This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഞാവല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ഞാവല്‍== ==Black plum== ഔഷധ വൃക്ഷം. മിര്‍ട്ടേസി (Myrtaceae) സസ്യകുടുംബത്തില...) |
(→Black plum) |
||
വരി 2: | വരി 2: | ||
==Black plum== | ==Black plum== | ||
- | |||
- | |||
- | |||
ഔഷധ വൃക്ഷം. മിര്‍ട്ടേസി (Myrtaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഞാവലിന്റെ ശാസ്ത്രനാമം: സൈസിജിയം കുമിനൈ (Sysygium cumini) എന്നാണ്. യൂജിനിയ ജാംബോലാന (Eugenia Jambolana), ബ്ലാക്ക് പ്ലം (Black plum),, ഇന്ത്യന്‍ ബ്ലാക്ക് ബെറി എന്നീ ഇംഗ്ലീഷ് പേരുകളുള്ള ഞാവലിന് കാട്ടുചാമ്പ, ജാംബൊല് എന്നീ പേരുകളുമുണ്ട്. മ്യാന്മര്, ശ്രീലങ്ക, മലയ, ഭാരതം തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ വന്‍ വൃക്ഷം വളരുന്നു. ഭാരതത്തില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്. | ഔഷധ വൃക്ഷം. മിര്‍ട്ടേസി (Myrtaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഞാവലിന്റെ ശാസ്ത്രനാമം: സൈസിജിയം കുമിനൈ (Sysygium cumini) എന്നാണ്. യൂജിനിയ ജാംബോലാന (Eugenia Jambolana), ബ്ലാക്ക് പ്ലം (Black plum),, ഇന്ത്യന്‍ ബ്ലാക്ക് ബെറി എന്നീ ഇംഗ്ലീഷ് പേരുകളുള്ള ഞാവലിന് കാട്ടുചാമ്പ, ജാംബൊല് എന്നീ പേരുകളുമുണ്ട്. മ്യാന്മര്, ശ്രീലങ്ക, മലയ, ഭാരതം തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ വന്‍ വൃക്ഷം വളരുന്നു. ഭാരതത്തില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്. | ||
- | |||
[[ചിത്രം:Java plum5.png|200px|right|thumb|ഞാവല്‍]] | [[ചിത്രം:Java plum5.png|200px|right|thumb|ഞാവല്‍]] | ||
- | |||
25 മീ. വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകള്‍ക്കു സുഗന്ധമുണ്ട്. ഇവയ്ക്ക് 7-20 സെ.മീറ്ററോളം നീളം കാണും. അഗ്രം കൂര്‍ത്തിരിക്കുന്ന ഇലകള്‍ക്കു ദീര്‍ഘവൃത്താകൃതിയാണ്. ഇലകള്‍ക്കു നല്ല കട്ടിയും മിനുസവും തിളക്കവും ഉണ്ട്. ഇലഞെടുപ്പ് 2.5 സെ.മീറ്ററോളം നീളമുള്ളതാണ്. തളിരിലകള്‍ക്ക് ഇളം പച്ചനിറമാണ്. | 25 മീ. വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകള്‍ക്കു സുഗന്ധമുണ്ട്. ഇവയ്ക്ക് 7-20 സെ.മീറ്ററോളം നീളം കാണും. അഗ്രം കൂര്‍ത്തിരിക്കുന്ന ഇലകള്‍ക്കു ദീര്‍ഘവൃത്താകൃതിയാണ്. ഇലകള്‍ക്കു നല്ല കട്ടിയും മിനുസവും തിളക്കവും ഉണ്ട്. ഇലഞെടുപ്പ് 2.5 സെ.മീറ്ററോളം നീളമുള്ളതാണ്. തളിരിലകള്‍ക്ക് ഇളം പച്ചനിറമാണ്. | ||
- | |||
- | |||
ഞാവല്‍ മാര്‍ച്ച്-മേയ് മാസങ്ങളില്‍ പുഷ്പിക്കുന്നു. മങ്ങിയ വെള്ളനിറമുള്ള പുഷ്പങ്ങള്‍ കുലകളായാണ് ഉണ്ടാകുന്നത്. പുഷ്പങ്ങള്‍ ചെറുതും നേരിയ മണമുള്ളതുമാണ്. നാലോ അഞ്ചോ പാളികളുള്ള ബാഹ്യദളപുടത്തിന് ഫണലാകൃതിയാണ്. നാലോ അഞ്ചോ ദളങ്ങളും അനേകം കേസരങ്ങളും ഉണ്ടായിരിക്കും. വര്‍ത്തികാഗ്രം വിഭജിക്കപ്പെട്ടിട്ടില്ല. മൂപ്പെത്താത്ത കായ്കള്‍ക്ക് ഇളം ചുവപ്പു കലര്‍ന്ന പച്ച നിറമാണ്. ഉരുണ്ടു നീണ്ട കായ്കള്‍ പാകമാകുമ്പോള്‍ കാര്‍വര്‍ണ നിറമായിരിക്കും. ഫലത്തിനു മധുരവും ചവര്‍പ്പും കലര്‍ന്ന രുചിയാണ്. ഒറ്റ വിത്ത് മാത്രമേയുള്ളൂ. വിത്ത് ഉരുണ്ടതും ഉള്‍ഭാഗം കട്ടികൂടിയതുമാണ്. വിത്തുമൂലമാണ് പ്രവര്‍ധനം നടത്തുന്നത്. ഫലങ്ങള്‍ പച്ചയായും ഭക്ഷ്യയോഗ്യമാണ്. | ഞാവല്‍ മാര്‍ച്ച്-മേയ് മാസങ്ങളില്‍ പുഷ്പിക്കുന്നു. മങ്ങിയ വെള്ളനിറമുള്ള പുഷ്പങ്ങള്‍ കുലകളായാണ് ഉണ്ടാകുന്നത്. പുഷ്പങ്ങള്‍ ചെറുതും നേരിയ മണമുള്ളതുമാണ്. നാലോ അഞ്ചോ പാളികളുള്ള ബാഹ്യദളപുടത്തിന് ഫണലാകൃതിയാണ്. നാലോ അഞ്ചോ ദളങ്ങളും അനേകം കേസരങ്ങളും ഉണ്ടായിരിക്കും. വര്‍ത്തികാഗ്രം വിഭജിക്കപ്പെട്ടിട്ടില്ല. മൂപ്പെത്താത്ത കായ്കള്‍ക്ക് ഇളം ചുവപ്പു കലര്‍ന്ന പച്ച നിറമാണ്. ഉരുണ്ടു നീണ്ട കായ്കള്‍ പാകമാകുമ്പോള്‍ കാര്‍വര്‍ണ നിറമായിരിക്കും. ഫലത്തിനു മധുരവും ചവര്‍പ്പും കലര്‍ന്ന രുചിയാണ്. ഒറ്റ വിത്ത് മാത്രമേയുള്ളൂ. വിത്ത് ഉരുണ്ടതും ഉള്‍ഭാഗം കട്ടികൂടിയതുമാണ്. വിത്തുമൂലമാണ് പ്രവര്‍ധനം നടത്തുന്നത്. ഫലങ്ങള്‍ പച്ചയായും ഭക്ഷ്യയോഗ്യമാണ്. | ||
- | |||
- | |||
ഞാവല്‍ വൃക്ഷത്തിന്റെ തൊലി, ഇല, വിത്ത് എന്നീ ഭാഗങ്ങള്‍ക്ക് ഔഷധഗുണമുണ്ട്. മരത്തൊലിയില്‍ സിറ്റോസ്റ്റിറോള്‍, ബെറ്റുലിനിക് അമ്ലം, ടാനില്‍, ഹൈലിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തൊണ്ടവേദന, ശ്വാസകോശരോഗങ്ങള്‍, വ്രണങ്ങള്‍, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയുടെ ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. രക്തശുദ്ധിക്കും കവിളില്ക്കൊള്ളുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. മരത്തൊലിയുടെ ചാറില്‍ ആട്ടിന്പാല് ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കം ശമിക്കും. | ഞാവല്‍ വൃക്ഷത്തിന്റെ തൊലി, ഇല, വിത്ത് എന്നീ ഭാഗങ്ങള്‍ക്ക് ഔഷധഗുണമുണ്ട്. മരത്തൊലിയില്‍ സിറ്റോസ്റ്റിറോള്‍, ബെറ്റുലിനിക് അമ്ലം, ടാനില്‍, ഹൈലിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തൊണ്ടവേദന, ശ്വാസകോശരോഗങ്ങള്‍, വ്രണങ്ങള്‍, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയുടെ ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. രക്തശുദ്ധിക്കും കവിളില്ക്കൊള്ളുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. മരത്തൊലിയുടെ ചാറില്‍ ആട്ടിന്പാല് ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കം ശമിക്കും. | ||
- | |||
- | |||
കടുകെണ്ണയില്‍ ഞാവലില കാച്ചി പുരട്ടിയാല്‍ പൊള്ളല്‍ ശമിക്കുകയും പൊള്ളിപ്പോയ തൊലി വീണ്ടും വരികയും ചെയ്യും. | കടുകെണ്ണയില്‍ ഞാവലില കാച്ചി പുരട്ടിയാല്‍ പൊള്ളല്‍ ശമിക്കുകയും പൊള്ളിപ്പോയ തൊലി വീണ്ടും വരികയും ചെയ്യും. | ||
- | |||
- | |||
വിത്തില്‍ ജാംബൊലിന് ഗ്ലൂക്കോസൈഡ്, അലൂജിക് അമ്ലം, മഞ്ഞനിറമുള്ള സുഗന്ധതൈലം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ജീവകങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത് പ്രമേഹത്തിന് ഔഷധമാണ്. | വിത്തില്‍ ജാംബൊലിന് ഗ്ലൂക്കോസൈഡ്, അലൂജിക് അമ്ലം, മഞ്ഞനിറമുള്ള സുഗന്ധതൈലം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ജീവകങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത് പ്രമേഹത്തിന് ഔഷധമാണ്. | ||
- | |||
- | |||
ഞാവലിന്റെ തടിക്ക് ഈടും ഉറപ്പും കുറവാണ്. വിറകിനു കൊള്ളാം, ദീര്‍ഘകാലം വെള്ളത്തില്‍ കിടന്നാലും നശിക്കുകയില്ല. | ഞാവലിന്റെ തടിക്ക് ഈടും ഉറപ്പും കുറവാണ്. വിറകിനു കൊള്ളാം, ദീര്‍ഘകാലം വെള്ളത്തില്‍ കിടന്നാലും നശിക്കുകയില്ല. |
Current revision as of 17:23, 13 ഫെബ്രുവരി 2016
ഞാവല്‍
Black plum
ഔഷധ വൃക്ഷം. മിര്‍ട്ടേസി (Myrtaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഞാവലിന്റെ ശാസ്ത്രനാമം: സൈസിജിയം കുമിനൈ (Sysygium cumini) എന്നാണ്. യൂജിനിയ ജാംബോലാന (Eugenia Jambolana), ബ്ലാക്ക് പ്ലം (Black plum),, ഇന്ത്യന്‍ ബ്ലാക്ക് ബെറി എന്നീ ഇംഗ്ലീഷ് പേരുകളുള്ള ഞാവലിന് കാട്ടുചാമ്പ, ജാംബൊല് എന്നീ പേരുകളുമുണ്ട്. മ്യാന്മര്, ശ്രീലങ്ക, മലയ, ഭാരതം തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ വന്‍ വൃക്ഷം വളരുന്നു. ഭാരതത്തില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്.
25 മീ. വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകള്‍ക്കു സുഗന്ധമുണ്ട്. ഇവയ്ക്ക് 7-20 സെ.മീറ്ററോളം നീളം കാണും. അഗ്രം കൂര്‍ത്തിരിക്കുന്ന ഇലകള്‍ക്കു ദീര്‍ഘവൃത്താകൃതിയാണ്. ഇലകള്‍ക്കു നല്ല കട്ടിയും മിനുസവും തിളക്കവും ഉണ്ട്. ഇലഞെടുപ്പ് 2.5 സെ.മീറ്ററോളം നീളമുള്ളതാണ്. തളിരിലകള്‍ക്ക് ഇളം പച്ചനിറമാണ്.
ഞാവല്‍ മാര്‍ച്ച്-മേയ് മാസങ്ങളില്‍ പുഷ്പിക്കുന്നു. മങ്ങിയ വെള്ളനിറമുള്ള പുഷ്പങ്ങള്‍ കുലകളായാണ് ഉണ്ടാകുന്നത്. പുഷ്പങ്ങള്‍ ചെറുതും നേരിയ മണമുള്ളതുമാണ്. നാലോ അഞ്ചോ പാളികളുള്ള ബാഹ്യദളപുടത്തിന് ഫണലാകൃതിയാണ്. നാലോ അഞ്ചോ ദളങ്ങളും അനേകം കേസരങ്ങളും ഉണ്ടായിരിക്കും. വര്‍ത്തികാഗ്രം വിഭജിക്കപ്പെട്ടിട്ടില്ല. മൂപ്പെത്താത്ത കായ്കള്‍ക്ക് ഇളം ചുവപ്പു കലര്‍ന്ന പച്ച നിറമാണ്. ഉരുണ്ടു നീണ്ട കായ്കള്‍ പാകമാകുമ്പോള്‍ കാര്‍വര്‍ണ നിറമായിരിക്കും. ഫലത്തിനു മധുരവും ചവര്‍പ്പും കലര്‍ന്ന രുചിയാണ്. ഒറ്റ വിത്ത് മാത്രമേയുള്ളൂ. വിത്ത് ഉരുണ്ടതും ഉള്‍ഭാഗം കട്ടികൂടിയതുമാണ്. വിത്തുമൂലമാണ് പ്രവര്‍ധനം നടത്തുന്നത്. ഫലങ്ങള്‍ പച്ചയായും ഭക്ഷ്യയോഗ്യമാണ്.
ഞാവല്‍ വൃക്ഷത്തിന്റെ തൊലി, ഇല, വിത്ത് എന്നീ ഭാഗങ്ങള്‍ക്ക് ഔഷധഗുണമുണ്ട്. മരത്തൊലിയില്‍ സിറ്റോസ്റ്റിറോള്‍, ബെറ്റുലിനിക് അമ്ലം, ടാനില്‍, ഹൈലിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തൊണ്ടവേദന, ശ്വാസകോശരോഗങ്ങള്‍, വ്രണങ്ങള്‍, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയുടെ ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. രക്തശുദ്ധിക്കും കവിളില്ക്കൊള്ളുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. മരത്തൊലിയുടെ ചാറില്‍ ആട്ടിന്പാല് ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കം ശമിക്കും.
കടുകെണ്ണയില്‍ ഞാവലില കാച്ചി പുരട്ടിയാല്‍ പൊള്ളല്‍ ശമിക്കുകയും പൊള്ളിപ്പോയ തൊലി വീണ്ടും വരികയും ചെയ്യും.
വിത്തില്‍ ജാംബൊലിന് ഗ്ലൂക്കോസൈഡ്, അലൂജിക് അമ്ലം, മഞ്ഞനിറമുള്ള സുഗന്ധതൈലം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ജീവകങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത് പ്രമേഹത്തിന് ഔഷധമാണ്.
ഞാവലിന്റെ തടിക്ക് ഈടും ഉറപ്പും കുറവാണ്. വിറകിനു കൊള്ളാം, ദീര്‍ഘകാലം വെള്ളത്തില്‍ കിടന്നാലും നശിക്കുകയില്ല.