This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലൈക്കോനൈട്രൈല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗ്ലൈക്കോനൈട്രൈല്‍== ==Glyconitric== ഒരു കാര്‍ബണിക യൗഗികം. ഗ്ലൈക്കോളോന...)
അടുത്ത വ്യത്യാസം →

Current revision as of 07:59, 9 ജനുവരി 2016

ഗ്ലൈക്കോനൈട്രൈല്‍

Glyconitric

ഒരു കാര്‍ബണിക യൗഗികം. ഗ്ലൈക്കോളോനൈട്രല്‍, ഫോര്‍മാല്‍ഡിഹൈഡ് സയനോഹൈഡ്രിന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഫോര്‍മുല: HOH2CN. നിറവും മണവുമില്ലാത്ത ഈ ദ്രാവകം 70 ശ.മാ. ജലലായനിയായാണ് വില്ക്കപ്പെടുന്നത്. തിളനില: 183oC. ഈ താപനിലയില്‍ ഈ വസ്തുവിന് ചെറിയ തോതില്‍ വിഘടനം നടക്കുന്നു. ഫോര്‍മാല്‍ഡിഹൈഡിനെ ഹൈഡ്രോസയാനിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ് ഗ്ലൈക്കോനൈട്രൈല്‍ നിര്‍മിക്കുന്നത്. കടുത്ത വിഷവീര്യമുള്ളൊരു വസ്തുവാണിത്. കൂടുതല്‍ ചൂടാകാനോ ക്ഷാരങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാനോ ഇടയായാല്‍ ഇതു പൊട്ടിത്തെറിക്കും. ലായകമായും കാര്‍ബണികരാസപ്രവര്‍ത്തനങ്ങളില്‍ ഒരു മധ്യവര്‍ത്തി യൗഗികമായും ഗ്ലൈക്കോനൈട്രൈല്‍ ഉപയോഗപ്പെടുന്നു.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍