This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭ്രഷിസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 19: വരി 19:
(പ്രൊഫ. കെ.കെ. മേനോന്‍)
(പ്രൊഫ. കെ.കെ. മേനോന്‍)
 +
 +
[[Category:പദാര്ത്ഥം - ശില‍‍]]

06:14, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഭ്രഷിസ്റ്റ്

Mica-Schist

അഭ്രവും ക്വാര്‍ട്ട്സും അവശ്യഘടകങ്ങളായുള്ള ഒരിനം കായാന്തരിത (metamorphosed) ശില. ക്രിസ്റ്റലീയ ഷിസ്റ്റുകളെന്നറിയപ്പെടുന്ന ശിലാവിഭാഗത്തില്‍ ധാരാളമായി കാണപ്പെടുന്നതും പ്രാധാന്യമുള്ളതുമായ ഒരിനമാണ് അഭ്രഷിസ്റ്റ്. ആഗ്നേയശിലകളുടെയും അവസാദശിലകളുടെയും ആദ്യന്തമായ കായാന്തരണവും പുനഃക്രിസ്റ്റലനവുമാണ് ഇതിന്റെ രൂപംകൊള്ളലിനു നിദാനം.


അഭ്രഷിസ്റ്റുകളില്‍ മുഖ്യഘടകങ്ങളായ ക്വാര്‍ട്ട്സിനും അഭ്രത്തിനും പുറമേ ചിലപ്പോള്‍ അല്പം ഫെല്‍സ്പാര്‍ കൂടി കണ്ടേക്കാം. എന്നാല്‍ ഫെല്‍സ്പാറിന്റെ അനുപാതം കൂടുകയും ഘടന പരുക്കനാവുകയും ചെയ്താല്‍ അഭ്രഷിസ്റ്റ് നയിസ്സ് ആയി രൂപാന്തരപ്പെടും. അതുപോലെതന്നെ ക്വാര്‍ട്ട്സിന്റെ അനുപാതം കൂടുമ്പോള്‍ ക്വാര്‍ട്ട്സൈറ്റായോ മണല്‍ക്കല്ലായോ പരിണമിക്കാം.


അഭ്രഷിസ്റ്റിന്റെ സവിശേഷതയ്ക്കു കാരണം അഭ്രം ഉള്‍ക്കൊള്ളുന്നുവെന്നതാണ്. വെള്ളിനിറത്തിലുള്ള മസ്കൊവൈറ്റ് അഭ്രമാണ് സര്‍വസാധാരണമായി കാണാറുള്ളത് (നോ: അഭ്രം). അടുത്ത സ്ഥാനം ഇരുണ്ട നിറമുള്ള ബയൊട്ടൈറ്റിനാണ്. ചിലപ്പോള്‍ ഈ രണ്ടിനം അഭ്രങ്ങളും ഒരുമിച്ച് ഉണ്ടായെന്നും വരാം. സോഡിയം ഉള്‍ക്കൊള്ളുന്ന പാരഗൊണൈറ്റ് അഭ്രവും അപൂര്‍വമായി കണ്ടുവരുന്നു.


അസാമാന്യമായ വിദളനം അഭ്രഷിസ്റ്റിന്റെ ഒരു സവിശേഷതയാണ്. അഭ്രശല്കങ്ങളുടെ വിദളനം ഷിസ്റ്റാഭതയുടെ വശത്തേക്ക് കിടക്കുന്നതാണ് ഇതിനു കാരണം. ശല്ക്കങ്ങള്‍ ചിലപ്പോള്‍ വളഞ്ഞോ പിരിഞ്ഞോ ആകാം; വിദളനതലത്തിന്റെ പരിപൂര്‍ണത മൂലം ശിലയുടെ വിഭംഗതലം മുഴുവന്‍ അഭ്രം പൂശിയതുപോലെ കാണപ്പെടുന്നു.


അന്യധാതുഘടകങ്ങളുടെ കൂട്ടത്തില്‍ സാധാരണയായും സാമാന്യവലുപ്പത്തിലുള്ള പരലുകളായും കണ്ടുവരുന്നത് ഗാര്‍ണറ്റാണ്. കടും ചുവപ്പുനിറത്തിലുള്ള ഗാര്‍ണറ്റ് പരലുകള്‍ ഈയമണി തൊട്ടു ചെറുനാരങ്ങ വരെ വിവിധ വലുപ്പത്തില്‍ കാണപ്പെടുന്നു. സ്റ്റാറൊലൈറ്റ്, കയനൈറ്റ്, എപ്പിഡോട്ട്, സില്ലിമനൈറ്റ് മുതലായ ധാതുക്കളും അഭ്രഷിസ്റ്റുകളില്‍ ഉള്‍ക്കൊണ്ടിരിക്കാം. ഗ്രാഫൈറ്റ് ഘടകമായിട്ടുള്ള അഭ്രഷിസ്റ്റ് ഒരു പ്രത്യേക ഇനമായി കരുതപ്പെടുന്നു.


(പ്രൊഫ. കെ.കെ. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍