദാ. ടാര്‍, അസ്ഫാള്‍റ്റ്), ചില പ്രത്യേകതരം ലാറ്റക്സ് പെയിന്റുകള്‍/ലായക-അടിസ്ഥാന പെയിന്റുകള്‍, മാസ്റ്റിക്കുകള്‍ എന്നിവയും ഉപയോഗിക്കാറുണ്ട്. |
ജല വികര്‍ഷകരീതി മൂന്നു തരത്തിലുണ്ട്: | ജല വികര്‍ഷകരീതി മൂന്നു തരത്തിലുണ്ട്: |
Current revision as of 08:01, 15 ഫെബ്രുവരി 2016
ജലരോധനം
Water Proofing
പദാര്‍ഥങ്ങളില്‍ ജലാംശം പറ്റിപ്പിടിക്കുന്നതു തടയുന്നതിനുള്ള നടപടി.
വസ്ത്രങ്ങള്‍, കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള കയറുകള്‍, മത്സ്യബന്ധനവലകള്‍ എന്നിവ ജലരോധകമാക്കിയില്ലെങ്കില്‍ കാലക്രമേണ ജലാംശം വലിച്ചെടുത്ത് അവ നശിച്ചുപോകും. രോമത്തിന്റെ കനം, അതിലെ സഹജമായ കൊഴുപ്പ് എന്നിവ കാരണം കമ്പിളിത്തുണികളില്‍ ഈര്‍പ്പം ഏറ്റിരുന്നില്ല. അതിനാല്‍ അവ മഴയില്‍ നിന്നുള്ള സംരക്ഷണത്തിനും വസ്ത്രനിര്‍മാണത്തിനും ഉപയോഗിക്കപ്പെട്ടിരുന്നു. പില്ക്കാലത്തു രോമവും കമ്പിളിയും ഇല്ലാത്ത മൃഗചര്‍മം ഉപയോഗത്തില്‍ വന്നതോടെ അവയെ ജലരോധകമാക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജലരോധക തുണി ആദ്യമായി നിര്‍മിച്ചത് (1823) സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ചാള്‍സ് മക്കിന്റോഷാണ്. നാഫ്തയില്‍ ലയിപ്പിച്ച നമ്പറുപയോഗിച്ച് പരുത്തിത്തുണിയുടെ രണ്ടുപാളികള്‍ ഒട്ടിച്ചാണ് ഇത് സാധിച്ചത്. ഇത്തരത്തിലുള്ള ജലരോധക തുണിത്തരങ്ങള്‍ പിന്നീട് 'മക്കിന്റോഷ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വള്‍ക്കനൈസ് ചെയ്ത റബ്ബര്‍ ഉപയോഗിച്ച് മക്കിന്റോഷ് തുണികളുടെ ജലരോധകത പിന്നീട് മെച്ചപ്പെടുത്തി (ഗുഡ് ഇയര്‍ കമ്പനി പേറ്റന്റ്, 1844). ഒന്നാം ലോകയുദ്ധകാലത്ത്, ദീര്‍ഘമായ മഴക്കാലമുള്ള ജാപ്പനീസ് പ്രവിശ്യകളില്‍ യുദ്ധം ചെയ്യേണ്ടതായി വന്നപ്പോള്‍ ജലരോധക തീപ്പെട്ടിയുണ്ടാക്കുവാന്‍ യു.എസ്. തീപ്പെട്ടി കമ്പനികളോടാവശ്യപ്പെട്ടു. ഡയമണ്ട് തീപ്പെട്ടി കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന റെയ്മണ്ട് ഡി കാഡി എന്ന രസതന്ത്രജ്ഞന്‍ തടി തീപ്പെട്ടികള്‍ ജലരോധകമാക്കുന്നതില്‍ വിജയിച്ചു (1943). 8 മണിക്കൂര്‍ വെള്ളത്തില്‍ മുങ്ങക്കിടന്നതിനുശേഷവും ഈ തീപ്പെട്ടികള്‍ വളരെവേഗം കത്തിക്കാന്‍ കഴിഞ്ഞിരുന്നു.
പൊതുവെ തുണിത്തരങ്ങള്‍, കടലാസുകള്‍, സിമന്റ് എന്നിവയെ ജലരോധകമാക്കാറുണ്ട്.
1. തുണിത്തരങ്ങള്‍. ജലം, വായു, ബാഷ്പം എന്നിവ കടന്നുപോകാത്ത തുണിത്തരങ്ങളെ ജലരോധക തുണികള്‍ എന്നു പറയുന്നു. ജലം കടന്നുപോകാത്തതും എന്നാല്‍ വായു, ബാഷ്പം എന്നിവയെ കടത്തിവിടുന്നതുമായവ ജലവികര്‍ഷകങ്ങ(water repellent)ളാണ്. ശരീരത്തില്‍ നിന്നും ബാഷ്പം പുറത്തേക്കുവിടുന്നവയാണ് ജലവികര്‍ഷക തുണിത്തരങ്ങള്‍. ജലരോധക തുണികളെക്കാള്‍ ധരിക്കാന്‍ സുഖപ്രദം ഇവയാണ്.
അമേരിക്കന്‍ അസോസിയേഷന്‍ ഒഫ് ടെക്സ്റ്റൈല്‍സ് ടെക്നോളജി (AATT Inc.) തുണിത്തരങ്ങളെ ഇപ്രകാരം തരംതിരിക്കുന്നു:
ജലംകൊണ്ട് ഈര്‍പ്പമാകാത്തവയും ജലലേയ കറ പുരളാത്തവയും ആണ് ജല-വികര്‍ഷകങ്ങള്‍.
ചെറിയ മഴയേറ്റിട്ടും നനയാത്തവയാണ് ചാറല്‍ മഴ-വികര്‍ഷകങ്ങള്‍.
ശക്തമായ മഴയില്‍പ്പോലും നനവിനെ അതിജീവിക്കുന്നവയാണ് മഴ-വികര്‍ഷകങ്ങള്‍.
കടുത്ത പേമാരിയില്‍പ്പോലും നനവേല്ക്കാത്തവയാണ് പേമാരി-വികര്‍ഷകങ്ങള്‍.
അനേകം തവണ ഡ്രൈക്ളീന്‍ ചെയ്താലും ജലരോധകശേഷി നശിക്കാത്തവയാണ്, 'ഡ്യൂറബിള്‍ ഫിനിഷുകള്‍' (durable finishes).
എണ്ണ പുരളാത്തതും എണ്ണക്കറ ഏശാത്തതുമാണ് എണ്ണ-വികര്‍ഷകങ്ങള്‍.
തുണിത്തരങ്ങള്‍ ജലരോധകമാക്കാനുള്ള ഉപാധികള്‍.
(i) ജലരോധകമായ ഏതെങ്കിലും പ്ലാസ്റ്റിക് ഉപയോഗിച്ചു തുണിത്തരങ്ങള്‍ നിര്‍മിക്കുക. മഴക്കോട്ടുകള്‍ ഇതിനുദാഹരണമാണ്. കലണ്ടറിങ് സങ്കേതമാണ് (calendering technique) ഇവിടെ സ്വീകരിക്കപ്പെടുന്നത്. ആദ്യമായി പി.വി.സി. പോലുള്ള ഏതെങ്കിലും ഒരു പ്ലാസ്റ്റിക് പദാര്‍ഥം ചൂടുപയോഗിച്ചു മൃദുവാക്കുന്നു. പിന്നീട് അതിനെ ചൂടുള്ള കലണ്ടര്‍ ഉരുളുകള്‍ക്കിടയിലൂടെ (calender rolls) കടത്തിവിട്ട് ആവശ്യമുള്ള കനത്തില്‍ ഷീറ്റുണ്ടാക്കി തുണിത്തരങ്ങള്‍ നിര്‍മിക്കുന്നു.
(ii) തുണിത്തരങ്ങള്‍ വാര്‍ണിഷ്, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയിലേതെങ്കിലും ഒന്നുകൊണ്ട് പൊതിയുക. ഈ രീതി പുരാതന ഈജിപ്തിലെ ഫറോവകളുടെ ഭരണകാലത്തു നിലവിലിരുന്നു. മമ്മികളെ പ്രകൃതിദത്തമായ പശ(gum)യും മറ്റും കൊണ്ട് പൊതിഞ്ഞിരുന്നു. പരുത്തി, പട്ട് തുണികളെ ആദ്യം ഒരു നിര സ്റ്റാര്‍ച്ച് (starch) കൊണ്ടു പൊതിയുന്നു. പിന്നീട് അതിന്റെ പുറത്ത് ആവശ്യമുള്ള കനം ലഭിക്കുന്നതുവരെ 'ഓയില്‍ വാര്‍ണിഷ്' പല പ്രാവശ്യം പൂശുന്നു. എന്നാല്‍ വളരെ കൂടിയ ചൂടും തണുപ്പും താങ്ങാന്‍ റബ്ബര്‍ പാട പൂശിയ തുണിത്തരങ്ങള്‍ക്കാവില്ല. അവ സാധാരണ റബ്ബര്‍പോലെ ഒട്ടുമായിരുന്നു. വള്‍ക്കനൈസേഷന്‍ (vulcanization) പ്രക്രിയ പ്രചാരത്തില്‍ വന്നതോടെ ഇതു പരിഷ്കരിക്കപ്പെട്ടു.
തുണിത്തരങ്ങളില്‍ റബ്ബര്‍ പൂശുക ഇപ്രകാരമാണ്: ആദ്യമായി അവയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. റബ്ബര്‍ മര്‍ദിച്ച് ലായനിയില്‍ ലയിപ്പിക്കുന്നു. ഇതില്‍ വള്‍ക്കനൈസേഷന് ആവശ്യമുള്ള സള്‍ഫറും നിറംപകരുവാനുള്ള പദാര്‍ഥങ്ങളും മറ്റു മിശ്രിതങ്ങളും ചേര്‍ക്കുന്നു. ഈ ലായനി കനം കുറഞ്ഞ ഒരു പാടപോലെ തുണിയില്‍ പൂശിയശേഷം ചൂടാക്കിയ റോളറുകള്‍ക്കു മുകളില്‍ക്കൂടി തുണി കടത്തിവിട്ട് ലായകത്തെ ബാഷ്പീകരിച്ചു കളയുന്നു. തുണിത്തരങ്ങളില്‍ ആവശ്യമുള്ളത്ര കനത്തില്‍ റബ്ബര്‍ പാട ലഭിക്കുന്നതുവരെ പൂശല്‍പ്രക്രിയ ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് തുണി ഒരു ഡ്രമ്മില്‍ ബലമായി ചുറ്റിയശേഷം നിയന്ത്രിത ചൂടു ലഭിക്കുന്ന ഒരടുപ്പില്‍ വച്ചു ചൂടാക്കി 'വള്‍ക്കനൈസേഷന്‍' നടത്തുന്നു. ചില തുണികള്‍ ചൂടാക്കാതെ തണുത്ത ഊഷ്മാവില്‍ വച്ചുതന്നെ വള്‍ക്കനൈസേഷനു വിധേയമാക്കുന്നു.
വ്യത്യസ്ത താപനിലകളില്‍ ഉപയോഗിക്കുന്നതും അന്തരീക്ഷം, എണ്ണ, ഗ്രീസ് തുടങ്ങിയവയുമായി നിരന്തര സമ്പര്‍ക്കമുണ്ടാകുന്നവയുമായ തുണിത്തരങ്ങളില്‍ കൃത്രിമ റബ്ബറാണ് പൂശേണ്ടത്. തുണിത്തരങ്ങളില്‍ പ്ലാസ്റ്റിക് പൂശുന്നതിന് ആവണക്കെണ്ണയും മറ്റു ലായനികളും കലര്‍ത്തിയ നൈട്രോ സെല്ലുലോസ് ഉപയോഗിച്ചിരുന്നു. ഈ മിശ്രിതം പൂശിയ തുണിത്തരങ്ങളെ തുകല്‍ത്തുണി (leather cloth) എന്നു പറയുന്നു. പിന്നീട് പി.വി.സി. പോലുള്ള പ്ലാസ്റ്റിക്കുകളും തുണിത്തരങ്ങളില്‍ പൂശിത്തുടങ്ങി. ഇതിനായി പൊടിച്ച പി.വി.സി.യും മറ്റു വര്‍ണകങ്ങളും (pigments) കലര്‍ത്തിയ ഒരു കുഴമ്പ് (പ്ലാസ്റ്റിസോള്‍) ആണുപയോഗിച്ചിരുന്നത്. റെയിന്‍കോട്ട്, സോഫാകുഷ്യന്‍, കാറിന്റെ സീറ്റ് തുടങ്ങിയവ ജലരോധകമാക്കാന്‍ ഇത്തരം പ്ലാസ്റ്റിക് ഉപയോഗിച്ചു വന്നിരുന്നു.
(iii) തുണിത്തരങ്ങളിലെ സുഷിരങ്ങളിലെ വായു മാറ്റി മെഴുക് തുടങ്ങിയ വസ്തുക്കള്‍കൊണ്ടു നിറച്ചു ജലരോധകമാക്കുന്ന രീതി. കൂടാരവും മറ്റും കെട്ടാനുള്ള ഭാരമേറിയ തുണിത്തരങ്ങളിലാണ് ഈ രീതി പ്രയോഗിച്ചിരുന്നത്.
(iv) തുണിത്തരങ്ങളിലെ വായു അറകളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജലരോധക പദാര്‍ഥം പൂശുകയാണ് മറ്റൊരു രീതി. ഈ ജലരോധക തുണികളില്‍ക്കൂടി നീരാവിയും വായുവും കടന്നുപോകുന്നതിനാല്‍ ഇവയുപയോഗിച്ചു നിര്‍മിക്കുന്ന തുണിത്തരങ്ങള്‍ ധരിക്കാന്‍ സുഖപ്രദമാണ്. പരിപൂര്‍ണ ജലരോധക വസ്ത്രങ്ങളെപ്പോലെ അവ ചൂടോ വീര്‍പ്പുമുട്ടലോ സൃഷ്ടിക്കാറില്ല. ഇതിനായി സിലിക്കോണുകള്‍, റെസിന്‍ മിശ്രിതങ്ങള്‍, പാരഫിന്‍ മെഴുക് എന്നിവ ഉപയോഗിക്കുന്നു. വസ്ത്രത്തിന്റെ പുറംഭാഗത്ത് പോളി അക്രിലേറ്റ് വളരെ ചെറിയ സുഷിരങ്ങളുള്ള ഒരു പാളിയായി പൂശിയും, വസ്ത്രം ജലവികര്‍ഷകമാക്കാവുന്നതാണ്.
2. കടലാസ്. ജലം, ജലബാഷ്പം എന്നിവമൂലം നനയാത്തവയാണ് ജലവികര്‍ഷക കടലാസ്. കടലാസിലെ ഓരോ നാരിനെയും (fibres) ചില പ്രക്രിയകള്‍ക്ക് വിധേയമാക്കിയോ കടലാസിനു പുറത്ത് ഒരു വര്‍ണകം പൂശിയോ ഇതു നിര്‍മിക്കാം.
ഉരുക്കിയ തെര്‍മോപ്ലാസ്റ്റിക് പദാര്‍ഥം, ജലീയ ലാറ്റക്സ് (aqueous latex), പോളിമര്‍ ലായനി എന്നിവയുപയോഗിച്ചു പൂശിയോ ലാമിനേറ്റു ചെയ്തോ കടലാസിനെ ജലരോധകമാക്കാം. പ്രധാനപ്പെട്ട തെര്‍മോപ്ലാസ്റ്റിക് സാധനങ്ങളാണ് അസ്ഫാള്‍റ്റ്, മെഴുക്, പോളിഎത്തിലീന്‍, പോളി (എത്തിലീന്‍-കോ-മെത്താക്രിലിക് അമ്ളം), എത്തിലീന്‍-വിനൈല്‍ അസറ്റേറ്റ് കോപോളിമര്‍, പോളി (എത്തിലീന്‍ ടെറിതാലേറ്റ്), പോളി (വിനൈലിഡീന്‍ ക്ളോറൈഡ്), തെര്‍മോപ്ലാസ്റ്റിക് സിന്തറ്റിക് റെസിനുകളും മെഴുകുകളും കൂടിയുള്ള വിവിധതരം ചേരുവകകള്‍ എന്നിവ.
പൂശാത്ത കടലാസ് നനയുന്നതു തടയാന്‍ ഉപയോഗിക്കുന്ന രീതിയാണ് സൈസിങ് (sizing). ഹൈഡ്രോകാര്‍ബണ്‍ വ്യുത്പന്നങ്ങള്‍, സിലോസ്കേനുകള്‍ എന്നിവ ജലവികര്‍ഷകമാക്കാനുപയോഗിക്കുമ്പോള്‍ എണ്ണ, ഗ്രീസ്, ആല്‍ക്കഹോള്‍ എന്നിവമൂലം നനവുവരുന്നതു തടയാനായി ഫ്ളൂറോ രാസവസ്തുക്കള്‍, ഫ്ളൂറോ രാസവസ്തുക്കളുടെയും ഹൈഡ്രോകാര്‍ബണ്‍ ഡെറിവേറ്റീവുകളുടെയും മിശ്രിതം എന്നിവ ഉപയോഗിക്കുന്നു.
കടലാസിന്റെ പുറത്തു പൂശാനുപയോഗിക്കുന്ന വര്‍ണകത്തിന്റെ പശയാണ് അതിന്റെ ജലരോധകസ്വഭാവം നിയന്ത്രിക്കുന്നത്. ഏറ്റവു നല്ല ജലരോധനം സൃഷ്ടിക്കാന്‍ കേസിന്‍ (casein), സൊയാബീന്‍ പ്രോട്ടീന്‍, സിന്തറ്റിക് റെസിനുകള്‍ എന്നിവയ്ക്കു കഴിയും.
3. തുകല്‍. നനഞ്ഞശേഷം ഉണങ്ങുമ്പോള്‍ തുകല്‍ കട്ടിയാകുന്നു. ചെരിപ്പ്, സൂട്ടുകള്‍, തുകല്‍ വസ്ത്രങ്ങള്‍ എന്നിവ നനഞ്ഞുണങ്ങിയശേഷം ധരിക്കുന്നതു സുഖകരമല്ല. തുകലിന്റെ ഈ പ്രകൃതിസ്വഭാവത്തെ ചെറുക്കാന്‍ അതിനെ ജലവികര്‍ഷകമാക്കേണ്ടതുണ്ട്. ഇതിനായി ഉപയോഗിക്കുന്ന വികര്‍ഷകങ്ങള്‍ സിലിക്കോണുകള്‍, ഫ്ളൂറോ രാസവസ്തുക്കള്‍ എന്നിവയാണ്.
4. കോണ്‍ക്രീറ്റ് സംരചനകള്‍, ചാന്തുപണി എന്നിവ. ഇവിടെ ജലരോധകമാക്കാന്‍ കോണ്‍ക്രീറ്റ് സംരചനയുടെ പ്രതലത്തില്‍ ഒരു ജലരോധക പദാര്‍ഥം ഉറപ്പിക്കുന്നു. റൂഫിങ് ഫെല്‍റ്റ്, പി.വി.സി., പോളി എത്തിലീന്‍, ബ്യൂട്ടൈല്‍ റബ്ബര്‍, നിയോപ്രീന്‍, ഷീറ്റ് ഈയം എന്നിവ ഇതിനായി ഉപയോഗിക്കുന്നു. ഇതുകൂടാതെ സീലന്റുകള്‍ (ഉദാ. ടാര്‍, അസ്ഫാള്‍റ്റ്), ചില പ്രത്യേകതരം ലാറ്റക്സ് പെയിന്റുകള്‍/ലായക-അടിസ്ഥാന പെയിന്റുകള്‍, മാസ്റ്റിക്കുകള്‍ എന്നിവയും ഉപയോഗിക്കാറുണ്ട്.
ജല വികര്‍ഷകരീതി മൂന്നു തരത്തിലുണ്ട്:
(i) സിമന്റിനോടു ജലരോധക വസ്തുക്കള്‍ ചേര്‍ക്കുക. ഉദാ. കാത്സ്യം സ്റ്റിയറേറ്റ്, അലുമിനിയം സ്റ്റിയറേറ്റ് അഥവാ ടാനിക്ക് അമ്ളവും എണ്ണയും ഉപയോഗിച്ചു പാകപ്പെടുത്തിയ ജിപ്സം എന്നിവ പോര്‍ട്ട്ലാന്റ് സിമന്റിനോടു ചേര്‍ത്തു നിര്‍മിക്കുന്ന പ്രൊപ്രൈറ്ററി സിമന്റ്.
(ii) കോണ്‍ക്രീറ്റിനോടു വികര്‍ഷക ചേരുവകള്‍ കലര്‍ത്തുക. ഈ ചേരുവകള്‍ ചിലപ്പോള്‍ കോണ്‍ക്രീറ്റിലുപയോഗിക്കുന്ന ദ്രാവകത്തിന്റെ ക്യാപ്പിലറി ഒഴുക്കു നിരക്കിനെയും ദ്രാവകത്തിന്റെ പ്രവേശ്യതയെയും കുറയ്ക്കാറുണ്ട്. ചോക്ക് (chalk), ഫുള്ളേര്‍സ് എര്‍ത്ത് (Fuller's earth), ടാല്‍ക്ക് എന്നിവ കോണ്‍ക്രീറ്റിലുള്ള ചെറിയ സുഷിരങ്ങളെ അടയ്ക്കാന്‍ സഹായിക്കുന്നു. ചില ചേരുവകകള്‍ ശരിയായ വികര്‍ഷക വസ്തുക്കള്‍ തന്നെയാകാറുണ്ട്. ഉദാ. മിനറല്‍ എണ്ണ, അസ്ഫാള്‍റ്റ് എമല്‍ഷനുകള്‍, മെഴുക് എമല്‍ഷനുകള്‍, കൊഴുപ്പ് അമ്ളത്തിന്റെ ലവണങ്ങള്‍.
(iii) എണ്ണകള്‍, മെഴുകുകള്‍, സോപ്പുകള്‍, റെസിനുകള്‍, സിലിക്കോണുകള്‍ എന്നീ ജല വികര്‍ഷക വസ്തുക്കള്‍ കോണ്‍ക്രീറ്റ് സംരചനയുടെ പ്രതലത്ത് ഉപയോഗിക്കുന്നു.