This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടപ്രഥമന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അടപ്രഥമന്‍ = അട ചേര്‍ത്തുണ്ടാക്കുന്ന പ്രഥമന്‍ അഥവാ പായസം. (നോ: അട) തനി ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
അട ചേര്‍ത്തുണ്ടാക്കുന്ന പ്രഥമന്‍ അഥവാ പായസം. (നോ: അട) തനി കേരളീയമായ ഒരു വിശിഷ്ടഭോജ്യമാണ് ഇത്. ഹൈന്ദവഭവനങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരാറുള്ള വലിയ സദ്യകളിലെല്ലാം അടപ്രഥമന്‍ പ്രധാനമായ ഒരു ഇനമായിരിക്കും. പ്രഥമന്‍ പലതരമുണ്ടെങ്കിലും അവയിലെല്ലാം മുഖ്യമായത് അടപ്രഥമനാണ്. ഇതിന്റെ പാചകരീതി മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിമുട്ടുള്ളതാണ്.

-
പാകപ്പെടുത്തുന്നവിധം. പച്ചരി കുതിര്‍ത്ത് ഇടിച്ച് നേര്‍മയുള്ള പൊടിയാക്കി വെള്ളംചേര്‍ത്ത് പാകത്തിന് കുഴച്ച് നെയ്യോ തേങ്ങാപ്പാലോ ചേര്‍ത്ത് മയപ്പെടുത്തി വാഴയിലയില്‍ കനംകുറച്ച് പരത്തി ചുരുളുകളായികെട്ടി തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങണം. അതിനുശേഷം പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ച് ഇലയില്‍നിന്നും അട വേര്‍പെടുത്തി എടുക്കണം. ഈ അട നിര്‍ദിഷ്ട വലുപ്പത്തില്‍ വാര്‍ന്നെടുത്ത് ഓട്ടുപാത്രത്തിലാക്കി അടുപ്പത്തുവച്ച് നാഴി അരിക്ക് ആറു പലം എന്ന കണക്കില്‍ ശര്‍ക്കരചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നതുവരെ വഴറ്റണം. വഴറ്റുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പശുവിന്‍ നെയ്യ് ചേര്‍ക്കാറുണ്ട്. നാഴി അരിക്ക് നാല് എന്ന കണക്കില്‍, അധികം വിളഞ്ഞുപഴുക്കാത്ത തേങ്ങാ തിരുമ്മിപ്പിഴിഞ്ഞ് തലപ്പാല്‍ (ഒന്നാംപാല്‍) എടുത്ത് പ്രത്യേകം സൂക്ഷിക്കണം. അവശേഷിക്കുന്ന പീര വെള്ളംചേര്‍ത്ത് തിരുമ്മിപ്പിഴിഞ്ഞ് രണ്ടാംപാല്‍ എടുക്കുക. വീണ്ടും വെള്ളംചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് മൂന്നാംപാല്‍ എടുക്കണം. അതിനുശേഷം ശര്‍ക്കരയില്‍ വഴറ്റി എടുത്ത അടയില്‍ ആദ്യം മൂന്നാംപാലും നല്ലവണ്ണം തിളച്ചുവറ്റിയശേഷം രണ്ടാംപാലും ചേര്‍ത്ത് തിളപ്പിക്കണം. തിളച്ചു പാകമാകുമ്പോള്‍ അടുപ്പില്‍നിന്നും വാങ്ങിവച്ച് ആദ്യം എടുത്ത തലപ്പാല്‍ ചേര്‍ത്ത് ഇളക്കണം. മധുരം കൂട്ടേണ്ടതുണ്ടെങ്കില്‍ ആവശ്യാനുസരണം പഞ്ചസാരചേര്‍ക്കാം. അതിനുശേഷം ചെറുതായി അരിഞ്ഞ കൊട്ടത്തേങ്ങയും എള്ള്, അണ്ടിപ്പരിപ്പ് എന്നിവയും നെയ്യില്‍വരട്ടി എടുത്ത് പ്രഥമനില്‍ ചേര്‍ക്കണം. ഇലയില്‍ ഒഴിച്ചാല്‍ ഒഴുകിപ്പോകാത്ത പാകത്തിനാണ് പ്രഥമന്‍ തയ്യാറാക്കേണ്ടത്.
+
'''പാകപ്പെടുത്തുന്നവിധം.''' പച്ചരി കുതിര്‍ത്ത് ഇടിച്ച് നേര്‍മയുള്ള പൊടിയാക്കി വെള്ളംചേര്‍ത്ത് പാകത്തിന് കുഴച്ച് നെയ്യോ തേങ്ങാപ്പാലോ ചേര്‍ത്ത് മയപ്പെടുത്തി വാഴയിലയില്‍ കനംകുറച്ച് പരത്തി ചുരുളുകളായികെട്ടി തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങണം. അതിനുശേഷം പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ച് ഇലയില്‍നിന്നും അട വേര്‍പെടുത്തി എടുക്കണം. ഈ അട നിര്‍ദിഷ്ട വലുപ്പത്തില്‍ വാര്‍ന്നെടുത്ത് ഓട്ടുപാത്രത്തിലാക്കി അടുപ്പത്തുവച്ച് നാഴി അരിക്ക് ആറു പലം എന്ന കണക്കില്‍ ശര്‍ക്കരചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നതുവരെ വഴറ്റണം. വഴറ്റുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പശുവിന്‍ നെയ്യ് ചേര്‍ക്കാറുണ്ട്. നാഴി അരിക്ക് നാല് എന്ന കണക്കില്‍, അധികം വിളഞ്ഞുപഴുക്കാത്ത തേങ്ങാ തിരുമ്മിപ്പിഴിഞ്ഞ് തലപ്പാല്‍ (ഒന്നാംപാല്‍) എടുത്ത് പ്രത്യേകം സൂക്ഷിക്കണം. അവശേഷിക്കുന്ന പീര വെള്ളംചേര്‍ത്ത് തിരുമ്മിപ്പിഴിഞ്ഞ് രണ്ടാംപാല്‍ എടുക്കുക. വീണ്ടും വെള്ളംചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് മൂന്നാംപാല്‍ എടുക്കണം. അതിനുശേഷം ശര്‍ക്കരയില്‍ വഴറ്റി എടുത്ത അടയില്‍ ആദ്യം മൂന്നാംപാലും നല്ലവണ്ണം തിളച്ചുവറ്റിയശേഷം രണ്ടാംപാലും ചേര്‍ത്ത് തിളപ്പിക്കണം. തിളച്ചു പാകമാകുമ്പോള്‍ അടുപ്പില്‍നിന്നും വാങ്ങിവച്ച് ആദ്യം എടുത്ത തലപ്പാല്‍ ചേര്‍ത്ത് ഇളക്കണം. മധുരം കൂട്ടേണ്ടതുണ്ടെങ്കില്‍ ആവശ്യാനുസരണം പഞ്ചസാരചേര്‍ക്കാം. അതിനുശേഷം ചെറുതായി അരിഞ്ഞ കൊട്ടത്തേങ്ങയും എള്ള്, അണ്ടിപ്പരിപ്പ് എന്നിവയും നെയ്യില്‍വരട്ടി എടുത്ത് പ്രഥമനില്‍ ചേര്‍ക്കണം. ഇലയില്‍ ഒഴിച്ചാല്‍ ഒഴുകിപ്പോകാത്ത പാകത്തിനാണ് പ്രഥമന്‍ തയ്യാറാക്കേണ്ടത്.
അരിക്കുപകരം ഗോതമ്പോ അമേരിക്കന്‍മാവോ കൊണ്ടുണ്ടാക്കിയ അടചേര്‍ത്തും പ്രഥമന്‍ ഉണ്ടാക്കാറുണ്ട്. ശര്‍ക്കരയ്ക്കുപകരം പഞ്ചസാരയും തേങ്ങാപ്പാലിനുപകരം പശുവിന്‍പാലും ചേര്‍ത്തുണ്ടാക്കുന്നതിന് പാലടപ്രഥമന്‍ എന്നു പറയുന്നു.

(മിസ്സിസ് കെ.എം. മാത്യു)
(മിസ്സിസ് കെ.എം. മാത്യു)
 +
[[Category:ഭക്ഷണം]]

Current revision as of 06:07, 8 ഏപ്രില്‍ 2008

അടപ്രഥമന്‍

അട ചേര്‍ത്തുണ്ടാക്കുന്ന പ്രഥമന്‍ അഥവാ പായസം. (നോ: അട) തനി കേരളീയമായ ഒരു വിശിഷ്ടഭോജ്യമാണ് ഇത്. ഹൈന്ദവഭവനങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരാറുള്ള വലിയ സദ്യകളിലെല്ലാം അടപ്രഥമന്‍ പ്രധാനമായ ഒരു ഇനമായിരിക്കും. പ്രഥമന്‍ പലതരമുണ്ടെങ്കിലും അവയിലെല്ലാം മുഖ്യമായത് അടപ്രഥമനാണ്. ഇതിന്റെ പാചകരീതി മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിമുട്ടുള്ളതാണ്.

പാകപ്പെടുത്തുന്നവിധം. പച്ചരി കുതിര്‍ത്ത് ഇടിച്ച് നേര്‍മയുള്ള പൊടിയാക്കി വെള്ളംചേര്‍ത്ത് പാകത്തിന് കുഴച്ച് നെയ്യോ തേങ്ങാപ്പാലോ ചേര്‍ത്ത് മയപ്പെടുത്തി വാഴയിലയില്‍ കനംകുറച്ച് പരത്തി ചുരുളുകളായികെട്ടി തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങണം. അതിനുശേഷം പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ച് ഇലയില്‍നിന്നും അട വേര്‍പെടുത്തി എടുക്കണം. ഈ അട നിര്‍ദിഷ്ട വലുപ്പത്തില്‍ വാര്‍ന്നെടുത്ത് ഓട്ടുപാത്രത്തിലാക്കി അടുപ്പത്തുവച്ച് നാഴി അരിക്ക് ആറു പലം എന്ന കണക്കില്‍ ശര്‍ക്കരചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നതുവരെ വഴറ്റണം. വഴറ്റുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പശുവിന്‍ നെയ്യ് ചേര്‍ക്കാറുണ്ട്. നാഴി അരിക്ക് നാല് എന്ന കണക്കില്‍, അധികം വിളഞ്ഞുപഴുക്കാത്ത തേങ്ങാ തിരുമ്മിപ്പിഴിഞ്ഞ് തലപ്പാല്‍ (ഒന്നാംപാല്‍) എടുത്ത് പ്രത്യേകം സൂക്ഷിക്കണം. അവശേഷിക്കുന്ന പീര വെള്ളംചേര്‍ത്ത് തിരുമ്മിപ്പിഴിഞ്ഞ് രണ്ടാംപാല്‍ എടുക്കുക. വീണ്ടും വെള്ളംചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് മൂന്നാംപാല്‍ എടുക്കണം. അതിനുശേഷം ശര്‍ക്കരയില്‍ വഴറ്റി എടുത്ത അടയില്‍ ആദ്യം മൂന്നാംപാലും നല്ലവണ്ണം തിളച്ചുവറ്റിയശേഷം രണ്ടാംപാലും ചേര്‍ത്ത് തിളപ്പിക്കണം. തിളച്ചു പാകമാകുമ്പോള്‍ അടുപ്പില്‍നിന്നും വാങ്ങിവച്ച് ആദ്യം എടുത്ത തലപ്പാല്‍ ചേര്‍ത്ത് ഇളക്കണം. മധുരം കൂട്ടേണ്ടതുണ്ടെങ്കില്‍ ആവശ്യാനുസരണം പഞ്ചസാരചേര്‍ക്കാം. അതിനുശേഷം ചെറുതായി അരിഞ്ഞ കൊട്ടത്തേങ്ങയും എള്ള്, അണ്ടിപ്പരിപ്പ് എന്നിവയും നെയ്യില്‍വരട്ടി എടുത്ത് പ്രഥമനില്‍ ചേര്‍ക്കണം. ഇലയില്‍ ഒഴിച്ചാല്‍ ഒഴുകിപ്പോകാത്ത പാകത്തിനാണ് പ്രഥമന്‍ തയ്യാറാക്കേണ്ടത്.

അരിക്കുപകരം ഗോതമ്പോ അമേരിക്കന്‍മാവോ കൊണ്ടുണ്ടാക്കിയ അടചേര്‍ത്തും പ്രഥമന്‍ ഉണ്ടാക്കാറുണ്ട്. ശര്‍ക്കരയ്ക്കുപകരം പഞ്ചസാരയും തേങ്ങാപ്പാലിനുപകരം പശുവിന്‍പാലും ചേര്‍ത്തുണ്ടാക്കുന്നതിന് പാലടപ്രഥമന്‍ എന്നു പറയുന്നു.

(മിസ്സിസ് കെ.എം. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍