This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുട്ടിപ്പൂവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചുട്ടിപ്പൂവ്== കഥകളിവേഷത്തിലുപയോഗിക്കുന്ന ഗുളികരൂപത്തിലു...)
അടുത്ത വ്യത്യാസം →

Current revision as of 08:33, 1 ഫെബ്രുവരി 2016

ചുട്ടിപ്പൂവ്

കഥകളിവേഷത്തിലുപയോഗിക്കുന്ന ഗുളികരൂപത്തിലുള്ള ആഭരണം. കത്തിവേഷങ്ങള്‍ മൂക്കത്തുമാത്രമേ ചുട്ടിപ്പൂവ് ധരിക്കാറുള്ളൂ. താടിവേഷങ്ങള്‍ നെറ്റിയിലും അണിയാറുണ്ട്. കാട്ടാളവേഷത്തില്‍, ഇതളുകളോടുകൂടിയ ചുട്ടിപ്പൂവാണ് മൂക്കില്‍ പതിക്കുന്നത്.

നേര്‍ത്ത ക്ടേശ് കൊണ്ട് ഇതുണ്ടാക്കുന്നത്. ഏറെക്കുറെ ഗോളാകൃതിയാണ് ഇതിനുള്ളത്. മറ്റു വേഷങ്ങളെല്ലാം ധരിച്ചു കഴിഞ്ഞശേഷം ചുട്ടിപ്പൂവ് അരിമാവ് (പശ) ചേര്‍ത്ത് മൂക്കിലോ നെറ്റിയിലോ ഒട്ടിച്ചുവയ്ക്കുകയാണു ചെയ്യുക. ചുട്ടിപ്പൂവ് അടര്‍ന്നുവീഴാതെ ചുവടുവയ്ക്കാന്‍ നടന്മാര്‍ പ്രത്യേക പരിശീലനം നേടിയിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍