This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുറ്റീന്തല്‍ക്കിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചുറ്റീന്തല്‍ക്കിളി== ==Pied Bushchat== [[ചിത്രം:Pied Buschat.png|200px|right|thumb|ചുറ്റീന്തല...)
അടുത്ത വ്യത്യാസം →

Current revision as of 08:37, 2 ഫെബ്രുവരി 2016

ചുറ്റീന്തല്‍ക്കിളി

Pied Bushchat

ചുറ്റീന്തല്‍ക്കിളി

ആറ്റക്കുരുവിയോളം വലുപ്പമുള്ള ചെറിയ പക്ഷി. ശാസ്ത്രനാമം: സാക്സിക്കോള കാപ്രേറ്റ (Saxicola caprata). ഉരുണ്ട ദേഹവും കുറുകിയ വാലുമുള്ള ഈ പക്ഷിയെ മലമ്പ്രദേശങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്. നാട്ടിന്‍പുറങ്ങളിലെ കൈതപ്പൊന്തകളിലും പുഴക്കരയിലും മറ്റും അപൂര്‍വമായി ഇതിനെ കാണാറുണ്ട്.

ആണ്‍പക്ഷിക്ക് നല്ല കറുപ്പുനിറമാണ്. ഇതിന്റെ പൃഷ്ഠഭാഗത്ത് ശരീരത്തിനുചുറ്റുമായി വീതിയുള്ള ഒരു വെള്ളപ്പട്ടയുണ്ട്. ചിറകുകളിലും ഇത്തരം വെള്ളപ്പട്ട തെളിഞ്ഞുകാണാം. പെണ്‍ പക്ഷിക്ക് തവിട്ട് നിറമാണുള്ളത്. ഇതിന് വെള്ളപ്പട്ടകളില്ല.

കുറ്റിച്ചെടികളുടെ മുകളിലോ പാറകളിലോ ഇരുന്ന് വാല്‍ ഒരു പ്രത്യേക ക്രമത്തില്‍ ചലിപ്പിച്ചും 'ചിക്ക്... ചിക്ക്' എന്ന് ശബ്ദിച്ചുകൊണ്ടും ഇരിക്കുകയാണ് പതിവ്. കൂടെക്കൂടെ പറന്നുചെന്ന് തറയില്‍നിന്നും മറ്റും ഇരയെ കൊത്തിയെടുത്തുകൊണ്ട് പഴയ സ്ഥാനത്തുതന്നെ മടങ്ങിയെത്തുകയും ചെയ്യും. ചെറിയ പുഴുക്കള്‍, പാറ്റകള്‍, ചെറിയ വണ്ടുകള്‍ എന്നിവയാണ് പ്രധാന ആഹാരം.

ചുറ്റീന്തല്‍ക്കിളിയുടെ സന്താനോത്പാദന കാലം മാര്‍ച്ച് മുതല്‍ ജൂലായ് വരെയാണ്. ഈ കാലഘട്ടത്തില്‍ ആണ്‍പക്ഷി ഈണത്തില്‍ ശബ്ദിച്ചുകൊണ്ടിരിക്കും. ഇടയ്ക്കിടെ ചിറകുവിടര്‍ത്തി വെള്ളപ്പട്ടയും അരപ്പട്ടയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇണയെ ആകര്‍ഷിക്കാനുള്ള തന്ത്രമാണിതെന്ന് കരുതപ്പെടുന്നു.

പൊന്തക്കാടുകള്‍ക്കിടയിലുള്ള ചെറുകുഴികളിലോ വരമ്പുകളും മറ്റുമുള്ള മാളങ്ങളിലോ ആണ് ചുറ്റീന്തല്‍ക്കിളി കൂടുകെട്ടാറുള്ളത്. ഒറ്റനോട്ടത്തില്‍ കൂട് കാണാനാവില്ല. ഒരു പ്രാവശ്യം 3-5 മുട്ടകള്‍ ഇടും. ഇളം നീലനിറത്തിലുള്ള മുട്ടയില്‍ ചുവന്ന പൊട്ടുകളും കാണപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍