This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാനാക്, ലൂക്കാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ക്രാനാക്, ലൂക്കാസ്== ==Cranach, Lucas (1472 - 1553)== ജര്‍മന്‍ ചിത്രകാരനും ശില്പ...)
അടുത്ത വ്യത്യാസം →

Current revision as of 02:57, 31 ഓഗസ്റ്റ്‌ 2015

ക്രാനാക്, ലൂക്കാസ്

Cranach, Lucas (1472 - 1553)

ജര്‍മന്‍ ചിത്രകാരനും ശില്പിയും. 1472-ല്‍ ക്രോനാക്കില്‍ ജനിച്ചു. പിതാവില്‍നിന്നു ചിത്രകലയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. വിയന്നയിലേക്ക് നടത്തിയ യാത്ര ക്രാനാക്കിന്റെ ജീവിതവീക്ഷണത്തെയും രചനാശൈലിയെയും ശരിക്കും സ്വാധീനിക്കുകയുണ്ടായി.

ഗ്രീക്കുപുരാണത്തിലെയും ബൈബിളിലെയും കഥാപാത്രങ്ങള്‍ക്ക് രൂപകല്പന നല്കുന്നതില്‍ ക്രാനാക് പ്രത്യേകവൈഭവം പ്രകടമാക്കുകയുണ്ടായി. ഫ്രെഡറിക് രാജാവിന്റെ സദസ്സിലെ ചിത്രകാരന്‍ (1505-50) എന്ന നിലയില്‍ ലഭിച്ച അംഗീകാരവും പ്രോത്സാഹനവും ഇദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെ ഉത്തേജിപ്പിച്ചു. മാര്‍ട്ടിന്‍ ലൂഥറിന്റെ ഉറ്റ സുഹൃത്തായിരുന്ന ക്രാനാക് യൂറോപ്പിലെ സാംസ്കാരിക നവീകരണ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. 'ക്രാനാക് ദ എല്‍ഡര്‍' എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.

'ന്യൂഡ്' (Nude) ചിത്രങ്ങളുടെ രചനയില്‍ ജര്‍മന്‍ ചിത്രകലയില്‍ പുതിയ ഒരു സമീപനം ക്രാനാക് ആവിഷ്കരിച്ചു. 'വീനസ് ആന്‍ഡ് ക്യൂപ്പിഡ്, ദ് ജഡ്ജ്മെന്റ് ഒഫ് പാരിസ്, ആദം ആന്‍ഡ് ഈവ്' തുടങ്ങിയ രചനകള്‍ ഇതിനുദാഹരണമാണ്.

പ്രകൃതിഭംഗികളുടെ സുന്ദരമായ പശ്ചാത്തലത്തിലായിരുന്നു ആദ്യകാല രചനകളെങ്കില്‍ അവസാനകാലമായപ്പോഴേക്കും അമിതവര്‍ണങ്ങളില്‍നിന്നകന്ന് ആത്മഗൌരവം തുടിക്കുന്ന ഛായാചിത്രങ്ങളുടെ രചനയ്ക്കാണ് ക്രാനാക് മുതിര്‍ന്നത്. ഉദാ. 'ലൂതേഴ്സ് പേരന്റ്സ്'. 16-ാം ശതകത്തിലെ ഏറ്റവും ശ്രദ്ധേയനായ ഈ ജര്‍മന്‍ ചിത്രകാരന്‍ തടിയിലും ചെമ്പിലും മറ്റും അതിമനോഹരങ്ങളായ നിരവധി ശില്പങ്ങളും തീര്‍ത്തിട്ടുണ്ട്. 1553 ഒ. 16-ന് വൈമാറില്‍ അന്തരിച്ചു.

ഇദ്ദേഹത്തിന്റെ പുത്രന്മാരായ ഹാന്‍സും ലൂക്കാസും പിതാവിനെപ്പോലെ തന്നെ പ്രശസ്ത ചിത്രകാരന്മാരായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍