This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂടുപൊങ്ങല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചൂടുപൊങ്ങല്‍== ==Prickly heat== വിയര്‍പ്പുഗ്രന്ഥികള്‍ അടയുന്നതുമൂലം ...)
അടുത്ത വ്യത്യാസം →

Current revision as of 08:11, 25 ജനുവരി 2016

ചൂടുപൊങ്ങല്‍

Prickly heat

വിയര്‍പ്പുഗ്രന്ഥികള്‍ അടയുന്നതുമൂലം ത്വക്കിലുണ്ടാകുന്ന തിണര്‍പ്പുകള്‍. ചൂടുകുരു എന്നും അറിയപ്പെടുന്നു. ഇതിന് നല്ല ചുവപ്പും ചൊറിച്ചിലുമുണ്ടാവും. ഈര്‍പ്പവും ചൂടും കൂടുതലുള്ള കാലാവസ്ഥയില്‍ മണ്ണുവാരിയിട്ടതുപോലുള്ള കുരുക്കള്‍ ശരീരത്തു പ്രത്യക്ഷപ്പെടുക സാധാരണയാണ്. ചുമലുകള്‍, പുറം, അരക്കെട്ട് എന്നിവിടങ്ങളിലാണ് ചൂടുകുരു അധികമായി പ്രത്യക്ഷപ്പെടുന്നത്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ എത്തുന്ന വിദേശീയരെ ഇതു പെട്ടെന്നു ബാധിക്കാറുണ്ട്. മാങ്ങാവെതര്, വെതരുകുരു എന്നൊക്കെ നാടന്‍ ഭാഷയില്‍ പറയാറുള്ള ഈ ത്വഗ്രോഗത്തിന്റെ വൈദ്യശാസ്ത്രനാമം മിലിയേറിയ (miliaria) എന്നാണ്. ഖനികള്‍, ഫൗണ്ട്രികള്‍ തുടങ്ങി കഠിനമായ ഉഷ്ണം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ചൂടുപൊങ്ങല്‍ സാധാരണയായി ഉണ്ടാവാറുണ്ട്. തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഡയപ്പര്‍ റാഷ് (diaper rash) ചൂടുപൊങ്ങല്‍ തന്നെയാണ്. തൊലിയും വസ്ത്രവുമായി ഉരസ്സുന്ന ഭാഗങ്ങളില്‍ ഏറെ അസ്വസ്ഥത തോന്നും. ചൂടുപൊങ്ങലുണ്ടായാല്‍ പുരട്ടാനുള്ള ധാരാളം ലേപനങ്ങളും പൗഡറുകളും ലഭ്യമാണെങ്കിലും ചൂടുതട്ടാതെ ശ്രദ്ധിച്ചാല്‍ ഇതിന്റെ അസ്വസ്ഥതയില്‍ നിന്നും രക്ഷനേടാം. ചൂടുകാലത്ത് കനംകുറഞ്ഞ പരുത്തിവസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ചൂടുകുരുവിന്റെ തീവ്രത കുറയ്ക്കാന്‍ മഴവെള്ളത്തില്‍ കുളിക്കുന്നത് ഒരു നാടന്‍ രീതിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍