This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗീസിങ്, സുബാഷ് (1936 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ഗീസിങ്, സുബാഷ് (1936 - )== ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (ഏചഘഎ) ...) |
(→ഗീസിങ്, സുബാഷ് (1936 - )) |
||
വരി 1: | വരി 1: | ||
==ഗീസിങ്, സുബാഷ് (1936 - )== | ==ഗീസിങ്, സുബാഷ് (1936 - )== | ||
- | ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ( | + | [[ചിത്രം:Gising subash.png|150px|right|thumb|സുബാഷ് ഗീസിങ്]] |
+ | |||
+ | ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (GNLF) നേതാവും ഡാര്‍ജിലിങ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ പ്രഥമ അധ്യക്ഷനും. 1936 ജൂണ്‍ 2-നു ഡാര്‍ജിലിങ്ങില്‍ ബുധിമാന്‍ ഗീസിങ്ങിന്റെ മകനായി ജനിച്ചു. ഡാര്‍ജിലിങ്ങില്‍ ഒന്‍പതാം ക്ലാസുവരെ പഠിച്ചശേഷം സൈന്യത്തില്‍ ചേര്‍ന്നു. 1958-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ വിജയിച്ചു. 1960-ല്‍ സൈനിക സേവനത്തില്‍ നിന്നും വിരമിച്ച ഗീസിങ് ഡാര്‍ജിലിങ്ങില്‍ തിരിച്ചെത്തി സ്കൂള്‍ അധ്യാപകനായി. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ ഗീസിങ് ഗൂര്‍ഖാലീഗിന്റെ യുവജന വിഭാഗത്തില്‍ ചേര്‍ന്നു. ഡാര്‍ജിലിങ്ങിലെ തീവ്രവാദി വിഭാഗമായ 'തരുണ്‍സംഘി'ല്‍ അംഗമായിരിക്കെ 1966-ലെ ഭക്ഷ്യസമരത്തിന്റെ ഭാഗമായി ഏ. 7-ന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് നേപ്പാളി പാര്‍ട്ടിക്കും അതിനുശേഷം പ്രാന്തോസോങ് എന്ന കക്ഷിക്കും 1980-ല്‍ ഗൂര്‍ഖാ വിമോചന മുന്നണിക്കും ഇദ്ദേഹം രൂപം നല്‍കി. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനത്തിനുവേണ്ടിയുള്ള നിരവധി സമര പരിപാടികള്‍ക്ക് സുബാഷ് ഗീസിങ് നേതൃത്വം നല്‍കി. ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് എന്ന നിലയില്‍ ഗീസിങ്ങും കേന്ദ്ര-പശ്ചിമബംഗാള്‍ ഗവണ്‍മെന്റുകളും ചേര്‍ന്ന് 1988 ആഗ. 22-ന് ഒപ്പുവച്ച കരാര്‍ അനുസരിച്ച് ഡാര്‍ജിലിങ് ആസ്ഥാനമായി ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ രൂപവത്കൃതമായി. കൗണ്‍സിലിലേക്ക് 1988 ഡി. 15-നു നടന്ന തെരഞ്ഞെടുപ്പില്‍ ഗൂര്‍ഖാ വിമോചന മുന്നണി ഭൂരിപക്ഷം നേടി. കൗണ്‍സിലിന്റെ ആദ്യ അധ്യക്ഷനായി സുബാഷ് ഗീസിങ്ങിനെ തെരഞ്ഞെടുത്തു. 1994-ലെ തെരഞ്ഞെടുപ്പിലും മത്സരിച്ച് ജയിച്ച ഇദ്ദേഹം ഒരിക്കല്‍ക്കൂടി നാഷണല്‍ കൗണ്‍സിലിന്റെ അധ്യക്ഷനായി. അതേസമയം ജി.എന്‍.എല്‍.എഫില്‍ നിന്നും വിഭജിച്ച് പുതിയ സംഘടനയ്ക്ക് രൂപം നല്കിയ ചേതന്‍ ഷെര്‍പ 1995-ല്‍ ഇദ്ദേഹത്തിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചു. പില്ക്കാലത്ത് ജനമുക്തി മോര്‍ച്ച എന്ന സംഘടനകൂടി രൂപീകൃതമായതോടെ ഒരു കാലത്ത് ഏക ശക്തിയായിരുന്ന ജെ.എന്‍.എല്‍.എഫിന്റെ അജയ്യ ശക്തി ചോദ്യംചെയ്യപ്പെട്ടു. എന്നിരുന്നാലും നാഗാലാന്‍ഡ്, മേഘാലയ, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചരിത്രത്തില്‍ സുബാഷ് ഗീസിങ് പ്രമുഖ ഘടകമാണ്. |
Current revision as of 16:03, 28 നവംബര്‍ 2015
ഗീസിങ്, സുബാഷ് (1936 - )
ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (GNLF) നേതാവും ഡാര്‍ജിലിങ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ പ്രഥമ അധ്യക്ഷനും. 1936 ജൂണ്‍ 2-നു ഡാര്‍ജിലിങ്ങില്‍ ബുധിമാന്‍ ഗീസിങ്ങിന്റെ മകനായി ജനിച്ചു. ഡാര്‍ജിലിങ്ങില്‍ ഒന്‍പതാം ക്ലാസുവരെ പഠിച്ചശേഷം സൈന്യത്തില്‍ ചേര്‍ന്നു. 1958-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ വിജയിച്ചു. 1960-ല്‍ സൈനിക സേവനത്തില്‍ നിന്നും വിരമിച്ച ഗീസിങ് ഡാര്‍ജിലിങ്ങില്‍ തിരിച്ചെത്തി സ്കൂള്‍ അധ്യാപകനായി. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ ഗീസിങ് ഗൂര്‍ഖാലീഗിന്റെ യുവജന വിഭാഗത്തില്‍ ചേര്‍ന്നു. ഡാര്‍ജിലിങ്ങിലെ തീവ്രവാദി വിഭാഗമായ 'തരുണ്‍സംഘി'ല്‍ അംഗമായിരിക്കെ 1966-ലെ ഭക്ഷ്യസമരത്തിന്റെ ഭാഗമായി ഏ. 7-ന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് നേപ്പാളി പാര്‍ട്ടിക്കും അതിനുശേഷം പ്രാന്തോസോങ് എന്ന കക്ഷിക്കും 1980-ല്‍ ഗൂര്‍ഖാ വിമോചന മുന്നണിക്കും ഇദ്ദേഹം രൂപം നല്‍കി. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനത്തിനുവേണ്ടിയുള്ള നിരവധി സമര പരിപാടികള്‍ക്ക് സുബാഷ് ഗീസിങ് നേതൃത്വം നല്‍കി. ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് എന്ന നിലയില്‍ ഗീസിങ്ങും കേന്ദ്ര-പശ്ചിമബംഗാള്‍ ഗവണ്‍മെന്റുകളും ചേര്‍ന്ന് 1988 ആഗ. 22-ന് ഒപ്പുവച്ച കരാര്‍ അനുസരിച്ച് ഡാര്‍ജിലിങ് ആസ്ഥാനമായി ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ രൂപവത്കൃതമായി. കൗണ്‍സിലിലേക്ക് 1988 ഡി. 15-നു നടന്ന തെരഞ്ഞെടുപ്പില്‍ ഗൂര്‍ഖാ വിമോചന മുന്നണി ഭൂരിപക്ഷം നേടി. കൗണ്‍സിലിന്റെ ആദ്യ അധ്യക്ഷനായി സുബാഷ് ഗീസിങ്ങിനെ തെരഞ്ഞെടുത്തു. 1994-ലെ തെരഞ്ഞെടുപ്പിലും മത്സരിച്ച് ജയിച്ച ഇദ്ദേഹം ഒരിക്കല്‍ക്കൂടി നാഷണല്‍ കൗണ്‍സിലിന്റെ അധ്യക്ഷനായി. അതേസമയം ജി.എന്‍.എല്‍.എഫില്‍ നിന്നും വിഭജിച്ച് പുതിയ സംഘടനയ്ക്ക് രൂപം നല്കിയ ചേതന്‍ ഷെര്‍പ 1995-ല്‍ ഇദ്ദേഹത്തിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചു. പില്ക്കാലത്ത് ജനമുക്തി മോര്‍ച്ച എന്ന സംഘടനകൂടി രൂപീകൃതമായതോടെ ഒരു കാലത്ത് ഏക ശക്തിയായിരുന്ന ജെ.എന്‍.എല്‍.എഫിന്റെ അജയ്യ ശക്തി ചോദ്യംചെയ്യപ്പെട്ടു. എന്നിരുന്നാലും നാഗാലാന്‍ഡ്, മേഘാലയ, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചരിത്രത്തില്‍ സുബാഷ് ഗീസിങ് പ്രമുഖ ഘടകമാണ്.