This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജു(യു)വാര ഫിലിപ്പോ (1678 - 1736)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജു(യു)വാര ഫിലിപ്പോ (1678 - 1736)== ==Juvarra Filippo== ഇറ്റാലിയന്‍ വാസ്തുശില്പി...)
(Juvarra Filippo)
 
വരി 3: വരി 3:
==Juvarra Filippo==
==Juvarra Filippo==
-
 
-
 
ഇറ്റാലിയന്‍ വാസ്തുശില്പിയും രംഗസംവിധായകനും. 1678 മാ. 7-ന് സിസിലിയിലെ മെസീനയില്‍ ജനിച്ചു. ആദ്യകാലത്ത് ഇദ്ദേഹം കുലത്തൊഴിലുകളായ വെള്ളിപ്പണിയും കൊത്തുപണിയും ചെയ്തിരുന്നു.

1703-ല്‍ റോമിലെ കാര്‍ലൊ ഫെന്‍ടാനയുടെ കീഴില്‍ വാസ്തു വിദ്യാപഠനം ആരംഭിച്ച ജുവാര പിന്നീട് മാര്‍പ്പാപ്പയുടെ അരമനയിലെ ചിത്രകാരനായി നിയമിക്കപ്പെട്ടു. ഇദ്ദേഹം രംഗസംവിധായകനായി പ്രവര്‍ത്തിച്ച നാടകശാലകളില്‍പെട്ടതാണ് ഒട്ടൊബൊനി കര്‍ദിനാളിന്റെ പലാസൊദെല്ല കാന്‍ സെലെറിയ തിയെറ്റര്‍, പോളിഷ് രാജ്ഞി മെരിയ കസിമ്യേരയുടെ റോമിലുള്ള പലാസൊസുക്കാരി തിയെറ്റര്‍, കപ്രതിക്ക തിയെറ്റര്‍, ജെനൊവയിലെ പിയെസ്സ, സെന്റ് അഗൊസ്തിനൊയിലുള്ള പുതിയ തിയെറ്റര്‍ എന്നിവ. ആസ്ട്രിയന്‍ ചക്രവര്‍ത്തി ജോസഫ് I-ന്റെ രചനയായ ജിയുനിയൊ ബ്രൂതൊ എന്ന സംഗീത നാടകത്തിന്റെ രംഗസംവിധായകനും ഇദ്ദേഹമായിരുന്നു.

1706-08, 1711-12 എന്നീ കാലയളവുകളില്‍ ഇദ്ദേഹം അക്കദെമിയ ദി-സന്‍ലുകയില്‍ വാസ്തുവിദ്യാധ്യാപകനായി സേവനമനുഷ്ഠിച്ചു. 1714-ല്‍ സിസിലി രാജാവ് വിക്തര്‍ അമദെയുസ് കകന്റെ പ്രഥമ വാസ്തുശില്പിയായി ജുവാര നിയമിതനായതോടെ ഇദ്ദേഹം ടൂറിനിലേക്കു താമസം മാറ്റി. ടൂറിന്‍ നഗരത്തിന്റെ പുനര്‍നിര്‍മാണ-വിപുലീകരണച്ചുമതല ഇദ്ദേഹത്തില്‍ നിക്ഷിപ്തമായി.

സ്തുപിനിഗിയില്‍ രാജകീയ മൃഗയാവിനോദത്തിനായി ഇദ്ദേഹം പണിത പലസ്സി നദി സ്റ്റുപിനിഗിലോജ് ബറോക് ശൈലിയിലാണ് പണിതിരിക്കുന്നത്. പില്ക്കാല വാസ്തുശില്പികളെ സ്വാധീനിച്ച കര്‍മിനെ ദേവാലയവും ജോണ്‍ ഢ-നു വേണ്ടി നിര്‍മിച്ച മഫ്രയിലെ കൊട്ടാരവും രൂപകല്പന ചെയ്തത് ജുവാരയാണ്.

ഇദ്ദേഹം തന്റെ മികച്ച രചനകളായ ലസുപെര്‍ഗ ദേവാലയത്തിന്റെയും സന്ന്യാസിമഠത്തിന്റെയും പണി 1717-ല്‍ ആരംഭിച്ചു.

ടൂറിനിനെ അഭിമുഖീകരിച്ചു നില്ക്കുന്ന സുപെര്‍ഗന്‍ കുന്നിനു മുകളില്‍, ആല്‍പ്സ് പര്‍വതത്തിന്റെ അതിമനോഹരദൃശ്യം ലഭിക്കുന്ന തരത്തിലാണ്, ഈ ദേവാലയം പണിതിരിക്കുന്നത്. വിക്തര്‍ അമദെയുസ് ടൂറിന്‍ യുദ്ധത്തില്‍ ജയിച്ച(1706)തിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച ഈ ദേവാലയം 1731-ല്‍ പൂര്‍ത്തിയായി. പരമ്പരാഗത മൈക്കലാഞ്ചലോ ശൈലിയാണിതിന്റെ നിര്‍മാണത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

1718-21 കാലത്ത് ജുവാര സമുദ്രമാര്‍ഗം ലണ്ടന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വാസ്തുവിദ്യാ രീതികളെക്കുറിച്ചു പഠനം നടത്തി.

ഫൊന്‍ടാനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ വാസ്തുശില്പിയായി ജുവാര നിയമിതനായി (1725).

ഉത്തര ഇറ്റലിയിലാണ് ഇദ്ദേഹത്തിന്റെ രചനകളില്‍ ഭൂരിഭാഗവുമെങ്കിലും ലുക്ക, നേപ്പിള്‍സ്, ലിസ്ബന്‍, ലണ്ടന്‍, പാരിസ്, മാഡ്രിഡ് എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്റെ അപൂര്‍വരചനകള്‍ ഉണ്ട്. 1714-33 കാലഘട്ടത്തില്‍ ഇദ്ദേഹം നാല്പതിലധികം ദേവാലയങ്ങളും കൊട്ടാരങ്ങളും അള്‍ത്താരകളും പണിയുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്.

ടൂറിനിലെ പലാസ്സൊമദമയിലുള്ള 'അലങ്കരിച്ച പൂമുഖത്തിന്' വെഴ്സൈല്‍ കൊട്ടാരത്തിലെ (പാരിസ്) പൂമുഖാരാമത്തോടു സാദൃശ്യമുണ്ട്. പലാസ്സൊമദമയിലെ ബൃഹത്തായ കോണിപ്പടി മുറി നൂതന ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ജുവാരയെ ഫ്രഞ്ചുശൈലി സ്വാധീനിച്ചിരുന്നു. നക്ഷത്രാകൃതിയില്‍ രൂപകല്പന ചെയ്ത സ്തുപിനിഗി കോട്ട ഇതിനു തെളിവായുണ്ട്.

1735-ല്‍ ഫിലിപ്പ് V-ന്റെ ക്ഷണപ്രകാരം സ്പെയിനില്‍ എത്തിയ ഇദ്ദേഹം മാഡ്രിഡില്‍ മൂന്നു നിലകളും 19 അങ്കണങ്ങളും ഉള്ള ഒരു കൊട്ടാരം രൂപകല്പന ചെയ്തു. പക്ഷേ പണി ആരംഭിക്കുന്നതിനു മുമ്പ് രോഗബാധിതനായ ഇദ്ദേഹം 1736 ജനു. 31-ന് അന്തരിച്ചു.

Current revision as of 18:05, 11 ഫെബ്രുവരി 2016

ജു(യു)വാര ഫിലിപ്പോ (1678 - 1736)

Juvarra Filippo

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍