This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രവധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചിത്രവധം== ==Lynching== അക്രമാസക്തമായ ജനക്കൂട്ടം പ്രതിയോഗികള്‍ക്കെ...)
(Lynching)
 
വരി 4: വരി 4:
അക്രമാസക്തമായ ജനക്കൂട്ടം പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്ന ഒരു 'ശിക്ഷാരീതി'. കുറ്റവാളികളെന്നു തങ്ങള്‍ കരുതുന്ന ആളുകളെ സംഘംചേര്‍ന്ന് ആക്രമിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും 'വധശിക്ഷ' നടപ്പിലാക്കുകയും ചെയ്യുന്നതിനെയാണ് ചിത്രവധം എന്നുപറയുന്നത്. വിചാരണ കൂടാതെയാണ് വധശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും. രാഷ്ട്രീയ അരാജകത്വവും നിയമവാഴ്ചയുടെ അഭാവവും നിലനിന്ന പല രാജ്യങ്ങളിലും ചിത്രവധം നടപ്പിലിരുന്നു. മധ്യകാല ജര്‍മനി, 12-ാം ശതകങ്ങളിലെ സ്പെയിന്‍, 18-ാം ശതകത്തിലെ ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിയമവിരുദ്ധ പ്രസ്ഥാനങ്ങള്‍ ചിത്രവധം നടത്തിയിരുന്നതായി തെളിവുകളുണ്ട്. അമേരിക്കയിലെ ഒരു കര്‍ഷകനും സൈനികനുമായിരുന്ന ചാള്‍സ് ലിഞ്ച് ആഭ്യന്തരയുദ്ധകാലത്ത് (1861-65) കള്ളന്മാരെയും കുറ്റവാളികളെയും പരസ്യമായി ശിക്ഷിച്ചിരുന്നു. ക്രമേണ അമേരിക്കയിലെ പല സ്റ്റേറ്റുകളിലും രൂപംകൊണ്ട നിരവധി നിയമവിരുദ്ധപ്രസ്ഥാനങ്ങളും സംഘങ്ങളും തങ്ങളുടെ എതിരാളികളെ കൂട്ടത്തോടെ പിടികൂടി പരസ്യമായി പീഡിപ്പിച്ചുകൊല്ലാന്‍ തുടങ്ങി. അങ്ങനെയാണ് ജനക്കൂട്ടം നിയമം കൈയിലെടുത്തുകൊണ്ടു നടത്തുന്ന നരഹത്യയ്ക്ക് ചിത്രവധം (Lynching) എന്ന പദം പ്രചാരത്തില്‍ വന്നത്.

-
ജര്‍മനിയില്‍ 1930-കളിലെ നാസി വാഴ്ചക്കാലത്ത് ഹിറ്റ് ലറുടെ 'സ്റ്റോം ട്രൂപ്പേഴ്സ്' എന്ന ചാവേര്‍സംഘം ജൂതന്മാരെ കൂട്ടത്തോടെ ആക്രമിച്ചുകൊലപ്പെടുത്തുക പതിവായിരുന്നു. 1945 വരെ 50 ലക്ഷത്തിലധികം ജൂതന്മാര്‍ ഇങ്ങനെ കശാപ്പു ചെയ്യപ്പെട്ടു എന്നാണ് അനൌദ്യോഗിക കണക്ക്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ വര്‍ണവെറിയര്‍ ചിത്രവധം ചെയ്യുക സമീപകാലത്തുപോലും സാധാരണമായിരുന്നു. ഇന്ത്യയില്‍ വര്‍ഗീയലഹളകളില്‍ സായുധരായ ജനക്കൂട്ടം നടത്തുന്ന അക്രമങ്ങള്‍ക്ക് ചിത്രവധത്തോടു സാദൃശ്യമുണ്ട്. ദക്ഷിണാഫ്രിക്ക, സൊമാലിയ, റുവാണ്ട, ബറുണ്ടി, ഹെയ്ത്തി തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന ഗോത്രസംഘട്ടനങ്ങളില്‍ പതിനായിരങ്ങളാണ് ചിത്രവധത്തിനിരയാകുന്നത്. മുന്‍ യുഗോസ്ളാവിയയിലെ ബോസ്നിയയില്‍ സെര്‍ബി ക്രോട്ട്സ്-മുസ്ലിംവിഭാഗങ്ങള്‍ തമ്മിലും ശ്രീലങ്കയില്‍ സിംഹള-തമിഴ് വിഭാഗങ്ങള്‍ തമ്മിലും പരസ്പരം നടത്തുന്ന വംശീയ ഹത്യകള്‍ ചിത്രവധത്തിന്റെ അഭിനവരൂപങ്ങളാണ്. കറാച്ചിയിലും ധാക്കയിലും നടക്കുന്ന സുന്നി-ഷിയാ-മുജാഹിദ്ദീന്‍ സംഘട്ടനങ്ങളിലും മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന ഇത്തരം നരഹത്യ അരങ്ങേറുന്നു. കര്‍ശനമായ നിയമങ്ങള്‍മൂലം ചിത്രവധംപോലുള്ള നരഹത്യയുടെ തോത് ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
+
ജര്‍മനിയില്‍ 1930-കളിലെ നാസി വാഴ്ചക്കാലത്ത് ഹിറ്റ് ലറുടെ 'സ്റ്റോം ട്രൂപ്പേഴ്സ്' എന്ന ചാവേര്‍സംഘം ജൂതന്മാരെ കൂട്ടത്തോടെ ആക്രമിച്ചുകൊലപ്പെടുത്തുക പതിവായിരുന്നു. 1945 വരെ 50 ലക്ഷത്തിലധികം ജൂതന്മാര്‍ ഇങ്ങനെ കശാപ്പു ചെയ്യപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ വര്‍ണവെറിയര്‍ ചിത്രവധം ചെയ്യുക സമീപകാലത്തുപോലും സാധാരണമായിരുന്നു. ഇന്ത്യയില്‍ വര്‍ഗീയലഹളകളില്‍ സായുധരായ ജനക്കൂട്ടം നടത്തുന്ന അക്രമങ്ങള്‍ക്ക് ചിത്രവധത്തോടു സാദൃശ്യമുണ്ട്. ദക്ഷിണാഫ്രിക്ക, സൊമാലിയ, റുവാണ്ട, ബറുണ്ടി, ഹെയ്ത്തി തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന ഗോത്രസംഘട്ടനങ്ങളില്‍ പതിനായിരങ്ങളാണ് ചിത്രവധത്തിനിരയാകുന്നത്. മുന്‍ യുഗോസ്ളാവിയയിലെ ബോസ്നിയയില്‍ സെര്‍ബി ക്രോട്ട്സ്-മുസ്ലിംവിഭാഗങ്ങള്‍ തമ്മിലും ശ്രീലങ്കയില്‍ സിംഹള-തമിഴ് വിഭാഗങ്ങള്‍ തമ്മിലും പരസ്പരം നടത്തുന്ന വംശീയ ഹത്യകള്‍ ചിത്രവധത്തിന്റെ അഭിനവരൂപങ്ങളാണ്. കറാച്ചിയിലും ധാക്കയിലും നടക്കുന്ന സുന്നി-ഷിയാ-മുജാഹിദ്ദീന്‍ സംഘട്ടനങ്ങളിലും മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന ഇത്തരം നരഹത്യ അരങ്ങേറുന്നു. കര്‍ശനമായ നിയമങ്ങള്‍മൂലം ചിത്രവധംപോലുള്ള നരഹത്യയുടെ തോത് ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ ജാതിവ്യവസ്ഥ കര്‍ക്കശമായി നിലനിന്ന കാലഘട്ടത്തില്‍ അവര്‍ണര്‍ക്കെതിരെമാത്രം പ്രയോഗിച്ചിരുന്ന 'ചിത്രവധം' എന്ന പ്രത്യേക ശിക്ഷാ സമ്പ്രദായമുണ്ടായിരുന്നു. ജാതീയമായ വിലക്കുകളും നിയമങ്ങളും തെറ്റിക്കുന്ന അവര്‍ണരെ അതില്‍നിന്നു പിന്തിരിപ്പിക്കാനും ജാതിവ്യവസ്ഥ കര്‍ശനമായി നിലനിര്‍ത്തുവാനുംവേണ്ടിയാണ് ഈ ശിക്ഷാരീതി ആവിഷ്കരിക്കപ്പെട്ടത്. ഒരുവനെ ആസനത്തില്‍ക്കൂടി കഴുത്തിന്റെ പിന്‍ഭാഗംവരെ ഒരു ഇരുമ്പുപാര അടിച്ചുകയറ്റി ഒരു മരത്തില്‍ ബന്ധിക്കുന്നു. പരമാവധി വേദന അനുഭവിച്ച്, ഇഞ്ചിഞ്ചായിട്ടാണ് മരണം സംഭവിക്കുന്നത്. ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞായിരിക്കും അയാള്‍ മരിക്കുക. അവര്‍ണജാതികളില്‍പ്പെട്ട പലരും 'ചിത്രവധം' എന്നറിയപ്പെട്ട ക്രൂരമായ ഈ ശിക്ഷാരീതിക്കു വിധേയരായിട്ടുണ്ട്.

Current revision as of 06:42, 21 ജനുവരി 2016

ചിത്രവധം

Lynching

അക്രമാസക്തമായ ജനക്കൂട്ടം പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്ന ഒരു 'ശിക്ഷാരീതി'. കുറ്റവാളികളെന്നു തങ്ങള്‍ കരുതുന്ന ആളുകളെ സംഘംചേര്‍ന്ന് ആക്രമിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും 'വധശിക്ഷ' നടപ്പിലാക്കുകയും ചെയ്യുന്നതിനെയാണ് ചിത്രവധം എന്നുപറയുന്നത്. വിചാരണ കൂടാതെയാണ് വധശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും. രാഷ്ട്രീയ അരാജകത്വവും നിയമവാഴ്ചയുടെ അഭാവവും നിലനിന്ന പല രാജ്യങ്ങളിലും ചിത്രവധം നടപ്പിലിരുന്നു. മധ്യകാല ജര്‍മനി, 12-ാം ശതകങ്ങളിലെ സ്പെയിന്‍, 18-ാം ശതകത്തിലെ ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിയമവിരുദ്ധ പ്രസ്ഥാനങ്ങള്‍ ചിത്രവധം നടത്തിയിരുന്നതായി തെളിവുകളുണ്ട്. അമേരിക്കയിലെ ഒരു കര്‍ഷകനും സൈനികനുമായിരുന്ന ചാള്‍സ് ലിഞ്ച് ആഭ്യന്തരയുദ്ധകാലത്ത് (1861-65) കള്ളന്മാരെയും കുറ്റവാളികളെയും പരസ്യമായി ശിക്ഷിച്ചിരുന്നു. ക്രമേണ അമേരിക്കയിലെ പല സ്റ്റേറ്റുകളിലും രൂപംകൊണ്ട നിരവധി നിയമവിരുദ്ധപ്രസ്ഥാനങ്ങളും സംഘങ്ങളും തങ്ങളുടെ എതിരാളികളെ കൂട്ടത്തോടെ പിടികൂടി പരസ്യമായി പീഡിപ്പിച്ചുകൊല്ലാന്‍ തുടങ്ങി. അങ്ങനെയാണ് ജനക്കൂട്ടം നിയമം കൈയിലെടുത്തുകൊണ്ടു നടത്തുന്ന നരഹത്യയ്ക്ക് ചിത്രവധം (Lynching) എന്ന പദം പ്രചാരത്തില്‍ വന്നത്.

ജര്‍മനിയില്‍ 1930-കളിലെ നാസി വാഴ്ചക്കാലത്ത് ഹിറ്റ് ലറുടെ 'സ്റ്റോം ട്രൂപ്പേഴ്സ്' എന്ന ചാവേര്‍സംഘം ജൂതന്മാരെ കൂട്ടത്തോടെ ആക്രമിച്ചുകൊലപ്പെടുത്തുക പതിവായിരുന്നു. 1945 വരെ 50 ലക്ഷത്തിലധികം ജൂതന്മാര്‍ ഇങ്ങനെ കശാപ്പു ചെയ്യപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ വര്‍ണവെറിയര്‍ ചിത്രവധം ചെയ്യുക സമീപകാലത്തുപോലും സാധാരണമായിരുന്നു. ഇന്ത്യയില്‍ വര്‍ഗീയലഹളകളില്‍ സായുധരായ ജനക്കൂട്ടം നടത്തുന്ന അക്രമങ്ങള്‍ക്ക് ചിത്രവധത്തോടു സാദൃശ്യമുണ്ട്. ദക്ഷിണാഫ്രിക്ക, സൊമാലിയ, റുവാണ്ട, ബറുണ്ടി, ഹെയ്ത്തി തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന ഗോത്രസംഘട്ടനങ്ങളില്‍ പതിനായിരങ്ങളാണ് ചിത്രവധത്തിനിരയാകുന്നത്. മുന്‍ യുഗോസ്ളാവിയയിലെ ബോസ്നിയയില്‍ സെര്‍ബി ക്രോട്ട്സ്-മുസ്ലിംവിഭാഗങ്ങള്‍ തമ്മിലും ശ്രീലങ്കയില്‍ സിംഹള-തമിഴ് വിഭാഗങ്ങള്‍ തമ്മിലും പരസ്പരം നടത്തുന്ന വംശീയ ഹത്യകള്‍ ചിത്രവധത്തിന്റെ അഭിനവരൂപങ്ങളാണ്. കറാച്ചിയിലും ധാക്കയിലും നടക്കുന്ന സുന്നി-ഷിയാ-മുജാഹിദ്ദീന്‍ സംഘട്ടനങ്ങളിലും മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന ഇത്തരം നരഹത്യ അരങ്ങേറുന്നു. കര്‍ശനമായ നിയമങ്ങള്‍മൂലം ചിത്രവധംപോലുള്ള നരഹത്യയുടെ തോത് ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ ജാതിവ്യവസ്ഥ കര്‍ക്കശമായി നിലനിന്ന കാലഘട്ടത്തില്‍ അവര്‍ണര്‍ക്കെതിരെമാത്രം പ്രയോഗിച്ചിരുന്ന 'ചിത്രവധം' എന്ന പ്രത്യേക ശിക്ഷാ സമ്പ്രദായമുണ്ടായിരുന്നു. ജാതീയമായ വിലക്കുകളും നിയമങ്ങളും തെറ്റിക്കുന്ന അവര്‍ണരെ അതില്‍നിന്നു പിന്തിരിപ്പിക്കാനും ജാതിവ്യവസ്ഥ കര്‍ശനമായി നിലനിര്‍ത്തുവാനുംവേണ്ടിയാണ് ഈ ശിക്ഷാരീതി ആവിഷ്കരിക്കപ്പെട്ടത്. ഒരുവനെ ആസനത്തില്‍ക്കൂടി കഴുത്തിന്റെ പിന്‍ഭാഗംവരെ ഒരു ഇരുമ്പുപാര അടിച്ചുകയറ്റി ഒരു മരത്തില്‍ ബന്ധിക്കുന്നു. പരമാവധി വേദന അനുഭവിച്ച്, ഇഞ്ചിഞ്ചായിട്ടാണ് മരണം സംഭവിക്കുന്നത്. ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞായിരിക്കും അയാള്‍ മരിക്കുക. അവര്‍ണജാതികളില്‍പ്പെട്ട പലരും 'ചിത്രവധം' എന്നറിയപ്പെട്ട ക്രൂരമായ ഈ ശിക്ഷാരീതിക്കു വിധേയരായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍