This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂനിഫോം സംഖ്യാചിഹ്നങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്യൂനിഫോം സംഖ്യാചിഹ്നങ്ങള്‍== ==Cuniform numerals== സംഖ്യകളെയും ആശയങ്ങള...)
(Cuniform numerals)
വരി 7: വരി 7:
ഇന്ന് സംഖ്യകള്‍ കൈകാര്യം ചെയ്യുന്നത് ദശക്രമത്തിലാണ്. ക്യൂനിഫോം രീതിയില്‍ സംഖ്യകള്‍ എഴുതിപ്പോന്നത് ഷഷ്ടി (അറുപത്) ക്രമത്തിലായിരുന്നു. സ്ഥാനപ്പെരുപ്പം എന്ന ആശയം ആ ചിഹ്നവ്യവസ്ഥയില്‍ ഭാഗികമായി കണ്ടെത്താം.      ഇങ്ങനെ ഈരണ്ടു ചിഹ്നങ്ങള്‍ വീതമുള്ള മൂന്നുകൂട്ടം ചിഹ്നം 2(60)<sup>2</sup>+2(60)+2 (അതായത് ദശക്രമത്തില്‍ 7322) എന്ന സംഖ്യയെ സൂചിപ്പിക്കുന്നു. പൂജ്യത്തിന് ചിഹ്നമില്ലാതിരുന്ന ആദ്യകാലത്ത്    എന്ന ചിഹ്നസമുച്ചയം സൂചിപ്പിക്കുന്നത് 2(60)+2 എന്ന സംഖ്യയെയോ 2(60)<sup>2</sup>+2 എന്ന സംഖ്യയെയോ ആകാം. ബി.സി. 300-നോടടുപ്പിച്ച്    എന്ന ചിഹ്നം പൂജ്യത്തെ സൂചിപ്പിക്കുന്നതിന് അക്കങ്ങളുടെ ഇടയ്ക്കുമാത്രം എഴുതിക്കാണുന്നു. അപ്പോള്‍    എന്നത് 2(60)+2 എന്ന സംഖ്യയുടെയും    എന്നത് 2(60)<sup>2</sup>+2 എന്ന സംഖ്യയുടെയും ചിഹ്നരൂപങ്ങളായി. പക്ഷേ സംഖ്യകളുടെ അവസാനം വരുന്ന പൂജ്യത്തിന് ഈ ചിഹ്നം ഉപയോഗിച്ചുകാണുന്നില്ല. അതുകൊണ്ട്  എന്നത് 2(60)+2; 2(60)<sup>2</sup>+2(60); 2(60)<sup>3</sup>+2(60)2..,. എന്നിങ്ങനെയുള്ള സംഖ്യകളില്‍ ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കാവുന്നതാണ്.

-
എന്ന ചിഹ്നം ഉപയോഗിച്ച് 'വ്യവകലനതത്ത്വം'  
+
എന്ന ചിഹ്നം ഉപയോഗിച്ച് 'വ്യവകലനതത്ത്വം'  
അവതരിപ്പിച്ചിരിക്കുന്നു; 19 എന്ന സംഖ്യയെ 20-1 എന്നാക്കി            എന്ന ചിഹ്നസമൂഹംകൊണ്ടു രേഖപ്പെടുത്തിയിരി

ക്കുന്നു.
+
ക്കുന്നു.
    
ബാബിലോണിയയിലെ പ്രാചീനശാസ്ത്രം, സാഹിത്യം തുടങ്ങിയവയും ഈ ലിപിപഠനത്തിലൂടെ മനസ്സിലാക്കാം. അസീരിയന്‍ രാജാക്കന്മാരുടെ ഗ്രന്ഥശാലകളില്‍പ്പെട്ടിരിക്കുന്നതെന്നു കരുതപ്പെടുന്ന ഇവ മിക്കതും അക്കേഡിയന്‍ ഭാഷയിലുള്ളതാണ്. ബി.സി. 16 മുതല്‍ 13 വരെയുള്ള ശതകങ്ങളില്‍ പ്രചാരത്തിലായ ഉഗാരിത് (ugarit) ലിപിയും പ്രാചീന പേര്‍ഷ്യന്‍ ലിപിയും ക്യൂനിഫോമുമായി സാമ്യമുള്ളതാണ്.

വരി 16: വരി 16:
    
പുരാതന എല്‍ബയില്‍ പി. മാഥിയേ(P. Matthiac)യുടെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പഠനത്തില്‍ (1974-75) ഇവ പഠിക്കാന്‍ കഴിയുന്ന രീതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബി.സി. 2300-2200-ലെ ക്യൂനിഫോം പാഠങ്ങള്‍ ശേഖരിച്ചിരുന്ന, കൊട്ടാരംവക ഗ്രന്ഥപ്പുരകള്‍ കണ്ടെത്തി. ചിലത് സുമേറിയന്‍ ഭാഷയിലാണെങ്കിലും ഇതുവരെ നിര്‍ണയിക്കാന്‍ കഴിയാത്ത ഏതോ സെമിറ്റിക് ഭാഷയിലും ഒട്ടേറെയുണ്ടായിരുന്നു. 'പാലിയോ-കാനാനയ്റ്റ്' (Paleo-canaanite) എന്ന് ഈ ഭാഷയ്ക്ക് പേരിട്ടു. ക്യൂനിഫോം ലിപി പഠിക്കുന്നതില്‍ ഗണ്യമായ സംഭാവന ചെയ്തവര്‍ പ്രാചീനപേര്‍ഷ്യന്‍ ഭാഷയുടെ കാര്യത്തില്‍ ഗ്രോടിഫെന്‍ഡ് (Grotefend), ഹെന്റി റോലിന്‍സന്‍ (Henry

Rawlinson) എന്നിവരാണ്. ലിപിയുടെ മാത്രാപരമായ സ്വഭാവം 1850-ല്‍ ഹിന്‍ക്സ് (Hincks) തിരിച്ചറിഞ്ഞു. 1857-ല്‍ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ലണ്ടന്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ക്യൂനിഫോം ലിപി പൂര്‍ണമായി പഠിക്കാനാകും എന്നു തെളിഞ്ഞിട്ടുണ്ട്. നോ. അക്കങ്ങള്‍; അക്ഷരസംഖ്യ; എഴുത്തും ലിപിയും; സംഖ്യകള്‍  

(ഡോ. എസ്. പരമേശ്വരന്‍; ഉഷാ നമ്പൂതിരിപ്പാട്)

07:42, 29 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ക്യൂനിഫോം സംഖ്യാചിഹ്നങ്ങള്‍

Cuniform numerals

സംഖ്യകളെയും ആശയങ്ങളെയും രേഖപ്പെടുത്തുന്നതിനായി മെസൊപ്പൊട്ടേമിയന്‍ താഴ്വരകളില്‍ നിലനിന്ന (ബി.സി. 3000എ.ഡി. 1) ഒരു ആലേഖനരീതി. കളിമണ്‍കട്ടകളില്‍ 'സ്റ്റൈലസ്' (stylus) എന്ന എഴുത്തുകോല്‍കൊണ്ട് കുത്തനെയോ ഇടത്തുനിന്ന് വലത്തോട്ടോ അമര്‍ത്തിവരച്ച് ചൂളയില്‍വച്ച് ചുട്ടെടുത്തോ വെയിലത്തുവച്ച് ഉണക്കിയോ രേഖകളായി സൂക്ഷിച്ചിരുന്നു. 1, 2, 3, 10 എന്നീ സംഖ്യകളെ ക്യൂനിഫോം രീതിയില്‍ എന്നിങ്ങനെയാണ് അങ്കനം ചെയ്തിരിക്കുന്നത്.

ഇന്ന് സംഖ്യകള്‍ കൈകാര്യം ചെയ്യുന്നത് ദശക്രമത്തിലാണ്. ക്യൂനിഫോം രീതിയില്‍ സംഖ്യകള്‍ എഴുതിപ്പോന്നത് ഷഷ്ടി (അറുപത്) ക്രമത്തിലായിരുന്നു. സ്ഥാനപ്പെരുപ്പം എന്ന ആശയം ആ ചിഹ്നവ്യവസ്ഥയില്‍ ഭാഗികമായി കണ്ടെത്താം. ഇങ്ങനെ ഈരണ്ടു ചിഹ്നങ്ങള്‍ വീതമുള്ള മൂന്നുകൂട്ടം ചിഹ്നം 2(60)2+2(60)+2 (അതായത് ദശക്രമത്തില്‍ 7322) എന്ന സംഖ്യയെ സൂചിപ്പിക്കുന്നു. പൂജ്യത്തിന് ചിഹ്നമില്ലാതിരുന്ന ആദ്യകാലത്ത് എന്ന ചിഹ്നസമുച്ചയം സൂചിപ്പിക്കുന്നത് 2(60)+2 എന്ന സംഖ്യയെയോ 2(60)2+2 എന്ന സംഖ്യയെയോ ആകാം. ബി.സി. 300-നോടടുപ്പിച്ച് എന്ന ചിഹ്നം പൂജ്യത്തെ സൂചിപ്പിക്കുന്നതിന് അക്കങ്ങളുടെ ഇടയ്ക്കുമാത്രം എഴുതിക്കാണുന്നു. അപ്പോള്‍ എന്നത് 2(60)+2 എന്ന സംഖ്യയുടെയും എന്നത് 2(60)2+2 എന്ന സംഖ്യയുടെയും ചിഹ്നരൂപങ്ങളായി. പക്ഷേ സംഖ്യകളുടെ അവസാനം വരുന്ന പൂജ്യത്തിന് ഈ ചിഹ്നം ഉപയോഗിച്ചുകാണുന്നില്ല. അതുകൊണ്ട് എന്നത് 2(60)+2; 2(60)2+2(60); 2(60)3+2(60)2..,. എന്നിങ്ങനെയുള്ള സംഖ്യകളില്‍ ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കാവുന്നതാണ്.

എന്ന ചിഹ്നം ഉപയോഗിച്ച് 'വ്യവകലനതത്ത്വം' അവതരിപ്പിച്ചിരിക്കുന്നു; 19 എന്ന സംഖ്യയെ 20-1 എന്നാക്കി എന്ന ചിഹ്നസമൂഹംകൊണ്ടു രേഖപ്പെടുത്തിയിരി ക്കുന്നു.

ബാബിലോണിയയിലെ പ്രാചീനശാസ്ത്രം, സാഹിത്യം തുടങ്ങിയവയും ഈ ലിപിപഠനത്തിലൂടെ മനസ്സിലാക്കാം. അസീരിയന്‍ രാജാക്കന്മാരുടെ ഗ്രന്ഥശാലകളില്‍പ്പെട്ടിരിക്കുന്നതെന്നു കരുതപ്പെടുന്ന ഇവ മിക്കതും അക്കേഡിയന്‍ ഭാഷയിലുള്ളതാണ്. ബി.സി. 16 മുതല്‍ 13 വരെയുള്ള ശതകങ്ങളില്‍ പ്രചാരത്തിലായ ഉഗാരിത് (ugarit) ലിപിയും പ്രാചീന പേര്‍ഷ്യന്‍ ലിപിയും ക്യൂനിഫോമുമായി സാമ്യമുള്ളതാണ്.

ശാബ്ദികമായും ആര്‍ഥികമായും ഈ ലിപിക്കുള്ള സൗകര്യങ്ങള്‍ മറ്റു ഭാഷാഗോത്രക്കാര്‍ സ്വീകരിച്ചു പ്രയോഗിച്ചതോടെ ചിഹ്നങ്ങളില്‍ ചിലതിന് നാനാര്‍ഥങ്ങളുണ്ടായി; മറ്റുചിലത് ഒന്നിലേറെ ശബ്ദങ്ങളുടെ പ്രതീകമായി മാറി. തന്നിമിത്തമുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ വാക്കുകളുടെ മുന്‍പിലും പിന്‍പിലും ചില നിര്‍ണായക ചിഹ്നങ്ങള്‍ ചേര്‍ത്തുതുടങ്ങി. മാത്രകളെ സൂചിപ്പിക്കാനും (സിലബിക് സൈന്‍) ആശയങ്ങളെ സൂചിപ്പിക്കാനും (സെമാന്റിക് ഇന്‍ഡിക്കേറ്റര്‍) ഇവ ഉപയോഗിച്ചു മൊത്തമുള്ള 900 ചിഹ്നങ്ങള്‍ പരിഷ്കരിച്ചപ്പോള്‍ 300 ആയി കുറഞ്ഞു.

പുരാതന എല്‍ബയില്‍ പി. മാഥിയേ(P. Matthiac)യുടെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പഠനത്തില്‍ (1974-75) ഇവ പഠിക്കാന്‍ കഴിയുന്ന രീതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബി.സി. 2300-2200-ലെ ക്യൂനിഫോം പാഠങ്ങള്‍ ശേഖരിച്ചിരുന്ന, കൊട്ടാരംവക ഗ്രന്ഥപ്പുരകള്‍ കണ്ടെത്തി. ചിലത് സുമേറിയന്‍ ഭാഷയിലാണെങ്കിലും ഇതുവരെ നിര്‍ണയിക്കാന്‍ കഴിയാത്ത ഏതോ സെമിറ്റിക് ഭാഷയിലും ഒട്ടേറെയുണ്ടായിരുന്നു. 'പാലിയോ-കാനാനയ്റ്റ്' (Paleo-canaanite) എന്ന് ഈ ഭാഷയ്ക്ക് പേരിട്ടു. ക്യൂനിഫോം ലിപി പഠിക്കുന്നതില്‍ ഗണ്യമായ സംഭാവന ചെയ്തവര്‍ പ്രാചീനപേര്‍ഷ്യന്‍ ഭാഷയുടെ കാര്യത്തില്‍ ഗ്രോടിഫെന്‍ഡ് (Grotefend), ഹെന്റി റോലിന്‍സന്‍ (Henry Rawlinson) എന്നിവരാണ്. ലിപിയുടെ മാത്രാപരമായ സ്വഭാവം 1850-ല്‍ ഹിന്‍ക്സ് (Hincks) തിരിച്ചറിഞ്ഞു. 1857-ല്‍ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ലണ്ടന്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ക്യൂനിഫോം ലിപി പൂര്‍ണമായി പഠിക്കാനാകും എന്നു തെളിഞ്ഞിട്ടുണ്ട്. നോ. അക്കങ്ങള്‍; അക്ഷരസംഖ്യ; എഴുത്തും ലിപിയും; സംഖ്യകള്‍

(ഡോ. എസ്. പരമേശ്വരന്‍; ഉഷാ നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍