This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമൂര്‍ത്തത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമൂര്‍ത്തത = രൂപം അല്ലെങ്കില്‍ ശരീരം ഇല്ലാത്ത അവസ്ഥ. കാലം, ദിക്ക്, ആത്...) |
|||
വരി 6: | വരി 6: | ||
അമൂര്‍ത്തം എന്ന പദം മറ്റൊരര്ഥത്തില്കൂടി ഉപയോഗിക്കാം. ഒരു പദത്തെ അതുമായി ബന്ധപ്പെട്ട സമൂഹത്തില്‍ നിന്ന് വേര്‍പെടുത്തി പ്രതിപാദിക്കുമ്പോള്‍ ആ പദത്തെ അമൂര്ത്തപദമെന്ന് വിശേഷിപ്പിക്കാം. ഉദാ. 'മനുഷ്യന്' എന്നത് അമൂര്ത്തപദവും 'സമൂഹം' എന്നത് ഈ അര്‍ഥത്തില്‍ മൂര്ത്തപദവും ആകുന്നു. | അമൂര്‍ത്തം എന്ന പദം മറ്റൊരര്ഥത്തില്കൂടി ഉപയോഗിക്കാം. ഒരു പദത്തെ അതുമായി ബന്ധപ്പെട്ട സമൂഹത്തില്‍ നിന്ന് വേര്‍പെടുത്തി പ്രതിപാദിക്കുമ്പോള്‍ ആ പദത്തെ അമൂര്ത്തപദമെന്ന് വിശേഷിപ്പിക്കാം. ഉദാ. 'മനുഷ്യന്' എന്നത് അമൂര്ത്തപദവും 'സമൂഹം' എന്നത് ഈ അര്‍ഥത്തില്‍ മൂര്ത്തപദവും ആകുന്നു. | ||
+ | |||
+ | [[Category:തത്ത്വശാസ്ത്രം]] |
Current revision as of 05:05, 8 ഏപ്രില്‍ 2008
അമൂര്‍ത്തത
രൂപം അല്ലെങ്കില്‍ ശരീരം ഇല്ലാത്ത അവസ്ഥ. കാലം, ദിക്ക്, ആത്മാവ്, ആകാശം, വായു തുടങ്ങിയ അമൂര്‍ത്തങ്ങള്‍ ഉദാഹരണങ്ങളാണ്.
പദങ്ങളെ മൂര്ത്തപദങ്ങളെന്നും അമൂര്ത്തപദങ്ങളെന്നും രണ്ടായി തര്‍ക്കശാസ്ത്രത്തില്‍ തരംതിരിച്ചിട്ടുണ്ട്. സ്ഥലങ്ങള്‍, വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന പദങ്ങള്‍ മൂര്ത്തപദങ്ങളാണ്. ഉദാ. 'ഒന്നാം ലോകയുദ്ധം' മൂര്ത്തപദവും 'യുദ്ധം' എന്ന പദം അമൂര്ത്തപദവും ആണ്. പ്രത്യേക വ്യക്തികളെയോ വസ്തുക്കളെയോ പറ്റി പ്രതിപാദിക്കാതെ അവയുടെ വിശേഷണങ്ങളെയോ ഗുണങ്ങളെയോ മാത്രം സൂചിപ്പിക്കുന്ന പദങ്ങള്‍ അമൂര്ത്തപദങ്ങളാണ്. ഉദാ. 'മാധുര്യം', 'കാഠിന്യം', 'സൌന്ദര്യം' തുടങ്ങിയ പദങ്ങള്‍ യാതൊരു വസ്തുവിനേയും പ്രത്യേകം സൂചിപ്പിക്കുന്നില്ല. നേരിട്ട് കാണാനോ കേള്‍ക്കാനോ കഴിയാത്ത വസ്തുക്കളെ സൂചിപ്പിക്കുന്ന പദങ്ങളേയും അമൂര്ത്തപദങ്ങള് എന്നു പറയുന്നു.
അമൂര്‍ത്തം എന്ന പദം മറ്റൊരര്ഥത്തില്കൂടി ഉപയോഗിക്കാം. ഒരു പദത്തെ അതുമായി ബന്ധപ്പെട്ട സമൂഹത്തില്‍ നിന്ന് വേര്‍പെടുത്തി പ്രതിപാദിക്കുമ്പോള്‍ ആ പദത്തെ അമൂര്ത്തപദമെന്ന് വിശേഷിപ്പിക്കാം. ഉദാ. 'മനുഷ്യന്' എന്നത് അമൂര്ത്തപദവും 'സമൂഹം' എന്നത് ഈ അര്‍ഥത്തില്‍ മൂര്ത്തപദവും ആകുന്നു.