This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗ്രിഡ്== ==Grid== ടോപോഗ്രഫിക് ഷീറ്റില്‍ ഒരു ബിന്ദുവിന്റെ സ്ഥാനം ന...)
(Grid)
 
വരി 8: വരി 8:
    
ഗ്രിഡ്-സൂചികവഴി ഒരു ബിന്ദുവിന്റെ സ്ഥാനം നിര്‍ണയിക്കുന്ന രീതി താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്നു മനസ്സിലാക്കാം.

 +
 +
[[ചിത്രം:Vol 10 pg455 scrree07.png|200px]]
    
വടക്കുനിന്ന് തെക്കോട്ടു വരച്ചിട്ടുള്ള രേഖകളാണ് 'ഈസ്റ്റിങ്'. ഇവ കേന്ദ്രബിന്ദുവില്‍ (00) നിന്നു കിഴക്കോട്ടുള്ള അകലത്തെ കാണിക്കുന്നു. കി. നിന്നു പടിഞ്ഞാറോട്ടു വരച്ചിട്ടുള്ള രേഖകളാണ് 'നോര്‍തിങ്'. ഇവ കേന്ദ്രബിന്ദുവില്‍ (00) നിന്നു വടക്കോട്ടുള്ള അകലത്തെയും സൂചിപ്പിക്കുന്നു. ചിത്രത്തില്‍ A എന്ന ബിന്ദുവിന്റെ സ്ഥാനം 68-70-67, B യുടേത് 69-20-52, C യുടേത് 67-50-57 എന്നിങ്ങനെയാണ്. ആറ് അക്കങ്ങളുള്ള ഈ ഗ്രിഡ്-സൂചകത്തില്‍ ആദ്യത്തെ മൂന്നക്കങ്ങള്‍ ഈസ്റ്റിങ്ങിനെയും ഒടുവിലത്തെ മൂന്നക്കങ്ങള്‍ നോര്‍തിങ്ങിനെയും സൂചിപ്പിക്കുന്നു.

Current revision as of 14:02, 10 ജനുവരി 2016

ഗ്രിഡ്

Grid

ടോപോഗ്രഫിക് ഷീറ്റില്‍ ഒരു ബിന്ദുവിന്റെ സ്ഥാനം നിര്‍ണയിക്കുന്നതിന് സഹായകമായ ചതുരം (square). ഇപ്രകാരം ചതുര ശൃംഖലയെ ആസ്പദമാക്കി ഒരു ബിന്ദുവിന്റെ സ്ഥാനം അറിയുന്നതിനെ ഗ്രിഡ് റഫറന്‍സ് അഥവാ ഗ്രിഡ്-സൂചിക എന്നു പറയുന്നു.

ഭൂപടത്തില്‍ ഒരു മധ്യരേഖാകേന്ദ്രത്തിനു (Meridian) ലംബമായി തുല്യ അകലത്തില്‍ വരച്ചിട്ടുള്ള സമാന്തരരേഖകള്‍ ചേര്‍ന്നാണ് ഈ ചതുരശൃംഖല രൂപീകരിച്ചിട്ടുള്ളത്. ഈ രീതി പ്രകാരം ഓരോ ബിന്ദുവിന്റെയും സ്ഥാനം കേന്ദ്രബിന്ദുവിനെ ആധാരമാക്കിയുള്ള അവയുടെ സ്ഥാനമനുസരിച്ച് 'ഈസ്റ്റിങ്' (easting), 'നോര്‍തിങ്' (northing) എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഭൂപടത്തില്‍ ഗ്രിഡ്-ശൃംഖലയുടെ കേന്ദ്രബിന്ദുവില്‍ നിന്നും കിഴക്കോട്ടുള്ള അകലത്തെ 'ഈസ്റ്റിങ്' എന്നു പറയുന്നു. ഗ്രിഡ്-സൂചികയിലെ ആദ്യഭാഗം ഈസ്റ്റിങ്ങാണ്. കേന്ദ്രബിന്ദുവില്‍ നിന്നു വടക്കോട്ടുള്ള അകലമാണ് 'നോര്‍തിങ്'. ഗ്രിഡ്-സൂചികയിലെ രണ്ടാം ഭാഗമാണിത്.

ഗ്രിഡ്-സൂചികവഴി ഒരു ബിന്ദുവിന്റെ സ്ഥാനം നിര്‍ണയിക്കുന്ന രീതി താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്നു മനസ്സിലാക്കാം.

വടക്കുനിന്ന് തെക്കോട്ടു വരച്ചിട്ടുള്ള രേഖകളാണ് 'ഈസ്റ്റിങ്'. ഇവ കേന്ദ്രബിന്ദുവില്‍ (00) നിന്നു കിഴക്കോട്ടുള്ള അകലത്തെ കാണിക്കുന്നു. കി. നിന്നു പടിഞ്ഞാറോട്ടു വരച്ചിട്ടുള്ള രേഖകളാണ് 'നോര്‍തിങ്'. ഇവ കേന്ദ്രബിന്ദുവില്‍ (00) നിന്നു വടക്കോട്ടുള്ള അകലത്തെയും സൂചിപ്പിക്കുന്നു. ചിത്രത്തില്‍ A എന്ന ബിന്ദുവിന്റെ സ്ഥാനം 68-70-67, B യുടേത് 69-20-52, C യുടേത് 67-50-57 എന്നിങ്ങനെയാണ്. ആറ് അക്കങ്ങളുള്ള ഈ ഗ്രിഡ്-സൂചകത്തില്‍ ആദ്യത്തെ മൂന്നക്കങ്ങള്‍ ഈസ്റ്റിങ്ങിനെയും ഒടുവിലത്തെ മൂന്നക്കങ്ങള്‍ നോര്‍തിങ്ങിനെയും സൂചിപ്പിക്കുന്നു.

A എന്ന ബിന്ദുവിന്റെ സ്ഥാനം നിര്‍ണയിക്കുന്ന മൂന്നാമത്തെയും ആറാമത്തെയും അക്കങ്ങള്‍ യഥാക്രമം 68-നും 69-നും ഇടയ്ക്കുള്ളതും 06-നും 07-നും ഇടയ്ക്കുള്ളതുമായ അകലമാണ് A എന്ന ബിന്ദുവിന്റെ സ്ഥാനം 68-നും 69-നും ഇടയ്ക്ക് 10 തുല്യഅകലമുള്ള രേഖകളില്‍ 7-ാമത്തെ രേഖയിലാണ്. ഇപ്രകാരം 06-നും 07-നും ഇടയ്ക്കുള്ള 7-ാമത്തെ രേഖയിലുമാണ്. തന്മൂലം മൂന്നാമത്തെയും ആറാമത്തെയും അക്കങ്ങള്‍ 7 എന്നു കാണുന്നു.

ഇപ്രകാരം ചതുരങ്ങളുടെ വശങ്ങളിലുള്ള നമ്പരുകള്‍ അടിസ്ഥാനമാക്കി സ്ഥാനനിര്‍ണയം നടത്തുന്നതിനു സഹായകമായ രീതിയിലാണ് ടോപോഗ്രഫിക് ഷീറ്റുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

(ജെ.കെ. അനിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍