This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 5: | വരി 5: | ||
ബി.സി. 3-ാം ശ.-ത്തില്‍ അക്കിയന്‍ ലീഗ് സ്ഥാപിതമായതോടെ അക്കിയ ഗ്രീസിന്റെ രാഷ്ട്രീയകേന്ദ്രമായി. പ്രസ്തുത ലീഗിന്റെ നിയമമനുസരിച്ച് നഗരരാജ്യങ്ങളുടെ സ്വാതന്ത്യ്രം അംഗീകരിക്കുന്ന ഒരു ജനായത്ത കേന്ദ്രഭരണകൂടവും ഘടകരാജ്യങ്ങള്ക്കു തുല്യപ്രാതിനിധ്യമുള്ള നിയമനിര്‍മാണസഭയും രൂപംകൊണ്ടു. എന്നാല്‍ ഒരു സംയുക്തസൈന്യമോ കേന്ദ്ര നികുതി സമ്പ്രദായമോ ആവിഷ്കരിക്കുവാന്‍ ലീഗിന് കഴിഞ്ഞില്ല. റോമാക്കാരുടെ ആക്രമണം (ബി.സി. 146) അക്കിയയുടെ പതനം കുറിച്ചു. അതിനുശേഷം കുറേക്കാലത്തേക്ക് ദക്ഷിണഗ്രീസ് പൊതുവേ അക്കിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നോ: അക്കീയന്‍ ലീഗ് | ബി.സി. 3-ാം ശ.-ത്തില്‍ അക്കിയന്‍ ലീഗ് സ്ഥാപിതമായതോടെ അക്കിയ ഗ്രീസിന്റെ രാഷ്ട്രീയകേന്ദ്രമായി. പ്രസ്തുത ലീഗിന്റെ നിയമമനുസരിച്ച് നഗരരാജ്യങ്ങളുടെ സ്വാതന്ത്യ്രം അംഗീകരിക്കുന്ന ഒരു ജനായത്ത കേന്ദ്രഭരണകൂടവും ഘടകരാജ്യങ്ങള്ക്കു തുല്യപ്രാതിനിധ്യമുള്ള നിയമനിര്‍മാണസഭയും രൂപംകൊണ്ടു. എന്നാല്‍ ഒരു സംയുക്തസൈന്യമോ കേന്ദ്ര നികുതി സമ്പ്രദായമോ ആവിഷ്കരിക്കുവാന്‍ ലീഗിന് കഴിഞ്ഞില്ല. റോമാക്കാരുടെ ആക്രമണം (ബി.സി. 146) അക്കിയയുടെ പതനം കുറിച്ചു. അതിനുശേഷം കുറേക്കാലത്തേക്ക് ദക്ഷിണഗ്രീസ് പൊതുവേ അക്കിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നോ: അക്കീയന്‍ ലീഗ് | ||
+ | [[Category:സ്ഥലം]] |
08:15, 7 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്കിയ
Achae
പ്രാചീന യവന നഗരരാഷ്ട്രങ്ങളിലൊന്ന്. ഇപ്പോള്‍ ഗ്രീസിലെ ഒരു ഘടകസംസ്ഥാനമായ അക്കിയ കൊറിന്തിയന്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. നിമ്നോന്നതമാണ് ഇവിടത്തെ ഭൂപ്രകൃതി. താഴ്വാരങ്ങള്‍ ഫലഭൂയിഷ്ഠവും, മുന്തിരികൃഷിക്കു പറ്റിയതുമാണ്. ഒലിവ് വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു. ഉയര്‍ന്ന ഭാഗങ്ങള്‍ പൊതുവേ വനപ്രദേശങ്ങളാണ്.
ബി.സി. 3-ാം ശ.-ത്തില്‍ അക്കിയന്‍ ലീഗ് സ്ഥാപിതമായതോടെ അക്കിയ ഗ്രീസിന്റെ രാഷ്ട്രീയകേന്ദ്രമായി. പ്രസ്തുത ലീഗിന്റെ നിയമമനുസരിച്ച് നഗരരാജ്യങ്ങളുടെ സ്വാതന്ത്യ്രം അംഗീകരിക്കുന്ന ഒരു ജനായത്ത കേന്ദ്രഭരണകൂടവും ഘടകരാജ്യങ്ങള്ക്കു തുല്യപ്രാതിനിധ്യമുള്ള നിയമനിര്‍മാണസഭയും രൂപംകൊണ്ടു. എന്നാല്‍ ഒരു സംയുക്തസൈന്യമോ കേന്ദ്ര നികുതി സമ്പ്രദായമോ ആവിഷ്കരിക്കുവാന്‍ ലീഗിന് കഴിഞ്ഞില്ല. റോമാക്കാരുടെ ആക്രമണം (ബി.സി. 146) അക്കിയയുടെ പതനം കുറിച്ചു. അതിനുശേഷം കുറേക്കാലത്തേക്ക് ദക്ഷിണഗ്രീസ് പൊതുവേ അക്കിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നോ: അക്കീയന്‍ ലീഗ്