This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചട്ടിത്തലയന്‍പാമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചട്ടിത്തലയന്‍പാമ്പ്== ഇഴജന്തുഗോത്രമായ സ്ക്വാമേറ്റായില്‍ ഉ...)
(ചട്ടിത്തലയന്‍പാമ്പ്)
 
വരി 2: വരി 2:
ഇഴജന്തുഗോത്രമായ സ്ക്വാമേറ്റായില്‍ ഉള്‍പ്പെട്ട വൈപ്പറിഡെ (Viperidae) കുടുംബത്തിലെ ഒരിനം അണലി. ഈ കുടുംബത്തില്‍ ഏകദേശം 31 സ്പീഷീസുണ്ട്. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ജപ്പാന്‍, മലേഷ്യ, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളില്‍ ഇവ കൂടുതലായി കാണപ്പെടുന്നു. കുറ്റിക്കാടുകള്‍, മുളങ്കാടുകള്‍, പര്‍വതനിരകള്‍ എന്നിവയാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍.

 +
 +
[[ചിത്രം:Chattithalayan pambu.png|200px|right|thumb|ചട്ടിത്തലയന്‍പാമ്പ്]]
    
ട്രൈമെറിസൂറസ് മാക്രോലെപിസ് (Trimeresurus macrolepis). ട്രൈ. മലബാറിക്കസ് (T. malabaricus), ട്രൈ. സ്ട്രിഗാറ്റസ് (T. gramineus), ട്രൈ. ഗ്രാമിനിയസ് (T. gramineus), ട്രൈ ആനമല്ലെന്‍സിസ് (T. anamallensis) എന്നിവയാണ് ദ. ഇന്ത്യയില്‍ കണ്ടുവരുന്ന ഇനങ്ങള്‍. കൂടാതെ മറ്റു പത്തോളം സ്പീഷീസ് ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ കണ്ടുവരുന്നുണ്ട്. ഏകദേശം 40 സെ.മീ. മുതല്‍ 1.6 മീ. വരെ നീളവും, കൃശമായ കഴുത്തും ത്രികോണാകൃതിയില്‍ വിശാലമായ തലയുമുള്ള ചട്ടിത്തലയന്‍ കൂടുതലും രാത്രിഞ്ചരജീവിയാണ്. ഇവയുടെ നാസികയ്ക്ക് ഇരുവശത്തുമായി ചെറിയ കുഴി (pit) കാണുന്നു. ഭൂരിഭാഗം പാമ്പുകളും വൃക്ഷവാസികളാണ്. ശരീരത്തിന് പച്ച നിറമാണ്. എന്നാല്‍ തറയില്‍ ജീവിക്കുന്നയിനങ്ങള്‍ക്ക് വര്‍ണവ്യത്യാസം ഉണ്ട്. വാല് വൃക്ഷശിഖരങ്ങളില്‍ ചുറ്റിപ്പിടിക്കാനുതകുന്ന (prehensile) രീതിയില്‍ രൂപപ്പെട്ടിരിക്കുന്നു. എലി, ചുണ്ടെലി, തവള തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇതിലേക്കായി ചെറിയ ഉഷ്ണരക്തജന്തുക്കളെ താപസംവേദകഗ്രാഹിയായി പ്രവര്‍ത്തിക്കുന്ന പിറ്റ് ഉപയോഗിച്ചാണ് തിരിച്ചറിയുന്നത്. സാധാരണയായി ഈയിനം പാമ്പുകള്‍ ഒന്നിലധികം കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഇവയുടെ വിഷത്തിന് വീര്യം കുറവാണ്.

പരിസരങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള അനുകൂലനങ്ങള്‍ ഈയിനം പാമ്പുകളില്‍ ധാരാളമായി കണ്ടുവരുന്നു. ദക്ഷിണേന്ത്യന്‍ മുളങ്കാടുകളില്‍ സാധാരണയായി കണ്ടുവരുന്ന മുളമണ്ഡലിക്ക് (bamboo pit viper-ട്രൈ. ഗ്രാമിനിയസ്) പച്ചനിറമായതിനാല്‍ ഇലകളില്‍ നിന്നും ഇതിനെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. തലയിലെ ശല്ക്കങ്ങളില്‍ നേരിയ കറുത്ത പുള്ളികള്‍ ഉണ്ട്. നേത്രപടലത്തിന് സ്വര്‍ണനിറമാണുള്ളത്. ഇവ 4-5 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. നാഗലാന്‍ഡില്‍ കണ്ടുവരുന്ന ട്രൈ.മുക്രൊസ്ക്വാമേറ്റസ് (T. mucrosquamatus) ഏറ്റവും അപകടകാരിയായ വിഷപ്പാമ്പാണ്. ഉ. ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ട്രൈ. ആല്‍ബൊലാബ്രിസ് (T. albolabris) വര്‍ഷത്തില്‍ 12 കുഞ്ഞുങ്ങളെ വരെ പ്രസവിക്കുന്നു. ഇവയുടെ വാലിന് പ്രത്യേകരീതിയിലുള്ള വര്‍ണവിന്യാസമുണ്ട്. എന്നാല്‍ ഹിമാലയത്തില്‍ കണ്ടുവരുന്ന ട്രൈ. മോണ്‍ടിക്കോള (T. monticola) കുഞ്ഞുങ്ങളെ പ്രസവിക്കാറില്ല. ഇവ മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വിരിയിച്ചിരിക്കുന്നത്. ഒരു പ്രാവശ്യം 5 മുതല്‍ 18 വരെ മുട്ടകള്‍ ഇടാറുണ്ട്.

Current revision as of 18:06, 12 ജനുവരി 2016

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍