This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗീയാന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Guyana) |
(→സമ്പദ്വ്യവസ്ഥ.) |
||
വരി 25: | വരി 25: | ||
ഇംഗ്ലീഷാണ് ഗീയാനയുടെ ഔദ്യോഗിക ഭാഷ. മുഖ്യവ്യവഹാരഭാഷയും ഇംഗ്ലീഷു തന്നെ. ഈസ്റ്റ്ഇന്ത്യാക്കാര്‍ക്കിടയില്‍ ഹിന്ദിയും ഉറുദുവും വ്യാപകമായി പ്രചാരത്തിലുണ്ട്. ജനസംഖ്യയില്‍ 85 ശ.മാ.വും സാക്ഷരരാണ്. 6-നും 14-നും മധ്യേ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഭരണഘടന നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. ജോര്‍ജ് ടൌണ്‍ കേന്ദ്രമാക്കി പ്രവത്തിക്കുന്ന ഗീയാനാ സര്‍വകലാശാലയാണ് രാജ്യത്തെ ഏക സര്‍വകലാശാല. | ഇംഗ്ലീഷാണ് ഗീയാനയുടെ ഔദ്യോഗിക ഭാഷ. മുഖ്യവ്യവഹാരഭാഷയും ഇംഗ്ലീഷു തന്നെ. ഈസ്റ്റ്ഇന്ത്യാക്കാര്‍ക്കിടയില്‍ ഹിന്ദിയും ഉറുദുവും വ്യാപകമായി പ്രചാരത്തിലുണ്ട്. ജനസംഖ്യയില്‍ 85 ശ.മാ.വും സാക്ഷരരാണ്. 6-നും 14-നും മധ്യേ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഭരണഘടന നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. ജോര്‍ജ് ടൌണ്‍ കേന്ദ്രമാക്കി പ്രവത്തിക്കുന്ന ഗീയാനാ സര്‍വകലാശാലയാണ് രാജ്യത്തെ ഏക സര്‍വകലാശാല. | ||
- | === | + | ===സമ്പദ് വ്യവസ്ഥ === |
കൃഷി, ഉത്പാദനം, സംസ്കരണം, ഖനനം, എന്നിവയാണ് ഗീയാനിയന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ. ഇതില്‍ കൃഷിയും ഖനനവും പ്രഥമ സ്ഥാനത്താണ്. ഫലഭൂയിഷ്ഠമായ മണ്ണ്, വിഭവ സമ്പന്നമായ വനങ്ങള്‍, വ്യാപകമായ ഖനിജ സമ്പത്ത്, ജലവൈദ്യുതോര്‍ജ ഉത്പാദനത്തിന് അനുയോജ്യമാം വിധമുള്ള നൈസര്‍ഗിക ജലപാതങ്ങള്‍ എന്നിവ ഗീയാനിയന്‍ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. | കൃഷി, ഉത്പാദനം, സംസ്കരണം, ഖനനം, എന്നിവയാണ് ഗീയാനിയന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ. ഇതില്‍ കൃഷിയും ഖനനവും പ്രഥമ സ്ഥാനത്താണ്. ഫലഭൂയിഷ്ഠമായ മണ്ണ്, വിഭവ സമ്പന്നമായ വനങ്ങള്‍, വ്യാപകമായ ഖനിജ സമ്പത്ത്, ജലവൈദ്യുതോര്‍ജ ഉത്പാദനത്തിന് അനുയോജ്യമാം വിധമുള്ള നൈസര്‍ഗിക ജലപാതങ്ങള്‍ എന്നിവ ഗീയാനിയന്‍ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. | ||
വരി 32: | വരി 32: | ||
ലോകത്തെ ബോക്സൈറ്റ് ഉത്പാദകരില്‍ പ്രമുഖസ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഗീയാന. അലുമിനിയം വ്യവസായത്തിലാണ് ഈ അയിര് വ്യാപകമായി ഉപയോഗിക്കുന്നത്. ഗീയാനയുടെ കയറ്റുമതി ഉത്പന്നങ്ങളിലും ബോക്സൈറ്റ് അപ്രധാനമല്ലാത്ത സ്ഥാനം അലങ്കരിക്കുന്നു. വജ്രം, മാങ്ഗനീസ്, സ്വര്‍ണം എന്നിവയും ഗീയാനയില്‍ ഖനനം ചെയ്യപ്പെടുന്നുണ്ട്. | ലോകത്തെ ബോക്സൈറ്റ് ഉത്പാദകരില്‍ പ്രമുഖസ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഗീയാന. അലുമിനിയം വ്യവസായത്തിലാണ് ഈ അയിര് വ്യാപകമായി ഉപയോഗിക്കുന്നത്. ഗീയാനയുടെ കയറ്റുമതി ഉത്പന്നങ്ങളിലും ബോക്സൈറ്റ് അപ്രധാനമല്ലാത്ത സ്ഥാനം അലങ്കരിക്കുന്നു. വജ്രം, മാങ്ഗനീസ്, സ്വര്‍ണം എന്നിവയും ഗീയാനയില്‍ ഖനനം ചെയ്യപ്പെടുന്നുണ്ട്. | ||
- | + | ||
=== ചരിത്രവും ഭരണകൂടവും.=== | === ചരിത്രവും ഭരണകൂടവും.=== | ||
15:54, 28 നവംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
ഗീയാന
Guyana
തെക്കേ അമേരിക്കയുടെ വ. കിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന സ്വതന്ത്രപരമാധികാര രാഷ്ട്രം. ഔദ്യോഗികനാമം: കോപ്പറേറ്റീവ് റിപ്പബ്ലിക് ഒഫ് ഗിയാന. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ഏക തെക്കേ അമേരിക്കന്‍ രാജ്യമാണ് ഗീയാന. വ. കിഴക്കന്‍ തീരത്തെ മൂന്നു യൂറോപ്യന്‍ കോളനികളില്‍ ഒന്നായിരുന്ന ഗീയാന, മുന്‍പ് 'ബ്രിട്ടീഷ് ഗീയാന' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'ഗിയാന' എന്ന അമരേന്ത്യന്‍ പദത്തിന് 'ജലത്തിന്റെ നാട്' എന്നാണ് അര്‍ഥം. ഗീയാനയെ സംബന്ധിച്ചിടത്തോളം പ്രസ്തുത പേര് തികച്ചും അര്‍ഥവത്താണുതാനും. ഉഷ്ണമേഖലാ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാല്‍ താപനില വളരെ കൂടുതലാണെങ്കിലും അന്തരീക്ഷം പൊതുവേ ഈര്‍പ്പഭരിതമാണ്. മഴ സമൃദ്ധമായി ലഭിക്കുകയും ചെയ്യുന്നു. അതിരുകള്‍: കി. സുരിനാം, പ. വെനിസ്വേല, തെ.പ. ബ്രസീല്‍, വ. അത്ലാന്തിക് സമുദ്രം. വിസ്തൃതി: 2,14,969 ച.കി.മീ; ഏറ്റവും കൂടിയ ദൂരം തെ.വ. 797 കി.മീ; കി.പ. 497 കി.മീ; തീരദേശ ദൈര്‍ഘ്യം : 435 കി.മീ; തലസ്ഥാനം : ജോര്‍ജ് ടൌണ്‍, ജനസംഖ്യ : 7,44,768 (2011); ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്.
ഭൂപ്രകൃതിയും കാലാവസ്ഥയും.
ഭൂപ്രകൃതിയനുസരിച്ച് ഗീയാനയെ മൂന്നു പ്രധാന മേഖലകളായി വിഭജിക്കാം; തീരദേശ സമതലം, ഉള്‍നാടന്‍ വനപ്രദേശം, ഉന്നതതടം. മൂന്ന് മുതല്‍ 48 വരെ കി.മീ. ശ.ശ. വീതിയില്‍ അത്ലാന്തിക് തീരത്തായി വ്യാപിച്ചിരിക്കുന്ന ദൈര്‍ഘ്യമേറിയ ഭൂപ്രദേശമാണ് തീരദേശസമതലം. തീരപ്രദേശത്തിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പില്‍ നിന്നും സു. 3.5 മീ. താഴെയായാണ് സ്ഥിതിചെയ്യുന്നത്. കടല്‍ഭിത്തി, ഡ്രെയിനേജ്-കനാല്‍ സംവിധാനങ്ങളിലൂടെ ഇവിടം കടലാക്രമണത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയില്‍ 95 ശ.മാ.വും നിവസിക്കുന്ന തീരദേശമേഖലയിലാണ് രാജ്യത്തെ മുഖ്യവിളകളായ കരിമ്പും നെല്ലും സമൃദ്ധമായി കൃഷി ചെയ്യുന്നത്.
ഗീയാനയുടെ മൊത്തം ഭൂവിസ്തൃതിയുടെ ഏതാണ്ട് 85 ശതമാനത്തോളം ഉള്‍നാടന്‍ വനപ്രദേശമാകുന്നു. തീരദേശത്തിനു തെ. സ്ഥിതിചെയ്യുന്ന പീഠഭൂമിയെ ആവരണം ചെയ്യുന്ന മാതൃകയിലാണ് ഉള്‍നാടന്‍ വനപ്രദേശം കാണപ്പെടുന്നത്.
പര്‍വതങ്ങളും സാവന്നാസസ്യജാലവും ഉള്‍പ്പെടുന്ന ഭൂപ്രദേശമാണ് ഉന്നതതടം. ഇവിടത്തെ സസ്യപ്രകൃതിയില്‍ പുല്‍മേടുകള്‍ക്കും ഒറ്റപ്പെട്ട വൃക്ഷശേഖരങ്ങള്‍ക്കുമാണ് പ്രാമുഖ്യം. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് പര്‍വതങ്ങള്‍ അധികവും ഉപസ്ഥിതമായിട്ടുള്ളത്. ഇതര ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകിടക്കുന്ന പര്‍വതപ്രദേശങ്ങളില്‍ മനുഷ്യവാസം തീരെ കുറവാകുന്നു. അമേരിന്ത്യരാണ് ഇവിടത്തെ മുഖ്യജനവിഭാഗം. ഗീയാനയുടെ തെ.പ. ഉദ്ദേശം 16000 ച.കി.മീ. വിസ്തൃതിയില്‍ സാവന്നാ കാടുകള്‍ വ്യാപിച്ചിരിക്കുന്നു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും സാവന്നയുടെ ചെറിയൊരു മാതൃക കാണാം.
എസിക്യുബോ, ഡെമെറാറ, ബെര്‍ബിസി, കൗറന്റിനെ എന്നിവയാണ് ഗീയാനയിലെ മുഖ്യ നദികള്‍. രാജ്യത്തിന്റെ വ. ഭാഗത്തു നിന്നും ഉദ്ഭവിക്കുന്ന ഈ നദികള്‍ അത്ലാന്തിക് സമുദ്രത്തിലേക്കാണ് പ്രവഹിക്കുന്നത്. മറ്റൊരു നദിയായ മസാറുനി നദിയിലെ ഗ്രേറ്റ്ഫാള്‍സും ബൊട്ടാറോ നദിയിലെ കൈയെറ്റര്‍ ഫാള്‍സും നയന മനോഹരങ്ങളായതിനാല്‍ ഈ പ്രദേശങ്ങള്‍ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
തികച്ചും വ്യതിരിക്തമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഭൂപ്രദേശമാണ് ഗീയാന. തീരദേശത്തു പൊതുവേ ഈര്‍പ്പഭരിതമായ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു; ശ.ശ.താപനില 270 സെ; വാര്‍ഷികവര്‍ഷപാതം 230 സെ.മീ. ഏറ്റവും കൂടുതല്‍ മഴലഭിക്കുന്ന വനപ്രദേശവും ഉന്നതതടവും താപനിലയുടെ ശ.ശ.യില്‍ മുന്നിലാണ്.
ജനങ്ങളും ജീവിതരീതിയും.
ഗീയാനയുടെ ജനസംഖ്യയില്‍ പകുതിയിലധികവും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇന്ത്യയില്‍ നിന്നും ഇവിടത്തെ തോട്ടങ്ങളില്‍ പണിയെടുക്കുന്നതിനു വേണ്ടി കുടിയേറിയ ഇന്ത്യന്‍ വംശജരുടെ പിന്‍തലമുറക്കാരായ ഈസ്റ്റിന്ത്യാക്കാരാണ്. ഇവരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ഈസ്റ്റിന്ത്യാക്കാരില്‍ ചെറിയൊരുവിഭാഗം കരിമ്പിന്‍ തോട്ടങ്ങളില്‍ ഇപ്പോഴും പണിയെടുക്കുന്നുണ്ട്. ശേഷിക്കുന്നവര്‍ കൃഷിയിടങ്ങളോടു ചേര്‍ന്നു നിര്‍മിച്ചിട്ടുള്ള ചെറിയ കെട്ടിടങ്ങളില്‍ താമസിക്കുകയും ചെയ്യുന്നു. നെല്ലും പച്ചക്കറികളുമാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. ഗീയാനയുടെ പട്ടണപ്രദേശങ്ങളിലും ഈസ്റ്റ് ഇന്ത്യന്‍വംശജര്‍ നിവസിക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഇക്കൂട്ടര്‍ പ്രധാനമായും തൊഴില്‍ ചെയ്യുന്നത്.
അടിമക്കച്ചവടം വ്യാപകമായിരുന്ന കാലഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്നും അടിമകളായി എത്തിയ കറുത്ത വര്‍ഗക്കാരുടെ പിന്‍ഗാമികളാണ് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത്. ജനസംഖ്യയുടെ 40 ശ.മാനത്തോളം വരുന്ന ഇക്കൂട്ടര്‍ ഇപ്പോള്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുകയും പട്ടണങ്ങളിലും നഗരങ്ങളിലും നിവസിക്കുകയും ചെയ്യുന്നു. അമേരിന്ത്യര്‍, യൂറോപ്യര്‍, ചീനര്‍ തുടങ്ങിയവരാണ് ഇതര ജനവിഭാഗങ്ങള്‍. അമേരിന്ത്യന്‍ വംശജരില്‍ ചെറിയൊരു വിഭാഗം നായാടി ഉപജീവനം സാധ്യമാക്കുമ്പോള്‍ ശേഷിക്കുന്നവര്‍ കൃഷിയും തടിവ്യാപാരവും ധനാഗമമാര്‍ഗങ്ങളായി സ്വീകരിച്ചിരിക്കുന്നു.
ഇംഗ്ലീഷാണ് ഗീയാനയുടെ ഔദ്യോഗിക ഭാഷ. മുഖ്യവ്യവഹാരഭാഷയും ഇംഗ്ലീഷു തന്നെ. ഈസ്റ്റ്ഇന്ത്യാക്കാര്‍ക്കിടയില്‍ ഹിന്ദിയും ഉറുദുവും വ്യാപകമായി പ്രചാരത്തിലുണ്ട്. ജനസംഖ്യയില്‍ 85 ശ.മാ.വും സാക്ഷരരാണ്. 6-നും 14-നും മധ്യേ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഭരണഘടന നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. ജോര്‍ജ് ടൌണ്‍ കേന്ദ്രമാക്കി പ്രവത്തിക്കുന്ന ഗീയാനാ സര്‍വകലാശാലയാണ് രാജ്യത്തെ ഏക സര്‍വകലാശാല.
സമ്പദ് വ്യവസ്ഥ
കൃഷി, ഉത്പാദനം, സംസ്കരണം, ഖനനം, എന്നിവയാണ് ഗീയാനിയന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ. ഇതില്‍ കൃഷിയും ഖനനവും പ്രഥമ സ്ഥാനത്താണ്. ഫലഭൂയിഷ്ഠമായ മണ്ണ്, വിഭവ സമ്പന്നമായ വനങ്ങള്‍, വ്യാപകമായ ഖനിജ സമ്പത്ത്, ജലവൈദ്യുതോര്‍ജ ഉത്പാദനത്തിന് അനുയോജ്യമാം വിധമുള്ള നൈസര്‍ഗിക ജലപാതങ്ങള്‍ എന്നിവ ഗീയാനിയന്‍ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു.
കരിമ്പാണ് ഗീയാനയിലെ മുഖ്യവിള. കയറ്റുമതിയില്‍ പഞ്ചസാര മുന്നില്‍ നില്‍ക്കുന്നു. വിസ്തൃതമായ കരിമ്പിന്‍ തോട്ടങ്ങള്‍ ഗീയാനയില്‍ എവിടെയും കാണാം. നെല്ലാണ് വിളകളില്‍ രണ്ടാം സ്ഥാനത്ത്. തീരദേശത്തോടടുത്തുള്ള പ്രദേശങ്ങളിലാണ് നെല്‍കൃഷി വ്യാപകമായിട്ടുള്ളത്. നാരകഫലങ്ങള്‍, കൊക്കൊ, നാളികേരം, കാപ്പി തുടങ്ങിയവയും ഗീയാനയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വാഴക്കൃഷിയും വ്യാപകമായിട്ടുണ്ട്.
ലോകത്തെ ബോക്സൈറ്റ് ഉത്പാദകരില്‍ പ്രമുഖസ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഗീയാന. അലുമിനിയം വ്യവസായത്തിലാണ് ഈ അയിര് വ്യാപകമായി ഉപയോഗിക്കുന്നത്. ഗീയാനയുടെ കയറ്റുമതി ഉത്പന്നങ്ങളിലും ബോക്സൈറ്റ് അപ്രധാനമല്ലാത്ത സ്ഥാനം അലങ്കരിക്കുന്നു. വജ്രം, മാങ്ഗനീസ്, സ്വര്‍ണം എന്നിവയും ഗീയാനയില്‍ ഖനനം ചെയ്യപ്പെടുന്നുണ്ട്.
ചരിത്രവും ഭരണകൂടവും.
1500-കളിലും 1600-കളിലുമാണ് യൂറോപ്യര്‍ ഗീയാനയില്‍ എത്തുന്നത്. യൂറോപ്യരുടെ ആഗമനത്തിനു മുന്‍പ് അറവാക് (Arawak), കരീബ്, വറാവു (Warrau) ഇന്ത്യര്‍ എന്നീ വിഭാഗങ്ങളാണ് ഈ പ്രദേശത്ത് അധിവസിച്ചിരിക്കുന്നത്. 1581-ല്‍ ഡച്ചുകാര്‍ ഇപ്പോള്‍ ഗീയാന എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശത്ത് ഒരു അധിവാസകേന്ദ്രം സ്ഥാപിക്കുകയും ആ പ്രദേശത്തിനുമേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. തുടന്നു ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും ഇതേ അവകാശവാദം ഉന്നയിച്ചു. 1841-ല്‍ ബ്രിട്ടന്‍ ഗീയാനയുടെ നിയന്ത്രണം കൈവശപ്പെടുത്തുകയും; 1831-ല്‍ ബ്രിട്ടീഷ് ഗീയാനാ കോളനി രൂപീകരിക്കുകയും ചെയ്തു.
ഗീയാനയില്‍ കുടിയേറി അധിവാസകേന്ദ്രങ്ങള്‍ സ്ഥാപിച്ച യൂറോപ്യര്‍ ഇവിടെ അടിമവ്യാപാരത്തിനു തുടക്കം കുറിച്ചു. ഗീയാനയിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്നതിനുവേണ്ടി ആഫ്രിക്കയില്‍ നിന്നും കറുത്ത വര്‍ഗക്കാരെ കൊണ്ടുവന്നു. 1838-ല്‍ അടിമത്തം നിരോധിച്ചതോടെ തോട്ടങ്ങളില്‍ അടിമപ്പണി ചെയ്തിരുന്ന നല്ലൊരു ശ.മാ കറുത്തവര്‍ തോട്ടപ്പണിയില്‍ നിന്നും വിമുക്തരായി. തുടര്‍ന്ന് തോട്ടം ഉടമകള്‍ ഇന്ത്യയില്‍ നിന്നും തോട്ടപ്പണിക്കായി തൊഴിലാളികളെ ഇറക്കുമതി ചെയ്തു തുടങ്ങി.
1940-കളില്‍ ബ്രിട്ടന്‍, ബ്രിട്ടീഷ് ഗീയാനയ്ക്ക് സ്വയംഭരണം നല്‍കുന്നതിന്റെ ഭാഗമായി ജനങ്ങളില്‍ ഭൂരിഭാഗത്തിനും വോട്ടവകാശം അനുവദിക്കുകയും നിയമനിര്‍മാണ സഭയിലേക്ക് കൂടുതല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു.
1953-ല്‍ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് പ്രോഗ്രസ്സീവ് പാര്‍ട്ടി ഭൂരിപക്ഷം നേടി. പാര്‍ട്ടിയുടെ നേതാവായ ചെഡ്ഢി ജഗാന്‍ അധികാരത്തില്‍ വരികയും ചെയ്തു. തുടര്‍ന്ന് ബ്രിട്ടന്‍ ഭരണഘടനയെ അസാധുവാക്കുകയും ജഗാനെ അധികാരത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് 1957-ലും 1961-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ജഗാന്റെ പാര്‍ട്ടി ഭൂരിപക്ഷം നേടുകയും അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.
1961-ഓടെ ഗീയാനയില്‍ ഒരു സ്വതന്ത്ര രാഷ്ട്രരൂപീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ അരങ്ങേറി. പുതിയ ഭരണഘടന ദേശീയ കാര്യങ്ങളില്‍ ബ്രിട്ടന്റെ നിയന്ത്രണം നിലനിര്‍ത്തി. പ്രതിരോധം, വിദേശകാര്യം എന്നിവയ്ക്കു പുറമേ ആയിരുന്നു ഈ നിര്‍ദേശം. പക്ഷേ, 1962-ല്‍ ഗീയാനയില്‍ ഈസ്റ്റിന്ത്യാക്കാരും, കറുത്തവരും തമ്മിലുള്ള സംഘര്‍ഷം ശക്തിപ്പെട്ടു. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ബ്രിട്ടന്‍ ഗീയാനയില്‍ മറ്റൊരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 1964-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ്-യുണൈറ്റഡ് ഫോഴ്സ് സഖ്യം അധികാരത്തിലെത്തി.
1966 മേയ് 26-ന് ബ്രിട്ടീഷ്ഗീയാന ഗീയാന എന്ന പേരില്‍ സ്വതന്ത്ര രാഷ്ട്രമായി. പി.എന്‍.സി. നേതാവ് ഫോര്‍ബെസ്ബേണ്‍ഹാം ഗീയാനയുടെ പ്രഥമ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഗീയാനയുടെ ശക്തനായ നേതാവ് എന്നാണ് ഫോര്‍ബെസ് ബേണ്‍ഹാം വിശേഷിപ്പിക്കപ്പെടുന്നത്. 1968-മുതല്‍ 1992-വരെ ഗീയാനയുടെ നിയമനിര്‍മാണസഭയില്‍ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം നിലനിര്‍ത്താനായി.
1960-കളോടെ ഗീയാന പുത്തന്‍ സാമ്പത്തിക വികസന പ്രക്രിയയ്ക്കു വിധേയമാവുകയും ഇതര കരീബിയന്‍ രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് സാമ്പത്തിക നവീകരണത്തിനു വേണ്ടി പ്രയത്നിക്കുകയും ചെയ്തു. 1970-ല്‍ ഗവണ്‍മെന്റ് സോഷ്യലിസ്റ്റ്-സാമ്പത്തിക പദ്ധതികള്‍ സ്വീകരിച്ചു. പ്രധാന വ്യവസായ ശാലകളും വിദേശ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന ഖനികളും വ്യവസായങ്ങളും ഇതോടെ ഗവണ്‍മെന്റിന്റെ അധീനതയിലായി.
1980-വരെ ബേണ്‍ഹാം തന്നെയായിരുന്നു ഗീയാനയുടെ പ്രധാനമന്ത്രി. 1980-ല്‍ ഇദ്ദേഹം പ്രസിഡന്റിന്റെ അധികാരപരിധി വ്യാപിപ്പിക്കുകയും പ്രസിഡന്റിന്റെ ഔദ്യോഗിക വസതി രാജ്യത്തെ പരമോന്നത ഭരണ നിര്‍വഹണകേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തു. 1985-ല്‍ ഇദ്ദേഹം അന്തരിച്ചു. ബേണ്‍ഹാമിന്റെ മരണത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഹഗ് ഡെസ്മോണ്ട് ഹോയറ്റെ പ്രസിഡന്റായി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം നേതൃത്വം നല്കിയ പി.എന്‍.സി. ഭൂരിപക്ഷംനേടി അധികാരത്തിലെത്തി. ഇത്തവണയും ഹോയറ്റെ തന്നെയായിരുന്നു പ്രസിഡന്റ്. എന്നാല്‍ 1992-ലെ തെരഞ്ഞെടുപ്പില്‍ പി.പി.പി. ഭൂരിപക്ഷം നേടുകയും പാര്‍ട്ടിയുടെ നേതാവ് ജഗാന്‍ പ്രസിഡന്റാവുകയും ചെയ്തു. ഇതോടെ ആഫ്രോ-ഗീയാനീസ് പരമ്പരാഗത ഭരണക്രമത്തിന് തിരശ്ശീല വീണു.
ദശാബ്ദത്തിന്റെ രണ്ടാം പകുതിയില്‍ അന്താരാഷ്ട്ര നാണയനിധി മുന്നോട്ടുവച്ച ഘടനാപരമായ മാറ്റങ്ങള്‍ (structural Adjustment Programme) രാജ്യത്ത് നടപ്പാക്കപ്പെട്ടു തുടങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് 1997 മാര്‍ച്ചില്‍ ജഗാന്‍ മരണപ്പെടുകയും സാമുവല്‍ ഹിന്റ്സ് പ്രധാനമന്ത്രിയാവുകയും ചെയ്തുവെങ്കില്‍ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജഗാന്റെ വിധവ ജാനറ്റ് ജഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നും ഭരണഘടന പരിഷ്കരിക്കാമെന്നുമുള്ള ജാനറ്റിന്റെ ഉറപ്പ് പ്രതിപക്ഷ നേതാവായ ഹോയ്ടെ അംഗീകരിച്ചില്ല. ധനമന്ത്രിയായിരുന്ന ഭരത് ജാഗ്ദോ 1999-ല്‍ പ്രധാനമന്ത്രിയായി. 2001 മാര്‍ച്ചില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ 90 ശ. വോട്ടോടെ ജഗാദൊ അധികാരം നിലനിര്‍ത്തി. 2005-ല്‍ ഉണ്ടായ പ്രകൃതിക്ഷോഭം രാജ്യത്തെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുകയുണ്ടായി. 2008-ല്‍ ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുമായി ഗിയാന വിവിധ കരാറുകളില്‍ ഏര്‍പ്പെട്ടു. 2011-ല്‍ ആഗസ്റ്റിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടത്.