This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിനിപ്പന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗിനിപ്പന്നി== കാവിഡേ (Cavidae) ജന്തുകുടുംബത്തില്‍പ്പെട്ട, ചെറിയ ക...)
(ഗിനിപ്പന്നി)
 
വരി 1: വരി 1:
==ഗിനിപ്പന്നി==
==ഗിനിപ്പന്നി==
 +
[[ചിത്രം:Ginipanni cavia pocellus.png|200px|right|thumb|തെക്കേ അമേരിക്കന്‍ ഗിനിപ്പന്നി]]
കാവിഡേ (Cavidae) ജന്തുകുടുംബത്തില്‍പ്പെട്ട, ചെറിയ കാലുകളും ചെറിയ ചെവികളും ഉള്ള വാലില്ലാത്ത കരണ്ടുതീനി. കാവിയ ജീനസില്‍പ്പെട്ട ഇവയുടെ ശാ.നാ. കാവിയ പോര്‍സെല്ലസ് (Cavia porcellus) എന്നാണ്. തെക്കേ അമേരിക്കയിലെ ഗയാന (Guiana) ആണ് ഇവയുടെ ജന്മദേശം. വൈവിധ്യമാര്‍ന്ന പരിതഃസ്ഥിതികളില്‍ ഇവ വളരുന്നുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയ ഗിനിപ്പന്നിക്ക് 22 മുതല്‍ 35 വരെ സെ.മീ. നീളവും 500 മുതല്‍ 750 വരെ ഗ്രാം ഭാരവും ഉണ്ടാവും. ഇണക്കി വളര്‍ത്തുന്നയിനങ്ങളുടെ ഭാരം 1.3 കി.ഗ്രാം വരെ ആകാറുണ്ട്. ഇവയുടെ മുന്‍കാലില്‍ നാലും പിന്‍കാലില്‍ മൂന്നും വിരലുകള്‍ വീതം കാണപ്പെടുന്നു. വിരലുകളില്‍ നഖങ്ങളും ഉണ്ട്. ശരീരത്തില്‍ ചാരനിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള ഒരു രോമാവരണവുമുണ്ട്. ഇണക്കി വളര്‍ത്തുന്നയിനങ്ങള്‍ക്ക് ശരീരനിറത്തില്‍ വ്യതിയാനങ്ങള്‍ കണ്ടുവരുന്നു.

Current revision as of 15:44, 26 നവംബര്‍ 2015

ഗിനിപ്പന്നി

തെക്കേ അമേരിക്കന്‍ ഗിനിപ്പന്നി

കാവിഡേ (Cavidae) ജന്തുകുടുംബത്തില്‍പ്പെട്ട, ചെറിയ കാലുകളും ചെറിയ ചെവികളും ഉള്ള വാലില്ലാത്ത കരണ്ടുതീനി. കാവിയ ജീനസില്‍പ്പെട്ട ഇവയുടെ ശാ.നാ. കാവിയ പോര്‍സെല്ലസ് (Cavia porcellus) എന്നാണ്. തെക്കേ അമേരിക്കയിലെ ഗയാന (Guiana) ആണ് ഇവയുടെ ജന്മദേശം. വൈവിധ്യമാര്‍ന്ന പരിതഃസ്ഥിതികളില്‍ ഇവ വളരുന്നുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയ ഗിനിപ്പന്നിക്ക് 22 മുതല്‍ 35 വരെ സെ.മീ. നീളവും 500 മുതല്‍ 750 വരെ ഗ്രാം ഭാരവും ഉണ്ടാവും. ഇണക്കി വളര്‍ത്തുന്നയിനങ്ങളുടെ ഭാരം 1.3 കി.ഗ്രാം വരെ ആകാറുണ്ട്. ഇവയുടെ മുന്‍കാലില്‍ നാലും പിന്‍കാലില്‍ മൂന്നും വിരലുകള്‍ വീതം കാണപ്പെടുന്നു. വിരലുകളില്‍ നഖങ്ങളും ഉണ്ട്. ശരീരത്തില്‍ ചാരനിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള ഒരു രോമാവരണവുമുണ്ട്. ഇണക്കി വളര്‍ത്തുന്നയിനങ്ങള്‍ക്ക് ശരീരനിറത്തില്‍ വ്യതിയാനങ്ങള്‍ കണ്ടുവരുന്നു.

ശരീരത്തിന്റെ പുഷ്ടിയും മാംസക്കൂറുംകൊണ്ടാണ് കരണ്ടുതീനികളായ ഇവയ്ക്ക് പന്നി എന്ന പേരു വന്നതെന്നു കരുതപ്പെടുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഗിനി വഴിയാണ് ഇവ ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്നത്. അതിനുശേഷമാണ് ഇവയ്ക്ക് ഗിനിപ്പന്നി എന്ന പേരു വന്നത്. ജന്മദേശമായ ഗയാനയുടെ പേര് തെറ്റായി ചേര്‍ത്തുപയോഗിച്ചതുവഴിയാണ് ഈ പേര് കിട്ടിയതെന്ന അഭിപ്രായവും ഉണ്ട്.

സമൂഹജീവിതം നയിക്കുന്ന ഗിനിപ്പന്നി പുനം ഉണ്ടാക്കിയാണ് കഴിഞ്ഞുകൂടുന്നത്. ഒരു സംഘത്തില്‍ എട്ട് മുതല്‍ 30 വരെ അംഗങ്ങള്‍ ഉണ്ടാകും. രാത്രിയിലാണ് ഇവ ആഹാരസമ്പാദനത്തിനായി പുറത്ത് വരുന്നത്. പച്ചിലകളും സസ്യഭാഗങ്ങളുമാണ് പ്രധാന ആഹാരം. ധാരാളം പച്ചിലകളും സസ്യങ്ങളും നല്കിയാല്‍ കുറേ ദിവസം വെള്ളം കിട്ടിയില്ലെങ്കിലും ഇവയ്ക്ക് പ്രശ്നമില്ല. ഇണക്കി വളര്‍ത്തുന്നയിനങ്ങള്‍ക്ക് റെഡിമെയ്ഡ് സമീകൃതാഹാരവും നല്കാറുണ്ട്.

ഗിനിപ്പന്നിക്ക് ഒരു പ്രത്യേക പ്രജനനകാലം ഇല്ലെന്നു പറയാം. ഗര്‍ഭകാലം 60-70 ദിവസങ്ങളാണ്. ഒരു പ്രസവത്തില്‍ ശ.ശ. നാലു കുഞ്ഞുങ്ങള്‍ കാണും. മൂന്നാഴ്ചകൊണ്ട് സ്വതന്ത്രജീവിതം നയിക്കുവാന്‍ പാകമാകുന്ന ഇവയ്ക്ക് ലൈംഗിക വളര്‍ച്ചയെത്തുവാന്‍ രണ്ടുമാസം മതി. ഗിനിപ്പന്നിയുടെ ശ.ശ. ആയുര്‍ദൈര്‍ഘ്യം രണ്ടു വര്‍ഷമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഏഴു വര്‍ഷം വരെ ജീവിച്ചവയും ഉണ്ട്. വളര്‍ത്തുമൃഗങ്ങള്‍ എന്നതിനെക്കാള്‍ ജീവശാസ്ത്രപരീക്ഷണമൃഗങ്ങള്‍ എന്ന നിലയിലാണ് ഇവയെ കൂടുതലായും ഉപയോഗിച്ചുവരുന്നത്. തെക്കേ അമേരിക്കയില്‍ ഇവയുടെ മാംസം ഭക്ഷിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍