This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെവിപ്പൂവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചെവിപ്പൂവ് == കഥകളി വേഷത്തിനുപയോഗിക്കുന്ന പുഷ്പാകൃതിയിലുള...)
അടുത്ത വ്യത്യാസം →

Current revision as of 09:44, 27 ജനുവരി 2016

ചെവിപ്പൂവ്

കഥകളി വേഷത്തിനുപയോഗിക്കുന്ന പുഷ്പാകൃതിയിലുള്ള ചെറിയ കര്‍ണാഭരണം. ഒരു പനിനീര്‍പ്പൂവിന്റെ ആകൃതിയില്‍ മരം കൊണ്ടു തകിടുണ്ടാക്കി പിന്നില്‍ നാലുവിരല്‍ നീളത്തില്‍ ഉരുണ്ട ഒരു കോല്‍ ഉറപ്പിച്ച്, ചില്ലും തകിടും പതിച്ചാണ് ഇതുണ്ടാക്കുന്നത്. തോട പോലെ ഇതും സ്വര്‍ണനിറത്തിലുള്ളതാണ്. പുറത്ത് ചുവന്ന കണ്ണാടിച്ചില്ലുകള്‍ പതിച്ച് ആകര്‍ഷകമാക്കിയിട്ടുണ്ടാകും. കുണ്ഡലങ്ങള്‍ക്കു മീതെ പീലിപ്പടത്തിന്റെ ഇടയില്‍ക്കൂടി തിരുകിനിര്‍ത്തിയാണ് ഇതണിയുന്നത്. പച്ച, കത്തി, ചുവപ്പ്, കറുത്ത താടി, വെള്ളത്താടി, കരി, സരസ്വതി, ഋഷിമാര്‍ എന്നീ വേഷങ്ങള്‍ ചെവിപ്പൂവ് അണിയാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍