This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിന്‍സ്, റിച്ചാര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോളിന്‍സ്, റിച്ചാര്‍ഡ്== ==Collins, Richard(1829  1900)== കേരളത്തില്‍ പ്രവര്‍ത്...)
(Collins, Richard(1829  1900))
വരി 6: വരി 6:
ഇദ്ദേഹത്തിന്റെ മിഷനറി എന്റര്‍പ്രൈസ് ഇന്‍ ദി ഈസ്റ്റ്, മലയാളം-മലയാളം നിഘണ്ടു: ഒരു മലയാള വ്യാകരണ കൃതി (A Short Grammar and Analysis of The Malayalam Language) എന്നിവ അമൂല്യ സൃഷ്ടികളാണ്. മലയാളത്തില്‍ പ്രചരിച്ചുകൊണ്ടിരുന്ന സംസ്കൃതപദങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കിയിരുന്ന ഇതിന്റെ ഇംഗ്ലീഷ് അവതാരികയും ശ്രദ്ധിക്കപ്പെട്ടു. നിഘണ്ടു നിര്‍മാണത്തില്‍ നാട്ടുകാരായ ചില സഹപ്രവര്‍ത്തകരുടെ സഹായവും ലഭിച്ചു. അത്യപൂര്‍വങ്ങളായ അനേകം പദങ്ങളുടെ അര്‍ഥം ഇതില്‍ നല്‍കിയിട്ടുണ്ട്.  

-
പണ്ഡിതയും എഴുത്തുകാരിയുമായിരുന്ന പത്നി ഫ്രാന്‍സെസ് ആന്‍, ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പൂര്‍ണ പിന്തുണയേകി. മധ്യതിരുവിതാംകൂറില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ദ് സ്ളെയര്‍ സ്ളെയ്ന്‍ എന്ന പേരില്‍ മിസ്സിസ് കോളിന്‍സ് ഒരു നോവലിന്റെ രചന ആരംഭിച്ചെങ്കിലും അതു പൂര്‍ത്തിയാകും മുമ്പ് എഴുത്തുകാരി അന്തരിച്ചു (1862). സി.എം.എസ്. കോളജ് മാഗസിനില്‍ (വിദ്യാസംഗ്രഹം) ദ് സ്ളെയര്‍ സ്ളെയ്ന്റെ ആദ്യ നാല് അധ്യായങ്ങള്‍ ചേര്‍ത്തിരുന്നു. മൊത്തം 18 അധ്യായങ്ങളുള്ള ഇത് പൂര്‍ത്തിയാക്കിയതും ഘാതകവധം എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും കോളിന്‍സാണ്. പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ കോശി കുര്യന്റെ മനസിലെ ക്രൂരത എന്ന ഘാതകനെ പുത്രിയായ മറിയത്തിന്റെ സ്നേഹം നിഗ്രഹിക്കുന്നു എന്ന അര്‍ഥത്തില്‍ ശീര്‍ഷകം ഏറെ അന്വര്‍ഥമായിരിക്കുന്നു. നോവലിന്റെ ലക്ഷണങ്ങള്‍ ഘാതകവധത്തിനു സ്വായത്തമായതിനാല്‍ ആദ്യ മലയാളനോവല്‍ എന്ന സ്ഥാനം ചിലര്‍ ഇതിനു നല്‍കുന്നുണ്ട്. കേരളീയ പശ്ചാത്തലത്തിലുള്ള ആദ്യത്തെ നോവലാണിത്.  
+
പണ്ഡിതയും എഴുത്തുകാരിയുമായിരുന്ന പത്നി ഫ്രാന്‍സെസ് ആന്‍, ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പൂര്‍ണ പിന്തുണയേകി. മധ്യതിരുവിതാംകൂറില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ''ദ് സ്ളെയര്‍ സ്ളെയ്ന്‍ എന്ന പേരില്‍ മിസ്സിസ് കോളിന്‍സ്'' ഒരു നോവലിന്റെ രചന ആരംഭിച്ചെങ്കിലും അതു പൂര്‍ത്തിയാകും മുമ്പ് എഴുത്തുകാരി അന്തരിച്ചു (1862). സി.എം.എസ്. കോളജ് മാഗസിനില്‍ (വിദ്യാസംഗ്രഹം) ദ് സ്ളെയര്‍ സ്ളെയ്ന്റെ ആദ്യ നാല് അധ്യായങ്ങള്‍ ചേര്‍ത്തിരുന്നു. മൊത്തം 18 അധ്യായങ്ങളുള്ള ഇത് പൂര്‍ത്തിയാക്കിയതും ഘാതകവധം എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും കോളിന്‍സാണ്. പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ കോശി കുര്യന്റെ മനസിലെ ക്രൂരത എന്ന ഘാതകനെ പുത്രിയായ മറിയത്തിന്റെ സ്നേഹം നിഗ്രഹിക്കുന്നു എന്ന അര്‍ഥത്തില്‍ ശീര്‍ഷകം ഏറെ അന്വര്‍ഥമായിരിക്കുന്നു. നോവലിന്റെ ലക്ഷണങ്ങള്‍ ഘാതകവധത്തിനു സ്വായത്തമായതിനാല്‍ ആദ്യ മലയാളനോവല്‍ എന്ന സ്ഥാനം ചിലര്‍ ഇതിനു നല്‍കുന്നുണ്ട്. കേരളീയ പശ്ചാത്തലത്തിലുള്ള ആദ്യത്തെ നോവലാണിത്.  
അന്നത്തെ കേരളത്തിലെ അധഃകൃത വര്‍ഗക്കാരുടെ ഉന്നമനത്തിനും ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ വികാസത്തിനുമെല്ലാമായി കഠിനാദ്ധ്വാനം ചെയ്ത കോളിന്‍സ് ചിത്രരചനയിലും പ്രാവീണ്യം കാട്ടി. ഇദ്ദേഹത്തിന്റെ സ്കെച്ചുകള്‍ സമകാലിക കേരളത്തിലെ ചില സമ്പ്രദായങ്ങളെക്കുറിച്ചും കെട്ടിടനിര്‍മാണ ശൈലിയെപ്പറ്റിയും വിവരം നല്കുന്നു. പത്രപ്രവര്‍ത്തനത്തെപ്പറ്റി അവഗാഹമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ സേവനം ജ്ഞാനനിക്ഷേപം പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇംഗ്ളണ്ടിലേക്കു മടങ്ങിയ കോളിന്‍സ് 1900-ല്‍ അന്തരിച്ചു.

16:55, 7 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോളിന്‍സ്, റിച്ചാര്‍ഡ്

Collins, Richard(1829  1900)

കേരളത്തില്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് മിഷനറിയും മലയാള നിഘണ്ടുനിര്‍മാതാവും. 1829-ല്‍ യോര്‍ക്ഷയറിലെ കിര്‍ക്ബര്‍റ്റനില്‍ ജനിച്ചു. പിതാവ് പുരോഹിതനായിരുന്നതിനാല്‍ ആധ്യാത്മികത നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് വളര്‍ന്നത്. ചരിത്രം, സാഹിത്യം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രത്യേക താത്പര്യം കാട്ടി. 1854-ല്‍ എം.എ. ബിരുദം സമ്പാദിച്ചു. തലേവര്‍ഷം തന്നെ പട്ടക്കാരനായി അഭിഷിക്തനായിരുന്ന ഇദ്ദേഹം 25-ാം വയസ്സില്‍ പത്നി ഫ്രാന്‍സെസ് ആനിനൊപ്പം മിഷനറി പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെത്തി. (കേരളീയ സമൂഹത്തിനും മലയാളഭാഷയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്കിയ ബ്രിട്ടീഷ് മിഷനറിയായ ജോണ്‍ ഹോക്സ് വര്‍ത്തിന്റെ പുത്രിയാണ് ഫ്രാന്‍സെസ് ആന്‍.) 1854 ഡി.-28-ന് മദ്രാസില്‍ എത്തിയ ദമ്പതിമാര്‍ 1855-ല്‍ കോട്ടയത്ത് എത്തുകയും കോളിന്‍സ് സി.എം.എസ്. കോളജ് പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മലയാള ഭാഷാപഠിക്കുകയും ഭാരതീയ സംസ്കാരത്തെക്കുറിച്ച്, വിശേഷിച്ചും കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തെപ്പറ്റി, ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ മിഷനറി എന്റര്‍പ്രൈസ് ഇന്‍ ദി ഈസ്റ്റ്, മലയാളം-മലയാളം നിഘണ്ടു: ഒരു മലയാള വ്യാകരണ കൃതി (A Short Grammar and Analysis of The Malayalam Language) എന്നിവ അമൂല്യ സൃഷ്ടികളാണ്. മലയാളത്തില്‍ പ്രചരിച്ചുകൊണ്ടിരുന്ന സംസ്കൃതപദങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കിയിരുന്ന ഇതിന്റെ ഇംഗ്ലീഷ് അവതാരികയും ശ്രദ്ധിക്കപ്പെട്ടു. നിഘണ്ടു നിര്‍മാണത്തില്‍ നാട്ടുകാരായ ചില സഹപ്രവര്‍ത്തകരുടെ സഹായവും ലഭിച്ചു. അത്യപൂര്‍വങ്ങളായ അനേകം പദങ്ങളുടെ അര്‍ഥം ഇതില്‍ നല്‍കിയിട്ടുണ്ട്.

പണ്ഡിതയും എഴുത്തുകാരിയുമായിരുന്ന പത്നി ഫ്രാന്‍സെസ് ആന്‍, ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പൂര്‍ണ പിന്തുണയേകി. മധ്യതിരുവിതാംകൂറില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ദ് സ്ളെയര്‍ സ്ളെയ്ന്‍ എന്ന പേരില്‍ മിസ്സിസ് കോളിന്‍സ് ഒരു നോവലിന്റെ രചന ആരംഭിച്ചെങ്കിലും അതു പൂര്‍ത്തിയാകും മുമ്പ് എഴുത്തുകാരി അന്തരിച്ചു (1862). സി.എം.എസ്. കോളജ് മാഗസിനില്‍ (വിദ്യാസംഗ്രഹം) ദ് സ്ളെയര്‍ സ്ളെയ്ന്റെ ആദ്യ നാല് അധ്യായങ്ങള്‍ ചേര്‍ത്തിരുന്നു. മൊത്തം 18 അധ്യായങ്ങളുള്ള ഇത് പൂര്‍ത്തിയാക്കിയതും ഘാതകവധം എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും കോളിന്‍സാണ്. പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ കോശി കുര്യന്റെ മനസിലെ ക്രൂരത എന്ന ഘാതകനെ പുത്രിയായ മറിയത്തിന്റെ സ്നേഹം നിഗ്രഹിക്കുന്നു എന്ന അര്‍ഥത്തില്‍ ശീര്‍ഷകം ഏറെ അന്വര്‍ഥമായിരിക്കുന്നു. നോവലിന്റെ ലക്ഷണങ്ങള്‍ ഘാതകവധത്തിനു സ്വായത്തമായതിനാല്‍ ആദ്യ മലയാളനോവല്‍ എന്ന സ്ഥാനം ചിലര്‍ ഇതിനു നല്‍കുന്നുണ്ട്. കേരളീയ പശ്ചാത്തലത്തിലുള്ള ആദ്യത്തെ നോവലാണിത്.

അന്നത്തെ കേരളത്തിലെ അധഃകൃത വര്‍ഗക്കാരുടെ ഉന്നമനത്തിനും ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ വികാസത്തിനുമെല്ലാമായി കഠിനാദ്ധ്വാനം ചെയ്ത കോളിന്‍സ് ചിത്രരചനയിലും പ്രാവീണ്യം കാട്ടി. ഇദ്ദേഹത്തിന്റെ സ്കെച്ചുകള്‍ സമകാലിക കേരളത്തിലെ ചില സമ്പ്രദായങ്ങളെക്കുറിച്ചും കെട്ടിടനിര്‍മാണ ശൈലിയെപ്പറ്റിയും വിവരം നല്കുന്നു. പത്രപ്രവര്‍ത്തനത്തെപ്പറ്റി അവഗാഹമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ സേവനം ജ്ഞാനനിക്ഷേപം പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇംഗ്ളണ്ടിലേക്കു മടങ്ങിയ കോളിന്‍സ് 1900-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍