This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോംവെല്‍, ഒളിവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cromwell, Oliver (1599 - 1658))
(Cromwell, Oliver (1599 - 1658))
 
വരി 7: വരി 7:
ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്‍. ബ്രിട്ടനിലെ ആഭ്യന്തരയുദ്ധകാലത്ത് രാജപക്ഷത്തെ എതിര്‍ത്തവരില്‍ പ്രമുഖനും പാര്‍ലമെന്ററി സൈന്യത്തിലെ ജനറലുമായിരുന്നു ഒളിവര്‍ ക്രോംവെല്‍. ചാള്‍സ് I-നെ തൂക്കിക്കൊന്നശേഷം രൂപവത്കൃതമായ കോമണ്‍വെല്‍ ത്തിന്റെ ഭരണാധിപന്‍ കൂടിയായിരുന്നു ഇദ്ദേഹം.

-
1599 ഏ. 25-ന് ഇംഗ്ലണ്ടിലെ ഹണ്ടിങ്ടണില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1616-ല്‍ കേംബ്രിജിലെ സിഡ്നി സസക്സ് കോളജില്‍  ചേര്‍ന്നുവെങ്കിലും പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന ഇദ്ദേഹം കുറേക്കാലം ലണ്ടനില്‍ താമസമാക്കി. 1628-ല്‍ ഹണ്ടിങ്ടണില്‍ നിന്നു പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അടുത്തവര്‍ഷം ജനുവരിയില്‍ത്തന്നെ ആ പാര്‍ലമെന്റ് പിരിച്ചുവിടപ്പെട്ടു. വീണ്ടും 1640-ല്‍ കേംബ്രിജില്‍ നിന്നു പാര്‍ലമെന്റംഗമായ ക്രോംവെല്‍ പാര്‍ലമെന്റില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ചാള്‍സ്-I വിളിച്ചുകൂട്ടിയ ദീര്‍ഘകാല പാര്‍ലമെന്റായിരുന്നു (Long Parliament)  ഇത്. 1642-ല്‍ ആഭ്യന്തരയുദ്ധകാലത്ത്  രാജാവിന്റെയും പാര്‍ലമെന്റിന്റെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മുതല്‍ പാര്‍ലമെന്റു പക്ഷത്തിനുവേണ്ടി പോരാടി വിജയം വരിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആഭ്യന്തര സമരങ്ങളിലെ അതിപ്രധാന യുദ്ധങ്ങളില്‍ പാര്‍ലമെന്ററി സൈന്യത്തിലെ ജനറലായിരുന്ന ക്രോംവെലിനു തന്റെ കഴിവുകള്‍ തെളിയിക്കുവാനും കഴിഞ്ഞു. 1648-ലെ രണ്ടാം ആഭ്യന്തര സമരത്തോടുകൂടി ക്രോംവെലിന്റെ സ്വാധീനത്തില്‍ രൂപവത്കൃതമായ ന്യൂമോഡല്‍ സൈന്യം ഇംഗ്ലണ്ടില്‍ മേധാവിത്വം സ്ഥാപിച്ചു. ചാള്‍സ്-മരണശിക്ഷയ്ക്കുവിധിക്കപ്പെട്ടതോടെ 1650 ജൂണ്‍ 26-ന് ക്രോംവെല്‍ പാര്‍ലമെന്ററി സൈന്യത്തിന്റെ കമാന്‍ഡര്‍ -ഇന്‍ ചീഫായി. ക്രോംവെലിന്റെ നേതൃത്വത്തില്‍ പട്ടാളമായിരുന്നു അന്ന് യഥാര്‍ഥത്തില്‍ ഭരണം നടത്തിയിരുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. അയര്‍ലണ്ടും സ്കോട്ട്ലന്‍ഡും കീഴടക്കിക്കൊണ്ട് ക്രോംവെല്‍ ഇംഗ്ലണ്ടിന്റെ നാവികാധിപത്യം പുനഃസ്ഥാപിച്ചു. ദീര്‍ഘകാല പാര്‍ലമെന്റിന്റെ അവശിഷ്ടമായിരുന്ന റംപ് പാര്‍ലമെന്റ് പിരിച്ചുവിട്ട് ചെറിയ പാര്‍ലമെന്റ് (ബെയര്‍ ബോണിന്റെ പാര്‍ലമെന്റ്) രൂപവത്കരിച്ചു ഭരണം നടത്താനുള്ള ഇദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. ഇതോടെ 1653-ല്‍ രൂപവത്കരിച്ച ഇന്‍സ്ട്രുമെന്റ് ഒഫ് ഗവണ്‍മെന്റ് എന്ന ഭരണഘടനപ്രകാരം ലോഡ് പ്രൊട്ടക്റ്റര്‍ (ഡി.16) എന്ന പേരില്‍ ഇംഗ്ലണ്ട് ഭരിച്ച ക്രോംവെല്‍ ഭരണസൗകര്യാര്‍ഥം രാജ്യത്തെ 11 ജില്ലകളായി വേര്‍തിരിച്ചു. ഭരണപരിഷ്കാരങ്ങളോട് വിയോജിക്കുകയും തനിക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തവരെ ഇദ്ദേഹം നെതര്‍ലന്‍സിലേക്കു നാടുകടത്തി. 1655-ല്‍ ഇദ്ദേഹം ഇംഗ്ലണ്ടിലെ ജനസഭ പിരിച്ചുവിടുകയും 1656-ല്‍ അടുത്ത പാര്‍ലമെന്റ് വിളിച്ചുകൂട്ടുകയും ചെയ്തു. 1653-57 കാലത്ത് ക്രോംവെല്‍ ഹോളണ്ട്, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ചു.  
+
1599 ഏ. 25-ന് ഇംഗ്ലണ്ടിലെ ഹണ്ടിങ്ടണില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1616-ല്‍ കേംബ്രിജിലെ സിഡ്നി സസക്സ് കോളജില്‍  ചേര്‍ന്നുവെങ്കിലും പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന ഇദ്ദേഹം കുറേക്കാലം ലണ്ടനില്‍ താമസമാക്കി. 1628-ല്‍ ഹണ്ടിങ്ടണില്‍ നിന്നു പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അടുത്തവര്‍ഷം ജനുവരിയില്‍ത്തന്നെ ആ പാര്‍ലമെന്റ് പിരിച്ചുവിടപ്പെട്ടു. വീണ്ടും 1640-ല്‍ കേംബ്രിജില്‍ നിന്നു പാര്‍ലമെന്റംഗമായ ക്രോംവെല്‍ പാര്‍ലമെന്റില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ചാള്‍സ്-I വിളിച്ചുകൂട്ടിയ ദീര്‍ഘകാല പാര്‍ലമെന്റായിരുന്നു (Long Parliament)  ഇത്. 1642-ല്‍ ആഭ്യന്തരയുദ്ധകാലത്ത്  രാജാവിന്റെയും പാര്‍ലമെന്റിന്റെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മുതല്‍ പാര്‍ലമെന്റു പക്ഷത്തിനുവേണ്ടി പോരാടി വിജയം വരിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആഭ്യന്തര സമരങ്ങളിലെ അതിപ്രധാന യുദ്ധങ്ങളില്‍ പാര്‍ലമെന്ററി സൈന്യത്തിലെ ജനറലായിരുന്ന ക്രോംവെലിനു തന്റെ കഴിവുകള്‍ തെളിയിക്കുവാനും കഴിഞ്ഞു. 1648-ലെ രണ്ടാം ആഭ്യന്തര സമരത്തോടുകൂടി ക്രോംവെലിന്റെ സ്വാധീനത്തില്‍ രൂപവത്കൃതമായ ന്യൂമോഡല്‍ സൈന്യം ഇംഗ്ലണ്ടില്‍ മേധാവിത്വം സ്ഥാപിച്ചു. ചാള്‍സ്-I മരണശിക്ഷയ്ക്കുവിധിക്കപ്പെട്ടതോടെ 1650 ജൂണ്‍ 26-ന് ക്രോംവെല്‍ പാര്‍ലമെന്ററി സൈന്യത്തിന്റെ കമാന്‍ഡര്‍ -ഇന്‍ ചീഫായി. ക്രോംവെലിന്റെ നേതൃത്വത്തില്‍ പട്ടാളമായിരുന്നു അന്ന് യഥാര്‍ഥത്തില്‍ ഭരണം നടത്തിയിരുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. അയര്‍ലണ്ടും സ്കോട്ട്ലന്‍ഡും കീഴടക്കിക്കൊണ്ട് ക്രോംവെല്‍ ഇംഗ്ലണ്ടിന്റെ നാവികാധിപത്യം പുനഃസ്ഥാപിച്ചു. ദീര്‍ഘകാല പാര്‍ലമെന്റിന്റെ അവശിഷ്ടമായിരുന്ന റംപ് പാര്‍ലമെന്റ് പിരിച്ചുവിട്ട് ചെറിയ പാര്‍ലമെന്റ് (ബെയര്‍ ബോണിന്റെ പാര്‍ലമെന്റ്) രൂപവത്കരിച്ചു ഭരണം നടത്താനുള്ള ഇദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. ഇതോടെ 1653-ല്‍ രൂപവത്കരിച്ച ഇന്‍സ്ട്രുമെന്റ് ഒഫ് ഗവണ്‍മെന്റ് എന്ന ഭരണഘടനപ്രകാരം ലോഡ് പ്രൊട്ടക്റ്റര്‍ (ഡി.16) എന്ന പേരില്‍ ഇംഗ്ലണ്ട് ഭരിച്ച ക്രോംവെല്‍ ഭരണസൗകര്യാര്‍ഥം രാജ്യത്തെ 11 ജില്ലകളായി വേര്‍തിരിച്ചു. ഭരണപരിഷ്കാരങ്ങളോട് വിയോജിക്കുകയും തനിക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തവരെ ഇദ്ദേഹം നെതര്‍ലന്‍സിലേക്കു നാടുകടത്തി. 1655-ല്‍ ഇദ്ദേഹം ഇംഗ്ലണ്ടിലെ ജനസഭ പിരിച്ചുവിടുകയും 1656-ല്‍ അടുത്ത പാര്‍ലമെന്റ് വിളിച്ചുകൂട്ടുകയും ചെയ്തു. 1653-57 കാലത്ത് ക്രോംവെല്‍ ഹോളണ്ട്, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ചു.  
    
1658  സെപ്. 3-ന് വൈറ്റ്ഹാളില്‍ ക്രോംവെല്‍ അന്തരിച്ചു.

Current revision as of 16:08, 20 സെപ്റ്റംബര്‍ 2015

ക്രോംവെല്‍, ഒളിവര്‍

Cromwell, Oliver (1599 - 1658)

ഒളിവര്‍ ക്രോംവെല്‍

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്‍. ബ്രിട്ടനിലെ ആഭ്യന്തരയുദ്ധകാലത്ത് രാജപക്ഷത്തെ എതിര്‍ത്തവരില്‍ പ്രമുഖനും പാര്‍ലമെന്ററി സൈന്യത്തിലെ ജനറലുമായിരുന്നു ഒളിവര്‍ ക്രോംവെല്‍. ചാള്‍സ് I-നെ തൂക്കിക്കൊന്നശേഷം രൂപവത്കൃതമായ കോമണ്‍വെല്‍ ത്തിന്റെ ഭരണാധിപന്‍ കൂടിയായിരുന്നു ഇദ്ദേഹം.

1599 ഏ. 25-ന് ഇംഗ്ലണ്ടിലെ ഹണ്ടിങ്ടണില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1616-ല്‍ കേംബ്രിജിലെ സിഡ്നി സസക്സ് കോളജില്‍ ചേര്‍ന്നുവെങ്കിലും പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന ഇദ്ദേഹം കുറേക്കാലം ലണ്ടനില്‍ താമസമാക്കി. 1628-ല്‍ ഹണ്ടിങ്ടണില്‍ നിന്നു പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അടുത്തവര്‍ഷം ജനുവരിയില്‍ത്തന്നെ ആ പാര്‍ലമെന്റ് പിരിച്ചുവിടപ്പെട്ടു. വീണ്ടും 1640-ല്‍ കേംബ്രിജില്‍ നിന്നു പാര്‍ലമെന്റംഗമായ ക്രോംവെല്‍ പാര്‍ലമെന്റില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ചാള്‍സ്-I വിളിച്ചുകൂട്ടിയ ദീര്‍ഘകാല പാര്‍ലമെന്റായിരുന്നു (Long Parliament) ഇത്. 1642-ല്‍ ആഭ്യന്തരയുദ്ധകാലത്ത് രാജാവിന്റെയും പാര്‍ലമെന്റിന്റെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മുതല്‍ പാര്‍ലമെന്റു പക്ഷത്തിനുവേണ്ടി പോരാടി വിജയം വരിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആഭ്യന്തര സമരങ്ങളിലെ അതിപ്രധാന യുദ്ധങ്ങളില്‍ പാര്‍ലമെന്ററി സൈന്യത്തിലെ ജനറലായിരുന്ന ക്രോംവെലിനു തന്റെ കഴിവുകള്‍ തെളിയിക്കുവാനും കഴിഞ്ഞു. 1648-ലെ രണ്ടാം ആഭ്യന്തര സമരത്തോടുകൂടി ക്രോംവെലിന്റെ സ്വാധീനത്തില്‍ രൂപവത്കൃതമായ ന്യൂമോഡല്‍ സൈന്യം ഇംഗ്ലണ്ടില്‍ മേധാവിത്വം സ്ഥാപിച്ചു. ചാള്‍സ്-I മരണശിക്ഷയ്ക്കുവിധിക്കപ്പെട്ടതോടെ 1650 ജൂണ്‍ 26-ന് ക്രോംവെല്‍ പാര്‍ലമെന്ററി സൈന്യത്തിന്റെ കമാന്‍ഡര്‍ -ഇന്‍ ചീഫായി. ക്രോംവെലിന്റെ നേതൃത്വത്തില്‍ പട്ടാളമായിരുന്നു അന്ന് യഥാര്‍ഥത്തില്‍ ഭരണം നടത്തിയിരുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. അയര്‍ലണ്ടും സ്കോട്ട്ലന്‍ഡും കീഴടക്കിക്കൊണ്ട് ക്രോംവെല്‍ ഇംഗ്ലണ്ടിന്റെ നാവികാധിപത്യം പുനഃസ്ഥാപിച്ചു. ദീര്‍ഘകാല പാര്‍ലമെന്റിന്റെ അവശിഷ്ടമായിരുന്ന റംപ് പാര്‍ലമെന്റ് പിരിച്ചുവിട്ട് ചെറിയ പാര്‍ലമെന്റ് (ബെയര്‍ ബോണിന്റെ പാര്‍ലമെന്റ്) രൂപവത്കരിച്ചു ഭരണം നടത്താനുള്ള ഇദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. ഇതോടെ 1653-ല്‍ രൂപവത്കരിച്ച ഇന്‍സ്ട്രുമെന്റ് ഒഫ് ഗവണ്‍മെന്റ് എന്ന ഭരണഘടനപ്രകാരം ലോഡ് പ്രൊട്ടക്റ്റര്‍ (ഡി.16) എന്ന പേരില്‍ ഇംഗ്ലണ്ട് ഭരിച്ച ക്രോംവെല്‍ ഭരണസൗകര്യാര്‍ഥം രാജ്യത്തെ 11 ജില്ലകളായി വേര്‍തിരിച്ചു. ഭരണപരിഷ്കാരങ്ങളോട് വിയോജിക്കുകയും തനിക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തവരെ ഇദ്ദേഹം നെതര്‍ലന്‍സിലേക്കു നാടുകടത്തി. 1655-ല്‍ ഇദ്ദേഹം ഇംഗ്ലണ്ടിലെ ജനസഭ പിരിച്ചുവിടുകയും 1656-ല്‍ അടുത്ത പാര്‍ലമെന്റ് വിളിച്ചുകൂട്ടുകയും ചെയ്തു. 1653-57 കാലത്ത് ക്രോംവെല്‍ ഹോളണ്ട്, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ചു.

1658 സെപ്. 3-ന് വൈറ്റ്ഹാളില്‍ ക്രോംവെല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍