This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോലിയാത്ത് വണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗോലിയാത്ത് വണ്ട് == ==Goliath beetle== ഒരിനം ആഫ്രിക്കന്‍ വണ്ട് (beetle). 12 സെ. മ...)
(Goliath beetle)
 
വരി 4: വരി 4:
ഒരിനം ആഫ്രിക്കന്‍ വണ്ട് (beetle). 12 സെ. മീ. വരെ നീളം വയ്ക്കുന്ന ഈയിനം വണ്ടിന് ചെറിയ ഒരു ചുണ്ടെലിയോളം വലുപ്പമുണ്ടാകും. സ്കാറബയഡേ (Scarabaeidae) കുടുംബത്തില്‍പ്പെട്ട ഇവ ഗോലിയാത്തസ് (Goliathus) ജീനസില്‍ ഉള്‍പ്പെടുന്നു. ആറ് സ്പീഷീസുകളുണ്ട്. ഇവയില്‍ ഏറ്റവും വലിയ ഇനം വണ്ടുകളുടെ ശാ.നാ. ഗോലിയാത്തസ് ഗോലിയാത്തസ് (Goliathus goliathus) എന്നാണ്.

 +
 +
[[ചിത്രം:Goliath beetle.png|200px|right|thumb|ഗോലിയാത്ത് വണ്ട്]]
    
ഈയിനം വണ്ടുകളുടെ കാലുകളില്‍ നീണ്ടുവളഞ്ഞ നഖങ്ങളുണ്ട്. മരത്തില്‍ പിടിച്ചുകയറാന്‍ ഈ നഖങ്ങള്‍ ഇവയെ സഹായിക്കുന്നു. തല താരതമ്യേന ചെറുതാണ്. ആണ്‍വണ്ടുകളുടെ ശീര്‍ഷ ഭാഗത്ത് മുന്നോട്ടു നീണ്ടു നില്‍ക്കുന്ന മുഴകള്‍ (protuberances) കാണപ്പെടുന്നു. ആണ്‍ വണ്ടുകള്‍ തമ്മില്‍ പ്രജനനകാലത്ത് നടക്കാറുള്ള സംഘട്ടനങ്ങളില്‍ തള്ളിമാറ്റാനുള്ള ഒരായുധമായി ഇത് ഉപയോഗപ്പെടുത്താറുണ്ട്. വക്ഷഭാഗം (Thorax) വീര്‍ത്തും നിരവധി നീണ്ട വെള്ള വരകളോടുകൂടിയതുമാണ്. പക്ഷചര്‍മത്തിന്റെ (elytra) നിറം വെളുപ്പു മുതല്‍ കറുപ്പുവരെയാകാം. ഇതില്‍ നിരവധി പാടുകളും കാണാറുണ്ട്.

നന്നായി പറക്കാന്‍ കഴിവുള്ള വണ്ടിനങ്ങളാണിവ. കാടുകളിലെ വള്ളിപ്പടര്‍പ്പുകള്‍ക്കു സമീപം വളരെ ഉയരത്തില്‍ പറക്കാറുണ്ട്. വള്ളിച്ചെടികള്‍ തുരന്ന് ഉള്ളിലെ പാലുപോലുള്ള ദ്രാവകമാണ് ഇവ കുടിക്കുന്നത്. മുന്‍കാലുകള്‍ ഉപയോഗിച്ച് തൊലികളഞ്ഞ് വാഴപ്പഴം തിന്നാനും ഇവയ്ക്കു കഴിയും. ഇവയുടെ മറ്റ് ജീവശാസ്ത്ര പ്രത്യേകതകളെപ്പറ്റി അധിക വിവരമൊന്നും ലഭ്യമല്ല.

Current revision as of 15:51, 22 ഡിസംബര്‍ 2015

ഗോലിയാത്ത് വണ്ട്

Goliath beetle

ഒരിനം ആഫ്രിക്കന്‍ വണ്ട് (beetle). 12 സെ. മീ. വരെ നീളം വയ്ക്കുന്ന ഈയിനം വണ്ടിന് ചെറിയ ഒരു ചുണ്ടെലിയോളം വലുപ്പമുണ്ടാകും. സ്കാറബയഡേ (Scarabaeidae) കുടുംബത്തില്‍പ്പെട്ട ഇവ ഗോലിയാത്തസ് (Goliathus) ജീനസില്‍ ഉള്‍പ്പെടുന്നു. ആറ് സ്പീഷീസുകളുണ്ട്. ഇവയില്‍ ഏറ്റവും വലിയ ഇനം വണ്ടുകളുടെ ശാ.നാ. ഗോലിയാത്തസ് ഗോലിയാത്തസ് (Goliathus goliathus) എന്നാണ്.

ഗോലിയാത്ത് വണ്ട്

ഈയിനം വണ്ടുകളുടെ കാലുകളില്‍ നീണ്ടുവളഞ്ഞ നഖങ്ങളുണ്ട്. മരത്തില്‍ പിടിച്ചുകയറാന്‍ ഈ നഖങ്ങള്‍ ഇവയെ സഹായിക്കുന്നു. തല താരതമ്യേന ചെറുതാണ്. ആണ്‍വണ്ടുകളുടെ ശീര്‍ഷ ഭാഗത്ത് മുന്നോട്ടു നീണ്ടു നില്‍ക്കുന്ന മുഴകള്‍ (protuberances) കാണപ്പെടുന്നു. ആണ്‍ വണ്ടുകള്‍ തമ്മില്‍ പ്രജനനകാലത്ത് നടക്കാറുള്ള സംഘട്ടനങ്ങളില്‍ തള്ളിമാറ്റാനുള്ള ഒരായുധമായി ഇത് ഉപയോഗപ്പെടുത്താറുണ്ട്. വക്ഷഭാഗം (Thorax) വീര്‍ത്തും നിരവധി നീണ്ട വെള്ള വരകളോടുകൂടിയതുമാണ്. പക്ഷചര്‍മത്തിന്റെ (elytra) നിറം വെളുപ്പു മുതല്‍ കറുപ്പുവരെയാകാം. ഇതില്‍ നിരവധി പാടുകളും കാണാറുണ്ട്.

നന്നായി പറക്കാന്‍ കഴിവുള്ള വണ്ടിനങ്ങളാണിവ. കാടുകളിലെ വള്ളിപ്പടര്‍പ്പുകള്‍ക്കു സമീപം വളരെ ഉയരത്തില്‍ പറക്കാറുണ്ട്. വള്ളിച്ചെടികള്‍ തുരന്ന് ഉള്ളിലെ പാലുപോലുള്ള ദ്രാവകമാണ് ഇവ കുടിക്കുന്നത്. മുന്‍കാലുകള്‍ ഉപയോഗിച്ച് തൊലികളഞ്ഞ് വാഴപ്പഴം തിന്നാനും ഇവയ്ക്കു കഴിയും. ഇവയുടെ മറ്റ് ജീവശാസ്ത്ര പ്രത്യേകതകളെപ്പറ്റി അധിക വിവരമൊന്നും ലഭ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍