This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാങ്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്രാങ്ക്== മുന്‍പിന്‍ ചലനവിഭാഗത്തില്‍പ്പെട്ട എന്‍ജിനുകളില...)
(ക്രാങ്ക്)
 
വരി 2: വരി 2:
മുന്‍പിന്‍ ചലനവിഭാഗത്തില്‍പ്പെട്ട എന്‍ജിനുകളില്‍ പിസ്റ്റന്റെ മുന്‍പിന്‍ ചലനത്തെ കറക്കചലനമാക്കി മാറ്റുന്ന യന്ത്രാവലിയുടെ ഒരു മുഖ്യഭാഗം.
മുന്‍പിന്‍ ചലനവിഭാഗത്തില്‍പ്പെട്ട എന്‍ജിനുകളില്‍ പിസ്റ്റന്റെ മുന്‍പിന്‍ ചലനത്തെ കറക്കചലനമാക്കി മാറ്റുന്ന യന്ത്രാവലിയുടെ ഒരു മുഖ്യഭാഗം.
 +
 +
[[ചിത്രം:Pg356scree01.png‎|right]]
 +
 +
[[ചിത്രം:Pg356_scree003.png‎|right]]
 +
 +
[[ചിത്രം:Pg356scree004.png‎|right]]
 +
 +
[[ചിത്രം:Pg357scree01.png‎|right]] 
    
ചിത്രം1-ല്‍ നീരാവിഎന്‍ജിനുകളില്‍ ഉപയോഗിക്കുന്നതരം ഒരു പ്രലംബ ക്രാങ്കിന്റെ ഛേദക്കാഴ്ചയും ഓരക്കാഴ്ചയും കൊടുത്തിരിക്കുന്നു. രണ്ടറ്റത്തും ഓരോ ബോസോടുകൂടിയ ഒരു ലോഹഭുജമോ അഥവാ ബ്രാക്കറ്റോ ആണ് ഇത്തരം ക്രാങ്കുകള്‍. ഒരറ്റത്തെ ബോസില്‍ പ്രധാന ഷാഫ്റ്റും  മറ്റേ അറ്റത്തുള്ളതില്‍ ക്രാങ്കുപിന്നും ഉറപ്പിച്ചിരിക്കുന്നു. ഷാഫ്റ്റും ക്രാങ്കും തമ്മില്‍ ആപേക്ഷികകറക്കം ഉണ്ടാകാതിരിക്കാന്‍ ചാവി ഉപയോഗിച്ചാണ് അവ തമ്മില്‍ ഘടിപ്പിച്ചിരിക്കുന്നത്. ക്രാങ്ക്പിന്‍ ദ്രവമര്‍ദമുപയോഗിച്ചു സ്വസ്ഥാനത്തു തള്ളിക്കയറ്റുകയോ ബോസ് ചൂടാക്കി വികസിപ്പിച്ചതിനുശേഷം കയറ്റുകയോ ചെയ്യുന്നു. അതിനുശേഷം അറ്റം റിവറ്റാക്കുന്നു.

Current revision as of 17:34, 15 സെപ്റ്റംബര്‍ 2015

ക്രാങ്ക്

മുന്‍പിന്‍ ചലനവിഭാഗത്തില്‍പ്പെട്ട എന്‍ജിനുകളില്‍ പിസ്റ്റന്റെ മുന്‍പിന്‍ ചലനത്തെ കറക്കചലനമാക്കി മാറ്റുന്ന യന്ത്രാവലിയുടെ ഒരു മുഖ്യഭാഗം.

ചിത്രം1-ല്‍ നീരാവിഎന്‍ജിനുകളില്‍ ഉപയോഗിക്കുന്നതരം ഒരു പ്രലംബ ക്രാങ്കിന്റെ ഛേദക്കാഴ്ചയും ഓരക്കാഴ്ചയും കൊടുത്തിരിക്കുന്നു. രണ്ടറ്റത്തും ഓരോ ബോസോടുകൂടിയ ഒരു ലോഹഭുജമോ അഥവാ ബ്രാക്കറ്റോ ആണ് ഇത്തരം ക്രാങ്കുകള്‍. ഒരറ്റത്തെ ബോസില്‍ പ്രധാന ഷാഫ്റ്റും മറ്റേ അറ്റത്തുള്ളതില്‍ ക്രാങ്കുപിന്നും ഉറപ്പിച്ചിരിക്കുന്നു. ഷാഫ്റ്റും ക്രാങ്കും തമ്മില്‍ ആപേക്ഷികകറക്കം ഉണ്ടാകാതിരിക്കാന്‍ ചാവി ഉപയോഗിച്ചാണ് അവ തമ്മില്‍ ഘടിപ്പിച്ചിരിക്കുന്നത്. ക്രാങ്ക്പിന്‍ ദ്രവമര്‍ദമുപയോഗിച്ചു സ്വസ്ഥാനത്തു തള്ളിക്കയറ്റുകയോ ബോസ് ചൂടാക്കി വികസിപ്പിച്ചതിനുശേഷം കയറ്റുകയോ ചെയ്യുന്നു. അതിനുശേഷം അറ്റം റിവറ്റാക്കുന്നു.

ഒരു ക്രാങ്കിന്റെ രണ്ടുവശത്തും ബെയറിങ്ങുകളുണ്ടെങ്കില്‍, ക്രാങ്ക്പിന്നിന്റെ രണ്ടുവശങ്ങളിലുമായി ഓരോഭുജം വീതം ഉണ്ടായിരിക്കും. ഇത്തരമൊരു ക്രാങ്ക് ചിത്രം 2-ല്‍ കാണിച്ചിരിക്കുന്നു. ഇങ്ങനെ രണ്ടുവശത്തുമുള്ള ഭുജങ്ങളെ ക്രാങ്ക്വെബ്ബുകള്‍ എന്നു വിളിക്കുന്നു. ഇവയുടെ ഛേദതലത്തിനു ദീര്‍ഘചതുരാകൃതിയായിരിക്കും.

ഷാഫ്റ്റിന്റെ കേന്ദ്രത്തില്‍ നിന്ന് ക്രാങ്ക്പിന്നിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരമാണ് ക്രാങ്ക് ഭുജം. ഇത് എന്‍ജിന്റെ സ്ട്രോക്ക് നീളത്തിന്റെ നേര്‍പകുതിയായിരിക്കും.

മോട്ടോര്‍വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ക്രാങ്ക്ഷാഫ്റ്റുകള്‍ മേല്‍വിവരിച്ചവയില്‍ നിന്നു വ്യത്യസ്തമാണ്. കൃത്യമായി മെഷീന്‍ ചെയ്ത് രൂപപ്പെടുത്തിയ, കട്ടിയായ ഉരുക്കോ മറ്റു ലോഹസങ്കരമോ കൊണ്ടുള്ള ഫോര്‍ജിങ് ആണ് മിക്കവാറും ക്രാങ്ക്ഷാഫ്റ്റുകള്‍. ചിലപ്പോള്‍ ഉരുക്കുകൊണ്ട് വാര്‍ത്തും ക്രാങ്ക്ഷാഫ്റ്റുകള്‍ ഉണ്ടാക്കാറുണ്ട്. ഉയര്‍ന്ന വേഗത്തില്‍ കറങ്ങേണ്ട ഭാഗമായതുകൊണ്ട്, ക്രാങ്ക്ഷാഫ്റ്റ് ഗതികമായും സ്ഥിതികമായും പൂര്‍ണമായി സന്തുലിതമാണെങ്കില്‍ മാത്രമേ സുഗമമായ പ്രവര്‍ത്തനം സാധ്യമാകുകയുള്ളൂ.

നാല്, ആറ്, എട്ട്, പന്ത്രണ്ട് എന്നിങ്ങനെ സിലണ്ടറുകളുള്ള ഓട്ടോമൊബൈല്‍ എന്‍ജിനുകളുണ്ട്. ഇവയുടെ ക്രാങ്ക് ഷാഫ്റ്റുകളിലെ ക്രാങ്കുകളുടെ സംവിധാനം പലവിധത്തിലാണ്. ഒരേ എണ്ണം സിലണ്ടറുകളുള്ള രണ്ടുതരം എന്‍ജിനുകളില്‍ തന്നെ ചിലപ്പോള്‍ ക്രാങ്ക് സംവിധാനം രണ്ടു തരത്തിലാകാം. അതിനനുസരിച്ച് അവയുടെ ജ്വലനക്രമവും വ്യത്യസ്തമായിരിക്കും. ചിത്രം 3-ല്‍ നാല്, ആറ്, എട്ട് വീതം സിലണ്ടറുകളുള്ള എന്‍ജിനുകളിലെ ചില ക്രാങ്ക് സംവിധാനങ്ങളാണ് കൊടുത്തിരിക്കുന്നത്. ഏറ്റവും പ്രചാരത്തിലുള്ള നാലുസിലണ്ടര്‍ ക്രാങ്ക്ഷാഫ്റ്റാണ് 3മ-ല്‍ കാണിച്ചിരിക്കുന്നത്. 1, 4 എന്നീ പിസ്റ്റണുകള്‍ ഏറ്റവും മുകളിലായിരിക്കുമ്പോള്‍ 2, 3 എന്നിവ ഏറ്റവും അടിയിലായിരിക്കും. 1-ാം പിസ്റ്റണ്‍ ജ്വലനസ്ട്രോക്കില്‍ ആണെങ്കില്‍ 4-ാം പിസ്റ്റണ്‍ ചൂഷണ സ്ട്രോക്കിലായിരിക്കും. ആ സമയത്ത് 2, 3 എന്നിവ അവയുടെ മുകളിലോട്ടുള്ള സഞ്ചാരം ആരംഭിക്കുവാന്‍ പോകുകയാണ്. അവ സമ്മര്‍ദനസ്ട്രോക്കോ രേചന സ്ട്രോക്കോ തുടങ്ങാനാണ് പോകുന്നത്. 2-ല്‍ സമ്മര്‍ദന സ്്ട്രോക്കാണെങ്കില്‍ 3-ല്‍ രേചന സ്ട്രോക്ക് ആയിരിക്കും. 1-ല്‍ ജ്വലനം നടക്കുമ്പോള്‍ 2-ല്‍ സമ്മര്‍ദനം തുടങ്ങുകയാണെങ്കില്‍ ജ്വലനക്രമം 1, 2, 4, 3 എന്നിങ്ങനെയാണ്.

ചിത്രം 3b-യില്‍ 6 സിലണ്ടര്‍ ക്രാങ്ക്ഷാഫ്റ്റ് കാണിച്ചിരിക്കുന്നു. 3c, d എന്നിവയില്‍ രണ്ടുതരം 8 സിലണ്ടര്‍ ക്രാങ്ക്ഷാഫ്റ്റുകളാണ് കാണിച്ചിരിക്കുന്നത്. ഒരു V-B തരം എന്‍ജിനില്‍, അതായത് 8 സിലണ്ടറുകള്‍ 4 എണ്ണം ഒരു ഭാഗത്തും 4 എണ്ണം മറുഭാഗത്തുമായി V ആകൃതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന എന്‍ജിനില്‍, ക്രാങ്ക്ഷാഫ്റ്റ് മുമ്പുവിവരിച്ച 4 സിലണ്ടര്‍ എന്‍ജിന്റേതു പോലെയോ, അല്ലെങ്കില്‍ പരസ്പരം 90o കോണില്‍ ക്രാങ്കുകള്‍ ഘടിപ്പിച്ചിരിക്കുന്ന തരത്തിലുള്ളതോ ആയിരിക്കും.

ക്രാങ്ക് ഷാഫ്റ്റിന്റെ പുറകിലത്തെ അറ്റത്താണ് ഫ്ളൈവീല്‍ ഘടിപ്പിക്കുന്നത്. ക്രാങ്ക് ഷാഫ്റ്റിലുള്ള ക്രാങ്ക്പിന്‍ യോജക ദണ്ഡിന്റെ വലിയ അറ്റത്തെ താങ്ങിനിര്‍ത്തുന്നു. ചിത്രം 4-ല്‍ ഒരു 4 സിലണ്ടര്‍ എന്‍ജിന്റെ ക്രാങ്ക് പ്രചാലനവ്യൂഹം വിശദമായി കാണിച്ചിരിക്കുന്നു.

(ഡോ. ആര്‍. രവീന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍