This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാണ്ഡക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗാണ്ഡക് == Gandak നേപ്പാളിലെ ഒരു നദി. ഹിമാലയപര്‍വതത്തില്‍ നിന്നു...)
(ഗാണ്ഡക്)
 
വരി 1: വരി 1:
==ഗാണ്ഡക് ==
==ഗാണ്ഡക് ==
-
Gandak
+
==Gandak==
നേപ്പാളിലെ ഒരു നദി. ഹിമാലയപര്‍വതത്തില്‍ നിന്നുദ്ഭവിക്കുന്ന ഈ നദി നേപ്പാള്‍ കടന്ന്, ബിഹാറിലൂടെയൊഴുകി ഗംഗയില്‍ ചേരുന്നു. നേപ്പാളില്‍ 'സാലിഗ്രാമി' എന്നും, സമതലപ്രദേശത്ത് നാരായണി എന്നും 'ഗാണ്ഡക്നദി' അറിയപ്പെടുന്നു. ഈ നദി  ജൂറാസിക് കല്പത്തിലെ സ്പിറ്റിഷെയിലില്‍ നിന്ന് അനേകം അമണൈറ്റഡ് ഫോസിലുകള്‍ അഥാവാ സാലഗ്രാമങ്ങള്‍ (ഹിന്ദുക്കള്‍ പരിശുദ്ധവസ്തുവായി കാണുന്നു) ഒഴുക്കിക്കൊണ്ടുവരുന്നതിനാലാണ് നേപ്പാളില്‍ ഈ നദിയെ സാലിഗ്രാമി എന്നു വിളിക്കുന്നത്.  

Current revision as of 13:43, 18 ഓഗസ്റ്റ്‌ 2015

ഗാണ്ഡക്

Gandak

നേപ്പാളിലെ ഒരു നദി. ഹിമാലയപര്‍വതത്തില്‍ നിന്നുദ്ഭവിക്കുന്ന ഈ നദി നേപ്പാള്‍ കടന്ന്, ബിഹാറിലൂടെയൊഴുകി ഗംഗയില്‍ ചേരുന്നു. നേപ്പാളില്‍ 'സാലിഗ്രാമി' എന്നും, സമതലപ്രദേശത്ത് നാരായണി എന്നും 'ഗാണ്ഡക്നദി' അറിയപ്പെടുന്നു. ഈ നദി ജൂറാസിക് കല്പത്തിലെ സ്പിറ്റിഷെയിലില്‍ നിന്ന് അനേകം അമണൈറ്റഡ് ഫോസിലുകള്‍ അഥാവാ സാലഗ്രാമങ്ങള്‍ (ഹിന്ദുക്കള്‍ പരിശുദ്ധവസ്തുവായി കാണുന്നു) ഒഴുക്കിക്കൊണ്ടുവരുന്നതിനാലാണ് നേപ്പാളില്‍ ഈ നദിയെ സാലിഗ്രാമി എന്നു വിളിക്കുന്നത്.

കാളിഗാണ്ഡക്, ത്രിശൂലഗംഗ എന്നീ നദികള്‍ സംഗമിച്ചാണ് ഗാണ്ഡക് രൂപം കൊള്ളുന്നത്. മുക്തിനാഥിനടുത്തുള്ള ഫോട്ടൂ ചുരത്തിനു സമീപത്തു നിന്നുദ്ഭവിക്കുന്ന കാളിഗാണ്ഡക് ഒരു ചെറിയ മലയിടുക്കിലൂടെ ഹിമാലയന്‍ നിര കടക്കുന്നു. പിന്നീടുള്ള നദിയുടെ പ്രവാഹത്തെ 'മഹാഭാരതനിര' കിഴക്കുനിന്നു പടിഞ്ഞാട്ടേക്കു തിരിക്കുന്നു, ത്രിശൂലഗംഗ ഗൊസെയ്ന്‍താനിനു വടക്കുനിന്നുദ്ഭവിച്ച് ഹിമാലയന്‍ നിരയിലൂടെ വടക്കു പടിഞ്ഞാറോട്ടൊഴുകി ബുരിഗാണ്ഡക്, മാഴ്സ്യാന്‍ഡി എന്നിവയുമായിച്ചേരുന്നു. ഗാണ്ഡക്നദി മഹാഭാരതനിരയിലൂടെ ത്രിവേണിയിലെത്തി ഒടുവില്‍ സിവാലിക് നിരയിലൂടെ ഒഴുകുന്നു. പാറ്റ്നയ്ക്കടുത്തുവച്ചാണ് ഇത് ഗംഗാനദിയില്‍ ചേരുന്നത്. സമതലങ്ങളില്‍ ഈ നദിയുടെ പ്രവാഹത്തില്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന മാറ്റത്തിനു വ്യക്തമായ തെളിവുകളുണ്ട്.

ഇന്ത്യയും നേപ്പാളും ചേര്‍ന്ന് ഗാണ്ഡക് നദിയില്‍ നിര്‍മിച്ചിട്ടുള്ള ഒരു രാജ്യാന്തരപദ്ധതിയാണ് ഗാണ്ഡക് പദ്ധതി. ഈ പദ്ധതിയുടെ പ്രയോജനം ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും നേപ്പാളിനും ലഭിക്കുന്നു. ഇന്ത്യയിലെയും നേപ്പാളിലെയും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വ്യാപാരസൌകര്യങ്ങള്‍, തൊഴിലവസരങ്ങള്‍, വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനായി സംവിധാനം ചെയ്തതാണ് ഈ പദ്ധതി. 32 ദശലക്ഷം ഏക്കര്‍ സ്ഥലത്ത് ജലസേചനത്തിനും 20,000 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുമാണ് ഇതുപയോഗിക്കുന്നത്. ബിഹാറിലെ ഭൈന്‍സലോട്ടനില്‍ വച്ച് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ സാന്നിധ്യത്തില്‍ 1964 മേയ് 4-ന് മഹേന്ദ്രരാജാവ് തറക്കല്ലിട്ടതാണ് ഈ പദ്ധതി. ഇന്ത്യയിലെയും നേപ്പാളിലെയും ജനങ്ങള്‍ക്ക് ഈ പദ്ധതി സഹായകരമായി.

തെക്കന്‍ തിബത്തിലെ കുന്നുകളില്‍ നിന്നുദ്ഭവിക്കുന്ന പവിത്രവും പുരാതനവുമായ ഗാണ്ഡകി നദിയെയും ഗാണ്ഡക് എന്നു വിളിക്കാറുണ്ട്.

(ജെ.കെ. അനിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍