This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെലിഗ്നൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജെലിഗ്നൈറ്റ്== ==Gelignite== നൈട്രോഗ്ലിസറിന്‍, വെടിപ്പഞ്ഞി (Gun cotton-cellulose nitr...)
അടുത്ത വ്യത്യാസം →

Current revision as of 17:48, 12 ഫെബ്രുവരി 2016

ജെലിഗ്നൈറ്റ്

Gelignite

നൈട്രോഗ്ലിസറിന്‍, വെടിപ്പഞ്ഞി (Gun cotton-cellulose nitrate), പൊട്ടാസ്യം നൈട്രേറ്റ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഉഗ്രസ്ഫോടനശക്തിയുള്ള ഒരു വസ്തു. ഖനനം, പാറപൊട്ടിക്കല്‍, ടണല്‍ നിര്‍മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വെടിമരുന്നു(blasting explosives)കളുടെ വിഭാഗത്തില്‍, ഡൈനമൈറ്റ് ആയിരുന്നു എറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്നത്. പിന്നീട് ബ്ലാസ്റ്റിങ് ജലാറ്റിനും ജലാറ്റിന്‍ ഡൈനമേറ്റും കണ്ടുപിടിക്കപ്പെട്ടു (ആല്‍ഫ്രഡ് നൊബേല്‍, 1876). ഈതറും ആല്‍ക്കഹോളും ചേര്‍ന്ന മിശ്രിതത്തില്‍ വെടിപ്പഞ്ഞി ലയിപ്പിച്ചുണ്ടാക്കുന്ന കൊളോഡിയോണ്‍ നൈട്രോഗ്ലിസറിനില്‍ ലയിപ്പിക്കുമ്പോള്‍ നൈട്രോഗ്ലിസറിന്‍ കാഠിന്യമേറിയ ജെല്ലിയായി രൂപാന്തരം പ്രാപിക്കുന്നു. ഇതാണ് ബ്ലാസ്റ്റിങ് ജലാറ്റിന്‍. വളരെ ചെറിയ ഒരു പ്രേരണകൊണ്ട് പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ള വസ്തുവാണിത്. ഡൈനമൈറ്റുകളില്‍, നൈട്രോഗ്ലിസറിനുപകരമായി ബ്ലാസ്റ്റിന്‍ ജലാറ്റിന്‍ ഉപയോഗിച്ച് പലതരം ജലാറ്റിന്‍ ഡൈനമൈറ്റുകള്‍ നിര്‍മിക്കാന്‍ സാധിച്ചു. ജെലിഗ്നൈറ്റ് ഇക്കൂട്ടത്തില്‍പ്പെടുന്നു. ജെലിഗ്നൈറ്റും മറ്റ് ജലാറ്റിന്‍ ഡൈനമൈറ്റുകളും ആണ് ഇന്ന് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സ്ഫോടക വസ്തുക്കള്‍.

ചിത്രം:Pg805sree.png

ബ്ലാസ്റ്റിങ് ജലാറ്റിനെക്കാള്‍ മൃദുവായ ഒരു ജെല്ലാണ് ജെലിഗ്നൈറ്റ്. വെടിപ്പഞ്ഞിയുടെ അളവ് കുറച്ചാണ് മൃദുവായ ജെല്‍ നിര്‍മിക്കുന്നത്.

സാധാരണ ഡൈനമൈറ്റുകളെ അപേക്ഷിച്ച് ജലാറ്റിന്‍ ഡൈനമൈറ്റുകളില്‍ നിന്ന് സ്രവിക്കുന്ന നൈട്രിക് എസ്റ്ററുകളുടെ അളവ് വളരെ കുറവാണ്. കൈകാര്യം ചെയ്യുമ്പോഴുള്ള സുരക്ഷയ്ക്ക് ഇത് സഹായകമാകുന്നു. മാത്രമല്ല, പാറപൊട്ടിക്കാനും മറ്റും നൈട്രോഗ്ലിസറിന്‍ വെടിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടായിരുന്ന രൂക്ഷമായ തലവേദന തുടങ്ങിയ അസുഖങ്ങള്‍ ജലാറ്റിന്‍ ഡൈനമൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നുമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍