This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നിസാക്ഷികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗ്നിസാക്ഷികം = അഗ്നിയെ സാക്ഷിയാക്കി ചെയ്യുന്ന കര്‍മം. ഇരു കക്ഷികള്...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
അഗ്നിയെ സാക്ഷിയാക്കി ചെയ്യുന്ന കര്‍മം. ഇരു കക്ഷികള്‍ തമ്മില്‍ നടത്തുന്ന ഏതെങ്കിലും ഇടപാട് നേരിട്ടുകാണുന്നവനും അതേ സമയം ആ വേഴ്ചയില്‍ കര്‍തൃത്വമോ ഭോക്തൃത്വമോ ഇല്ലാത്തവനുമായ വ്യക്തിയാകുന്നു സാക്ഷി. അഗ്നിക്ക് സര്‍വസാക്ഷിത്വമുണ്ടെന്ന് വാല്മീകിരാമായണത്തിലും മഹാഭാരതത്തിലും പ്രസ്താവിച്ചിരിക്കുന്നു. പ്രാജാപത്യവിവാഹം (അഷ്ടവിവാഹങ്ങളില്‍ ഒന്ന്) അഗ്നിസാക്ഷികമായിട്ടാണ് നടക്കുന്നത്. സുഗ്രീവനും ശ്രീരാമനും തമ്മിലുണ്ടായ സഖ്യം അഗ്നിസാക്ഷികമായിരുന്നു എന്നു രാമായണത്തില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ മംഗളകര്‍മങ്ങളും അഗ്നിസാക്ഷികങ്ങളാണ്. കര്‍മങ്ങള്‍ക്കു പവിത്രത നല്കുന്നതില്‍ അഗ്നി ഒരു പ്രധാന പങ്കു വഹിക്കുന്നു എന്ന് ഇതു വ്യക്തമാക്കുന്നു. മറ്റു തെളിവുകള്‍ ഇല്ലാതെ വരുമ്പോള്‍ അഗ്നിയെ സാക്ഷിയാക്കി നിരപരാധിത്വം നിര്‍ണയിക്കാവുന്നതാണെന്ന് ധര്‍മശാസ്ത്രത്തില്‍ പ്രസ്താവമുണ്ട്. നോ: അഗ്നിപരീക്ഷ

 +
(എം.എച്ച്. ശാസ്ത്രികള്‍)
(എം.എച്ച്. ശാസ്ത്രികള്‍)
 +
[[Category:ആചാരം]]

Current revision as of 04:07, 8 ഏപ്രില്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍