This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചില്‍ഗോസ പൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചില്‍ഗോസ പൈന്‍== കോണിഫെറ (Coniferae) സസ്യകുലത്തില്‍പ്പെട്ട വൃക്ഷം. ...)
(ചില്‍ഗോസ പൈന്‍)
 
വരി 1: വരി 1:
==ചില്‍ഗോസ പൈന്‍==
==ചില്‍ഗോസ പൈന്‍==
-
കോണിഫെറ (Coniferae) സസ്യകുലത്തില്‍പ്പെട്ട വൃക്ഷം. ഹിമാലയസാനുപ്രദേശങ്ങളിലും അഫ്ഗാനിസ്ഥാനിലും ധാരാളമായി വളരുന്നു. ശാസ്ത്രനാമം: പൈനസ് ജെറാര്‍ഡിയാന (Pinus gerardiana). വരണ്ട ചുണ്ണാമ്പുകല്‍ പ്രദേശങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന ഈ വൃക്ഷം 38ബ്ബഇ വരെ താപനിലയുള്ള സ്ഥലങ്ങളില്‍പ്പോലും വളരും. പൂര്‍ണവളര്‍ച്ചയെത്തിയ വൃക്ഷത്തിന് 30 മീ. ഉയരവും മൂന്നു മീറ്ററോളം വണ്ണവുമുണ്ടായിരിക്കും. ഇതിന്റെ ശാഖകള്‍ മേല്പോട്ട് ഉയര്‍ന്നു വളരുന്നവയാണ്. കടുംപച്ച നിറവും 6-8 സെ.മീ. നീളവുമുള്ള സൂചിയിലകള്‍ മൂന്നെണ്ണം വീതമുള്ള കൂട്ടങ്ങളായി കാണപ്പെടുന്നു. തടിയുടെ തൊലി ചാരനിറവും നിറയെ പുള്ളികളുള്ളതും മിനുസമുള്ളതുമാണ്. കനം കുറഞ്ഞ ശല്ക്കങ്ങളായി വൃക്ഷത്തിന്റെ തൊലി അടര്‍ന്നുപോകുന്നു.
+
കോണിഫെറ (Coniferae) സസ്യകുലത്തില്‍പ്പെട്ട വൃക്ഷം. ഹിമാലയസാനുപ്രദേശങ്ങളിലും അഫ്ഗാനിസ്ഥാനിലും ധാരാളമായി വളരുന്നു. ശാസ്ത്രനാമം: പൈനസ് ജെറാര്‍ഡിയാന (Pinus gerardiana). വരണ്ട ചുണ്ണാമ്പുകല്‍ പ്രദേശങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന ഈ വൃക്ഷം 38°C വരെ താപനിലയുള്ള സ്ഥലങ്ങളില്‍പ്പോലും വളരും. പൂര്‍ണവളര്‍ച്ചയെത്തിയ വൃക്ഷത്തിന് 30 മീ. ഉയരവും മൂന്നു മീറ്ററോളം വണ്ണവുമുണ്ടായിരിക്കും. ഇതിന്റെ ശാഖകള്‍ മേല്പോട്ട് ഉയര്‍ന്നു വളരുന്നവയാണ്. കടുംപച്ച നിറവും 6-8 സെ.മീ. നീളവുമുള്ള സൂചിയിലകള്‍ മൂന്നെണ്ണം വീതമുള്ള കൂട്ടങ്ങളായി കാണപ്പെടുന്നു. തടിയുടെ തൊലി ചാരനിറവും നിറയെ പുള്ളികളുള്ളതും മിനുസമുള്ളതുമാണ്. കനം കുറഞ്ഞ ശല്ക്കങ്ങളായി വൃക്ഷത്തിന്റെ തൊലി അടര്‍ന്നുപോകുന്നു.
 +
 
 +
[[ചിത്രം:Edible Pine.png|200px|right|thumb|ചില്‍ഗോസ പൈന്‍]]
മേയ്-ജൂണില്‍ പുഷ്പിക്കുന്ന ചില്‍ഗോസ പൈനിന്റെ കോണുകള്‍ ആദ്യവര്‍ഷം തന്നെ വളര്‍ന്നുതുടങ്ങുന്നു. രണ്ടാം വര്‍ഷം ഒക്ടോബര്‍ മാസത്തോടെ പാകമാകും. അപ്പോള്‍ കോണുകള്‍ക്ക് 25 സെ.മീറ്ററോളം നീളവും 15 സെ.മീറ്ററോളം വ്യാസവുമുണ്ടായിരിക്കും. സിലിണ്ടര്‍ ആകാരവും ചെറിയ ചിറകുകളുമുള്ള വിത്തുകള്‍ക്കു മൂന്നു സെ.മീറ്ററോളം നീളമുണ്ട്. പച്ചക്കോണുകള്‍ തീയിലിട്ടു വിരിയിച്ചതിനുശേഷമാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ബദാം കായ്കള്‍ പോലെയുള്ള ഇതിന്റെ വിത്തുകള്‍ ഭക്ഷ്യയോഗ്യമാണ്.

Current revision as of 09:21, 27 ജനുവരി 2016

വിത്തുകള്‍ മുളയ്ക്കുന്നതു ഭൂമിഉപരിക (epigeal)മായാണ്. 9-12 ബീജപത്രങ്ങളുണ്ടായിരിക്കും. ആദ്യവര്‍ഷം മൂന്നു സെ.മീ. മാത്രം വളരുന്ന തൈയുടെ വേരിന് 30 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. എലിയും അണ്ണാനും കീടങ്ങളും ബീജപത്രങ്ങള്‍ തിന്നു നശിപ്പിക്കാറുണ്ട്.

തൈകള്‍ വളരുന്നയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. വളരെയധികം സൂര്യപ്രകാശം ആവശ്യമുള്ള ഈ വൃക്ഷത്തിനു തണുപ്പും വരള്‍ച്ചയും അതിജീവിക്കാനുള്ള കഴിവുണ്ട്. തടി നല്ല കടുപ്പവും ബലവുമുള്ളതാണ്. തടിയില്‍ ധാരാളം കറയുണ്ട്. വിത്തുകളില്‍ ആല്‍ബുമിനോയ്ഡ്സ്, സ്റ്റാര്‍ച്ച്, എണ്ണ ഇവ അടങ്ങിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍