This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധാരകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗാന്ധാരകല == ==Gandhara Art== ഭാരതത്തിന്റെ വടക്കുപടിഞ്ഞാറേ അതിര്‍ത്തി...)
(Gandhara Art)
വരി 2: വരി 2:
==Gandhara Art==
==Gandhara Art==
-
 
+
[[ചിത്രം:Gandhara_Art-Budhist_Head-.png‎|200px|thumb|right|ഗാന്ധാരശൈലിയിലുള്ള ബുദ്ധ പപ്രതിമ]]
ഭാരതത്തിന്റെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയിലുള്ള ഗാന്ധാരദേശത്ത് വളര്‍ന്നു വികസിച്ച കലാപ്രസ്ഥാനം. ബുദ്ധമത സംസ്കാരത്തിന്റെ കലാരൂപമായ ഈ ഗ്രീക്കോ-ബുദ്ധിസ്റ്റ് കല ഇന്ത്യയിലൂടെയാണ് പൗരസ്ത്യദേശത്തു മുഴുവന്‍ പ്രചരിച്ചത്. ഗ്രീക്, റോമന്‍ കലകളും ഭാരതീയ നാടന്‍ കലാരൂപങ്ങളും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ഈ പ്രതിമാശില്പസമ്പ്രദായമായി.  
ഭാരതത്തിന്റെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയിലുള്ള ഗാന്ധാരദേശത്ത് വളര്‍ന്നു വികസിച്ച കലാപ്രസ്ഥാനം. ബുദ്ധമത സംസ്കാരത്തിന്റെ കലാരൂപമായ ഈ ഗ്രീക്കോ-ബുദ്ധിസ്റ്റ് കല ഇന്ത്യയിലൂടെയാണ് പൗരസ്ത്യദേശത്തു മുഴുവന്‍ പ്രചരിച്ചത്. ഗ്രീക്, റോമന്‍ കലകളും ഭാരതീയ നാടന്‍ കലാരൂപങ്ങളും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ഈ പ്രതിമാശില്പസമ്പ്രദായമായി.  
    
    

14:19, 18 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗാന്ധാരകല

Gandhara Art

ഗാന്ധാരശൈലിയിലുള്ള ബുദ്ധ പപ്രതിമ

ഭാരതത്തിന്റെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയിലുള്ള ഗാന്ധാരദേശത്ത് വളര്‍ന്നു വികസിച്ച കലാപ്രസ്ഥാനം. ബുദ്ധമത സംസ്കാരത്തിന്റെ കലാരൂപമായ ഈ ഗ്രീക്കോ-ബുദ്ധിസ്റ്റ് കല ഇന്ത്യയിലൂടെയാണ് പൗരസ്ത്യദേശത്തു മുഴുവന്‍ പ്രചരിച്ചത്. ഗ്രീക്, റോമന്‍ കലകളും ഭാരതീയ നാടന്‍ കലാരൂപങ്ങളും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ഈ പ്രതിമാശില്പസമ്പ്രദായമായി.

കുശാന സാമ്രാജ്യത്തിലാണ് ഗാന്ധാര കലയ്ക്ക് ഏറെ പ്രചോദനം ലഭിച്ചത്. മഹായാന ബുദ്ധമത സിദ്ധാന്തങ്ങള്‍ക്ക് പ്രചുരപ്രചാരം നല്കിയ കുശാനരാജാക്കന്മാര്‍ തന്നെ ഗാന്ധാരകലയ്ക്കും വേണ്ട രൂപഭാവങ്ങള്‍ നല്കി. ബുദ്ധന്റെ ജീവിതകഥ ചിത്രീകരിക്കുന്നതിനും പരിനിര്‍വാണ പന്ഥാവിനെക്കുറിച്ച് സാമാന്യജനതയില്‍ വിജ്ഞാനം പകരുന്നതിനും വേണ്ടിയാണ് ഗാന്ധാര ശില്പകല ആവിഷ്കരിക്കപ്പെട്ടത്. ശ്രീബുദ്ധനെ കേവലം ഒരു സംജ്ഞയില്‍ ഒതുക്കിനിര്‍ത്താതെ സങ്കല്പത്തിലുള്ള ബുദ്ധരൂപത്തിന് മനോഹരമായ ആവിഷ്കരണം നല്കുകയാണ് ഗാന്ധാരകല ചെയ്തത്.

ഇന്ത്യയിലെയും ചൈനയിലെയും ബൌദ്ധകലയിലുള്ള പാശ്ചാത്യ സ്വാധീനത്തില്‍ നിന്നു വ്യത്യസ്തമാണ് ഗാന്ധാരകലയിലെ പാശ്ചാത്യ സ്വാധീനം. ബോധിസത്വന്മാരുടെ പ്രസന്നഭാവം, വേഷധാടി, മനുഷ്യരൂപചിത്രണം, സ്ത്രൈണഭാവം തുടങ്ങിയ ഘടകങ്ങളില്‍ കൃത്രിമത്വത്തിന്റെ അംശം മുന്നിട്ടു നില്‍ക്കുന്നു. ഗാന്ധാരത്തിലെ ബുദ്ധിശില്പങ്ങളില്‍ ഗ്രീക് സ്വാധീനം ശരിക്കും അനുഭവപ്പെടും; പ്രത്യേകിച്ച് പ്രതിമയുടെ മുഖവും വസ്ത്രങ്ങളും ഗ്രീക്ദേവതയായ അപ്പോളോവിനെ അനുസ്മരിപ്പിക്കുന്നു. മസ്തിഷ്കത്തിലുള്ള സഹസ്രദലപദ്മത്തില്‍ നിന്നു പ്രവഹിക്കുന്ന ജ്വാലയുടെ കാവ്യാത്മകപ്രതീകമായ ഉഷ്ണീഷം ഒരു പ്രതിമയുടെ തലയ്ക്കു മുകളില്‍ കാണുന്നു; തലയില്‍ മുടിയുമുണ്ട്. ബുദ്ധഭിക്ഷുക്കള്‍ ശിരസ്സ് മുണ്ഡനം ചെയ്തവരായിരിക്കേ ഇത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. കണ്ണുകള്‍ക്ക് മധ്യേ തിരുനെറ്റിയില്‍ ജ്ഞാനത്തിന്റെ തൃതീയദൃഷ്ടി കാണാം. പിന്നീട് അവിടെ രത്നം പതിപ്പിച്ചിട്ടുണ്ട്. പൗരാണിക പഞ്ചമങ്ങളില്‍ കൈമുദ്രകള്‍ ചിത്രീകരിച്ചിരിക്കുന്നതും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. പരിവേഷം ചിത്രങ്ങള്‍ക്ക് പശ്ചാത്തലം മാത്രമായിരുന്നു. ബുദ്ധന്റെ ആധ്യാത്മിക സാമ്രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന രാജാക്കന്മാരായി ചിത്രീകരിച്ചിട്ടുള്ള ബോധിസത്വന്മാരുടെ വസ്ത്രങ്ങള്‍ രത്നഖചിതമാണ്. പ്രകൃതിശക്തികളെയും ബുദ്ധനുസമീപം ആലേഖനം ചെയ്തിട്ടുണ്ട്.

ഭിംരാനില്‍ നിന്നും പെഷവാറില്‍ നിന്നും കണ്ടെടുത്ത ബുദ്ധവിഗ്രഹങ്ങളാണ് ഗാന്ധാരകലയിലെ ആദ്യകാല മാതൃകകള്‍. ജ്ഞാനമുദ്രയില്‍ വലതു കൈ നെഞ്ചിനോടു ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ബൗദ്ധപ്രതിമകള്‍ ആദ്യകാല മാതൃകകളായി കണക്കാക്കാം. ദേവേന്ദ്രനും ബ്രഹ്മാവും നമിക്കുന്ന രീതിയിലുള്ള ബുദ്ധവിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മഥുരയില്‍ കാണുന്ന വിഗ്രഹങ്ങള്‍ ഗാന്ധാരകല നേടിയ സ്വാതന്ത്ര്യത്തെയും ഭാരതീയ സ്വഭാവത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. മഥുരവിഗ്രഹങ്ങളില്‍ കാണുന്ന മുണ്ഡനം ചെയ്ത തലയും ഇടത്തേ തോളിലൂടെ ഊര്‍ന്നു വീഴുന്ന നീണ്ട വസ്ത്രവും ഭാരതീയതയെ ധ്വനിപ്പിക്കുന്നു. യോഗാസനത്താല്‍ ധ്യാനനിരതനായി സ്ഥിതിചെയ്യുന്ന ശാക്യമുനിയെ ആവിഷ്കരിക്കുവാന്‍ ഗാന്ധാരത്തിലെ ആദ്യകാല കലാകാരന്മാര്‍ക്ക് സാധിക്കാതെ പോയത് ഗ്രീക്-റോമാ സ്വാധീനം കൊണ്ടാണ്. ആടയാഭരണങ്ങള്‍ വിശദമായി ആവിഷ്കരിക്കുന്നതിലും ആത്മചൈതന്യം പ്രസരിപ്പിക്കുന്നതിലും വിസ്മയാവഹമായ പാടവം കാണിച്ചു ഈ കലാകാരന്മാര്‍. ധ്യാനനിരതരായ ബോധിസത്വന്മാരുടെ കൈയില്‍ കാണുന്ന വെള്ളത്താമരപ്പൂക്കള്‍ അവര്‍ കണ്ടെത്തിയ ആത്മചൈതന്യത്തിന്റെ മൂര്‍ത്തിമദ്ഭാവമാകാം. ധര്‍മചക്രപ്രവര്‍ത്തനത്തിന്റെ ആരംഭം കുറിക്കുന്ന ബുദ്ധദേവനും ഇവരുടെ സങ്കല്പത്തില്‍പ്പെടുന്നു. സ്വാര്‍ഥതത്പരരുടെ സങ്കുചിത മേഖലകളില്‍ നിന്ന് വളരെ ഉയര്‍ന്ന് മാനവരാശിയിലാകമാനം നന്മ ചെയ്യുവാനുള്ള ഉത്ക്കടമായ അഭിവാഞ്ഛ ബോധിസത്വന്മാരുടെ ആവിഷ്കരണത്തില്‍ക്കൂടി ഗാന്ധാരകല പ്രകടിപ്പിക്കുന്നു. ബാഹ്യമായ വിശദാംശങ്ങളെക്കാള്‍ ആത്മീയവും മാനസികവുമായ പരിണാമവിശേഷങ്ങളെ ആവിഷ്കരിക്കുന്നതില്‍ തത്പരരായിരുന്നു ഗാന്ധാര കലാകാരന്മാര്‍. മകുടം, തൂണുകള്‍ എന്നിവയുടെ നിര്‍മാണത്തിലും ഗാന്ധാരകലാകാരന്മാരുടെ ഭാവനാവൈശിഷ്ട്യം പ്രകടമായി നില്‍ക്കുന്നു. ഗാന്ധാരത്തില്‍ കനിഷ്കന്‍ നിര്‍മിച്ച 13 നിലയുള്ള സ്തൂപത്തിന് 700-ലേറെ അടി പൊക്കമുണ്ടായിരുന്നു. കൊറിന്ത്യന്‍ തൂണുകള്‍, പിലാസ്റ്റര്‍ തൂണുകള്‍, മകുടങ്ങള്‍ എന്നിവ ഗാന്ധാരകലാകാരന്മാര്‍ കവിതാത്മകമായി ആവിഷ്കരിച്ച് ഗ്രീക്കുകാരെ അമ്പരപ്പിച്ചു. നാഗന്മാര്‍, യക്ഷി-യക്ഷ-കിന്നര-അപ്സര ഗന്ധര്‍വന്മാര്‍, ഗരുഡന്‍ മുതലായ പക്ഷിശ്രേഷ്ഠന്മാര്‍ തുടങ്ങിയവയുടെ നിര്‍മാണം കൂടുതല്‍ ഭാവനയ്ക്ക് സന്ദര്‍ഭം നല്കി. അതേസമയം ജീവിതയാഥാര്‍ഥ്യങ്ങള്‍ അവര്‍ വിസ്മരിച്ചതുമില്ല. തന്മൂലം നഗ്നതയില്‍ സൌന്ദര്യം കണ്ടെത്താനുള്ള പ്രവണത, ലൈംഗികാനുഭൂതികളോട് വൈമുഖ്യ മില്ലായ്മ എന്നീ മാനുഷിക വാസനകള്‍ക്ക് അവര്‍ വേണ്ടത്ര പ്രാധാന്യം നല്കി. തത്തയോടു സല്ലപിക്കുന്ന നായിക, അശോകവൃക്ഷത്തില്‍ പാദസ്പര്‍ശമേല്പിക്കുന്ന തരുണി, സാലരാജ്ഞികളെപ്പോലെ മദാലസകളായ നവോഢകള്‍ എന്നിവ ആ കലാ ലോകത്തില്‍ കണ്ടെത്താം.

ഗാന്ധാര ബുദ്ധശില്പങ്ങള്‍ ഭാരതീയ ശില്പശാസ്ത്രത്തെ തീവ്രമായി സ്വീധീനിച്ചിട്ടുണ്ട്. ക്രി.പി. ഒന്നാംശതകം മുതല്‍ മൂന്നാം ശതകം വരെയുള്ള കാലമാണ് ഗാന്ധാരകലയുടെ സുവര്‍ണകാലം. മൂന്നാം ശതകത്തോടെ ഇതിന്റെ സ്വാധീനം കുറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ പ്രചരിച്ചതിനെക്കാള്‍ കൂടുതല്‍ ഗാന്ധാരകല ചൈന, മംഗോളിയ, കൊറിയ, ജപ്പാന്‍ തുടങ്ങിയ കിഴക്കന്‍ രാജ്യങ്ങളിലാണ് പ്രചരിച്ചത്. ഭാരതീയ സങ്കല്പങ്ങളും ആശയങ്ങളും ഗ്രീക്കുകലയുടെ സാങ്കേതികത്വവും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ രൂപപ്പെട്ട ഗാന്ധാരകല ബൌദ്ധ ധര്‍മങ്ങളോടൊപ്പം കിഴക്കന്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കുകയാണുണ്ടായത്. (പ്രൊഫ. എ.ജി. മേനോന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍