This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജാതശത്രു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അജാതശത്രു = മഗധയിലെ രാജാവ് (ഭ.കാ. ബി.സി. 494-467). ബിംബിസാരന്റെ പുത്രനും പിന്...)
വരി 6: വരി 6:
   
അജാതശത്രു ബുദ്ധമത വിശ്വാസിയായിരുന്നുവെന്ന് ബുദ്ധമതരേഖകളും ജൈനനായിരുന്നുവെന്ന് ജൈനരേഖകളും അവകാശപ്പെടുന്നു. ഇദ്ദേഹം മഹാവീരനെ സന്ദര്‍ശിച്ച് ശിഷ്യത്വം സ്വീകരിച്ചതായി ഔപപാതികസൂത്രം തെളിവുതരുന്നു. എന്നാല്‍ ബി.സി. 2-ാം ശ.-ത്തിലെ ഭാര്‍ഹട്ട് രേഖയനുസരിച്ച് ഇദ്ദേഹം ബുദ്ധമതവിശ്വാസിയായിരുന്നുവെന്ന് കാണുന്നു. അതുപോലെ തലസ്ഥാനനഗരിയായ രാജഗൃഹത്തില്‍ നശിച്ചുകിടന്ന 18 ബുദ്ധവിഹാരങ്ങള്‍ ഇദ്ദേഹം പുതുക്കി പണിതതായി രേഖകളുമുണ്ട്. നോ: ബിംബിസാരന്‍; മഗധ

 +
[[Category:ജീവചരിത്രം]]

05:29, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അജാതശത്രു

മഗധയിലെ രാജാവ് (ഭ.കാ. ബി.സി. 494-467). ബിംബിസാരന്റെ പുത്രനും പിന്‍ഗാമിയുമാണ് ഇദ്ദേഹം. ബുദ്ധന്റെ അകന്ന സഹോദരനും എതിരാളിയുമായിരുന്ന ദേവദത്തന്റെ പ്രേരണയാല്‍ അജാതശത്രു സ്വന്തം പിതാവായ ബിംബിസാരനെ വധിച്ച് രാജാവായി എന്നാണ് ചില ബുദ്ധമതഗ്രന്ഥങ്ങളില്‍ കാണുന്നത്. എന്നാല്‍ മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. ബിംബിസാരന് നിരവധി പുത്രന്‍മാരുണ്ടായിരുന്നു. അതിനാല്‍ തനിക്ക് സിംഹാസനം ലഭിക്കുമോ എന്ന് ഭയന്ന് അജാതശത്രു പിതാവായ ബിംബിസാരനെ ജയിലില്‍ അടച്ചു. കുറേക്കാലം കഴിഞ്ഞ് തന്റെ പ്രവൃത്തി തെറ്റാണെന്ന് ബോധ്യംവന്ന അജാതശത്രു പിതാവിനെ മോചിപ്പിക്കാന്‍ തയ്യാറായി. കൈയില്‍ ഒരിരുമ്പു ദണ്ഡുമായി, പിതാവിനെ ബന്ധിച്ചിരിക്കുന്ന ചങ്ങല തല്ലിപ്പൊട്ടിക്കാന്‍ മുന്നോട്ടാഞ്ഞു. ഇത് തന്നെ വധിക്കാനാണെന്ന് തെറ്റിദ്ധരിച്ച ബിംബിസാരന്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തു.

രണ്ടു കഥകളനുസരിച്ചും ബിംബിസാരന്റെ മരണത്തിനുത്തരവാദി പുത്രനായ അജാതശത്രുവാണെന്ന് തെളിയുന്നു. കുണികന്‍ എന്നുകൂടി പേരുള്ള അജാതശത്രു ബി.സി. 494-ല്‍ സിംഹാസനാരൂഢനായി. ഇദ്ദേഹം 27 കൊല്ലം മഗധ ഭരിച്ചു. രാജാവായ ഉടന്‍ സാമ്രാജ്യവിസ്തൃതിയിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. കോസലവുമായിട്ടായിരുന്നു ആദ്യത്തെ യുദ്ധം. ഇതിന് ഒരു പ്രത്യേക കാരണമുണ്ടായി. കോസലരാജാവായ പ്രസേനജിത്തിന്റെ സഹോദരിയായിരുന്നു ബിംബിസാരന്റെ ആദ്യഭാര്യ. ഈ സ്ത്രീ ബിംബിസാരന്റെ മരണത്തോടെ ദുഃഖം മൂലം നിര്യാതയായി. പ്രസേനജിത്ത്, സഹോദരിയുടെ മരണത്തോടെ സ്ത്രീധനമായി ബിംബിസാരന് കൊടുത്തിരുന്ന കാശിഗ്രാമം തിരിച്ചുപിടിച്ചു. ഇത് മഗധയുമായുളള യുദ്ധത്തിന് വഴിതെളിച്ചു. യുദ്ധാരംഭത്തില്‍ അജാതശത്രുവിനായിരുന്നു ജയം. എന്നാല്‍ തുടര്‍ന്ന് ഒരു കെണിയില്‍പെട്ട് അജാതശത്രു പ്രസേനജിത്തിന് കീഴടങ്ങി. പിന്നീട് നഷ്ടപ്പെട്ട സാമ്രാജ്യവും സ്വാതന്ത്യ്രവും തര്‍ക്കപ്രദേശമായ കാശിഗ്രാമവും പുത്രിയായ 'വജിറാ'യെയും അജാതശത്രുവിനു നല്കി.

അജാതശത്രു ബുദ്ധമത വിശ്വാസിയായിരുന്നുവെന്ന് ബുദ്ധമതരേഖകളും ജൈനനായിരുന്നുവെന്ന് ജൈനരേഖകളും അവകാശപ്പെടുന്നു. ഇദ്ദേഹം മഹാവീരനെ സന്ദര്‍ശിച്ച് ശിഷ്യത്വം സ്വീകരിച്ചതായി ഔപപാതികസൂത്രം തെളിവുതരുന്നു. എന്നാല്‍ ബി.സി. 2-ാം ശ.-ത്തിലെ ഭാര്‍ഹട്ട് രേഖയനുസരിച്ച് ഇദ്ദേഹം ബുദ്ധമതവിശ്വാസിയായിരുന്നുവെന്ന് കാണുന്നു. അതുപോലെ തലസ്ഥാനനഗരിയായ രാജഗൃഹത്തില്‍ നശിച്ചുകിടന്ന 18 ബുദ്ധവിഹാരങ്ങള്‍ ഇദ്ദേഹം പുതുക്കി പണിതതായി രേഖകളുമുണ്ട്. നോ: ബിംബിസാരന്‍; മഗധ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍