This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാര്‍ഡ്നെര്‍, ആവ (1922 - 90)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: == ഗാര്‍ഡ്നെര്‍, ആവ (1922 - 90) == ==Gardner, Ava== യു.എസ്. ചലച്ചിത്രതാരം. ലോകത്തി...) |
(→Gardner, Ava) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
==Gardner, Ava== | ==Gardner, Ava== | ||
+ | |||
+ | [[ചിത്രം:Ava Gardne crop.png|100px|right|thumb|ആവ ഗാര്‍ഡ്നെര്‍]] | ||
യു.എസ്. ചലച്ചിത്രതാരം. ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളിലൊരാളെന്നു വിശേഷിപ്പിക്കപ്പെട്ടു പോന്നിരുന്നു. പുരുഷന്മാരെ ആകര്‍ഷിക്കുകയും ഭാര്യമാരെ വിഷമിപ്പിക്കുകയും ചെയ്യുന്ന തന്റേടക്കാരിയും വിഷയാസക്തയുമായ കഥാപാത്രങ്ങളാണ് ആവ ഗാര്‍ഡ്നെറുടെ ഏറ്റവും പ്രശസ്തമായ വേഷങ്ങള്‍. | യു.എസ്. ചലച്ചിത്രതാരം. ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളിലൊരാളെന്നു വിശേഷിപ്പിക്കപ്പെട്ടു പോന്നിരുന്നു. പുരുഷന്മാരെ ആകര്‍ഷിക്കുകയും ഭാര്യമാരെ വിഷമിപ്പിക്കുകയും ചെയ്യുന്ന തന്റേടക്കാരിയും വിഷയാസക്തയുമായ കഥാപാത്രങ്ങളാണ് ആവ ഗാര്‍ഡ്നെറുടെ ഏറ്റവും പ്രശസ്തമായ വേഷങ്ങള്‍. |
Current revision as of 16:24, 22 നവംബര്‍ 2015
ഗാര്‍ഡ്നെര്‍, ആവ (1922 - 90)
Gardner, Ava
യു.എസ്. ചലച്ചിത്രതാരം. ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളിലൊരാളെന്നു വിശേഷിപ്പിക്കപ്പെട്ടു പോന്നിരുന്നു. പുരുഷന്മാരെ ആകര്‍ഷിക്കുകയും ഭാര്യമാരെ വിഷമിപ്പിക്കുകയും ചെയ്യുന്ന തന്റേടക്കാരിയും വിഷയാസക്തയുമായ കഥാപാത്രങ്ങളാണ് ആവ ഗാര്‍ഡ്നെറുടെ ഏറ്റവും പ്രശസ്തമായ വേഷങ്ങള്‍.
വടക്കന്‍ കരോലിനായിലെ ഒരു ദരിദ്രകുടുംബത്തില്‍ 1922 ഡി. 24-നു ജനിച്ചു. 1942-ല്‍ എം.ജി.എം നിര്‍മിച്ച വി വേര് ഡാന്‍സിങ് ആണ് ആദ്യചിത്രം. ഹെമിങ്വേ കൃതികളായ ദ് സണ്‍ ആള്‍സോ റൈസസ്, ദ് സ്നോസ് ഒഫ് കിളിമഞ്ജാരോ എന്നിവയുടെ ചലച്ചിത്രാവിഷ്കരണത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ജോര്‍ജ് കുക്കോര്‍ എം.ജി.എമ്മിനുവേണ്ടി നിര്‍മിച്ച ഭവാനി ജങ്ഷനില്‍ ഒരു ആംഗ്ളോ ഇന്ത്യനായി വേഷമിട്ടു. ടെന്നസ്സി വില്യംസിന്റെ നാടകമായ ദ് നൈറ്റ് ഒഫ് ദ് ഇഗ്വാന ജോണ്‍ ഹസ്റ്റണ്‍ ചലച്ചിത്രമാക്കിപ്പോള് ഒരു മുന്‍ പുരോഹിതനായി വേഷമിട്ട റിച്ചാര്‍ഡ് ബര്ട്ടനോടൊപ്പം സത്രം സൂക്ഷിപ്പുകാരിയായി പ്രത്യക്ഷപ്പെട്ടു. ക്ലാര്‍ക്ക് ഗേബിള്‍, ഗ്രിഗറി പെക്ക് എന്നീ നടന്മാരോടൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. ജോസഫ് മാന്കീവിസിന്റെ ദി ബെയര്‍ഫുട്ട് കോണ്ടസായില് ഗാര്‍ഡ്നെര്‍ ഒരു ചലച്ചിത്രതാരത്തെയാണവതരിപ്പിച്ചത്. റീത്താ ഹെയ്വര്ത്തിനെ മാതൃകയാക്കിയാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചതെങ്കിലും ഒരര്ഥത്തിലത് ആവ ഗാഡ്നെറുടെ പ്രതിരൂപമായി മാറി. ദാരിദ്യ്രത്തില്‍ തുടങ്ങുകയും ചലച്ചിത്രരംഗത്തു വിളങ്ങുകയും പുരുഷന്മാര്ക്ക് അത്യാകര്ഷകമായിത്തീരുകയും ചെയ്ത നടിയാണീ കഥാപാത്രം. ഗാര്‍ഡ്നെറുടെ മറ്റു മികച്ച ചിത്രങ്ങളില്‍ പണ്ടോറം ആന്‍ഡ് ദ് ഫ്ളയിങ് ഡച്ച്മാന്, മൊഗാംബോ, ദ് ഗ്രേറ്റ് സിന്നര്‍ എന്നിവയുള്‍പ്പെടുന്നു. 1986 വരെ തുടര്‍ച്ചയായി ചലച്ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന ആവ ഗാര്‍ഡ്നെര്‍ ന്യുമോണിയ ബാധിതയായതിനെത്തുടര്‍ന്ന് 67-ാമത്തെ വയസ്സില്‍ (1990) ലണ്ടനില്‍ അന്തരിച്ചു.
(വിജയകൃഷ്ണന്)