This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗതോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അഗതോണ്‍ (ബി.സി. 448 - 402)) |
|||
വരി 14: | വരി 14: | ||
പുരാണ കഥാപാത്രങ്ങളെ ആശ്രയിച്ചിരുന്ന സമകാലികരായ മറ്റു പല നാടകകൃത്തുക്കളില്നിന്നും ഭിന്നമായി കാല്പനിക കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വതന്ത്ര നാടകങ്ങള്‍ രചിച്ച ആദ്യത്തെ നാടകകൃത്ത് എന്ന പ്രത്യേകപ്രാധാന്യം അഗതോണിനുണ്ട്. | പുരാണ കഥാപാത്രങ്ങളെ ആശ്രയിച്ചിരുന്ന സമകാലികരായ മറ്റു പല നാടകകൃത്തുക്കളില്നിന്നും ഭിന്നമായി കാല്പനിക കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വതന്ത്ര നാടകങ്ങള്‍ രചിച്ച ആദ്യത്തെ നാടകകൃത്ത് എന്ന പ്രത്യേകപ്രാധാന്യം അഗതോണിനുണ്ട്. | ||
+ | [[Category:ജീവചരിത്രം]] |
11:07, 7 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗതോണ്‍ (ബി.സി. 448 - 402)
Agathon
ഗ്രീക് നാടകകൃത്തും കവിയും. വിഖ്യാത നാടകകൃത്തായിരുന്ന യൂറിപിഡീസിന്റെയും ചിന്തകനായ പ്ളേറ്റോയുടെയും ഉറ്റമിത്രമായിരുന്നു.
ഇദ്ദേഹത്തിന്റെദുരന്തനാടകരചനാവൈദഗ്ധ്യത്തെഅരിസ്റ്റോട്ടല്പ്രശംസിച്ചിട്ടുണ്ട്.ബി.സി.416-ല്ഡിയോനൈഷ്യാക്കില്വച്ചുനടന്നകലോത്സവത്തിലെശോകാന്ത കാവ്യരചനാമത്സരത്തില് അഗതോണ്‍ വിജയം വരിച്ചു. സിമ്പോസിയം എന്ന ഗ്രന്ഥത്തില്‍ പ്ളേറ്റോ ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്. അഗതോണ്‍ രചിച്ച ഒരു കവിതയുടെ 40 വരികള്‍ സിമ്പോസിയത്തില്‍ ഉദ്ധരിച്ചിരിക്കുന്നു.
യൂറിപിഡീസിനെപ്പോലെ തന്നെ അഗതോണും അര്ക്കേലിയസ് രാജാവിന്റെ ക്ഷണം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കവി സദസ്സിലെ അംഗമായി കുറെനാള്‍ കഴിയുകയും ചെയ്തു. പ്ളേറ്റോയുടെ പ്രോട്ടഗോറസ് എന്ന കൃതിയില്‍ അഗതോണിനെ ഒരു അഭിജാതകുടുംബത്തിലെ സുമുഖനായ യുവാവായി അവതരിപ്പിച്ചിട്ടുണ്ട്.
അഗതോണില് മൗലികപ്രതിഭയും പ്രതിപാദനസൗകുമാര്യവും ഒത്തിണങ്ങിയിരുന്നു. പ്ളേറ്റോ ഉദ്ധരിച്ചിട്ടുള്ള കവിതാംശത്തില്നിന്ന് ഇദ്ദേഹത്തിന്റെ കാവ്യശൈലിയുടെ ഔല്‍കൃഷ്ട്യം മനസ്സിലാക്കുവാന്‍ സാധിക്കും.
അരിസ്റ്റോഫനിസ് എന്ന ഗ്രീക് നാടകകൃത്ത് തെസ്മോഫോറിയാസൂസേ എന്ന കൃതിയില്‍ അഗതോണിനെ അതിനിശിതമായി പരിഹസിക്കുന്നു. അഗതോണ്‍ വെറും സ്ത്രൈണ സൗന്ദര്യാരാധകന് മാത്രമാണെന്നും ഇദ്ദേഹത്തിന്റെ കാവ്യശൈലി അനാകര്‍ഷകവും ദുര്‍ബലവുമാണെന്നും അരിസ്റ്റോഫനിസിന് അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം തവളകള്‍ (Frogs) എന്ന വിഖ്യാത നാടകത്തിലെ ചില കഥാപാത്രങ്ങളിലൂടെ ഈ അഭിപ്രായം വ്യക്തമാക്കിയിട്ടുമുണ്ട്.
പുരാണ കഥാപാത്രങ്ങളെ ആശ്രയിച്ചിരുന്ന സമകാലികരായ മറ്റു പല നാടകകൃത്തുക്കളില്നിന്നും ഭിന്നമായി കാല്പനിക കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വതന്ത്ര നാടകങ്ങള്‍ രചിച്ച ആദ്യത്തെ നാടകകൃത്ത് എന്ന പ്രത്യേകപ്രാധാന്യം അഗതോണിനുണ്ട്.