This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംഗദ്ഗുരു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അംഗദ്ഗുരു (? - 1552) = രണ്ടാമത്തെ സിക്കുഗുരു. ആദ്യനാമം ലാഹിന എന്നായിരുന്നു....) |
|||
വരി 6: | വരി 6: | ||
(പ്രൊഫ. ആര്. ഈശ്വരപിള്ള) | (പ്രൊഫ. ആര്. ഈശ്വരപിള്ള) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 04:29, 8 ഏപ്രില്‍ 2008
അംഗദ്ഗുരു (? - 1552)
രണ്ടാമത്തെ സിക്കുഗുരു. ആദ്യനാമം ലാഹിന എന്നായിരുന്നു. അമൃതസരസ്സ് ജില്ലയില്‍ ഖദൂര്‍ എന്ന സ്ഥലത്ത് ഒരു ഖത്രികുടുംബത്തില് ജനിച്ചു. ഇദ്ദേഹം തെഹാനയിലെ ഖത്രികളുടെ പുരോഹിതനായിത്തീര്‍ന്നു. നാനാക്കിന്റെ കൃതിയായ ജപ്ജി ഒരു സിക്കുകാരന് വായിക്കുന്നതുകേട്ട് അതില്‍ ആകൃഷ്ടനായ ലാഹിന, നാനാക്കിന്റെ ശിഷ്യനാകാന്‍ തീരുമാനിച്ചു. തന്റെ ഗുരുവിന്റെ ഏതാജ്ഞയും സസന്തോഷം അനുസരിക്കാന്‍ ഇദ്ദേഹം തയ്യാറായി. ഈ വിശ്വസ്തശിഷ്യന്റെ അനുസരണശീലം കണ്ട് സന്തുഷ്ടനായ ഗോരഖ്നാഥ് എന്ന സിദ്ധന്, നാനാക്കിനോട് ഇപ്രകാരം പറഞ്ഞു: 'താങ്കളുടെ അംഗത്തില്‍നിന്ന് ജാതനായ ആള് നിങ്ങളുടെ (സിക്കുകാരുടെ) ഗുരുവായിത്തീരും.' അന്ന് അംഗദ് എന്ന നാമം ലാഹിനയ്ക്ക് നല്കപ്പെട്ടു. മരിക്കുന്നതിനുമുമ്പ് ഗുരുനാനാക്ക് തന്റെ പിന്‍ഗാമിയായി അംഗദനെ അംഗീകരിച്ചു (1539).
ആദിഗ്രന്ഥത്തില്‍ അംഗദ്ഗുരുവിന്റെ വചനങ്ങളും ഉള്‍പ്പെടുന്നു. ഗ്രന്ഥ് സാഹിബ് (വിശുദ്ധമായ ഗ്രന്ഥം) എന്ന സിക്കുകാരുടെ മതഗ്രന്ഥത്തില്‍, ഗുരുവായ നാനാക്കിന്റെ സിദ്ധാന്തങ്ങളെ സമാഹരിച്ച് ഇദ്ദേഹം അനശ്വരമാക്കി. തന്റേതായ ചില പുതിയ ആശയങ്ങളും അംഗദ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ വിശുദ്ധ സ്വഭാവം വ്യക്തമാക്കുന്നതിന് ഒരു പുതിയ ലിപിയായ 'ഗുരുമുഖി' ഏര്‍പ്പെടുത്തുകയും ചെയ്തു; ഇത് ശാരദലിപിയുടെ ഒരു വകഭേദമാണ്. 1552-ല്‍ അംഗദ് ഗുരു നിര്യാതനായി. നോ: അകാലിദളം; ആദിഗ്രന്ഥ്; ഗുരുമുഖി; സിക്കുകാര്‍
(പ്രൊഫ. ആര്. ഈശ്വരപിള്ള)