This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഹ്ളര്‍, ജോര്‍ജ്സ് ജെ.എഫ്.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോഹ്ളര്‍, ജോര്‍ജ്സ് ജെ.എഫ്== ==Kohler, Georges J.F. (1946  95)== [[ചിത്രം:Kohler_Georges_J.png‎|150px|...)
(Kohler, Georges J.F. (1946  95))
വരി 2: വരി 2:
==Kohler, Georges J.F. (1946  95)==
==Kohler, Georges J.F. (1946  95)==
-
[[ചിത്രം:Kohler_Georges_J.png‎|150px|right|ജോര്‍ജ്സ് ജെ.എഫ് കോഹ്ളര്‍]]
+
[[ചിത്രം:Kohler_Georges_J.png‎|150px|right|thumb|ജോര്‍ജ്സ് ജെ.എഫ് കോഹ്ളര്‍]]
നോബല്‍ പുരസ്കാര ജേതാവായ (1984) ജര്‍മന്‍ വൈദ്യശാസ്ത്രജ്ഞന്‍. കോഹ്ളര്‍ ജോര്‍ജസ് ജീന്‍ ഫ്രാന്‍സ് എന്നാണ് പൂര്‍ണ നാമധേയം. വൈദ്യശാസ്ത്രരംഗത്ത് അത്യന്തം വിസ്മയാവഹമായ മുന്നേറ്റത്തിന് കാരണമായ മോണോക്ളോണല്‍ ആന്റിബോഡികളുടെ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞനാണ് കോഹ്ളര്‍.  
നോബല്‍ പുരസ്കാര ജേതാവായ (1984) ജര്‍മന്‍ വൈദ്യശാസ്ത്രജ്ഞന്‍. കോഹ്ളര്‍ ജോര്‍ജസ് ജീന്‍ ഫ്രാന്‍സ് എന്നാണ് പൂര്‍ണ നാമധേയം. വൈദ്യശാസ്ത്രരംഗത്ത് അത്യന്തം വിസ്മയാവഹമായ മുന്നേറ്റത്തിന് കാരണമായ മോണോക്ളോണല്‍ ആന്റിബോഡികളുടെ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞനാണ് കോഹ്ളര്‍.  

14:56, 6 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോഹ്ളര്‍, ജോര്‍ജ്സ് ജെ.എഫ്

Kohler, Georges J.F. (1946  95)

ജോര്‍ജ്സ് ജെ.എഫ് കോഹ്ളര്‍

നോബല്‍ പുരസ്കാര ജേതാവായ (1984) ജര്‍മന്‍ വൈദ്യശാസ്ത്രജ്ഞന്‍. കോഹ്ളര്‍ ജോര്‍ജസ് ജീന്‍ ഫ്രാന്‍സ് എന്നാണ് പൂര്‍ണ നാമധേയം. വൈദ്യശാസ്ത്രരംഗത്ത് അത്യന്തം വിസ്മയാവഹമായ മുന്നേറ്റത്തിന് കാരണമായ മോണോക്ളോണല്‍ ആന്റിബോഡികളുടെ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞനാണ് കോഹ്ളര്‍.

1946-ല്‍ ന. 17 ന് മ്യൂണിച്ചില്‍ ജനിച്ചു. 1974-ല്‍ ജര്‍മനിയിലെ ഫ്രിബര്‍ഗ് സര്‍വകലാശാലയില്‍നിന്നും ജീവശാസ്ത്രത്തില്‍ പിഎച്ച്.ഡി നേടി.

1974 കാലഘട്ടത്തില്‍ കേംബ്രിഡ്ജിലെ മോളിക്കുലര്‍ ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇമ്മ്യൂണോളജിയിലും പ്രവര്‍ത്തിച്ചിട്ടുള്ള കോഹ്ളര്‍, 1985 മുതല്‍ തന്റെ മരണം വരെ മാക്സ്പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇമ്മ്യൂണോളജിയില്‍ ഡയറക്ടറായി സേവനമനുഷഠിക്കുകയുണ്ടായി.

സെസര്‍ മില്‍സ്റ്റീന്‍ എന്ന ശാസ്ത്രജ്ഞനോടൊപ്പം കോഹ്ളര്‍ നടത്തിയ പരീക്ഷണങ്ങളാണ് മോണോക്ളോണല്‍ ആന്റിബോഡികളുടെ നിര്‍മാണത്തിന് ഹേതുവായത്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്കുന്ന പ്രോട്ടീനുകളായ ആന്റിബോഡികളുടെ നിര്‍മാണത്തില്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ അക്കാലത്ത് ഏറെയായിരുന്നു. ഒരു പ്രത്യേക ആന്റിജനെ എലിയിലോ മറ്റോ കുത്തിവച്ചശേഷം, അതിന്റെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളെ വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ് സാധാരണയായി അന്ന് അനുവര്‍ത്തിച്ചു പോന്നിരുന്നത്. എന്നാല്‍ ഈ രീതിയില്‍ പലപ്പോഴും, ഒന്നിലധികം തരം ആന്റിബോഡികള്‍ നിര്‍മിക്കപ്പെടുമായിരുന്നു. മാത്രമല്ല, അവയെ വേര്‍തിരിച്ചെടുക്കാനും ബുദ്ധിമുട്ടായിരുന്നു. ഈ തടസ്സം ഒഴിവാക്കാനായി ആന്റിബോഡികളെ ശരീരത്തിനു പുറത്ത് നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയാണ് കോഹ്ളറും സംഘവും വികസിപ്പിച്ചെടുത്തത്.

കോഹ്ളറും മില്‍സ്റ്റീനും കണ്ടെത്തിയ രീതി അനുസരിച്ച്, ഏത് ആന്റിബോഡിയാണോ നിര്‍മിക്കേണ്ടത് അതിന് കാരണമാകുന്ന ആന്റിജനെ (രോഗകാരിയെ) എലിയുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്നു. അതിനുശേഷം എലിയുടെ ശരീരത്തില്‍നിന്നും ആന്റിബോഡി ഉത്പാദിപ്പിക്കുന്ന സ്പ്ളീന്‍ കോശങ്ങളെ വേര്‍തിരിച്ചെടുക്കുന്നു. എന്നാല്‍ സ്പ്ളീന്‍ കോശങ്ങള്‍ക്ക് ശരീരത്തിനു പുറത്ത് വിഘടനശേഷി കുറവാണ്. അതിനാല്‍ ഇവയെ, വിഘടനശേഷി കൂടിയ ട്യൂമര്‍ കോശങ്ങളുമായി സംയോജിപ്പിക്കുന്നു. ഈ സംയോജിത കോശങ്ങളെ (ഹൈബ്രിഡോമ) ഹാറ്റ് (HAT- Hypoxanthine, Aminopterin, Thymidine ) എന്ന പ്രത്യേക മാധ്യമത്തില്‍ വളര്‍ത്തുന്നു. ഈ ഹൈബ്രിഡോമ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍-മോണോക്ലോണല്‍ ആന്റിബോഡികള്‍-വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ കണ്ടുപിടിത്തത്തിനാണ് വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് മീല്‍സ്റ്റീന്‍, നീല്‍സ്. കെ. ജെര്‍ണെ എന്നിവര്‍ക്കൊപ്പം കോഹ്ളര്‍ അര്‍ഹനായത്.

1995 മാ. 1-ന് ഫ്രീസ്ബര്‍ഗില്‍ കോഹ്ളര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍