This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാല്‍ബ്രേത്ത്, ജോണ്‍ കെന്നത്ത് (1908 - 2006)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ഗാല്‍ബ്രേത്ത്, ജോണ്‍ കെന്നത്ത് (1908 - 2006)== ==Galbraith, John Kenneth== യു.എസ്. നയതന...) |
(→Galbraith, John Kenneth) |
||
വരി 3: | വരി 3: | ||
==Galbraith, John Kenneth== | ==Galbraith, John Kenneth== | ||
- | യു.എസ്. നയതന്ത്രജ്ഞനും ധനതത്ത്വശാസ്ത്രജ്ഞനും. കാനഡയിലെ ഒണ്ടാറിയോയില് 1908 ഒ. 15-ന് ഗാല്‍ബ്രേത്ത് ജനിച്ചു. ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം | + | [[ചിത്രം:Galbraith john kenneth.png|150px|right|thumb|ജോണ്‍ കെന്നത്ത് ഗാല്‍ബ്രേത്ത്]] |
- | നേടിയശേഷം കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ധനതത്ത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും സമ്പാദിച്ചു. ഹാര്‍വാഡ്, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം യു.എസ്. പൗരത്വം നേടുകയും തുടര്‍ന്ന് 1940-ല്‍ യു.എസ്. സര്‍വീസില്‍ സേവനം ആരംഭിക്കുകയും ചെയ്തു. 'നാഷണല്‍ ഡിഫന്‍സ് അഡ്വൈസറി കമ്മിഷന്', 'പ്രൈസ് അഡ്മിനിസ്ട്രേഷന്', 'യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റ്രാറ്റജിക് ബോംബിങ് സര്‍വേ', 'ഇക്കണോമിക് സെക്യൂരിറ്റി പോളിസി' തുടങ്ങിയ വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം ഫോര്‍ച്യൂണ്‍ എന്ന മാസികയുടെ പത്രാധിപരായും (1943-48) പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ എക്കണോമിക്സ് അസ്സോസിയേഷന് പ്രസിഡന്റ് (1972), ദി ജേര്‍ണല്‍ ഒഫ് പോസ്റ്റ് കൈനീഷ്യന്‍ എക്കണോമിക്സിന്റെ ചെയര്മാന് എന്നീ നിലകളിലും ശ്രദ്ധേയനായി. | + | യു.എസ്. നയതന്ത്രജ്ഞനും ധനതത്ത്വശാസ്ത്രജ്ഞനും. കാനഡയിലെ ഒണ്ടാറിയോയില് 1908 ഒ. 15-ന് ഗാല്‍ബ്രേത്ത് ജനിച്ചു. ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ധനതത്ത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും സമ്പാദിച്ചു. ഹാര്‍വാഡ്, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം യു.എസ്. പൗരത്വം നേടുകയും തുടര്‍ന്ന് 1940-ല്‍ യു.എസ്. സര്‍വീസില്‍ സേവനം ആരംഭിക്കുകയും ചെയ്തു. 'നാഷണല്‍ ഡിഫന്‍സ് അഡ്വൈസറി കമ്മിഷന്', 'പ്രൈസ് അഡ്മിനിസ്ട്രേഷന്', 'യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റ്രാറ്റജിക് ബോംബിങ് സര്‍വേ', 'ഇക്കണോമിക് സെക്യൂരിറ്റി പോളിസി' തുടങ്ങിയ വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം ഫോര്‍ച്യൂണ്‍ എന്ന മാസികയുടെ പത്രാധിപരായും (1943-48) പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ എക്കണോമിക്സ് അസ്സോസിയേഷന് പ്രസിഡന്റ് (1972), ദി ജേര്‍ണല്‍ ഒഫ് പോസ്റ്റ് കൈനീഷ്യന്‍ എക്കണോമിക്സിന്റെ ചെയര്മാന് എന്നീ നിലകളിലും ശ്രദ്ധേയനായി. |
ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് ഗാല്‍ബ്രേത്ത്. ഉത്പാദനം വര്‍ധിപ്പിക്കുവാന്‍ പൊതുമേഖലയ്ക്ക് മുന്‍തൂക്കം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ള അഫ്ളുവന്റ് സൊസൈറ്റി (1958) എന്ന കൃതിയും നിലവിലുള്ള കമ്പോളവ്യവസ്ഥ അഴിച്ചു പണിയേണ്ടതിന്റെ ആവശ്യകത പ്രതിപാദിക്കുന്ന ന്യൂ ഇന്‍ഡസ്ട്രിയല്‍ സ്റ്റേറ്റ് (1967) എന്ന കൃതിയുമാണ് ഇദ്ദേഹത്തിന്റെ മികച്ച സംഭാവനകള്‍. 1952-ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ ക്യാപിറ്റല്‍, ദ കണ്‍സെപ്റ്റ് ഒഫ് കൗണ്ടര്വെയിലിങ്പവര്, 1955-ല്‍ പ്രസിദ്ധപ്പെടുത്തിയ ദ ഗ്രേറ്റ് ക്രാഷ്, 1929, ക്യാപിറ്റിലിസം, കമ്യൂണിസം ആന്‍ഡ് കോ-എക്സിസ്റ്റന്‍സ് (1988), എ ലൈഫ് ഇന്‍ അവര്‍ ടൈംസ് (1981), ദി അനാട്ടമി ഒഫ് പവര്‍ (1983), ലെറ്റേഴ്സ് ടു കെന്നഡി (1998), ദി എസെന്‍ഷ്യല്‍ ഗാല്‍ബ്രേത്ത് (2001) തുടങ്ങി 50-ലേറെ ധനതത്ത്വശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2005-ല്‍ രചിച്ച ജോണ്‍ കെന്നത്ത് ഗാല്‍ബ്രേത്ത് ആന്‍ഡ് ദി ഫ്യൂച്ചര്‍ ഒഫ് എക്കണോമിക്സാണ് ഏറ്റവും ഒടുവില്‍ പ്രസിദ്ധീകൃതമായ കൃതി. | ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് ഗാല്‍ബ്രേത്ത്. ഉത്പാദനം വര്‍ധിപ്പിക്കുവാന്‍ പൊതുമേഖലയ്ക്ക് മുന്‍തൂക്കം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ള അഫ്ളുവന്റ് സൊസൈറ്റി (1958) എന്ന കൃതിയും നിലവിലുള്ള കമ്പോളവ്യവസ്ഥ അഴിച്ചു പണിയേണ്ടതിന്റെ ആവശ്യകത പ്രതിപാദിക്കുന്ന ന്യൂ ഇന്‍ഡസ്ട്രിയല്‍ സ്റ്റേറ്റ് (1967) എന്ന കൃതിയുമാണ് ഇദ്ദേഹത്തിന്റെ മികച്ച സംഭാവനകള്‍. 1952-ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ ക്യാപിറ്റല്‍, ദ കണ്‍സെപ്റ്റ് ഒഫ് കൗണ്ടര്വെയിലിങ്പവര്, 1955-ല്‍ പ്രസിദ്ധപ്പെടുത്തിയ ദ ഗ്രേറ്റ് ക്രാഷ്, 1929, ക്യാപിറ്റിലിസം, കമ്യൂണിസം ആന്‍ഡ് കോ-എക്സിസ്റ്റന്‍സ് (1988), എ ലൈഫ് ഇന്‍ അവര്‍ ടൈംസ് (1981), ദി അനാട്ടമി ഒഫ് പവര്‍ (1983), ലെറ്റേഴ്സ് ടു കെന്നഡി (1998), ദി എസെന്‍ഷ്യല്‍ ഗാല്‍ബ്രേത്ത് (2001) തുടങ്ങി 50-ലേറെ ധനതത്ത്വശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2005-ല്‍ രചിച്ച ജോണ്‍ കെന്നത്ത് ഗാല്‍ബ്രേത്ത് ആന്‍ഡ് ദി ഫ്യൂച്ചര്‍ ഒഫ് എക്കണോമിക്സാണ് ഏറ്റവും ഒടുവില്‍ പ്രസിദ്ധീകൃതമായ കൃതി. |
Current revision as of 17:30, 25 നവംബര്‍ 2015
ഗാല്‍ബ്രേത്ത്, ജോണ്‍ കെന്നത്ത് (1908 - 2006)
Galbraith, John Kenneth
യു.എസ്. നയതന്ത്രജ്ഞനും ധനതത്ത്വശാസ്ത്രജ്ഞനും. കാനഡയിലെ ഒണ്ടാറിയോയില് 1908 ഒ. 15-ന് ഗാല്‍ബ്രേത്ത് ജനിച്ചു. ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ധനതത്ത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും സമ്പാദിച്ചു. ഹാര്‍വാഡ്, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം യു.എസ്. പൗരത്വം നേടുകയും തുടര്‍ന്ന് 1940-ല്‍ യു.എസ്. സര്‍വീസില്‍ സേവനം ആരംഭിക്കുകയും ചെയ്തു. 'നാഷണല്‍ ഡിഫന്‍സ് അഡ്വൈസറി കമ്മിഷന്', 'പ്രൈസ് അഡ്മിനിസ്ട്രേഷന്', 'യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റ്രാറ്റജിക് ബോംബിങ് സര്‍വേ', 'ഇക്കണോമിക് സെക്യൂരിറ്റി പോളിസി' തുടങ്ങിയ വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം ഫോര്‍ച്യൂണ്‍ എന്ന മാസികയുടെ പത്രാധിപരായും (1943-48) പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ എക്കണോമിക്സ് അസ്സോസിയേഷന് പ്രസിഡന്റ് (1972), ദി ജേര്‍ണല്‍ ഒഫ് പോസ്റ്റ് കൈനീഷ്യന്‍ എക്കണോമിക്സിന്റെ ചെയര്മാന് എന്നീ നിലകളിലും ശ്രദ്ധേയനായി.
ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് ഗാല്‍ബ്രേത്ത്. ഉത്പാദനം വര്‍ധിപ്പിക്കുവാന്‍ പൊതുമേഖലയ്ക്ക് മുന്‍തൂക്കം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ള അഫ്ളുവന്റ് സൊസൈറ്റി (1958) എന്ന കൃതിയും നിലവിലുള്ള കമ്പോളവ്യവസ്ഥ അഴിച്ചു പണിയേണ്ടതിന്റെ ആവശ്യകത പ്രതിപാദിക്കുന്ന ന്യൂ ഇന്‍ഡസ്ട്രിയല്‍ സ്റ്റേറ്റ് (1967) എന്ന കൃതിയുമാണ് ഇദ്ദേഹത്തിന്റെ മികച്ച സംഭാവനകള്‍. 1952-ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ ക്യാപിറ്റല്‍, ദ കണ്‍സെപ്റ്റ് ഒഫ് കൗണ്ടര്വെയിലിങ്പവര്, 1955-ല്‍ പ്രസിദ്ധപ്പെടുത്തിയ ദ ഗ്രേറ്റ് ക്രാഷ്, 1929, ക്യാപിറ്റിലിസം, കമ്യൂണിസം ആന്‍ഡ് കോ-എക്സിസ്റ്റന്‍സ് (1988), എ ലൈഫ് ഇന്‍ അവര്‍ ടൈംസ് (1981), ദി അനാട്ടമി ഒഫ് പവര്‍ (1983), ലെറ്റേഴ്സ് ടു കെന്നഡി (1998), ദി എസെന്‍ഷ്യല്‍ ഗാല്‍ബ്രേത്ത് (2001) തുടങ്ങി 50-ലേറെ ധനതത്ത്വശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2005-ല്‍ രചിച്ച ജോണ്‍ കെന്നത്ത് ഗാല്‍ബ്രേത്ത് ആന്‍ഡ് ദി ഫ്യൂച്ചര്‍ ഒഫ് എക്കണോമിക്സാണ് ഏറ്റവും ഒടുവില്‍ പ്രസിദ്ധീകൃതമായ കൃതി.
ഗാല്ബ്രേത്തിന്റെ സേവനങ്ങളെ മാനിച്ച് ടൊറന്‍ഡോ, മിച്ചിഗന്‍, സാസ് കാച്ചവന് തുടങ്ങി 18 സര്‍വകലാശാലകള്‍ ഇദ്ദേഹത്തെ ഡി.ലിറ്റ് നല്കി ആദരിച്ചു. ദി അമേരിക്കന്‍ ഹ്യുമനിസ്റ്റ് അസോസിയേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹ്യുമനിസ്റ്റ് ഒഫ് ദ ഇയര്‍ (1985), കനേഡിയന്‍ ഗവണ്മെന്റിന്റെ ഓര്‍ഡര്‍ ഒഫ് കാനഡ, സ്വാതന്ത്യ്രത്തിനായുള്ള അമേരിക്കന്പ്രസിഡന്ഷ്യല് മെഡല്‍ (1946, 2000) എന്നിവ ഗാല്ബ്രേത്തിനെ തേടിയെത്തിയ പുരസ്കാരങ്ങളാണ്.
1961 മുതല്‍ 1963 വരെ ഗാല്‍ബ്രേത്ത് യു.എസ്. അംബാസഡറായി ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചു. 1988 സെപ്. 24-ന് ഹാര്‍വാഡ് പ്രഭാഷണം നടത്തുന്നതിനുവേണ്ടി ഗാല്‍ബ്രേത്ത് ഡല്‍ഹി സന്ദര്‍ശിക്കുകയുണ്ടായി 2001-ല്‍ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തെ പദ്മഭൂഷണ്‍ നല്കി ആദരിച്ചു. 2006 ഏ. 29-ന് ഇദ്ദേഹം നിര്യാതനായി.