This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്രവാള്‍, വാസുദേവശരണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
ഭാരതീയ പുരാതത്ത്വഗവേഷകന്. 1904-ല്‍ കാശിയില്‍ ജനിച്ചു. ബനാറസ് സര്‍വകലാശാലയില്‍ നിന്ന് പുരാതത്ത്വശാസ്ത്രത്തില് ഡി.ലിറ്റ്. ബിരുദം നേടിയ ആദ്യത്തെ വ്യക്തിയാണ് അഗ്രവാള്‍. ബഹുമുഖമായ വ്യക്തിത്വമുള്ള ഡോ. അഗ്രവാള്‍ വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യകാരന്, പുരാതത്ത്വഗവേഷകന്, കലാകാരന്, പത്രപ്രവര്ത്തകന് എന്നീ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ഭാരതീയ പുരാതത്ത്വഗവേഷകന്. 1904-ല്‍ കാശിയില്‍ ജനിച്ചു. ബനാറസ് സര്‍വകലാശാലയില്‍ നിന്ന് പുരാതത്ത്വശാസ്ത്രത്തില് ഡി.ലിറ്റ്. ബിരുദം നേടിയ ആദ്യത്തെ വ്യക്തിയാണ് അഗ്രവാള്‍. ബഹുമുഖമായ വ്യക്തിത്വമുള്ള ഡോ. അഗ്രവാള്‍ വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യകാരന്, പുരാതത്ത്വഗവേഷകന്, കലാകാരന്, പത്രപ്രവര്ത്തകന് എന്നീ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ||
- | 1931 മുതല്‍ 39 വരെ | + | 1931 മുതല്‍ 39 വരെ ലക് നൗ മ്യൂസിയത്തിലുള്ള മഥുരാ പുരാതത്ത്വസംഗ്രഹാലയത്തിലും 40 മുതല്‍ 45 വരെ ലക്നൌ പ്രോവിന്ഷ്യല് മ്യൂസിയത്തിലും 46 മുതല്‍ 51 വരെ ഡല്‍ഹി സെന്‍ട്രല്‍ ഏഷ്യന്‍ ആന്റിക്വറിസ് മ്യൂസിയത്തിലും പ്രവര്‍ത്തിച്ചു. 1951 മുതല്‍ 68 വരെ ബനാറസ് സര്‍വകലാശാലയിലെ സ്കൂള്‍ ഒഫ് ഇന്ഡോളജിയില് പുരാതത്ത്വവകുപ്പിന്റെ അധ്യക്ഷനായിരുന്നു. |
ഉരുജ്യോതി, പൃഥ്വിപുത്ര്, കലാ ഔര്‍ സംസ്കൃതി, കല്പവൃക്ഷ്, മാതൃഭൂമി, ഹര്ഷചരിത്, പാണിനീകാലീന് ഭാരതവര്‍ഷ്, ജായസീകൃത്പദ്മാവത് കീ സംജീവനി ടീക്കാ, സംസ്കൃതഭാഷാ ഔര്‍ സാഹിത്യ, മധ്യകാലീന് ഹിന്ദി സാഹിത്യ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖകൃതികള്‍. | ഉരുജ്യോതി, പൃഥ്വിപുത്ര്, കലാ ഔര്‍ സംസ്കൃതി, കല്പവൃക്ഷ്, മാതൃഭൂമി, ഹര്ഷചരിത്, പാണിനീകാലീന് ഭാരതവര്‍ഷ്, ജായസീകൃത്പദ്മാവത് കീ സംജീവനി ടീക്കാ, സംസ്കൃതഭാഷാ ഔര്‍ സാഹിത്യ, മധ്യകാലീന് ഹിന്ദി സാഹിത്യ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖകൃതികള്‍. | ||
- | ഡോ. അഗ്രവാളിന്റെ കൃതികള്‍ എല്ലാം തന്നെ പ്രാചീന സാഹിത്യത്തെയും പുരാവസ്തുവിജ്ഞാനീയത്തെയും ആധാരമാക്കിയുള്ള | + | ഡോ. അഗ്രവാളിന്റെ കൃതികള്‍ എല്ലാം തന്നെ പ്രാചീന സാഹിത്യത്തെയും പുരാവസ്തുവിജ്ഞാനീയത്തെയും ആധാരമാക്കിയുള്ള മൗലികപഠനങ്ങളാണ്. ഈ ഗ്രന്ഥങ്ങള്‍ ഇന്ത്യയുടെ പ്രാചീന സംസ്കാരമേഖലയിലേക്ക് വെളിച്ചം വീശാന്‍ വളരെയധികം സഹായിക്കുന്നു. ഇദ്ദേഹം 1968-ല്‍ കാശിയില്‍ നിര്യാതനായി. |
(തങ്കമ്മ മാലിക്ക്) | (തങ്കമ്മ മാലിക്ക്) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 04:09, 8 ഏപ്രില്‍ 2008
അഗ്രവാള്‍, വാസുദേവശരണ്‍ (1904 - 68)
ഭാരതീയ പുരാതത്ത്വഗവേഷകന്. 1904-ല്‍ കാശിയില്‍ ജനിച്ചു. ബനാറസ് സര്‍വകലാശാലയില്‍ നിന്ന് പുരാതത്ത്വശാസ്ത്രത്തില് ഡി.ലിറ്റ്. ബിരുദം നേടിയ ആദ്യത്തെ വ്യക്തിയാണ് അഗ്രവാള്‍. ബഹുമുഖമായ വ്യക്തിത്വമുള്ള ഡോ. അഗ്രവാള്‍ വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യകാരന്, പുരാതത്ത്വഗവേഷകന്, കലാകാരന്, പത്രപ്രവര്ത്തകന് എന്നീ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1931 മുതല്‍ 39 വരെ ലക് നൗ മ്യൂസിയത്തിലുള്ള മഥുരാ പുരാതത്ത്വസംഗ്രഹാലയത്തിലും 40 മുതല്‍ 45 വരെ ലക്നൌ പ്രോവിന്ഷ്യല് മ്യൂസിയത്തിലും 46 മുതല്‍ 51 വരെ ഡല്‍ഹി സെന്‍ട്രല്‍ ഏഷ്യന്‍ ആന്റിക്വറിസ് മ്യൂസിയത്തിലും പ്രവര്‍ത്തിച്ചു. 1951 മുതല്‍ 68 വരെ ബനാറസ് സര്‍വകലാശാലയിലെ സ്കൂള്‍ ഒഫ് ഇന്ഡോളജിയില് പുരാതത്ത്വവകുപ്പിന്റെ അധ്യക്ഷനായിരുന്നു.
ഉരുജ്യോതി, പൃഥ്വിപുത്ര്, കലാ ഔര്‍ സംസ്കൃതി, കല്പവൃക്ഷ്, മാതൃഭൂമി, ഹര്ഷചരിത്, പാണിനീകാലീന് ഭാരതവര്‍ഷ്, ജായസീകൃത്പദ്മാവത് കീ സംജീവനി ടീക്കാ, സംസ്കൃതഭാഷാ ഔര്‍ സാഹിത്യ, മധ്യകാലീന് ഹിന്ദി സാഹിത്യ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖകൃതികള്‍.
ഡോ. അഗ്രവാളിന്റെ കൃതികള്‍ എല്ലാം തന്നെ പ്രാചീന സാഹിത്യത്തെയും പുരാവസ്തുവിജ്ഞാനീയത്തെയും ആധാരമാക്കിയുള്ള മൗലികപഠനങ്ങളാണ്. ഈ ഗ്രന്ഥങ്ങള്‍ ഇന്ത്യയുടെ പ്രാചീന സംസ്കാരമേഖലയിലേക്ക് വെളിച്ചം വീശാന്‍ വളരെയധികം സഹായിക്കുന്നു. ഇദ്ദേഹം 1968-ല്‍ കാശിയില്‍ നിര്യാതനായി.
(തങ്കമ്മ മാലിക്ക്)