This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രിയാവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അക്രിയാവാദം)
 
വരി 6: വരി 6:
നോ: പൂരണകശ്യപന്‍
നോ: പൂരണകശ്യപന്‍
 +
[[Category:തത്ത്വശാസ്ത്രം]]

Current revision as of 10:01, 7 ഏപ്രില്‍ 2008

അക്രിയാവാദം

പൂരണകശ്യപന്‍ എന്ന മുനി പ്രചരിപ്പിച്ച ഒരു സിദ്ധാന്തം. ഒരുവന്‍ ചെയ്യുന്ന കര്‍മം പുണ്യമായാലും പാപമായാലും ഫലം ആത്മാവിനെ സ്പര്‍ശിക്കുന്നില്ല എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. ആത്മാവു തികച്ചും നിഷ്ക്രിയമാണ്. അതുകൊണ്ടാണ് കര്‍മങ്ങള്‍ അതിനെ തീണ്ടാത്തത്. പൂരണകശ്യപന്‍ ഹേതുവിനെയും തന്മൂലം ഫലത്തെയും അംഗീകരിക്കുന്നില്ല (അഹേതുവാദം). അഹേതുവാദത്തിലധിഷ്ഠിതമായ അക്രിയാവാദമനുസരിച്ച് ഒരുവന്‍ ജീവിതം മുഴുവന്‍ സത്യധര്‍മാദികള്‍ പാലിച്ചു നടന്നാലും ധ്വംസിച്ചു നടന്നാലും അവന്റെ പ്രവൃത്തികള്‍ അവനെ യോഗ്യനോ അയോഗ്യനോ ആക്കുന്നില്ല.

പൂര്‍ണത കൈവന്നവന്‍ എന്ന അര്‍ഥത്തിലാണ് അക്രിയാവാദത്തിന്റെ ഉപജ്ഞാതാവായ ഈ കശ്യപന്‍ പൂരണ(പൂര്‍ണ)കശ്യപനായത്. ബ്രാഹ്മണകുലജാതനായ ഇദ്ദേഹം ഒരു മതവിഭാഗത്തിന്റെ (അക്രിയാവാദികള്‍) സ്ഥാപകഗുരുവായിരുന്നു. അജാതശത്രു എന്ന രാജാവ് ഒരിക്കല്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അക്രിയാവാദം വിശദീകരിക്കപ്പെടുകയുണ്ടായി എന്ന് ഒരു കഥയുണ്ട്. നന്മതിന്മകള്‍ സങ്കല്പത്തെ പൂര്‍ണമായും നിഷേധിക്കുന്ന ഒരു മതം ഭാരതത്തില്‍ അറിയപ്പെട്ടിട്ടുള്ളത്. ചാര്‍വാകന്റേതു മാത്രമാകയാല്‍ അക്രിയാവാദത്തിലൂടെ പൂരണകശ്യപന്‍ വിവക്ഷിച്ചിട്ടുള്ളത് ആത്മാവ് നിഷ്ക്രിയമാണെന്നും നന്മതിന്മകള്‍ ക്കതീതമാണെന്നുമുള്ള വേദപ്രതിപാദിതമായ തത്ത്വം തന്നെയായിരിക്കുമെന്ന് ഒരഭിപ്രായമുണ്ട്. പൂരണകശ്യപസിദ്ധാന്തം സാംഖ്യസിദ്ധാന്തത്തില്‍ നിന്ന് ഭിന്നമല്ലെന്ന് ശീലാങ്കന്‍ എന്ന ജൈനവ്യാഖ്യാതാവ് പറഞ്ഞിട്ടുമുണ്ട്. ജ്ഞാനത്തിനും അന്തര്‍ദൃഷ്ടിക്കും ഹേതുവിന്റെ ആവശ്യമില്ല എന്ന പക്ഷമാണ് കശ്യപനുണ്ടായിരുന്നത്. ഇതായിരിക്കണം അഹേതുവാദത്തിന്റെ നിഷ്കൃഷ്ടമായ പൊരുള്‍.

നോ: പൂരണകശ്യപന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍