This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗംഗാധരന്‍ വി. (1912 - 89)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ഗംഗാധരന്‍ വി. (1912 - 89) == സ്വാതന്ത്ര്യസമരസേനാനിയും മുന്‍ നിയമസഭ...) |
(→ഗംഗാധരന്‍ വി. (1912 - 89)) |
||
വരി 1: | വരി 1: | ||
==ഗംഗാധരന്‍ വി. (1912 - 89) == | ==ഗംഗാധരന്‍ വി. (1912 - 89) == | ||
+ | [[ചിത്രം:Gangadaram.png |150px|thumb|right|വി.ഗംഗാധരന്‍]] | ||
സ്വാതന്ത്ര്യസമരസേനാനിയും മുന്‍ നിയമസഭാസ്പീക്കറും. കൊല്ലത്തെ ഉണിച്ചക്കംവീട്ടില്‍ കെ.ജി. വേലുപ്പിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി 1912-ല്‍ ഗംഗാധരന്‍ ജനിച്ചു. ക്രേവന്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. യൂണിവേഴ്സിറ്റി കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ ആകൃഷ്ടനായതും പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നുവന്നതും. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത ഗംഗാധരന്‍ കുറേക്കാലം ഒളിവുജീവിതം നയിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അറസ്റ്റുവരിക്കുകയും ലോക്കപ്പില്‍ കഴിയേണ്ടിവരികയും ചെയ്തു. ചെറുപ്പത്തിലേ പുരോഗമനചിന്തക്കാരനായ ഗംഗാധരന്‍ എം.എന്‍. ഗോവിന്ദന്‍നായരുടെ ആത്മമിത്രമായിരുന്നു. എം.എന്‍.-ന്റെ ഉപദേശപ്രകാരമാണ് ഇദ്ദേഹം എന്‍.എസ്.എസ്സിന്റെ സെക്രട്ടറിയായത്. 1948-ല്‍ നെടുമ്പാറ നിയോജകമണ്ഡലത്തില്‍നിന്ന് ഗംഗാധരന്‍ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പില്ക്കാലത്ത് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1954-ല്‍ ചടയമംഗലത്തുനിന്നു ജയിച്ച ഗംഗാധരന്‍ തിരു-കൊച്ചി നിയമസഭാസ്പീക്കറായി. എല്ലാവരുടെയും പ്രശംസയും ആദരവും പിടിച്ചുപറ്റാന്‍ സ്പീക്കറെന്ന നിലയ്ക്ക് ഇദ്ദേഹത്തിനു കഴിഞ്ഞു. വിമോചനസമരത്തെത്തുടര്‍ന്ന് കുണ്ടറ നിയോജകമണ്ഡലത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ചെങ്കിലും വിജയിച്ചില്ല. മലയാളരാജ്യം പത്രാധിപരായും തിരു-കൊച്ചി ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ കൊല്ലം ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് എന്ന ഗ്രന്ഥത്തിനു പുറമേ എം.പി. മന്മഥനുമായി ചേര്‍ന്ന് ഗ്രാമസ്വരാജ് എന്ന മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. 1989 ഒ. 12-ന് ഗംഗാധരന്‍ അന്തരിച്ചു. | സ്വാതന്ത്ര്യസമരസേനാനിയും മുന്‍ നിയമസഭാസ്പീക്കറും. കൊല്ലത്തെ ഉണിച്ചക്കംവീട്ടില്‍ കെ.ജി. വേലുപ്പിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി 1912-ല്‍ ഗംഗാധരന്‍ ജനിച്ചു. ക്രേവന്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. യൂണിവേഴ്സിറ്റി കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ ആകൃഷ്ടനായതും പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നുവന്നതും. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത ഗംഗാധരന്‍ കുറേക്കാലം ഒളിവുജീവിതം നയിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അറസ്റ്റുവരിക്കുകയും ലോക്കപ്പില്‍ കഴിയേണ്ടിവരികയും ചെയ്തു. ചെറുപ്പത്തിലേ പുരോഗമനചിന്തക്കാരനായ ഗംഗാധരന്‍ എം.എന്‍. ഗോവിന്ദന്‍നായരുടെ ആത്മമിത്രമായിരുന്നു. എം.എന്‍.-ന്റെ ഉപദേശപ്രകാരമാണ് ഇദ്ദേഹം എന്‍.എസ്.എസ്സിന്റെ സെക്രട്ടറിയായത്. 1948-ല്‍ നെടുമ്പാറ നിയോജകമണ്ഡലത്തില്‍നിന്ന് ഗംഗാധരന്‍ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പില്ക്കാലത്ത് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1954-ല്‍ ചടയമംഗലത്തുനിന്നു ജയിച്ച ഗംഗാധരന്‍ തിരു-കൊച്ചി നിയമസഭാസ്പീക്കറായി. എല്ലാവരുടെയും പ്രശംസയും ആദരവും പിടിച്ചുപറ്റാന്‍ സ്പീക്കറെന്ന നിലയ്ക്ക് ഇദ്ദേഹത്തിനു കഴിഞ്ഞു. വിമോചനസമരത്തെത്തുടര്‍ന്ന് കുണ്ടറ നിയോജകമണ്ഡലത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ചെങ്കിലും വിജയിച്ചില്ല. മലയാളരാജ്യം പത്രാധിപരായും തിരു-കൊച്ചി ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ കൊല്ലം ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് എന്ന ഗ്രന്ഥത്തിനു പുറമേ എം.പി. മന്മഥനുമായി ചേര്‍ന്ന് ഗ്രാമസ്വരാജ് എന്ന മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. 1989 ഒ. 12-ന് ഗംഗാധരന്‍ അന്തരിച്ചു. |
05:57, 16 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗംഗാധരന്‍ വി. (1912 - 89)
സ്വാതന്ത്ര്യസമരസേനാനിയും മുന്‍ നിയമസഭാസ്പീക്കറും. കൊല്ലത്തെ ഉണിച്ചക്കംവീട്ടില്‍ കെ.ജി. വേലുപ്പിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി 1912-ല്‍ ഗംഗാധരന്‍ ജനിച്ചു. ക്രേവന്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. യൂണിവേഴ്സിറ്റി കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ ആകൃഷ്ടനായതും പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നുവന്നതും. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത ഗംഗാധരന്‍ കുറേക്കാലം ഒളിവുജീവിതം നയിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അറസ്റ്റുവരിക്കുകയും ലോക്കപ്പില്‍ കഴിയേണ്ടിവരികയും ചെയ്തു. ചെറുപ്പത്തിലേ പുരോഗമനചിന്തക്കാരനായ ഗംഗാധരന്‍ എം.എന്‍. ഗോവിന്ദന്‍നായരുടെ ആത്മമിത്രമായിരുന്നു. എം.എന്‍.-ന്റെ ഉപദേശപ്രകാരമാണ് ഇദ്ദേഹം എന്‍.എസ്.എസ്സിന്റെ സെക്രട്ടറിയായത്. 1948-ല്‍ നെടുമ്പാറ നിയോജകമണ്ഡലത്തില്‍നിന്ന് ഗംഗാധരന്‍ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പില്ക്കാലത്ത് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1954-ല്‍ ചടയമംഗലത്തുനിന്നു ജയിച്ച ഗംഗാധരന്‍ തിരു-കൊച്ചി നിയമസഭാസ്പീക്കറായി. എല്ലാവരുടെയും പ്രശംസയും ആദരവും പിടിച്ചുപറ്റാന്‍ സ്പീക്കറെന്ന നിലയ്ക്ക് ഇദ്ദേഹത്തിനു കഴിഞ്ഞു. വിമോചനസമരത്തെത്തുടര്‍ന്ന് കുണ്ടറ നിയോജകമണ്ഡലത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ചെങ്കിലും വിജയിച്ചില്ല. മലയാളരാജ്യം പത്രാധിപരായും തിരു-കൊച്ചി ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ കൊല്ലം ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് എന്ന ഗ്രന്ഥത്തിനു പുറമേ എം.പി. മന്മഥനുമായി ചേര്‍ന്ന് ഗ്രാമസ്വരാജ് എന്ന മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. 1989 ഒ. 12-ന് ഗംഗാധരന്‍ അന്തരിച്ചു.